ആത്മഹത്യയ്ക്ക് ശ്രമിച്ച ശ്രീനിഷിനെ രക്ഷിച്ചത് പേര്‍ളി മാണി! കഥ പറഞ്ഞ് പേളി, ബിഗ് ബോസില്‍ ട്വിസ്റ്റ്
ബിഗ് ബോസ് സ്‌ക്രിപ്‌റ്റോട് കൂടി നടത്തുന്ന പരിപാടിയാണെന്ന് പല അഭ്യൂഹങ്ങളും ഉണ്ടായിരുന്നു. അതിന് കാരണം ബിഗ് ബോസിലെ ചില മത്സരാര്‍ത്ഥികളുടെ സ്വാഭാവത്തില്‍ വന്ന മാറ്റമായിരുന്നു. സിനിമ, ടെലിവിഷന്‍ മേഖലകളില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന പതിനാറ് പേരായിരുന്നു ബിഗ് ബോസ് മത്സരത്തില്‍ മാറ്റുരയ്ക്കാന്‍ എത്തിയിരുന്നത്.

എലിമിനേഷനിലൂടെ മത്സാര്‍ത്ഥികള്‍ പുറത്ത് പോയതോടെ ഇപ്പോള്‍ പകുതി പേരെയുള്ളു. ഇനി ഹൗസിലേക്ക് പുതിയൊരാള്‍ കൂടി വരുമോ എന്ന കാര്യത്തെ കുറിച്ച് കൂടുതലൊന്നും പുറത്ത് വന്നിട്ടില്ല. അപ്രതീക്ഷിതമായ ട്വിസ്റ്റുകളാണ് ബിഗ് ബോസ് പ്രേക്ഷകര്‍ക്ക് നല്‍കി കൊണ്ടിരിക്കുന്നത്. പുറംലോകവുമായി ബന്ധമില്ലാത്തതിനാല്‍ മത്സരാര്‍ത്ഥികളെയും ഞെട്ടിക്കുന്ന കാര്യങ്ങള്‍ ബിഗ് ബോസ് കൊടുക്കാറുണ്ട്.

ട്വിസ്റ്റുകള്‍ ഞെട്ടിക്കുന്നു..
ആശയപരമായി തകര്‍ക്കങ്ങളും പ്രശ്‌നങ്ങളും ഉണ്ടാകാറുണ്ടെങ്കിലും ബിഗ് ബോസിലെ പലരും അടുത്ത സൗഹൃദം സൂക്ഷിക്കുന്നവരാണ്. ചില നസന്ദര്‍ഭങ്ങൡ പൊട്ടിത്തെറിക്കുന്നവര്‍ ഉടന്‍ തന്നെ മത്സരബുദ്ധിയോടെ കാര്യങ്ങള്‍ കാണാന്‍ തുടങ്ങും. എന്നാല്‍ പ്രേക്ഷകരെയും മത്സരാര്‍ത്ഥികളെയും അത്ഭുതപ്പെടുത്തുന്ന പുതിയ ട്വിസ്റ്റുകള്‍ കൊണ്ട് സമ്പന്നമാണ് ബിഗ് ബോസ് ഹൗസ്. ഓരോ ദിവസവും രസകരമായ ടാസ്‌കുകളാണ് മത്സരാര്‍ത്ഥികളെ തേടി എത്തുന്നത്.

പുതിയ ടാസ്‌ക്
46-ാം ദിവസം രാവിലെ തന്നെ ബിഗ് ബോസ് ഒരു ടാസ്‌ക് മത്സരാര്‍ത്ഥികള്‍ക്ക് കൊടുത്തിരുന്നു. എല്ലാവരോടും ഒരു വാക്ക് തിരഞ്ഞെടുക്കാനും അത് തങ്ങളുടെ ജീവിതവുമായി ചേര്‍ത്ത് ഓരോരുത്തരും സംസാരിക്കണമെന്നുമായിരുന്നു ടാസ്‌ക്. പ്രണയം, ഒറ്റപ്പെടല്‍, അമ്മ, മാറ്റം, വെറുപ്പ്, എന്നിങ്ങനെയുള്ള വാക്കുകളാണ് ഓരോരുത്തര്‍ക്കുമായി ബിഗ് ബോസ് കൊടുത്തിരുന്നത്. പേളി മാണിയ്ക്ക കിട്ടിയത് വെറുപ്പായിരുന്നു. ഇതിന്റെ പേരില്‍ ഇരുവരും തമ്മില്‍ വഴക്കിടുകയും ചെയ്തിരുന്നു.

ശ്രീനിഷ് ആത്മഹത്യയ്ക്ക് ശ്രമിക്കുന്നു..
രണ്ട് ദിവസം മുൻപ്ഴി വ്യത്യസ്തമായൊരു ടാസ്‌ക് നടന്നിരുന്നു. ഒരു വാക്ക് തിരഞ്ഞെടുത്ത് അതിന് പറ്റിയൊരു സംഭവം പറയുകയായിരുന്നു മത്സരം. 'ഞാനൊരു പാലത്തിലൂടെ നടക്കുമ്പോള്‍ ഒരാള്‍ പുഴയിലേക്ക് ചാടാന്‍ തയ്യാറായി നില്‍ക്കുന്നു. പേളിയ്ക്ക് കിട്ടിയ വിഷയം ഇങ്ങനെയായിരുന്നു. ഈ വിഷയം വെച്ച് പേളിയൊരു കഥ മെനയുകയായിരുന്നു. ഞാനൊരു പാലത്തിലൂടെ നടക്കുകയായിരുന്നു. അപ്പോള്‍ ശ്രീനി പാലത്തില്‍ നിന്നും പുഴയിലേക്ക് ചാടി മരിക്കാന്‍ തയ്യാറായി നില്‍ക്കുന്നു. അപ്പോള്‍ ഞാന്‍ അയ്യോ ശ്രീനി ചാടല്ലേ എന്ന് പറഞ്ഞു. അപ്പോള്‍ ശ്രീനി പറഞ്ഞു ഇല്ല ഞാന്‍ ചാടും. കുറച്ച് നേരം വെയിറ്റ് ചെയ്യ്. എന്താ പ്രശ്‌നം നമുക്ക് സംസാരിച്ച് തീര്‍ക്കാമെന്ന് പേളി ശ്രീനിയോട് പറയുന്നു.

ആത്മഹത്യ ചെയ്യാനുള്ള കാരണം..
താന്‍ ആത്മഹത്യ ചെയ്യാനുള്ള കാരണം ബിഗ് ബോസ് എന്നൊരു ഷോ യില്‍ പോയതോടെ ഇപ്പോള്‍ തലയുയര്‍ത്തി നടക്കാന്‍ പറ്റുന്നില്ലെന്നാണ് ശ്രീനിഷ് പറയുന്നത്. പിന്നെ ഞാനെന്ത് ചെയ്യും. അത് കേട്ട പേളി പറയുന്നു സത്യത്തില്‍ ഞാനും ഇതേ കാരണം കൊണ്ട് പുഴയില്‍ ചാടാന്‍ വന്നതാണെന്ന്. നമുക്ക് ഒരുമിച്ച് ചാടണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. ഇനി എന്ത് ചെയ്യാമെന്ന് ആലോചിച്ചപ്പോള്‍ ഞങ്ങള്‍ ഷിയാസിനെ വിളിച്ചു.

സുരേഷേട്ടനെ മിസ് ചെയ്യുന്നു..
ഷിയാസ് കാറില്‍ വന്ന് ഞങ്ങളെ കൂട്ടികൊണ്ട് പോയി. ശ്രീനി അപ്പോഴും മരിക്കണമെന്ന തീരുമാനത്തിലായിരുന്നു. കാരണം സുരേഷേട്ടനെ താന്‍ അത്രയധികം മിസ് ചെയ്യുകയാണ്. ഇത് കേട്ട പേളി സുരേഷേട്ടനെ വിളിച്ചു. സുരേഷേട്ടനും ശ്രീനിഷിന്റെ അടുത്തേക്ക് ഓടിയെത്തി. സുരേഷേട്ടനെ കണ്ടതോടെ താന്‍ മരിക്കുന്നില്ലെന്ന തീരുമാനം ശ്രീനിഷ് എടുക്കുകയാണ്. അനൂപിനെയും രഞ്ജിനിയെയുമെല്ലാം തന്റെ കഥയിലേക്ക് കൊണ്ട് വന്നെങ്കിലും ക്ലൈമാക്‌സ് പറയാന്‍ കഴിയാതെ പേളി കഥ അവസാനിപ്പിക്കുകയായിരുന്നു.

സ്‌ക്രീപ്റ്റഡാണോ?
മലയാള സിനിമാ, ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതരായ താരങ്ങളാണ് ബിഗ് ബോസിലുള്ള എല്ലാവരും. എന്നാല്‍ ബിഗ് ബോസിലെത്തിയതിന് ശേഷം പലരുടെയും സ്വാഭാവം മാറിയത് അത്ഭുതപ്പെടുത്തുന്ന തരത്തിലായിരുന്നു. ഇതോടെ ബിഗ് ബോസ് സ്‌ക്രിപ്റ്റ്ഡ് ആണെന്ന തരത്തിലും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. സ്‌ക്രീപ്റ്റഡാണെന്ന് തനിക്ക് ഇതുവരെ തോന്നിയിട്ടില്ലെന്നാണ് കഴിഞ്ഞ ആഴ്ച പുറത്ത് പോയ ദിയ സന വ്യക്തമാക്കിയത്.


Click it and Unblock the Notifications