പേളി-ശ്രീനി വിവാഹം ഉടന്‍? ശ്രീനി നല്ല പയ്യനാണ്, പേളിയുടെ ഇഷ്ടം അംഗീകരിക്കുമെന്ന് പേളിയുടെ അച്ഛന്‍!

Recommended Video

പേർളി ശ്രീനി വിവാഹം നടത്തിക്കൊടുക്കാൻ തയ്യാറെന്ന് പേർളിയുടെ അച്ഛൻ

മലയാളം ബിഗ് ബോസ് ഗ്രാന്‍ഡ് ഫിനാലെയിലേക്ക് കടക്കാന്‍ പോവുകയാണ്. ഈ ആഴ്ചത്തെ എലിമിനേഷന്‍ കൂടി കഴിഞ്ഞാല്‍ അവസാനഘട്ടത്തിലേക്കുള്ള യാത്രയായിരിക്കും. ബിഗ് ബോസ് കാണുന്നതിന് പ്രേക്ഷകരെ ടെലിവിഷന് മുന്നില്‍ പിടിച്ചിരുത്താന്‍ എന്തെങ്കിലും കാര്യം വേണം. മലയാളത്തിലെ സീസണ്‍ വണ്ണില്‍ പേളി മാണി-ശ്രീനിഷ് അരവിന്ദ് എന്നിവരുടെ പ്രണയമായിരുന്നു ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെട്ടിരുന്നത്.

തങ്ങള്‍ക്ക് വിവാഹം കഴിക്കാന്‍ താല്‍പര്യമുണ്ടെന്ന് ശ്രീനിയും പേളിയും സമ്മതിച്ചിരുന്നു. ഇതിന്റെ ഭാഗമായി മോഹന്‍ലാല്‍ ഇരുവീട്ടിലും സംസാരിക്കാമെന്നും പറഞ്ഞിരുന്നു. പേളിയുടെ വീട്ടില്‍ അറിയിച്ചപ്പോള്‍ ആദ്യം എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ പുറത്ത് വന്നതിന് ശേഷം പേളിയുടെ തീരുമാനം എന്താണോ അത് അംഗീകരിക്കുമെന്നാണ് പിതാവ് പറഞ്ഞിരിക്കുകയാണ്. ഏഷ്യാനെറ്റ് ഓണ്‍ലൈനിനായി സുനിത ദേവദാസിന് നല്‍കിയ അഭിമുഖത്തിലാണ് മാണി പോള്‍ ഇക്കാര്യം വ്യക്തമാക്കിയത്.

പേളി-ശ്രീനി പ്രണയം

പേളി-ശ്രീനി പ്രണയം

ബിഗ് ബോസ് പകുതിയെത്തിയപ്പോഴാണ് പേളിയും ശ്രീനിഷും പ്രണയത്തിലാണെന്ന വാര്‍ത്ത ബിഗ് ബോസില്‍ പ്രചരിക്കാന്‍ തുടങ്ങിയത്. ഇരുവരും മോതിരം കൈമാറിയതും രാത്രിയില്‍ ഒന്നിച്ചിരുന്ന് സംസാരിക്കുന്നതുമെല്ലാം സംശയത്തിന് ഇടനല്‍കി. ഒടുവില്‍ ഇഷ്ടമാണെന്നും വിവാഹം കഴിക്കാമെന്നുള്ള തീരുമാനത്തില്‍ രണ്ടു പേരും എത്തിയതോടെ അവതാരകനായ മോഹന്‍ലാലിനെ ഇക്കാര്യം അറിയിരിക്കുകയായിരുന്നു. ബിഗ് ബോസിനുള്ളില്‍ തന്നെ വിവാഹം നടത്താമെന്ന് മറ്റ് മത്സരാര്‍ത്ഥികള്‍ പറഞ്ഞിരുന്നു. പേളിയുടെ പ്രണയം ബിഗ് ബോസിന്റെ രഹസ്യ ടാസ്‌കാണെന്നും പുറത്ത് വന്നാല്‍ വിവാഹം നടക്കില്ലെന്നുമൊക്കെ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.

താല്‍പര്യമില്ലാതെ പിതാവ്

താല്‍പര്യമില്ലാതെ പിതാവ്

പേളിയുടെ ഈ തീരുമാനം കുടുബംത്തെ ബാധിച്ചുവെന്ന് ടൈംസ് ഓഫ് ഇന്ത്യയ്ക്ക് കൊടുത്ത അഭിമുഖത്തില്‍ പേളിയുടെ പിതാവ് മാണി പോള്‍ പറഞ്ഞിരുന്നു. പേളി തനിക്ക് കൊച്ചുകുട്ടിയാണ്. ഒരു പുരുഷനെ തിരഞ്ഞെടുക്കാന്‍ അവള്‍ക്ക് നന്നായി അറിയാം. എന്നാല്‍ പത്ത് ഇരുപത് ദിവസം പരിചയമുള്ള ഒരാളെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചെന്ന് വിശ്വസിക്കാന്‍ സാധിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നതായിട്ടാണ് റിപ്പോര്‍ട്ടുകള്‍.

പേളിയുടെ കാര്യത്തില്‍ കണ്‍ഫ്യൂഷനിലാണ്..

പേളിയുടെ കാര്യത്തില്‍ കണ്‍ഫ്യൂഷനിലാണ്..

പുതിയ അഭിമുഖത്തില്‍ മാണി പോള്‍ പറയുന്നതിങ്ങനെയാണ്.. ഞങ്ങളും കണ്‍ഫ്യൂഷനിലാണ്. പേളിയും ശ്രീനിയും ശരിക്കും പ്രണയിക്കുകയാണോ അതോ ബിഗ് ബോസ് അവര്‍ക്ക് എന്തെങ്കിലും ടാസ്‌ക് കൊടുത്തതാണോ എന്നൊന്നും ഞങ്ങള്‍ക്കും അറിയാന്‍ പറ്റുന്നില്ല. എന്നാല്‍ ഇടക്കവള്‍ വിവാഹത്തെ കുറിച്ചൊക്കെ പറഞ്ഞു കണ്ടു. ഞങ്ങള്‍ക്കും ഒന്നും മനസിലാവുന്നില്ല. അവള്‍ പുറത്ത് വന്നാലേ എന്താണ് സംഭവിക്കുന്നതെന്നറിയാന്‍ സാധിക്കു. ഞാന്‍ സമചിത്തതയോടെയാണ് ഇത് കാണുന്നത്. എന്നാല്‍ പേളിയുടെ അമ്മയും അനിയത്തിയും കുറച്ച് വിഷമത്തിലാണ്. ഞാന്‍ അവര്‍ക്ക് പരമാവധി സപ്പോര്‍ട്ട് കൊടുത്ത് ഫീല്‍ ചെയ്യാതെ നില്‍ക്കുന്നു.

തീരുമാനം എടുക്കും.

തീരുമാനം എടുക്കും.

എനിക്ക് പേളിയോട് ഒരു ദേഷ്യവുമില്ല. എന്താണ് നടക്കുന്നതെന്ന് കണ്‍ഫ്യൂഷനുണ്ട്. പേളി വരുമ്പോള്‍ അവള്‍ എടുക്കുന്ന എന്ത് തീരുമാനവും ഞങ്ങള്‍ സ്വീകരിക്കും. പേളി ഒരു കൊച്ചു കുട്ടിയല്ലല്ലോ. അത് കൊണ്ട് ഉപദേശിക്കുന്നതിനൊന്നും ഇനി പ്രസക്തിയില്ല. എല്ലാം ഗെയിമിന്റെ ഭാഗമാണെന്ന് പറഞ്ഞാല്‍ അത് കേള്‍ക്കും. അതല്ല വിവാഹം കഴിക്കണമെന്ന് പറഞ്ഞാല്‍ അത് കേള്‍ക്കുമെന്നും മാണി പോള്‍ പറയുന്നു.

 ശ്രീനി നല്ല പയ്യനാണ്

ശ്രീനി നല്ല പയ്യനാണ്

ശ്രീനിഷിനെ ഞാന്‍ ഷോ യില്‍ കണ്ടു. വളരെ നല്ല പയ്യനായി തോന്നി. ഇതൊരു റിയാലിറ്റി ഷോ ആയത് കൊണ്ടാണ് ആളുകള്‍ ഇപ്പോള്‍ ജഡ്ജ് ചെയ്യുന്നത്. ഷോ കഴിഞ്ഞാല്‍ പിന്നെ ആര്‍ക്കും ഇതില്‍ താല്‍പര്യമൊന്നും ഉണ്ടാവില്ല. വിമര്‍ശകര്‍ വിമര്‍ശിക്കട്ടെ. ഫാന്‍സ് പിന്തുണക്കട്ടെ. അതൊക്കെ അവരുടെ സ്വാതന്ത്ര്യമാണ്.

 എങ്ങനെ തിരിച്ച് വരും?

എങ്ങനെ തിരിച്ച് വരും?

ഇത്രയും ദിവസം കഴിഞ്ഞ് തിരിച്ച് വരുമ്പോള്‍ എങ്ങനെയായിരിക്കുമെന്ന് അറിയില്ല. പഴയ പോലെ എന്റര്‍ടെയിനറായ പേളി വരുമോ. കരയുന്ന പേളി വരുമോ എന്ന് നമുക്ക് നോക്കാം. ഒരു മനുഷ്യന് പൂര്‍ണമായും മാറ്റം വരാന്‍ 30 മുതല്‍ 60 ദിവസം വരെ മതിയെന്നും താന്‍ പോലീസിന് ട്രെയിനിംഗ് കൊടുക്കുമ്പോള്‍ ദിവസങ്ങള്‍ക്കുള്ളില്‍ പുതിയ മനുഷ്യരായി മാറുന്ന അനുഭവത്തെ കുറിച്ചും മാണി പോള്‍ പറഞ്ഞിരുന്നു.

സിനിമാ വാര്‍ത്തകള്‍ അതിവേഗം അറിയാന്‍ ഫില്‍മിബീറ്റിന്‍റെ ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യൂ. facebook.com/filmibeatmalayalam

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X