ഒടുവില്‍ മോഹന്‍ലാല്‍ ആ കണക്ക് പുറത്ത് വിട്ടു! കളിയാക്കിയവരെല്ലാം ഫിനാലെയില്‍ അത് കേട്ട് ഞെട്ടി!

Recommended Video

കണക്ക് കേട്ട് ഞെട്ടി പ്രേക്ഷകരും മത്സരാർത്ഥികളും | filmibeat Malayalam

ഇന്ത്യയില്‍ ഏറ്റവുമധികം റേറ്റിംഗുള്ള പരിപാടിയായിരുന്നു ബിഗ് ബോസ്. മറ്റുള്ള ഭാഷകളില്‍ ശ്രദ്ധേയമായിരിക്കുന്നതിനാല്‍ മലയാളത്തിലും ഷോ വരുന്നതിന് വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു. ഒടുവില്‍ ജൂണ്‍ 24 ന് ബിഗ് ബോസ് മലയാളം സീസണ്‍ വണ്‍ ആരംഭിച്ചു. മോഹന്‍ലാല്‍ അവതാരകനായെത്തിയ ഷോ വലിയ ജനപ്രീതി നേടിയിരുന്നെങ്കിലും പ്രതീക്ഷിച്ച പോലെ ഹിറ്റായിരുന്നില്ല.

ഇടയ്ക്ക് ട്വിസ്റ്റുകള്‍ കൊണ്ട് വന്നും മറ്റും ബിഗ് ബോസ് പ്രേക്ഷകര്‍ക്ക് പ്രിയങ്കരമായി തുടങ്ങി. സമ്മിശ്ര അഭിപ്രായങ്ങളായിരുന്നു ഷോ യെ കുറിച്ച് ഉണ്ടായിരുന്നത്. മത്സരാര്‍ത്ഥികളുടെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ ഗ്രൂപ്പുകളും ഫാന്‍സ് അസോസിയേഷനുകളും ആരംഭിച്ചതോടെ കൂടുതല്‍ ആളുകള്‍ ശ്രദ്ധിക്കാന്‍ തുടങ്ങി. പ്രേക്ഷകര്‍ ഒരിക്കലും വിചാരിക്കാത്തൊരു കണക്കാണ് ഗ്രാന്‍ഡ് ഫിനാലെയില്‍ മോഹന്‍ലാല്‍ പറഞ്ഞിരിക്കുന്നത്.

ഗ്രാന്‍ഡ് ഫിനാലെ

ഗ്രാന്‍ഡ് ഫിനാലെ

ജൂണ്‍ 24 ന് ആരംഭിച്ച് നൂറ് ദിവസങ്ങള്‍ പൂര്‍ത്തിയാക്കിയ ബിഗ് ബോസ് മലയാളം സെപ്റ്റംബര്‍ 30 ന് ഗ്രാന്‍ഡ് ഫിനാലെ ആഘോഷിച്ചിരിക്കുകയാണ്. നാല് മണിക്കൂറിലേ നീണ്ട് നിന്ന വര്‍ണാഭമായിട്ടായിരുന്നു ഗ്രാന്‍ഡ് ഫിനാലെ. സംഗീത, നൃത്ത പരിപാടികള്‍ എല്ലാം സംഘടിപ്പിച്ചിരുന്നു. സാബുമോന്‍ അബ്ദുസമദ്, പേളി എന്നിവരായിരുന്നു അവസാനഘട്ടം വരെയും പോരാടിയത്. ഒടുവില്‍ വിജയം സാബു മോനൊപ്പമായിരുന്നു. ആരാധകരുടെ എണ്ണത്തില്‍ സാബു മോന്‍ പ്രതീക്ഷിക്കാത്ത പോലൊരു കണക്കായിരുന്നു ഇന്നലെ മോഹന്‍ലാല്‍ പുറത്ത് വിട്ടത്.

 വോട്ടിംഗ് പ്രക്രിയ

വോട്ടിംഗ് പ്രക്രിയ

സമ്മിശ്ര പ്രതികരണങ്ങളുമായിട്ടായിരുന്നു ബിഗ് ബോസ് സംപ്രേക്ഷണം ആരംഭിച്ചത്. പിന്നീടുള്ള ദിവസങ്ങളിലും പലവിധ വിമര്‍ശനങ്ങളും പൊങ്ങി വന്നിരുന്നു. പതിനാറ് പേരുമായി ആരംഭിച്ച ഷോ യില്‍ രണ്ട് പേര്‍ പുറത്ത് നിന്നും വന്നിരുന്നു. ഒടുവില്‍ അഞ്ച് പേരായിരുന്നു ഗ്രാന്‍ഡ് ഫിനാലെയില്‍ അവശേഷിച്ചത്. പ്രേക്ഷകരുടെ വോട്ടിന്റെ അടിസ്ഥാനത്തിലാണ് ഓരോ ആഴ്ചയും നടക്കുന്ന എലിമിനേഷനില്‍ നിന്നും മത്സരാര്‍ത്ഥികള്‍ പുറത്ത് പോയിരുന്നത്.

അഞ്ചരക്കോടി വോട്ടുകള്‍

അഞ്ചരക്കോടി വോട്ടുകള്‍

ബിഗ് ബോസ് വിന്നറിനെ കണ്ടെത്തുന്നതിനായി വോട്ടിംഗ് നടന്നിരുന്നു. ശനിയാഴ്ച രാത്രി പന്ത്രണ്ട് മണി വരെയായിരുന്നു വോട്ട് ചെയ്യാനുള്ള അവസരമുണ്ടായിരുന്നത്. ഫൈനല്‍ റൗണ്ടിലെത്തിയ ആറ് മത്സരാര്‍ത്ഥികള്‍ക്കുമായി അഞ്ച് കോടിയിലേറെ വോട്ടുകള്‍ ലഭിച്ചു എന്നാണ് ഏഷ്യാനെറ്റിന്റെ ഓണ്‍ലൈന്‍ വിഭാഗം റിപ്പോര്‍ട്ട് ചെയ്യുന്നത്. പ്രൈസ് വാട്ടര്‍ കൂപ്പേവ്‌സ് എന്ന അന്താരാഷ്ട്ര ഏജന്‍സിയാണ് ബിഗ് ബോസ് ഷോ യുടെ വോട്ടുകള്‍ ഓഡിറ്റ് ചെയ്യുന്നത്.

സജീവമായ ഫാന്‍സ് ഗ്രൂപ്പുകള്‍

സജീവമായ ഫാന്‍സ് ഗ്രൂപ്പുകള്‍

പ്രിയപ്പെട്ട മത്സരാര്‍ത്ഥികള്‍ക്ക് വേണ്ടി സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ സജീവമായിരുന്നു. ഫാന്‍സ് പേജുകളിലൂടെ വലിയ രീതിയിലുള്ള പ്രമോഷനുകളായിരുന്നു നടന്നിരുന്നത്. തുടക്കം മുതലേ പ്രേക്ഷക ശ്രദ്ധ നേടിയ മത്സരാര്‍ത്ഥിയായിരുന്ന പേളിയ്ക്കായിരുന്നു ഏറ്റവുമധികം ആരാധകരുണ്ടായിരുന്നത്. ശ്രീനിഷുമായിട്ടുള്ള പ്രണയം കൂടി വന്നതോടെ ബിഗ് ബോസ് കാണാന്‍ ആളുകള്‍ എത്തിയത് ഇതിനും കൂടിയായിരുന്നു. പേളിയ്ക്ക് 1.58 കോടി വോട്ടുകളായിരുന്നു ലഭിച്ചത്.

 സാബുവാണ് റിയല്‍ ഹീറോ..

സാബുവാണ് റിയല്‍ ഹീറോ..

വെറുക്കപ്പെട്ടവനായി ബിഗ് ബോസിലെത്തി പ്രേക്ഷകരെ കൈയിലെടുത്ത മത്സരാര്‍ത്ഥിയായിരുന്നു സാബു മോന്‍. ഒരുപാട് കേസുകളില്‍ കുടുങ്ങിയിരുന്ന സാബു മോന്‍ തന്റെ ചീത്തപ്പേരുകളെല്ലാം ബിഗ് ബോസില്‍ നിന്നും മാറ്റിയിരുന്നു. ഇയാള്‍ ബിഗ് ബോസില്‍ മത്സരിക്കാന്‍ യോഗ്യനാണോ എന്ന് ചോദിച്ചിരുന്നവര്‍ക്കെല്ലാമുള്ള സാബുവിന്റെ മറുപടിയാണ് ഈ വിജയം. 1.86 കോടി വോട്ടുകളായിരുന്നു സാബുവിനെ തേടി എത്തിയിരുന്നത്.

പുറത്ത് വന്ന് സാബു പറഞ്ഞതിങ്ങനെ...

പുറത്ത് വന്ന് സാബു പറഞ്ഞതിങ്ങനെ...

ഞാന്‍ വളരെ വെറുക്കപ്പെട്ട ഒരുത്തനാണ്. എന്റെ പേരില്‍ ഇഷ്യൂസ് വന്നിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലൊക്കെ വളരെ വെറുപ്പ് എനിക്ക് നേരെയുണ്ടെങ്കിലും എന്റെ സുഹൃദ് വലയത്തില്‍ ഹൃദയം കൊണ്ട് സംസാരിക്കുന്ന ഒരാളാണ് ഞാന്‍. എന്നെ അറിയുന്നവര്‍ക്ക് എന്നെ അറിയാം. ബാക്കിയുള്ളവര്‍ വേണമെങ്കില്‍ അംഗീകരിച്ചാല്‍ മതി എന്നതായിരുന്നു എന്റെ നിലാപടെന്നും സാബു പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X