കേരളത്തിലെ ഏറ്റവും വലിയ തേപ്പ് ബിഗ് ബോസ് ഹൗസില്‍! തോല്‍ക്കുമെന്ന ഭയം സകല അടവുകളും പുറത്തെടുത്ത് പേളി
Recommended Video

അതിഥിയുടെ അപ്രതീക്ഷിത എലിമിനേഷന് ശേഷം ബിഗ് ബോസ് പുതിയ എപ്പിസോഡ് ആരംഭിച്ചത്. ഞായറാഴ്ച ഗ്രാന്‍ഡ് ഫിനാലെ നടക്കുന്നതിന്റെ ത്രില്ലിലാണ് മത്സരാര്‍ത്ഥികള്‍ ഓരോരുത്തരും. നേരത്തെ പുറത്ത് പോയ മത്സരാര്‍ത്ഥികളെല്ലാം ഗ്രാന്‍ഡ് ഫിനാലെയ്ക്ക് വേണ്ടി പോയിരിക്കുകയാണ്. അതിനിടെ ഹൗസില്‍ അരങ്ങേറുന്നത് രസകരമായ കാര്യങ്ങളാണ്.
ബിഗ് ബോസ് വിന്നറാവാന്‍ എല്ലാവര്‍ക്കും താല്‍പര്യമുണ്ട്. ഷിയാസ് ഒഴികെ ആരും എനിക്ക് വിജയിക്കണമെന്ന ആഗ്രഹം തുറന്ന് പറഞ്ഞിട്ടില്ല. സാബുവും പേളിയുമാണ് വിജയിക്കാനുള്ള സാധ്യതകളിലുള്ളത്. ഇരുവര്‍ക്കും പുറത്തുള്ള ഫാന്‍സിന്റെ പിന്‍ബലം വളരെ വലുതാണ്. താന്‍ പരാജയപ്പെടുമോ എന്ന ഭയം പേളിയ്ക്കുണ്ടെന്നാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ പറയുന്നത്. ഇത് കാരണം സര്‍വ്വ കളികളും പുറത്തെടുത്താണ് പേളി മുന്നോട്ട് പോവുന്നതെന്ന സൂചനകളെല്ലാം ആരാധകര്‍ ചൂണ്ടി കാണിക്കുന്നു.

മികച്ച മത്സരാര്‍ത്ഥിയായ പേളി
ബിഗ് ബോസ് മലയാളം സീസണ്‍ വണ്ണിലെ ശക്തരായ മത്സരാര്‍ത്ഥികളില്‍ ഒരാളാണ് പേളി മാണി. അവതാരകയായി മലയാള ടെലിവിഷന്‍ പ്രേക്ഷകരുടെ മുന്നിലേക്കെത്തിയ പേളി അതിവേഗം പ്രേക്ഷകപ്രീതി സ്വന്തമാക്കിയിരുന്നു. ബിഗ് ബോസിലെ ഒരു മത്സരാര്‍ത്ഥി പേളിയാണെന്ന് അറിഞ്ഞതിന്റെ ഷോ കാണാന്‍ പ്രേക്ഷകരെ പ്രേരിപ്പിച്ചിരുന്നു. ബിഗ് ബോസിലെത്തുന്നതിന് മുന്‍പുള്ള പേളിയെ ആയിരുന്നില്ല ഷോ യില്‍ എത്തിയതിന് ശേഷം ഓരോരുത്തരും കണ്ടിരുന്നത്. ചെറിയ കാര്യങ്ങള്‍ക്ക് കരയുകയും വഴക്കുണ്ടാക്കുകയും ചെയ്യുന്ന പേളിയായിരുന്നു ബിഗ് ബോസ് ഹൗസിലുണ്ടായിരുന്നത്.

പേളി ആര്‍മി
ഗെയിം പ്ലാനുകള്‍ പുറത്തെടുത്ത് 100 ദിവസവും ബിഗ് ബോസില്‍ പിടിച്ച് നിന്ന പേളിയ്ക്ക് പുറത്ത് വലിയ പിന്തുണയുണ്ടായിരുന്നു. പേളി ആര്‍മി എന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ ഒരുപാട് ഫാന്‍സ് പേജുകളുണ്ട്. ഏറ്റവുമധികം തവണ എലിമിനേഷനില്‍ വന്ന മത്സരാര്‍ത്ഥി പേളിയായിരുന്നു. എന്നിട്ടും അതില്‍ നിന്നും രക്ഷപ്പെട്ടത് വോട്ടിന്റെ ബലത്തിലായിരുന്നു. പേളി ബിഗ് ബോസ് വിന്നറാവുമെന്നാണ് ആരാധകര്‍ പറയുന്നത്. പേളിയ്ക്ക് വെല്ലുവിളിയായിട്ടുള്ളത് സാബുവാണ്. സാബുവിനും വലിയ സപ്പോര്‍ട്ടാണ് സോഷ്യല്‍ മീഡിയയില്‍ നിന്നും ലഭിക്കുന്നത്. സാബു അല്ലെങ്കില്‍ പേളി വിജയിക്കുമെന്നാണ് പ്രവചനങ്ങള്‍. ഷിയാസിനും ചില സാധ്യതകള്‍ തെളിഞ്ഞ് വരുന്നുണ്ട്.

തോല്‍ക്കുമെന്ന ഭയം അലട്ടുന്നു..
100 ദിവസങ്ങളായി നടക്കുന്ന ബിഗ് ബോസിന്റെ 99 ദിവസമാണിന്ന്. ഇത്രയും കാലം ബിഗ് ബോസില്‍ പിടിച്ച് നിന്നിട്ടും വിജയിക്കാന്‍ കഴിയാതെ വരുമോ എന്ന ഭയം പേളിയെ പിടി കൂടിയിരിക്കുകയാണ്. മുന്‍പത്തെക്കാള്‍ സമ്മര്‍ദ്ദം ഓരോ മത്സരാര്‍ത്ഥികള്‍ക്കും ഇപ്പോഴുണ്ട്. അതിനാല്‍ തന്നെ വോട്ട് പിടിക്കുന്നതിനായി പലവിധ തന്ത്രങ്ങളാണ് പുറത്തെടുക്കുന്നത്. പേളി ഇക്കാര്യത്തില്‍ മിടുക്കിയാണ്. സകലവിധ അടവുകളും കാണിച്ച് പ്രേക്ഷകരുടെ ശ്രദ്ധ സ്വന്തമാക്കാന്‍ പേളി ശ്രമിച്ച് കൊണ്ടിരിക്കുകയാണെന്നാണ് സോഷ്യല്‍ മീഡിയയില്‍ ചിലര്‍ പറയുന്നത്.

തേപ്പ് പുറത്തെടുത്തു...
ശ്രീനിഷും പേളിയും തമ്മില്‍ പ്രണയത്തിലായത് ആയിരുന്നു ബിഗ് ബോസിലെ ആദ്യ വഴിത്തിരിവ്. എന്നാല്‍ ഇതും ഗെയിം പ്ലാനിന്റെ ഭാഗമാണെന്ന് പലപ്പോഴും പ്രേക്ഷകര്‍ ആരോപിച്ചിരുന്നു. ഗ്രാന്‍ഡ് ഫിനാലെയിലേക്ക് എത്തിയപ്പോഴെക്കും പേളി തന്റെ തേപ്പ് പുറത്തെടുത്ത് തുടങ്ങിയെന്നാണ് ആരോപണം. ഇടയ്ക്ക് ശ്രീനിയ്ക്ക് നല്ല പെണ്ണിനെ കിട്ടുമെന്നും എന്നെ ഒഴിവാക്കാനും പേളി പറഞ്ഞിരുന്നു. പലപ്പോഴായി പേളി ശ്രീനിഷിനെ ഒഴിവാക്കാന്‍ ശ്രമിക്കുന്നതായിട്ടും ശ്രദ്ധിക്കപ്പെട്ടിരുന്നു.

മോതിരം കൊടുത്തു
ശ്രീനിഷ് തന്റെ കൈയിലുണ്ടായിരുന്ന ആനവാല്‍ മോതിരം പേളിയുടെ കൈയില്‍ ഇട്ട് കൊടുത്തിരുന്നു. ഇങ്ങനെയാണ് ഇരുവരും തമ്മിലുള്ള പ്രണയം ആരംഭിച്ചിരുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസത്തെ എപ്പിസോഡില്‍ ആ മോതിരം പേളി ഊരി കൊടുത്തിരുന്നു. നീ കാരണം ഞാന്‍ കൂടുതല്‍ കരയുന്നുവെന്നാണ് ശ്രീനിഷിനോട് പേളി പറഞ്ഞത്. അവസാനം നീ ഇത് തന്നെ പറയുമെന്ന് എനിക്ക് അറിയമായിരുന്നെന്ന ശ്രീനിയും പറഞ്ഞു. ഇത്രയും നേരം പറഞ്ഞത് വേറെയായിരുന്നെന്നും ശ്രീനി പറയുന്നു. നിന്നോട് എനിക്ക് അടിയുണ്ടാക്കാന്‍ വയ്യെന്നും പ്രോമിസ് ചെയ്താല്‍ അതിന് വിലയുണ്ടാവണമെന്നും പേളിയും പറഞ്ഞു. പ്രോമിസില്‍ ഞാന്‍ തെറ്റാണെന്ന് പറഞ്ഞ ശ്രീനിഷിന് ഇതൊക്കെ എന്റെ തെറ്റാണെന്നും അതിനാല്‍ ഈ മോതിരം നീ തന്നെ വെച്ചോ എന്നും പറഞ്ഞ് പേളി ഊരി കൊടുക്കുകയായിരുന്നു.

ഷിയാസിനെ ബലിയാക്കുന്നു...
ഷിയാസ് പേളിയ്ക്കും ശ്രീനിഷിനും സപ്പോര്‍ട്ടുമായി എപ്പോഴും ഉണ്ടായിരുന്നു. പേളിയുടെ സഹോദരന്റെ സ്ഥാനത്ത് നിന്നാണെന്നായിരുന്നു പലപ്പോഴും പറഞ്ഞിരുന്നത്. SPS എന്നൊരു ഗ്രൂപ്പും അതിനിടെ ഉണ്ടായിരുന്നു. ഇപ്പോഴിതാ ശ്രീനിഷിനെ ഒഴിവാക്കാന്‍ പേളി കണ്ടെത്തിയ മാര്‍ഗം ഷിയാസായിരുന്നു. കഴിഞ്ഞ ദിവസത്തെ എപ്പിസോഡില്‍ ഷിയാസുമായി പേളി വലിയ വഴക്കുണ്ടാക്കിയിരുന്നു. രാത്രി ശ്രീനിഷിനോട് മനസ് തുറന്ന് സംസാരിക്കണമെന്ന് പേളിയുടോ ഷിയാസ് പറഞ്ഞിരുന്നു. എന്നോട് എന്തെങ്കിലും സംസാരിക്കാനുണ്ടെങ്കില്‍ സുഹൃത്തുക്കളോട് അല്ല പറയേണ്ടതെന്ന് പേളിയും പറഞ്ഞു. നിനക്ക് അടിയുണ്ടാക്കുന്നത് കാണണമോ എന്നും പേളി ഷിയാസിനോട് പറഞ്ഞിരുന്നു. ശ്രീനിഷ് സുരക്ഷിതനായപ്പോള്‍ പേളിയ്ക്ക് സന്തോഷമുണ്ടായിരുന്നില്ലെന്നും അത് കൊണ്ടാണ് എന്തെങ്കിലും പ്രശ്‌നമുണ്ടോ എന്ന് ചോദിച്ചതെന്നും ഷിയാസ് പറഞ്ഞിരുന്നു. ഇതിനിടെ ശ്രീനിയും സ്ഥലത്ത് എത്തിയിരുന്നു.

തന്നെ അവഗണിക്കുന്നു
ശ്രീനിയും ഷിയാസും തന്നെ അവഗണിക്കുകയാണെന്ന് പേളി പറഞ്ഞു. തങ്ങളുടെ ഇടയിലൊരു സുഹൃത്തായി നിന്നാല്‍ മതിയെന്നും പ്രശ്‌നമുണ്ടാക്കാന്‍ നോക്കരുതെന്നും ഷിയാസിനോട് പേളി പറഞ്ഞു. ഷിയാസ് ഉള്ളത് കൊണ്ടാണ് തനിക്ക് ശ്രീനിയോട് സംസാരിക്കാന്‍ കഴിയാത്തതെന്നും പറഞ്ഞ് പേളി കരഞ്ഞിരുന്നു. തനിക്ക് ആരോടും അടിയുണ്ടാക്കേണ്ടെന്നും ഇതെല്ലാം തന്റെ പപ്പയും മമ്മിയും കാണുമെന്നും പറഞ്ഞായിരുന്നു പേളി കരഞ്ഞത്. ഷിയാസിനോട് പറയുന്നതിന് പകരം തന്നോട് സംസാരിക്കണമെന്നും പേളി ശ്രീനിഷിനോടായി പറഞ്ഞു. ഇതുപോലെയാണ് ജീവിതത്തിലെങ്കില്‍ മുന്നോട്ട് പോകാനാകില്ലെന്നും പേളി വ്യക്തമാക്കിയിരുന്നു.


Click it and Unblock the Notifications