ബിഗ് ബോസ് ഹൗസിലെ ചാരൻ ബഷീർ!! കൂടെ നിന്ന് വമ്പൻ പണി കൊടുത്തു, കള്ളി പൊളിച്ച് സാബു

മത്സരാർഥികളെ കുഴപ്പിക്കാനുള്ള വഴികളും ബിഗ് ബോസ് ബിഗ ബോസ് വീട്ടിനുളളിൽ തന്നെ തയ്യാറാക്കി വെച്ചിരുന്നു.

Recommended Video

ബിഗ് ബോസ് ഹൗസിലെ ചാരൻ ബഷീർ | filmibeat Malayalam

ബിഗ് ബോസ് 44 ദിവസം പിന്നിടുകയാണ്. സംഭവ ബഹുലമായ മുഹൂർത്തങ്ങളിലൂടെയാണ് ബിഗ് ബോസ് കടന്നു പോകുന്നത്. ഓരോ ദിവസവും വ്യത്യസ്തമായ കളികളും പരീക്ഷണങ്ങളുമാണ് ബിഗ് ബോസ് മത്സരാർഥികളെ തേടിയെത്തുന്നത്. ഓരേ ആഴ്ചയും ബിഗ് ബോസ് അംഗങ്ങൾ ആകാംക്ഷയോടെ കാത്തിരിക്കുന്നത് ലക്ഷ്വറി ടാസ്ക്കിന് വേണ്ടിയാണ്.

ഇത്തവണയും ലക്ഷ്വറി ടാസ്ക്ക് അംഗങ്ങളെ തേടിയെത്തിയിരുന്നു. അൽപം ചുറ്റിക്കുന്ന തരത്തിലുള്ള ടാസ്ക്കായിരുന്നു അത്. ഒരു ചക്രവ്യൂഹത്തിനിടെയിൽ ഒളിപ്പിച്ചു വച്ചിരിക്കുന്ന പെയിന്റുകളെ കണ്ടെത്തുക എന്നതായിരുന്നു. മത്സരത്തിന് കൃത്യമായ നിർദേശങ്ങളും മത്സരാർഥികളെ കുഴപ്പിക്കാനുള്ള വഴികളും ബിഗ് ബോസ് വീട്ടിനുളളിൽ തന്നെ തയ്യാറാക്കി വെച്ചിരുന്നു.

 മത്സരത്തിന്റെ നിർദ്ദേശം

മത്സരത്തിന്റെ നിർദ്ദേശം

മത്സരാർഥികൾക്ക് കളി തുടങ്ങും മുൻപ് തന്നെ കൃത്യമായ നിർദ്ദേശം ബിഗ് ബോസ് നൽകിയിരുന്നു എങ്ങനെയാണ് ചക്രവ്യൂഹത്തിൽ പ്രവേശിക്കേണ്ടതെന്നും എങ്ങനെയാണ് അതിൽ കടക്കേണ്ടതെന്നുമുള്ള മാർഗം മത്സരർഥികൾക്ക് പറഞ്ഞു കൊടുക്കും. അത് അനുസരിച്ച് സ‍്ചരിച്ചാവ്‍ ഇവർ മത്സരത്തിൽ വിജയിച്ച് ലക്ഷ്വറി പോയിന്റ് സ്വന്തമാക്കാൻ സാധിക്കും.

ദൂതൻ

ദൂതൻ

മത്സരാർഥികളുടെ വഴി തെറ്റിച്ച് കളിയിൽ തോൽപ്പിക്കാനായി ബിഗ് ബോസ് ഒരു ദൂതനെ നിയമിച്ചിരുന്നു. അദ്ദേഹത്തിന് മോഹന വാഗ്ദാനം നൽകിയായാണ് ഇത് ചെയ്യിപ്പിക്കുന്നത്. ഇവിടെ ബിഗ് ബോസ് തിരഞ്ഞെടുത്തത് ബഷീറിനെ ആയിരുന്നു.

 ക്യാപ്റ്റനാകാം

ക്യാപ്റ്റനാകാം

ബഷിറിനെ ക്യാപ്റ്റൻ നോമിനേഷനിൽ മത്സരിപ്പിക്കാമെന്നും കൂടാതെ 250 ലക്ഷ്വറി പോയിന്റെ് നൽകാമെന്നുമായിരുന്നു ബിഗ് ബോസിന്റെ വാഗ്ദാനം. കൂടാതെ 250 പോയിന്റിൽ കൂടുതൽ മത്സരാർഥികൾ എടുക്കാൻ അനുവദിക്കരുതെന്നും നിർദേശം നൽകിയിരുന്നു.ഇതിനു വിപരീതമായി നടന്നാൽ അടുത്ത രണ്ടാഴ്ചത്തേയ്ക്ക് ബഷീറിന് ക്യാപ്റ്റൻസി ടാസ്ക്കിൽ പങ്കെടുക്കാൻ കഴിയില്ലെന്നും ബിഗ് ബോസ് ഓർമ്മിപ്പിച്ചു.

 ആദ്യം പോയത് അഞ്ജലി

ആദ്യം പോയത് അഞ്ജലി

ആദ്യം മത്സരത്തിന് പോയത് അ‍ഞ്ജലിയായിരുന്നു. വേണ്ടവിധം പ്ലാനിങ് ഇല്ലാതെയായിരുന്നു അഞ്ജലി മത്സരത്തിൽ പങ്കെടുക്കാൻ പോയത് . അതിനാൽ തന്നെ ടാസ്ക്കിൽ പരാജയപ്പെടുകയും ചെയ്തു. എന്നാൽ ജയിക്കാനുള്ള ബുദ്ധി ചക്രവ്യൂഹം ഭേദിക്കാനുളള വഴിയും രഞ്ജിനി മറ്റുള്ളവർക്ക് ര‍ഞ്ജിനി നിർദേശിച്ചു കൊടുക്കുന്നുണ്ട്. എന്നാൽ ആദ്യം രഞ്ജിനിയെ അത്രയധികം വിശ്വസിക്കാൻ ആരും തയ്യാറായിരുന്നില്ല. ബഗ് ബോസിന്റെ രഹസ്യ ദൂത ര‍ഞ്ജിനിയാണോ എന്ന് സംശയിച്ചിരുന്നു.

  അരിസ്റ്റോ സുരേഷും  സാബുവും പരാജയപ്പെട്ടു

അരിസ്റ്റോ സുരേഷും സാബുവും പരാജയപ്പെട്ടു

ഇതിനു ശേഷം കളിക്കാൻ ഇറങ്ങിയ സാബുവും അരിസ്റ്റോ സുരേഷും തോൽവി സമ്മതിച്ചിരുന്നു. എന്നാൽ പിന്നെ എല്ലാവരുടേയും ചർച്ച രഹസ്യ ദൂതനെ കുറിച്ചായിരുന്നു. ബഷീറിനെ സംശയമുള്ളതായി സാബു അനൂപിനോടും രഞ്ജിനിയോടും പറഞ്ഞു. ഏരേ തെളിവുകളും നിരത്തി. അതിനു ശേഷം ഈ വിവരം അർച്ചനയെ അറിയിക്കുകയും ചെയ്തു.

ബഷീറിന്റെ പണി പാളി

ബഷീറിന്റെ പണി പാളി

പിന്നീട് കൺഫെഷൻ റൂമിൽ പോയത് ബഷീറായിരുന്നു. ബഷീർ മനപ്പൂർവ്വം കളി തോൽപ്പിച്ചു. ഇത് കുടുംബാംഗങ്ങൾക്ക് മനസിലായി അവർ കണ്ടില്ലെന്ന് നടിയ്ക്കുകയായിരുന്നു. പിന്നീട് പോയത് രണ്ടു പേരായിരുന്നു . ഷിയാസും അനൂപ് മത്സരത്തിൽ വിജയിക്കുകയും. 300 പോയിന്റ് നേടുകയും ചെയ്തു. ഇതോടെ ബഷഈറിന് നൽകിയ ടാസ്ക്കിൽ തോൽക്കുകയും ചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X