ശ്വേത എന്തിനാണപ്പാ വന്നത്? ബിഗ് ബോസിലെ ആദ്യത്തെ ക്യാപ്റ്റനോട് അരിസ്റ്റോ സുരേഷിന്റെ കിടിലന്‍ ചോദ്യം!

Recommended Video

ശ്വേത മേനോന് കിടിലൻ മറുപടി നൽകി അരിസ്റ്റോ സുരേഷ്

മറ്റുള്ള ഭാഷകളില്‍ ശ്രദ്ധേയമായി സ്‌പ്രേക്ഷണം ചെയ്യുന്ന ബിഗ് ബോസിന് വേണ്ടി മലയാളികളും കാത്തിരിക്കുകയായിരുന്നു. ജൂണ്‍ 24 ന് ആരംഭിച്ച മലയാളം ബിഗ് ബോസിന്റെ ആദ്യദിനം കഴിഞ്ഞിരിക്കുകയാണ്. പതിനാറ് പേരും ഒരുപോലെ ഏറ്റ് മുട്ടാനുള്ള തയ്യാറെടുപ്പുകളെല്ലാം നടത്തിയിരുന്നു.

തുടക്കത്തിലെ തന്നെ ചെറിയ വിവാദങ്ങളും കരച്ചിലുകളും തമാശയുമെല്ലാം ബിഗ് ബോസിന്റെ ഭാഗമായി മാറിയിട്ടുണ്ട്. പേളി മാണി കരഞ്ഞതായിരുന്നു ശ്രദ്ധേയമായത്. അരിസ്റ്റോ സുരേഷിന്റെ കാലിന് പരിക്കേറ്റതും അത് നാല് സ്റ്റിച്ച് ഇടുകയും ചെയ്തിരുന്നു. ആദ്യദിനം നടന്ന കാര്യങ്ങള്‍ സംഭവബഹുലമായിരുന്നു.

ബിഗ് ബോസിന്റെ തുടക്കം

ബിഗ് ബോസിന്റെ തുടക്കം

വെളുപ്പിന് രണ്ടരമണിയ്ക്കും ഉറക്കമില്ലാതെ മത്സരാര്‍ത്ഥികളുടെ സംഭവബഹുലമായ ആദ്യദിവസം കഴിഞ്ഞിരിക്കുകയാണ്. അരിസ്റ്റോ സുരേഷിന്റെ പാട്ടും കിടിലന്‍ തമാശകളുമാണ് ബിഗ് ബോസിനെ ആഘോഷത്തിലേക്ക് എത്തിക്കുന്നത്. അദ്ദേഹത്തിന്റെ പുകവലിയോടുള്ള ഭ്രാന്തും കാലിനേറ്റ പരിക്കും ചെറിയ പ്രതിസന്ധികള്‍ സൃഷ്ടിച്ചിരുന്നെങ്കിലും ബാക്കി എല്ലാം ഉഷറായി പോവുകയാണ്. തുടക്കം എല്ലാവരും സൗഹൃദത്തോടെയാണ് പോവുന്നത്.

ആദ്യദിനത്തിലെ കാഴ്ച

ആദ്യദിനത്തിലെ കാഴ്ച

രാവിലെ സ്റ്റോര്‍ റൂം തുറന്നതോടെ ആവശ്യമുള്ള സാധാനങ്ങള്‍ എല്ലാം എടുത്ത് പുറത്ത് വെക്കുകയായിരുന്നു. പിന്നീട് പാചകം, ശ്വേത മേനോന്‍ ആയിരുന്നു ചായ ഉണ്ടാക്കിയത്. കുറച്ച് പേര് സംസാരിക്കുന്നുണ്ടെങ്കിലും കുറച്ച് പേര് മിസ്സിംഗ് ആണെന്നാണ് സാബു മോന്‍ പറഞ്ഞത്. അതിനിടെയാണ് മമ്മിയെ മിസ് ചെയ്ത് പേളി മാണിയുടെ കരച്ചിലും. ഇതുവരെ കാണാത്ത ഒരു കാഴ്ചയായിരുന്നു പേളിയുടെ കരച്ചില്‍..

ആദ്യ ടാസ്‌ക്

ആദ്യ ടാസ്‌ക്

ബിഗ് ബോസ് ഹൗസിലെ ആദ്യത്തെ ടാസ്‌ക് ആയിരുന്നു മനക്കണ്ണ്. ബിഗ് ബോസ് ഹൗസില്‍ നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട മത്സരാര്‍ത്ഥികളും ഇഷ്ടപെടാത്ത വ്യക്തികളും ഉണ്ടായേക്കാം. ബിഗ് ബോസ് ഹൗസില്‍ എത്തിയതിന് ശേഷം ആദ്യ കാഴ്ചയില്‍ തന്നെ ഒരു മത്സരാര്‍ത്ഥിയായി വരാന്‍ അര്‍ഹതയില്ലാത്ത വ്യക്തി ആരാണെന്ന് പറയുകയായിരുന്നു ആദ്യത്തെ ടാസ്‌ക്. ഏറ്റവുമധികം പേരും അദിതിയെ കുറിച്ചായിരുന്നു മോശം അഭിപ്രായം പറഞ്ഞിരുന്നു. ബിഗ് ബോസില്‍ എത്തിയതിന് ശേഷം എല്ലാവരില്‍ നിന്നും അദിതി മാറി നിന്നതായിരുന്നു എല്ലാവരെയും അദിതിയുടെ പേര് പറയാന്‍ കാരണം.

ശ്വേത എന്തിനാണപ്പാ വന്നത്..

ശ്വേത എന്തിനാണപ്പാ വന്നത്..

ആദ്യ ടാസ്‌കില്‍ എല്ലാവരും അദിതിയെ പറഞ്ഞപ്പോള്‍ അരിസ്‌റ്റോ സുരേഷിന്റെ ഉത്തരമായിരുന്നു എല്ലാവരെയും രസിപ്പിച്ചത്. ശ്വേത മേനോന്‍ ആണ് ഈ ബിഗ് ബോസില്‍ മത്സരിക്കാന്‍ അര്‍ഹതയില്ലെന്ന് സുരേഷ് പറഞ്ഞത്. അതിന് കാരണം സിനിമയില്‍ ഒത്തിരി തിരക്കുള്ള ഒരു സീനിയര്‍ ആക്ടര്‍ എന്തിനാണ് ഇതുപോലൊരു വേദിയിലേക്ക് എത്തിയതെന്നായിരുന്നു. അതിനുള്ള മറുപടി അടുത്ത അവസരം കിട്ടിയപ്പോള്‍ ശ്വേത മേനോനും കൊടുത്തിരുന്നു.

ക്യാപ്റ്റന്‍സി ടാസ്‌ക്

ക്യാപ്റ്റന്‍സി ടാസ്‌ക്

ബിഗ് ബോസ് ഹൗസില്‍ പതിനാറ് പേരെ ഒന്നിച്ച് കൊണ്ട് പോവുകയെന്നത് വലിയ കാര്യമാണ്. അതിനാല്‍ ബിഗ് ബോസ് ഹൗസില്‍ ഒരു ക്യാപ്റ്റന്‍ അനിവാര്യമാണ്. ക്യാപ്റ്റന് ചില പ്രത്യേക ആനുകൂല്യങ്ങള്‍ ഉണ്ടായിരിക്കും. അടുത്ത നോമിനേഷനില്‍ ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ട വ്യക്തിയുടെ പേര് ആര്‍ക്കും നോമിനേറ്റ് ചെയ്യാന്‍ കഴിയില്ല. ഓരോരുത്തരായി വന്ന് ക്യാപ്റ്റനായി വരാന്‍ പറ്റിയ ആളാരാണെന്ന് പറയുകയായിരുന്നു. ബിഗ് ബോസില്‍ ആദ്യമായി വന്ന മത്സരാര്‍ത്ഥി ശ്വേത മേനോനായിരുന്നു. ബിഗ് ബോസിലെ ആദ്യത്തെ ക്യാപ്റ്റനായി തിരഞ്ഞടുക്കപ്പെട്ടത് ശ്വേതയായിരുന്നു. നേതൃത്വത്തിന് പറ്റിയ ആള്‍ ശ്വേതയായിരുന്നു എന്നായിരുന്നു എല്ലാവരും പറഞ്ഞിരുന്നത്.

വ്യത്യസ്തനായ സുരേഷ്

വ്യത്യസ്തനായ സുരേഷ്

എല്ലാ കാര്യത്തിലും തമാശ നിറഞ്ഞ മറുപടി പറയുന്ന ആളാണ് അരിസ്റ്റോ സുരേഷ്. ക്യാപ്റ്റനെ തിരഞ്ഞെടുക്കാനുള്ള ചോദ്യത്തിനും അദ്ദേഹം കൊടുത്തത് കിടിലന്‍ മറുപടിയായിരുന്നു. അനൂപ് ചന്ദ്രനോ, സാബു മോനോ ക്യാപ്റ്റനായി വരണമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. അതിന് കാരണം അവര് രണ്ട് പേരുമായിരുന്നു എന്റെ കൂടെ സിഗരറ്റ് വലിക്കാന്‍ വരുന്നത് എന്നായിരുന്നു. ആ മറുപടി എല്ലാവരെയും ചിരിപ്പിച്ചിരുന്നു. വെരി സ്മാര്‍ട്ട് ആണ് അരിസ്റ്റോ സുരേഷ് എന്നാണ് എല്ലാവരും പറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X