ഒടുവില്‍ പേളിയുടെ സ്‌നേഹ ചുംബനം ശ്രീനിഷിന് കിട്ടി! ബിഗ് ബോസിലെങ്ങും ഉമ്മ മയം, അതിഥി കൂട്ടുസാണ് മാതൃക
Recommended Video

ഒരു എലിമിനേഷന്‍ റൗണ്ട് കൂടി കഴിഞ്ഞെങ്കിലും അതിന്റെ വിഷമങ്ങളൊന്നും ബിഗ് ബോസ് ഹൗസിനുള്ളില്‍ ഇല്ല. ഇന്നലത്തെ എലിമിനേഷനില്‍ ഹിമ പുറത്ത് പോയെങ്കിലും അതിനെ കുറിച്ചായിരുന്നില്ല എല്ലാവര്‍ക്കും സംസാരിക്കാനുണ്ടായിരുന്നത്. അതിഥിയുടെ തിരിച്ച് വരവായിരുന്നു. അതിഥിയെ പുറത്താക്കുമെന്ന് ആരും കരുതിയിരുന്നില്ല.
എന്നാല്‍ രസകരമായ കാര്യം അതിഥി ഷിയാസിനെ ചുംബിക്കുന്നതാണ്. തിരിച്ചെത്തിയതിന്റെ സന്തോഷം കൊണ്ടായിരുന്നു അതിഥി ഷിയാസിനെ കെട്ടിപ്പിടിച്ച് ഉമ്മ കൊടുത്തത്. ഇത് കണ്ട് നിന്ന ശ്രീനിഷ് പേളിയോട് അതിഥിയെ കണ്ട് പഠിക്കാനും പറഞ്ഞിരുന്നു. ഈ വാക്ക് പേളി പാലിച്ചിരിക്കുകയാണ്.

അതിഥിയുടെ ഉമ്മ
ഷിയാസിന് അതിഥി ഉമ്മ കൊടുക്കുന്നത് ഇത് ആദ്യമായിട്ടായിരുന്നില്ല. മുന്‍പ് ശ്രീനിഷ്, അതിഥി, ഷിയാസ് എന്നിവര്‍ സംസാരിച്ചിരിക്കുമ്പോള്‍ ഷിയാസ് അനാവശ്യമായി ഒച്ചപ്പാടുണ്ടാക്കുകയായിരുന്നു. ഇത് നിര്‍ത്താന്‍ വേണ്ടിയായിരുന്നു അതിഥി ഷിയാസിന് ഉമ്മ കൊടുത്തത്. ശേഷം ഞങ്ങള്‍ ബ്രദേഴ്സ് സിസ്റ്റേഴ്സ് ആണെന്ന് അതിഥി പറയുന്നുണ്ടെങ്കിലും ഇക്കാര്യം ഷിയാസ് സമ്മതിച്ചിരുന്നില്ല. അന്ന് മുതല്‍ പേളിയുടെ കൈയില്‍ നിന്നും ഒരു ഉമ്മ ശ്രീനി പ്രതീക്ഷിച്ചിട്ടുണ്ടാവും.

ഷിയാസിന് വീണ്ടും ഉമ്മ കിട്ടി
പേളിയും ശ്രീനിഷും പ്രണയത്തിലാണെന്നും വീട്ടുകാരുമായി സംസാരിക്കണമെന്നും ഇരുവരും വ്യക്തമാക്കിയിരുന്നു. ഇത് തമാശയ്ക്ക് വേണ്ടി പറയുന്നതല്ലെന്നും വിവാഹം കഴിക്കാന്‍ വേണ്ടി താല്‍പര്യമുണ്ടെന്നും താരങ്ങള്‍ പറഞ്ഞു. ഇതോടെ ബിഗ് ബോസ് മത്സരാര്‍ത്ഥികളും പ്രേക്ഷകരും ഇവരുടെ ബന്ധത്തിന് പൂര്‍ണ പിന്തുണ നല്‍കിയിരുന്നു. പ്രണയം സമ്മതിച്ചെങ്കിലും ഇപ്പോഴും ഡോറ ബുജി കഥ പറയാനാണ് പേളിയ്ക്ക് ഇഷ്ടം. ഇതിനിടെയാണ് ഷിയാസിനെ തേടി വീണ്ടും അതിഥിയുടെ ഉമ്മ എത്തുന്നത്.

സ്‌നേഹം കൊണ്ടാണ്..
അതിഥി ബിഗ് ബോസില്‍ നിന്നും പുറത്തായെന്ന് കരുതിയ ഷിയാസ് ശരിക്കും ദുഃഖിതനായിരുന്നു. അതിഥി പോവുന്നത് വിശ്വസിക്കാനാകതെ തലയില്‍ കൈവെച്ച് നില്‍ക്കുകയായിരുന്നു ഷിയാസ്. എന്നാല്‍ അതിഥി പുറത്ത് പോവാതെ മടങ്ങിയെത്തിയതോടെ ഇരുവര്‍ക്കും സന്തോഷം അടക്കാന്‍ കഴിഞ്ഞിരുന്നില്ല. അതിഥിയെ പോലെ ഷിയാസും അതീവ സന്തോഷത്തിലായിരുന്നു. ആ സന്തോഷം അറിയിക്കാന്‍ അടുത്തെത്തിയ ഷിയാസിനെ ചുംബനം നല്‍കിയാണ് അതിഥി സ്വീകരിച്ചത്.

ശ്രീനിയുടെ ഉപദേശം
ക്ലീന്‍ ഷേവ് ആയതിനാല്‍ ഉമ്മ കിട്ടിയ ഷിയാസിന്റെ മുഖത്ത് ലിപ്സ്റ്റിക് പാടുണ്ടായിരുന്നു. ശേഷം ശ്രീനിയുടെയും പേളിയുടെയും അടുത്തെത്തിയ ഷിയാസിന്റെ കവിളിലെ ഈ പാട് പേളി കണ്ടുപിടിച്ചിരുന്നു. ഇതിനെ ചൊല്ലി പേളിയും ശ്രീനിഷും ഷിയാസിനെ കളിയാക്കിയിരുന്നു. നീ ഭാഗ്യവാനാണെടാ എന്നായിരുന്നു ഇതേ കുറിച്ച് ശ്രീനിയുടെ കമന്റ്. ഇവിടെ ഒരു കാമുകിയുണ്ടായിട്ട് എനിക്ക് പോലും ഉമ്മ കിട്ടുന്നില്ലെന്ന് പരാതിയും ശ്രീനി ഷിയാസിനോട് പറഞ്ഞിരുന്നു. ഇത് കണ്ട് പഠിക്കു.. എന്നായിരുന്നു പേളിയോട് ശ്രീനിക്ക് പറയാനുണ്ടായിരുന്നത്.

പേളിയുടെ കുസൃതികള്‍
എന്നാല്‍ ശ്രീനിയുടെ വാക്കുകളെല്ലാം പാടെ അവഗണിക്കുകയായിരുന്നു പേളി. ഇതെല്ലാം കേട്ട് കുസൃതിച്ചിരിയോടെ നില്‍ക്കാനെ പേളിയ്ക്ക് തോന്നിയുള്ളു. എന്നാല്‍ മറ്റൊരു ട്വിസ്റ്റ് അവിടെ സംഭവിച്ചെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന സൂചനകള്‍ സൂചിപ്പിക്കുന്നത്. അടുത്ത എപ്പിസോഡിന്റെ പ്രമോ വീഡിയോസും ചിത്രങ്ങളും പുറത്ത് വന്ന് കൊണ്ടിരിക്കുകയാണ്. അതില്‍ ശ്രദ്ധേയമായ കാര്യം പേളിയുടെയും ശ്രീനിയുടെയും ഒരു ചിത്രമാണ്.

ശ്രീനിയ്ക്കും കിട്ടിയോ?
ചിത്രത്തില്‍ പേളി ശ്രീനിഷിനെ കെട്ടിപ്പിടിക്കുന്നതും ഉമ്മ കൊടുക്കുന്നതുമാണ് കാണുന്നത്. പേളിയുടെ മുഖം വ്യക്തമല്ലെങ്കിലും പിന്നില്‍ കാണുന്ന നിഴലില്‍ കവിളിലൊരു ഉമ്മ കൊടുക്കുന്നത് വ്യക്തമായി കാണാം. അതിഥി ഉമ്മ കൊടുത്തതിനാല്‍ പേളിയ്ക്കും ഒരു ഉമ്മ തരാമെന്ന ശ്രീനിയുടെ വാക്കുകള്‍ ഒരുപക്ഷെ സത്യമാവുകയായിരിക്കും. ഇന്നത്തെ എപ്പിസോഡിലായിരിക്കും ആ രംഗങ്ങളുണ്ടാവുക.


Click it and Unblock the Notifications