ബിഗ് ബോസിലെ ഒരു പ്രണയം ആത്മഹത്യ ശ്രമം വരെ എത്തിയിരുന്നു! പേളി-ശ്രീനി പ്രണയം എവിടെ എത്തും..?

Recommended Video

പ്രണയം മറ്റൊരു ഗെയിമാണോ ? നിങ്ങൾ പറയൂ | filmibeat Malayalam

ഇനി മുതല്‍ ചെറിയ കാര്യങ്ങളില്ല വലിയ കളികള്‍ മാത്രം എന്ന ടാഗ് ലൈനോട് കൂടിയാണ് മലയാളം ബിഗ് ബോസ് സംപ്രേക്ഷണം ആരംഭിച്ചത്. ജൂണ്‍ 24 ന് ആരംഭിച്ച റിയാലിറ്റി ഷോ ഇതിനകം 78 -ഓളം എപ്പിസോഡുകള്‍ പൂര്‍ത്തിയാക്കിയിരിക്കുകയാണ്. 100 ദിവസങ്ങളിലായി നടക്കുന്നതിനാല്‍ ഇനി ഏകദേശം കുറഞ്ഞ ദിവസങ്ങള്‍ മാത്രമേ ബിഗ് ബോസ് ഉണ്ടാവുകയുള്ളു.

പതിനാല് പേരുമായി ആരംഭിച്ച ഷോ യില്‍ ഇനി അവശേഷിക്കുന്നത് എട്ട് പേരാണ്. അതില്‍ ആറ് പേര്‍ ഇത്തവണത്തെ എലിമിനേഷന്‍ റൗണ്ടിലുണ്ട്. ഇത്രയും കാലത്തിനിടെയില്‍ ഉണ്ടാവാത്തതു പോലൊരു എലിമിനേഷന്‍ റൗണ്ടാണ് ഇത്തവണ. ഈ ആഴ്ച ആരാണ് പുറത്ത് പോവുന്നതെന്ന് അറിയാനുള്ള ആകാംഷയിലാണ് പ്രേക്ഷകര്‍.

 ബിഗ് ബോസ് അവസാനത്തിലേക്ക്

ബിഗ് ബോസ് അവസാനത്തിലേക്ക്

ഗ്രാന്‍ഡ് ഫിനാലെയിലേക്ക് എത്തി കൊണ്ടിരിക്കുന്ന ബിഗ് ബോസില്‍ പിടിച്ച് നില്‍ക്കാന്‍ വേണ്ടിയുള്ള ശ്രമത്തിലാണ് ഓരോ മത്സരാര്‍ത്ഥികളും. അതിന് വേണ്ടി എല്ലാവിധ തരികിട പണികള്‍ ഓരോ മത്സരാര്‍ത്ഥികളും ചെയ്യുന്നുണ്ട്. ഗെയിം പ്ലാനിന് വേണ്ടി ചെയ്യുന്നതാണോ യഥാര്‍ത്ഥ ജീവിതത്തില്‍ ഇവര്‍ ഇങ്ങനെയാണോ എന്ന് തിരിച്ചറിയാന്‍ പോലും പറ്റാത്ത അവസ്ഥയാണിപ്പോഴുള്ളത്. മത്സരത്തില്‍ ജയിക്കാന്‍ വേണ്ടി മാത്രം എന്ത് തന്ത്രം വേണമെങ്കിലും ചെയ്യാമെന്നാ നിഗമനത്തിലാണ് ഓരോരുത്തരും.

പ്രണയം മറ്റൊരു ഗെയിമാണ്..

പ്രണയം മറ്റൊരു ഗെയിമാണ്..

മലയാളം ബിഗ് ബോസ് ഹൗസിനുള്ളില്‍ പേളി, ശ്രീനിഷ് പ്രണയമാണ് ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെട്ടിരുന്നത്. ഇരുവരുടെ ബന്ധം ആദ്യം മുതല്‍ സംശയിച്ചിരുന്നെങ്കിലും ഇരുവരും വിവാഹം കഴിക്കാന്‍ താല്‍പര്യമാണെന്ന് പറഞ്ഞതോടെയാണ് ശ്രദ്ധിക്കപ്പെട്ടത്. പേളിയെ എല്ലാ കാര്യത്തിലും സംരക്ഷിച്ച് തന്റെ പ്രണയം ശ്രീനിഷ് തെളിയിക്കുകയാണ്. ശ്രീനിയുടെ പരിഭവം മാറ്റാന്‍ കഴിഞ്ഞ ദിവസം പേളി ഉമ്മ കൊടുക്കുകയും ചെയ്തിരുന്നു. ബിഗ് ബോസ് ഹൗസിനുള്ളില്‍ എന്തെങ്കിലും പ്രശ്‌നമുണ്ടായാല്‍ അതിലൊന്നും ശ്രദ്ധിക്കാതെ ഇരുവരും വേറെ ഏതോ ലോകത്തായിരിക്കും.

ശരിക്കും ഇവര്‍ വിവാഹം കഴിക്കുമോ?

ശരിക്കും ഇവര്‍ വിവാഹം കഴിക്കുമോ?

പേളിയുടെ സ്‌നേഹം ബിഗ് ബോസ് ഗെയിം പ്ലാന്‍ ആണെന്ന് ഇടയ്ക്ക് പ്രേക്ഷകര്‍ പറഞ്ഞിരുന്നു. എന്നാല്‍ ശ്രീനിയെ തനിക്ക് ശരിക്കും ഇഷ്ടമാണെന്ന് പേളി വ്യക്തമാക്കിയിരുന്നു. ഇരുവരും പുറത്തിറങ്ങിയാല്‍ വിവാഹം കഴിക്കുമോ എന്നാണ് ഇനി പ്രേക്ഷകര്‍ക്ക് അറിയാനുള്ളത്. പേളി ശ്രീനി പ്രണയത്തെ കുറിച്ച് വാര്‍ത്ത വന്നപ്പോള്‍ ബിഗ് ബോസിലെ മറ്റൊരു പ്രണയത്തെ കുറിച്ചുള്ള വാര്‍ത്തകളും വന്നിരിക്കുകയാണ്. മുന്‍ തമിഴ് ബിഗ് ബോസിലെ കാര്യമാണ് ഇപ്പോള്‍ ചര്‍ച്ചയായി കൊണ്ടിരിക്കുന്നത്.

 ഓവിയയുടെ പ്രണയം

ഓവിയയുടെ പ്രണയം

കമല്‍ ഹാസന്‍ നയിക്കുന്ന തമിഴ് ബിഗ് ബോസിന്റെ മുന്‍പത്തെ ഭാഗത്തിലായിരുന്നു വിവാദമായൊരു പ്രണയമുണ്ടായിരുന്നത്. തെന്നിന്ത്യന്‍ നടി ഓവിയയും ആരവ് എന്നിവരായിരുന്നു ബിഗ് ബോസിലെ പ്രണയ ജോഡികള്‍. നിഷ്‌കളങ്കമായ പെരുമാറ്റത്തിലൂടെ തമിഴ് പ്രേക്ഷകരുടെ ഹൃദയത്തിലേക്ക് അതിവേഗമെത്തിയ ഓവിയയ്ക്ക് ആരവിനോട് പ്രണയം തോന്നിയിരുന്നു. ഓവിയ തന്നെ അക്കാര്യം ആരവിനോട് തുറന്ന് പറഞ്ഞിരുന്നു.

 ആത്മഹത്യ ശ്രമത്തിലെത്തി..

ആത്മഹത്യ ശ്രമത്തിലെത്തി..

പ്രണയം ഓവിയ തുറന്ന് പറഞ്ഞപ്പോള്‍ ആദ്യം താല്‍പര്യം കാണിച്ച ആരവ് പിന്നിട് താല്‍പര്യമില്ലെന്ന് പറയുകയായിരുന്നു. ഇതോടെ സ്വിമ്മിംഗ് പൂളില്‍ ചാടി ഓവിയ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. ആരവിനോടുള്ള പ്രണയനൈരാശ്യത്തിന്റെ പേരിലായിരുന്നു ഓവിയ ഇങ്ങനെ ചെയ്തതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ബിഗ് ബോസില്‍ ഇനിയും തുടരാന്‍ താല്‍പര്യമില്ലെന്ന് വ്യക്തമാക്കിയ ഓവിയ സ്വയം പുറത്തേക്ക് പോവുകയായിരുന്നു. പുറത്ത് വന്ന ഓവിയെ സ്വീകരിക്കാന്‍ ഒരു നാട് മുഴുവനുമായി ഉണ്ടായിരുന്നു. ഓവിയ ആര്‍മി എന്ന പേരില്‍ ഫാന്‍സ് ക്ലബ്ബുകള്‍ വരെ സ്ഥാപിച്ചിരുന്നു.

 ആരവിന് വേണ്ടി കാത്തിരിക്കുന്നു

ആരവിന് വേണ്ടി കാത്തിരിക്കുന്നു

ആരവായിരുന്നു ബിഗ് ബോസിലെ വിജയിയായത്. പുറത്തിറങ്ങിയിട്ടും തന്റെ പ്രണയത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ഓവിയ. തന്റെ പ്രണയം സത്യമാണെന്നും ഒരുനാള്‍ എനിക്കത് തിരിച്ച് കിട്ടുമെന്നുമായിരുന്നു ഓവിയയുടെ പ്രതികരണം. എന്നാല്‍ പുറത്ത് വന്ന ആരവിനും നിലപാടില്‍ മാറ്റമൊന്നും ഉണ്ടായിരുന്നില്ല. ബിഗ് ബോസിനകത്തെ പ്രണയം ഒരു സ്ട്രാറ്റര്‍ജി മാത്രമായിരുന്നു വെന്നാണ് ആരവ് പറഞ്ഞത്. എന്നാല്‍ സ്‌ക്രീനില്‍ പ്രണയിക്കാന്‍ തടസ്സമൊന്നുമില്ലെന്നും ആരവ് വ്യക്തമാക്കിയിരുന്നു.

മലയാളത്തിലെ അവസ്ഥ എന്താവും?

മലയാളത്തിലെ അവസ്ഥ എന്താവും?

ആരവ്-ഓവിയ പ്രണയത്തെ കുറിച്ച് ചിന്തിക്കുമ്പോള്‍ മലയാളം ബിഗ് ബോസിലെ പ്രണയത്തെ കുറിച്ചാണ് പലരും ചിന്തിക്കുന്നത്. പേളിയ്ക്കും ശ്രീനിയ്ക്കും വിവാഹം കഴിക്കാന്‍ താല്‍പര്യമുള്ളതിനാല്‍ ബിഗ് ബോസിനുള്ളില്‍ അല്ലെങ്കില്‍ പുറത്തിറങ്ങിയ ഉടനെ വിവാഹം കഴിക്കണമെന്നാണ് പ്രേക്ഷകര്‍ പറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X