ഷിയാസ് വെറുതെയല്ല ബിഗ് ബോസിൽ വന്നത്!! വന്നപ്പോൾ തന്നെ പണി തുടങ്ങി, കാണൂ
ഭക്ഷണം ശരിയാകാത്തതു കൊണ്ട് സുരേഷിന് ഛർദ്ദിയാണെന്ന് ഇയാൾ അർച്ചനയോട് പറഞ്
Recommended Video

രണ്ടാമത്തെ എലിമിനേഷനു ശേഷമുള്ള ആദ്യ എപ്പിസോഡ് പാട്ടൊടു കൂടിയാണ് ആരംഭിച്ചത്. ബിഗ് ബോസ് റിയാലിററി ഷോ വെറുമൊരു മത്സര പരിപടി മാത്രമല്ല. മത്സരം എന്നതിൽ അപ്പുറം പരസ്പര സ്നേഹവും കരുണയും മത്സരാർഥികൾ തമ്മിൽ വച്ചു പുലർത്തുന്നുണ്ട്. ഇത്തരത്തിലുളള ഒരു ഹൃദയം സ്പർശിയായ രംഗത്തിന് ബിഗ്ബോസ് ഹൗസ് വേദിയായിരുന്നു.

അരിസ്റ്റോ സുരേഷം അർച്ച എന്നിവരിലൂടെയാണ് ആ ദിവസം ആരംഭിച്ചത്. ഭക്ഷണം ശരിയാകാത്തതു കൊണ്ട് സുരേഷിന് ഛർദ്ദിയാണെന്ന് ഇയാൾ അർച്ചനയോട് പറഞ്ഞു. ഉടൻ തന്നെ അർച്ചന ബിഗ് ബോസിനോട് അരിസ്റ്റോ സുരേഷിന് സുഖമില്ല എന്നുള്ള വിവരം അറിയിച്ചു. ശേഷം തനിയ്ക്കറിയാവുന്ന ചില പൊടികൈ വിദ്യകൾ പ്രയോഗിച്ചു. അപ്പോൾ സമയം 2 മണിയായിട്ടേ ഉള്ളൂ. ബാക്കി എല്ലാ മത്സരാർഥികളും നല്ല ഉറക്കത്തിലുമായിരുന്നു. ആ ദിവസത്തെ ബിഗ് ബോസ് മത്സരാർഥികളുടെ ജീവിതം വളരെ രസകരമായ ഒരുപാട് സംഭവങ്ങൾ അരങ്ങേറിയിരുന്നു.

സുരേഷിനെ ശുശ്രൂഷിച്ച് അർച്ചന
അർച്ചന പ്രത്യേക താൽപര്യമെടുത്ത് സുരേഷിനെ പരിചരിച്ചു. ഇതിനിടെ സ്റ്റോർ റൂമന്റെ അലാറം മുഴങ്ങി . ഉടൻ തന്നെ അർച്ചന റൂമിലെത്തി ലഭിച്ച മരുന്നുമായി സുരേഷിന്റെ അരുകിലെത്തി. സുഖമില്ലാതെ കിടന്നിരുന്നത് സുരേഷിനെ വിഴിച്ചുണർത്തി മരുന്നു നൽകുകയും ചെയ്തു. ഇത് ബിഗ് ബോസ് ഹൗസിൽ നിന്ന് പുറത്തു വന്ന ഹൃദയ സ്പർശിയായ കാഴ്ചയായിരുന്നു ഇത്.

എടുത്ത എലിമിനേഷൻ
മൂന്നാമത്തെ എലിമിനേഷന്റെ നടപടി ക്രമങ്ങൾ രാവിലെ തന്നെ ആരംഭിച്ചു. ആദ്യം ശ്വേതയാണ് കൺസെഷൻ റൂമിലെത്തിയത്. അനൂപിന്റേയും ബഷിറിന്റേയും പേരുകളണ് നിർദ്ദേശിച്ചത്. രഞ്ജിനിയും അനൂപിന്റേയും സാബുവിന്റേയും പേരുകൾ നിർദ്ദേശിച്ചു. ശ്രീലക്ഷ്മി നോമിനേറ്റ് ചെയ്തത് അർച്ചനയെയായിരുന്നു. പേളി ദീപനേയും ഹിമയേയും നിർദ്ദേശിച്ചു. അതിഥി അനൂപിനേയും പേളിയേയും നിർദ്ദേശിച്ചു. ദിയ നോമിനേറ്റ് ചെയ്തത് ശ്രീലക്ഷ്മിയേയും രഞ്ജിനിയേയും ആയിരുന്നു. അനൂപാകട്ടെ രഞ്ജിനിയേയും ഹിമയേയും നോമിനേറ്റ് ചെയ്തു. അരിസ്റ്റോ സുരേഷും രഞ്ജിനിയുടെ പേരാണ് നിർദേശിച്ചത്. സാബു രഞ്ജിനിയെ നോമിനേറ്റ് ചെയ്തു. ബഷീറു ശ്വേതയേയും രഞ്ജിനിയേയും അടുത്ത എലിമിനേഷനു വേണ്ടി സെലക്ടറ്റ് ചെയ്തത്.

അടുത്ത എലിമിനേഷൻ റൗണ്ടിൽ
ബിഗ് ബോസ് മത്സരാർഥികളുടെ വോട്ടിന്റെ അടിസ്ഥാനത്തിൽ രഞ്ജിനിയും, ഹിമയും, അനൂപുമാണ് എലിമിനേഷനിൽ എത്തി മത്സരാർഥികൾ. എന്നാൽ ഇവരിൽ ഒരാളെ ക്യാപ്റ്റൻ ശ്രീനീഷിന് സേവ് ചെയ്യാം. ശ്രീനീഷ് രഞ്ജിനിയെയായിരുന്നു രക്ഷിച്ചത്. അപ്പോൾ ശ്രീലക്ഷ്മി എലിമിനേഷനിൽ നേമിനേറ്റ് ചെയ്യപ്പെട്ടു. ടീം ക്യാപ്റ്റനായിരുന്നപ്പോൾ രഞ്ജിനി നിഷ്പക്ഷമായിട്ടാണ് പെരുമാറിയത് എന്നാണ് ശ്രീനീഷ് നൽകിയ വിശദീകരണ.

ശ്രീനീഷ് ചർച്ച വിഷയമായി
അന്നത്തെ ബിഗ് ബോസിലെ ചർച്ച വിഷയം നോമിനേഷനെ കുറിച്ചായിരുന്നു. ബിഗ് ബോസ് ഹൗസിൽ ഈ വിഷയത്തിൽ പലതരത്തിലുളള ചർച്ചകൾ അരങ്ങേറിയിരുന്നു. ശ്രീനീഷിന്റെ തിരഞ്ഞെടുപ്പും ചർച്ചയിലെ നിർണ്ണായ വിഷയമായിരുന്നു. കളിക്കാൻ അറിയാവുന്നവരെ കൂടെ കൂട്ടണം. അല്ലാത്തവരെ നോമിനേറ്റ് ചെയ്യണം എന്നായിരുന്നു ശ്രീനീഷിന്റെ വാദം.

മത്സരാർഥികളുടെ ഡാൻസ്
ബിഗ് ബോസ് മത്സരാർഥികൾ നൽകിയത് വളരെ രസകരമായ ടാസ്ക്കായിരുന്നു. ബിഗ് ബോസ് നൽകുന്ന പാട്ടിനോടൊപ്പം ഡാൻസ് ചെയ്യണം. കൂടാതെ തങ്ങളിൽ നിന്ന് ഒരു നൃത്ത അധ്യാപികയെ തിരഞ്ഞെടുക്കാനും ബിഗ് ബോസ് നിർദ്ദേശിച്ചു, എല്ലാവരും അർച്ചനെയാണ് തിരഞ്ഞെടുത്തത്. തുടർന്ന് ആറു മണിയോടെ അരിസ്റ്റോ സുരേഷിന് വീണ്ടും സുംഖമില്ലാതെയായി. എല്ലാവരും ചർന്ന് അദ്ദേഹത്തെ പാട്ട് പാടിയുറക്കി. ശേഷം ബിഗ് ബോസ് ഹൗസിൽ പാട്ട് ആരംഭിച്ചു, മത്സരാർഥികൾ തകർപ്പൻ പ്രകടനമായിരുന്നു അവിടെ കാഴ്ചവെച്ചത്.

പുതിയ അതിഥി
പാട്ടിന്റെ അവസാന ഭാഗമെച്ചിയപ്പോഴാണ് ബിഗ് ബേസ് ഹൗസിലേയ്ക്ക് പുതിയ അതിഥി പ്രത്യക്ഷപ്പെട്ടത്. വളരെ കുറച്ചു പേർക്ക് മാത്രമേ ഷിയാസിനെ നേരിട്ട് പരിചയമുളളൂ. എല്ലാവരും പുതിയ അംഗത്തെ പരിചയപ്പെട്ടു. ഉടൻ തന്നെ ബിഗ് ബേസിൽ നിന്ന് നിർദ്ദേശമെത്തി. പുറം ലോകത്തെ കുറിച്ചുള്ള കാര്യങ്ങൾ ചോദിക്കാൻ പാടില്ലെന്നും എല്ലാവർക്കും ഒരോ ഒരു ചോദ്യം എല്ലവാവർക്കും ചോദിക്കാമെന്നും ബിഗ്ബോസ് പറഞ്ഞു. തുടർന്ന് മോഡൽ കൂടിയായ ഇയാളോട് ഒരു റാമ്പ് വാക്ക് നടത്താൻ ആവശ്യപ്പെട്ടു.

അംഗങ്ങളുമായി അടുക്കാൻ ശ്രമം
ആദ്യം ദിനം തന്നെഅംഗങ്ങളുമായി അടുക്കാനുളള ശ്രമം ഇയാളുടെ ഭാഗത്ത് നിന്ന് ഉണ്ടായി. കോമഡി പറഞ്ഞ് ബാക്കിയുളളവരെ ചാക്കിടാൻ ശ്രമിച്ചു.കൃത്യമായ മറുപടിയും മത്സരാർഥികളും കൊടുത്തു. എല്ലാ പയറ്റി തെളിഞ്ഞിട്ടാണ് ഇവിടെ എത്തിയതെനന്നും ഷിയാസ് പറഞ്ഞു.


Click it and Unblock the Notifications