പേളി ബിഗ് ബോസ് വിന്നര്‍ ആവില്ല! കുടുംബ പ്രേക്ഷകര്‍ വരെ വെറുത്തു, ബിഗ് ബോസ് വലിയ കളികള്‍ ഇങ്ങനെയാണ്!!
Recommended Video

ബിഗ് ബോസ് ഗ്രാന്‍ഡ് ഫിനാലെയിലേക്ക് എത്തിയിരിക്കുകയാണ്. ശനിയാഴ്ചയോ ഞായറാഴ്ചയോ നടക്കുന്ന എവിക്ഷന് ശേഷമാണ് ഫൈനലില്‍ ആരൊക്കെയുണ്ടാവുമെന്ന കാര്യത്തില്‍ കൃത്യത വരികയുള്ളു. സാബു, അര്‍ച്ചന, ഷിയാസ്, പേര്‍ളി എന്നിവരാണ് അവസാനഘട്ട എലിമിനേഷനിലെത്തിയിരിക്കുന്നവര്‍. എല്ലാവരും ഒന്നിനൊന്ന് മികച്ച് കളിക്കുന്നവരും പുറത്ത് ഏറ്റവുമധികം ആരാധകരുള്ളവരുമാണ്. പലപ്പോഴായി ട്വിസ്റ്റ് കൊണ്ട് വരുന്ന ബിഗ് ബോസ് ഇത്തവണയും അതുപോലൊരു ട്വിസ്റ്റിലെത്തിക്കുമെന്നാണ് പ്രേക്ഷകര്‍ പറയുന്നത്.
ആദ്യം മുതല്‍ ബിഗ് ബോസ് വിജയ് ആവാന്‍ സാധ്യതയുള്ള മത്സരാര്‍ത്ഥിയായിരുന്നു പേര്‍ളി മാണി. എന്നാല്‍ പേര്‍ളി ഈ ആഴ്ച എലിമിനേഷനിലൂടെ പുറത്ത് പോവുമെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. ബിഗ് ബോസ് മലയാളം എന്ന പേരിലുള്ള ഫേസ്ബുക്ക് പേജിലൂടെ വന്ന ഒരു കുറിപ്പിലാണ് ബിഗ് ബോസിന്റെ കള്ളകളിയും ഏഷ്യാനെറ്റിനെയും വിമര്‍ശിച്ച് ആരാധകര്‍ എത്തിയിരിക്കുന്നത്.

പേളി വിന്നര്‍ ആവില്ല
പേളി മാണി ഒരിക്കലും ബിഗ് ബോസ് വിന്നര്‍ ആവില്ല. ഇനി ചെറിയകളികള്‍ ഇല്ല വലിയ കളികള്‍ മാത്രം എന്ന് മോഹന്‍ലാല്‍ പറയുന്നത് പോലെ ഈ ആഴ്ച ഒരു പക്ഷേ ബിഗ് ബോസ്സിന്റെ ആ വലിയ കളി നമുക്ക് കാണാം. ഈ ആഴ്ച എലിമിനേറ്റ് ആകാനും [ആക്കുവാനും] ഏറ്റവും ചാന്‍സ് പേളി മാണിക്ക് തന്നെയാണെന്നാണ് പുറത്ത് വന്ന കുറിപ്പില്‍ പറയുന്നത്. ഒപ്പം പേര്‍ളി പുറത്താന്‍ സാധ്യതയുള്ള കാര്യങ്ങളെ കുറിച്ചും കുറിപ്പില്‍ പറയുന്നുണ്ട്.

ബാദ്ധ്യതയായ 'പേളിഷ്'
മറ്റുഭാഷകളിലെ ബിഗ്ബോസ്സിനെ അപേക്ഷിച്ചു റേറ്റിങ്ങില്‍ വളരെ പിന്നില്‍ ആയിരുന്ന മലയാളം ബിഗ്‌ബോസിന് 'ഒരു പ്രണയം ' ആവശ്യം ആയിരുന്നു. റേറ്റിങ് നില നിര്‍ത്തുവാന്‍. ആദ്യ ആഴ്ചകളില്‍ നമ്മള്‍ കണ്ടതാണ് 'പേളി-ശ്രീനിഷ് ' ബന്ധത്തെ ചാനല്‍ എത്രത്തോളം ബൂസ്റ്റ് ചെയ്തു എന്നും, എത്ര സ്‌ക്രീന്‍ സ്‌പെയ്‌സ് കൊടുത്തു എന്നും, എത്ര പോപ്പുലാരിറ്റി കൊടുത്തു എന്നും ഒക്കെ ഉള്ളത്. ആ സമയത്തെ ഏഷ്യാനെറ്റ് പേജില്‍ ഇടുന്ന വിഡിയോകള്‍, അവയുടെ ക്യപാഷനുകള്‍ എല്ലാം തന്നെ 'ക്യൂട്ട്' ആയ ഒരു പ്രണയത്തെ നമുക്ക് കാണിച്ചു തരുമ്പോലെ ഉള്ളവ ആയിരുന്നു. (വീട്ടുകാരുടെ സമ്മതം ചോദിക്കാന്‍ പോയ ലാലേട്ടന്‍ ഇപ്പൊ അതിനെ കുറിച്ച് മിണ്ടുന്നതു പോലും ഇല്ല. കാര്യങ്ങള്‍ അത്ര പന്തിയല്ല എന്ന് വേണം കരുതാം). ഇനി ഷോ തീരാന്‍ ഏതാനം ദിവസങ്ങള്‍ മാത്രം ഉള്ളപ്പോള്‍ റേറ്റിങിനു വേണ്ടി ഇനിയും 'പേളിഷ് ' എന്ന ബാധ്യത ചുമക്കണ്ട ആവശ്യം ബിഗ് ബോസ്സിനില്ല.

പ്രേക്ഷക മനസ്സിലേക്ക് നെഗറ്റീവ് ഇമേജ് കുത്തിനിറക്കുക:
ഏഷ്യാനെറ്റ് പേജ് ഇപ്പോള്‍ ഷെയര്‍ ചെയ്യുന്ന പേളിയുടെ വിഡിയോകള്‍, അവയുടെ ക്യാപ്ഷനുകള്‍ ശ്രദ്ധിക്കുക. പേളിയെ 'ക്യൂട്ട് കാമുകി' ആക്കി കൊണ്ടു നടന്ന അവര്‍ ഇപ്പൊ 'ക്രൂര' 'തേപ്പുകാരി' എന്നൊരു ഇമേജിലേക്ക് എത്തിക്കാന്‍ വേണ്ടി ഓള്‍റെഡി സംശയം ഉള്ള പ്രേക്ഷകരുടെ മനസ്സിലേക്ക് എരിതീയില്‍ എണ്ണ പകരന്‍ ശ്രമിക്കുന്നത് പോലെ ഉള്ള ക്യാപ്ഷനുകള്‍. പേളി സുരേഷേട്ടനോട് എതിര്‍ത്ത് സംസാരിക്കുന്ന വീഡിയോകളുടെ ഒക്കെ ക്യാപ്ഷന്‍ ശ്രദ്ധിക്കുക. നെഗറ്റീവ് ഇമേജ് പേളിക്ക് നല്‍കിയേ അടങ്ങൂ എന്നൊരു വാശിപോലെ.
തെറ്റു ചെയ്ത ഒന്നിലധികം പേരുണ്ട് എന്നിരിക്കെ ലാലേട്ടന്‍ പലപ്പോഴും താക്കീതു ചെയ്യുന്നത് പേര്‌ളിയെ മാത്രം ആണ്. മറ്റുള്ളവര്‍ക്ക് നേരെ അങ്ങ് കണ്ണടക്കും [ഉദാ: ബഷീര്‍ പേര്‍ളിയുടെ ഭാഗത്തു നിന്ന് ചെറിയോരു പിഴവുണ്ടായാല്‍ പോലും അതിനു നാലാംകിട മഞ്ഞപ്പത്ര ക്ലിക്ബെയിറ്റ് രീതിയിലുള്ള അത്യന്തം നെഗറ്റീവ് ക്യാഷനും. ആ സമയത്തു സുരേഷോ മറ്റോ ആണ് അതെ പിഴവ് ചെയ്യുന്നതെങ്കില്‍ അതിനെ ഒരു കോമഡി ആങ്കിളില്‍ ആക്കി തീര്‍ത്തു കൊണ്ടുള്ള ക്യപാഷനുകളും കാണാം.

പ്രതിഫലം
കൂടുതല്‍ പ്രതിഫലം വാങ്ങി ഇരുന്ന കണ്ടസ്റ്റാന്റുകള്‍ ഒക്കെ അപ്രതീക്ഷിതമായി പുറത്താകുന്നു. [രഞ്ജിനിയെ ഒക്കെ എന്തിനു ആണാവോ പുറത്തതാക്കിയത്] പൈങ്കിളി പ്രണയം റേറ്റിങ്ങിന് ഉയര്‍ത്തും എന്ന കാരണം കൊണ്ട് ഇത്രനാള്‍ പിടിച്ചു നിന്ന പേര്‍ളി ഇനി രക്ഷപ്പെടുമെന്ന് തോന്നുന്നില്ല. ഇപ്പൊ ഉള്ളവരില്‍ ഏറ്റവും അധികം പ്രതിഫലം വാങ്ങുന്ന പേര്‍ളി ആവാം ഇനി ഔട്ട്.

വിശ്വാസ്യത തിരിച്ചുപിടിക്കുക:
ബിഗ് ബോസിന് എതിരെ ഏറ്റവും ഉയര്‍ന്നുകേട്ട ആരോപണം ആണ്. അത് പേര്‍ളി മാണി ഷോ ആണെന്നും സമ്മാനം പേളിക്ക് നേരത്തെ ഉറപ്പിച്ചു വെച്ചിട്ടുള്ളത് ആണെന്നും ഒക്കെ. അങ്ങനെ നോക്കുമ്പോള്‍ ഷോയുടെ വിശ്വാസ്യത നിലനിര്‍ത്തുന്നതിനു വേണ്ടി ഒരിക്കലും പേര്‌ളിയെ വിന്നര്‍ ആക്കാന്‍ ബിഗ് ബോസ് തുനിയില്ല. മാത്രമല്ല അവസാന നിമിഷം ഒരു ഷോക്ക് എന്നപോലെ പേര്‍ളി ഈ വീക്ക് ഔട്ട് ആകാനും ചാന്‍സ് ഉണ്ട്.

വോട്ടിംഗ് ട്രെന്‍ഡ്
ഒട്ടുമിക്ക എവിക്ഷനിലും വന്ന ആളാണ് പേര്‍ളി. എല്ലാ എവിക്ഷനിലും ആദ്യം സെയിഫ് ആകുന്നതും മിക്കവാറും പേര്‍ളി തന്നെ ആയിരുന്നു. കഴിഞ്ഞ ആഴ്ചയില്‍ അര്‍ച്ചനക്കും, സുരേഷിനും, സാബും ശേഷം മാത്രം ആണ് പേര്‍ളി സെയിഫ് ആയതു. ഇനി റേറ്റിങിനു വേണ്ടി പേര്‍ളിയെ പിടിച്ചു നിര്‍ത്തണ്ട ആവശ്യം ഇല്ല എന്ന് മനസിലാക്കി 'പേര്‍ളിക്കിപ്പോ പഴയതുപോലെ സപ്പോര്‍ട്ട് ഇല്ല എന്ന് വരുത്തി തീര്‍ത്തുകൊണ്ടു 'ബിഗ്ബോസ് തന്നെ നമുക്കൊരു ക്ലൂ തന്നതാകാന്‍ ചാന്‍സുണ്ട്.

പി.ആര്‍
പേര്‍ളിക്കുവേണ്ടി ഏഷ്യാനെറ്റ് ഉള്‍പ്പെടെ പി. ആര്‍ വര്‍ക്ക് ചെയ്യുന്നു എന്ന് വരുത്തി തീര്‍ത്തു യഥാര്‍ത്ഥ പി.ആര്‍. വര്‍ക്കുകാരെ പുകമറക്കു പിന്നില്‍ ഒളിപ്പിക്കുകയായിരുന്നു. ഏഷ്യാനെറ്റ് ന്യൂസ് പേജ് പ്രസിദ്ധീകരിക്കുന്ന ബിഗ് ബോസ് ലേഖനങ്ങളും ഇന്റര്‍വ്യൂകളും ശ്രദ്ധിക്കുക. ചാനലിന്റെ ചായ്വ് എങ്ങോട്ടാണ് എന്ന് മനസ്സിലാകും. മൈന്‍ഡ് ഗെയിം കളിക്കണ്ടതും പ്രേക്ഷകരുടെ മനസ്സിനെ സ്വാധീനിക്കണ്ടത് എങ്ങനെയെന്നും ആ ലേഖനങ്ങള്‍ കണ്ടാല്‍ മനസിലാകും. ക്ലാസിക്ക് പി ആര്‍ വര്‍ക്ക്. [ഈ ആഴ്ച ഇത്തിരി കൈവിട്ടുപോയി കള്ളം പുറത്തായോ എന്നൊരു സംശയം ഇല്ലാതില്ല, ഔട്ട് ആയി മൂന്ന് ആഴ്ച കഴിഞ്ഞ ഒരു മത്സരത്തിയുടെ ഇന്റര്‍വ്യൂ ഇപ്പൊ വന്നത് വോട്ടിംഗിനെ സ്വാധീനിക്കാന്‍ അല്ലായിരിക്കുമല്ലോ അല്ലെ?] ഒഫിഷ്യല്‍ ഗ്രൂപ്പും ശ്രദ്ധിച്ചാല്‍ മനസിലാകും. ഏഷ്യാനെറ്റ് ആരെയാണ് വിന്നര്‍ ആയി സെലക്റ്റ് ചെയ്തു വെച്ചിരിക്കുന്നതെന്നും. ഒരു പ്രത്യേക വിഭാഗം ഫാന്‍സിനു മാത്രം എന്തും പറയാം. എന്തും ചെയ്യാം.

വോട്ട്
പേര്‍ളിയും ഷിയാസും ഒരുമിച്ചു എവിക്ഷനില്‍ വന്നത് കാരണം ഫാന്‍സ് വോട്ട് സ്പ്ലിറ്റവാന്‍ ചാന്‍സുണ്ട്. അര്‍ച്ചനയ്ക്ക് അന്യഭാഷയിലെ ബിഗ്ബോസ് ഫാന്‍സ് വലിയ ഒരു ആരാധക വൃന്ദം സപ്പോര്‍ട്ട് കൂടെ ഉണ്ടന്നിരിക്കെ. അര്‍ച്ചന, സാബു സെയ്ഫ് ആണ്. ഇല്ലെങ്കില്‍ ഏഷ്യാനെറ്റ് സെയ്ഫ് ആക്കും. അങ്ങനെ ഒക്കെ നോക്കുക്കുമ്പോള്‍ ഈ ആഴ്ച പുറത്താക്കുക പേര്‍ളിയും ഷിയാസും ആകും. പിന്നെ ബാക്കിയുള്ളവര്‍ ആരും ഏഷ്യാനെറ്റിന്റെ മനസപുത്രന് ഒരു എതിരാളി അല്ല. അങ്ങനെ മനസപുത്രന്‍ ഒന്നാം സ്ഥാനവും, മനസപുത്രി രണ്ടാസ്ഥാനവും നേടാന്‍ ആണ് ചാന്‍സ്. ഹിമ പറഞ്ഞതുപോലെ കളിനടക്കുന്നതു ബിഗ് ബോസ് വീടിനു പുറത്താണ്.. 'വലിയ കളികള്‍ '

കുടുംബ പ്രേക്ഷകര്‍ക്ക് വേണ്ട
പേളിയെ ആദ്യം എല്ലാര്‍ക്കും ഇഷ്ടമായിരുന്നു. എന്നാല്‍ ശ്രീനിഷുമായുള്ള പ്രണയവും സുരേഷേട്ടനെ അപമാനിച്ചതുമൊക്കെ കുടുംബ പ്രേക്ഷകരെ പേളിയില്‍ നിന്നും അകറ്റിയിട്ടുണ്ട്. എന്നാല്‍ വോട്ടിന്റെ കാര്യം വരുമ്പോള്‍ പേളിക്ക് വോട്ട് കിട്ടുന്നു. പലരും പറയുന്ന കാര്യം ശരിയാണ് എന്നെനിക്കും തോന്നുന്നു. പേളിക്ക് വോട്ട് ചെയ്യുന്നത് പ്രേക്ഷകരൊന്നുമല്ല. പി ആര്‍ ഏജന്‍സിയാണെന്ന് അനൂപ് ചന്ദ്രന്‍ പറഞ്ഞിരുന്നു.


Click it and Unblock the Notifications