പേളിയെ ചുമലിലേറ്റി ശ്രീനിഷ്, നിയമങ്ങള്‍ കാറ്റില്‍ പറത്തി, ബിഗ് ബോസില്‍ എന്തൊക്കെയാണ് നടക്കുന്നത്!

By Desk

Recommended Video

ബിഗ് ബോസില്‍ എന്തൊക്കെയാണ് നടക്കുന്നത്? | filmibeat Malayalam

പേളി-ശ്രീനിഷ് വിവാഹത്തെ കുറിച്ചുള്ള കാര്യങ്ങളറിയാനായിരുന്നു ഈ ആഴ്ച ബിഗ് ബോസ് കാണാന്‍ പ്രേക്ഷകര്‍ കാത്തിരുന്നത്. നിങ്ങള്‍ തമ്മില്‍ സീരിയസായിട്ടല്ലേ വിവാഹത്തെ കുറിച്ച് തീരുമാനിച്ചതെന്നും ഇത് കുട്ടി കളിയല്ലെന്നുമാണ് മോഹന്‍ലാല്‍ പറഞ്ഞത്. രണ്ട് പേരും അവരവരുടെ ഇഷ്ടത്തില്‍ ഉറച്ച് നില്‍ക്കുകയാണ്.

ഷിയാസ്, അനൂപ്, പേളി എന്നിവരായിരുന്നു കഴിഞ്ഞ എലിമിനേഷന്‍ ലിസ്റ്റിലുണ്ടായിരുന്നത്. വന്നപ്പോള്‍ മുതല്‍ പേളി എലിമിനേഷന്‍ ലിസ്്റ്റില്‍ വരാറുണ്ട്. അവിടെ നിന്നും അതിവേഗം രക്ഷപ്പെടുകയും ചെയ്യുമായിരുന്നു. ഇത്തവണയും അങ്ങനെ തന്നെയായിരുന്നു. 71-ാമത്തെ എപ്പിസോഡില്‍ അനൂപ് ചന്ദ്രനായിരുന്നു ബിഗ് ബോസില്‍ നിന്നും പുറത്തേക്ക് പോയത്.

അനൂപ് പുറത്തായി

അനൂപ് പുറത്തായി

പേളി കഴിഞ്ഞ ദിവസം സേഫ് ആണെന്ന് അറിഞ്ഞതോടെ ഷിയാസ്, അനൂപ് എന്നിവരായിരുന്നു നോമിനേഷനിലുണ്ടായിരുന്നത്. ഇത്തവണ എലിമിനേഷന്‍ പട്ടികയില്‍ പേര് വന്നതോടെ തനിക്ക് ശാരീരികമായ ബുദ്ധിമുട്ടുകളുണ്ടെന്നും പുറത്ത് പോവണമെന്നുമായിരുന്നു അനൂപ് ചന്ദ്രന്‍ പറഞ്ഞിരുന്നത്. താന്‍ ഔട്ടാവുമെന്ന് ഷിയാസ് പ്രതീക്ഷിച്ചിരുന്നെങ്കിലും ഒടുവില്‍ അനൂപ് തന്നെയാണ് പുറത്ത് പോയിരിക്കുന്നത്. പുറത്ത് വന്ന അനൂപ് ബിഗ് ബോസിലെ ഓരോ നിമിഷത്തെ കുറിച്ചും തുറന്ന് പറഞ്ഞിരുന്നു.

ഈ ആഴ്ചയിലേ നോമിനേഷന്‍

ഈ ആഴ്ചയിലേ നോമിനേഷന്‍

ബിഗ് ബോസ് ആരംഭിച്ച് 70 ദിവസങ്ങള്‍ പിന്നിട്ടതോടെ ഓരോ ദിവസവും കടുപ്പമുള്ള മത്സരങ്ങളാണ് നടക്കുന്നത്. സാബു മോന്‍, പേളി തുടങ്ങിയവരെല്ലാം നല്ല രീതിയില്‍ ഗെയിം കളിക്കുകയാണ്. ഇതിനിടയില്‍ ചിലര്‍ കുടുങ്ങി പോവാറുമുണ്ട്. കഴിഞ്ഞ ആഴ്ച അടുത്ത സുഹൃത്തായ അനൂപിനെ സംരക്ഷിക്കാതെ ഹിമയെയായിരുന്നു സാബു നോമിനേഷനില്‍ നിന്നും രക്ഷിച്ചത്. ഇതോടെയാണ് ഇന്നലെ അനൂപ് ഹൗസ് വിട്ട് പുറത്തായിരിക്കുന്നത്. ഈ ആഴ്ച നോമിനേഷനിലേക്ക് ആരൊക്കെ എത്തുമെന്നാണ് ഇനി അറിയാനുള്ളത്.

വ്യത്യസ്തമായ മത്സരം

വ്യത്യസ്തമായ മത്സരം

നോമിനേഷന്‍ തിരഞ്ഞെടുക്കുന്നതായി ബിഗ് ബോസ് ഇത്തവണ വ്യത്യസ്തമായൊരു മത്സരമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. മത്സരാര്‍ത്ഥികളുടെയെല്ലാം കാലില്‍ ഒരു ബലൂണ്‍ കെട്ടി കൊടുത്തിരിക്കുകയാണ്. ഇവിടെ നിലനില്‍ക്കണമെങ്കില്‍ ഓരോരുത്തരും അവരുടെ കാലിലെ ബലൂണ്‍ സംരക്ഷിച്ച് കൊണ്ട് മറ്റൊരാളുടെത് ചവിട്ടി പൊട്ടിക്കുകയും ചെയ്യണം.

പേളിയെ സംരക്ഷിച്ച് ശ്രീനിഷ്

പേളിയെ സംരക്ഷിച്ച് ശ്രീനിഷ്

ശ്രീനിഷ് ക്യാപ്റ്റനായതോടെ ഇത്തവണ എലിമിനേഷനിൽ ഉണ്ടാവില്ല. അതിനാൽ എല്ലാവരുടെയും കൈയില്‍ നിന്നും പേളിയെ സംരക്ഷിക്കാനുള്ള ശ്രമത്തിലായിരുന്നു ശ്രീനിഷ്. പുറത്ത് വന്ന പ്രാമോ വീഡിയോയിലൂടെയാണ് ഇക്കാര്യം കാണിച്ചിരിക്കുന്നത്. മറ്റുള്ളവര്‍ സ്വയം ബലൂണ്‍ ചവിട്ടി പൊട്ടിക്കാന്‍ ശ്രമിക്കുമ്പോള്‍ പേളിയെ ചുമലിലേറ്റി നടക്കുന്ന ശ്രീനിഷിനെയാണ് കാണിക്കുന്നത്. കാല് കൊണ്ട് പേളിയുടെ ബലൂണ്‍ പൊട്ടിക്കാതിരിക്കാനാണ് ശ്രീനിഷിന്റെ ഈ ശ്രമം.

നിയമം തെറ്റിക്കുകയല്ലേ..?

നിയമം തെറ്റിക്കുകയല്ലേ..?

പേളിയെ സംരക്ഷിക്കുന്ന ശ്രീനി ഇത്തവണ ഗെയിമിന് നിര്‍ദ്ദേശിച്ച നിയമം തെറ്റിച്ചെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. ഇവിടെ നിലനില്‍ക്കണമെങ്കില്‍ ഓരോരുത്തരും അവരുടെ കാലിലെ ബലൂണ്‍ സ്വയം സംരക്ഷിക്കണമെന്നാണ് ഗെയിം പ്ലാന്‍ ബിഗ് ബോസ് കൊടുത്തിരിക്കുന്നത്. എന്നാല്‍ തന്റെ കാലിലെ ബലൂണ്‍ പേളി സംരക്ഷിക്കുന്നതിന് പകരം ശ്രീനിയാണ് ചെയ്യുന്നത്. ഇതാണ് നിയമം തെറ്റിച്ചുള്ള കളിയാണെന്ന് ചിലര്‍ ആരോപിക്കുന്നത്.

ആരെക്കെയാവും നോമിനികള്‍

ആരെക്കെയാവും നോമിനികള്‍

എല്ലാ ആഴ്ചകളിലും പേളി എലിമിനേഷനില്‍ ഉണ്ടാവാറുണ്ട്. ഇന്നത്തെ എപ്പിസോഡ് കഴിഞ്ഞാല്‍ മാത്രമേ ഈ ആഴ്ച നോമിനേഷന്‍ പട്ടികയില്‍ ആരൊക്കെയുണ്ടാവും എന്ന കാര്യത്തെ കുറിച്ച് വ്യക്തത വരികയുള്ളു. പതിനാല് പേരുമായി ആരംഭിച്ച ബിഗ് ബോസില്‍ നിരവധി എലിമിനേഷന്‍ കഴിയുമ്പോള്‍ ഇനി അവശേഷിക്കുന്നത് 9 പേരാണ്. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ ആരെങ്കിലും തിരികെ വരുമോ എന്നതിനെ കുറിച്ച് കൂടുതല്‍ വിവരങ്ങളില്ല.

ആരാവും വിജയിക്കുന്നത്..

ആരാവും വിജയിക്കുന്നത്..

നൂറ് ദിവസങ്ങള്‍ മികവുറ്റ പ്രകടനം നടത്തി ബിഗ് ബോസില്‍ ആരായിരിക്കും വിജയി ആവുക എന്നതിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍. സാബു, പേളി, അര്‍ച്ചന, ബഷീര്‍ ഇവരെല്ലാം അവസാനഘട്ടത്തിലേക്ക് എത്തുമെന്നാണ് ഇപ്പോഴുള്ള പ്രവചനങ്ങള്‍. ഇനി പുതിയൊരു മത്സരാര്‍ത്ഥി കൂടി ബിഗ് ബോസിലേക്ക് വരികയാണെങ്കില്‍ ചെറിയ കാര്യങ്ങള്‍ മാറി വലിയ കളികളാവും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X