മത്സരാര്‍ത്ഥികള്‍ തന്നെ ബിഗ് ബോസിനെ പുറത്ത് കൊണ്ട് വന്നു! ശരിക്കും ബിഗ് ബോസ് ആരാണെന്ന് അറിയാമോ?

രസകരവും ആവേശം നല്‍കുന്നതുമായ തരത്തിലാണ് ബിഗ് ബോസ് മലയാളം സീസണ്‍ വണ്‍ അവസാനത്തിലെത്തി നില്‍ക്കുന്നത്. വ്യത്യസ്തത ഉണര്‍ത്തുന്ന ടാസ്‌കുകളാണ് ബിഗ് ബോസ് മത്സരാര്‍ത്ഥികള്‍ക്ക് ഓരോ ദിവസവും കൊടുത്ത് കൊണ്ടിരിക്കുന്നത്. ഇത്രയും കാലം കൊടുത്തതില്‍ നിന്നും വേറിട്ട് നില്‍ക്കുന്നൊരു ടാസ്‌കായിരുന്നു കഴിഞ്ഞ ദിവസം കൊടുത്തത്.

നിങ്ങള്‍ക്ക് വ്യത്യസ്ത ടാസുകളും നിര്‍ദ്ദേശങ്ങളും നല്‍കിയും മുന്നോട്ട് കൊണ്ട് പോവുന്ന ബിഗ് ബോസ് യഥാര്‍ഥത്തില്‍ ആരാണ്? അങ്ങനെയൊരു ടാസ്‌കായിരുന്നു ബിഗ് ബോസ് കൊടുത്തത്. കളിമണ്ണ് ഉപയോഗിച്ച് ബിഗ് ബോസിന് രൂപം കൊടുക്കാനായിരുന്നു മത്സരാര്‍ത്ഥികള്‍ക്ക് നല്‍കിയ നിര്‍ദ്ദേശം. ഓരോരുത്തരും ഉണ്ടാക്കിയ രൂപത്തെ കുറിച്ച് അവസാനം നിര്‍വചിക്കുകയും ചെയ്യണമായിരുന്നു.

biggboss

ക്ഷമയും ശാന്തതയുമുള്ള ആളാണ് ബിഗ് ബോസ് എന്നാണ് ശ്രീനിഷ് പറഞ്ഞത്. പൊക്കവും മസിലുമുള്ള ആളാണെന്നാണ് ഷിയാസിന്റെ അഭിപ്രായം. ലോകത്തെ മുഴുവനും അറിവുള്ള ആളാണ് ബിഗ് ബോസെന്ന് സുരേഷ് പറഞ്ഞു. ബിഗ് ബോസ് പഴയ പട്ടാളക്കാരനാണെന്നാണ് പേളിയുടെ അഭിപ്രായം. തലച്ചോറ് നിറയെ കളര്‍ഫുള്ളായ ആശയങ്ങളുള്ള ആളാണ് ബിഗ് ബോസെന്നാണ് സാബു പറഞ്ഞിരുന്നത്.

എന്തായാലും മത്സരാര്‍ത്ഥികളുടെ ഭാവനയിലുള്ള ബിഗ് ബോസ് ഇതാണെങ്കിലും യഥാര്‍ത്ഥത്തില്‍ ബിഗ് ബോസ് ആരാണെന്ന് അറിയാന്‍ മത്സരാര്‍ത്ഥികളെ പോലെ പ്രേക്ഷകര്‍ക്കും താല്‍പര്യമുണ്ട്. ബിഗ് ബോസ് തുടങ്ങിയതിന് ശേഷം ട്രോളന്മാരുടെ സ്ഥിരം ഇരയായി മാറിയിരിക്കുകയാണ് ബിഗ് ബോസ്. ചിലര്‍ ബിഗ് ജോസ് എന്നാണ് വിളിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X