പേളി-ശ്രീനിഷ് പ്രണയം ബിഗ് ബോസിന്റെ രഹസ്യ ടാസ്‌ക്! ഗെയിമിനെ കുറിച്ച് ഇരുവരും സംസാരിച്ചു, വീഡിയോ കാണാം

By Desk

Recommended Video

പേളിയുടെ പ്രണയം റേറ്റിംഗ് കൂട്ടാൻ ബിഗ്‌ബോസ് പറഞ്ഞിട്ടോ ?

പത്ത് ആഴ്ചകള്‍ പിന്നിട്ട് ബിഗ് ബോസ് രസകരമായ രീതിയില്‍ മുന്നോട്ട് പോവുകയാണ്. വിജയം മാത്രം മുന്‍നിര്‍ത്തി വ്യത്യസ്ത മായ ഗെയിം പ്ലാനുകളിലാണ് ഓരോരുത്തരും കളിക്കുന്നത്. നന്നായി കളിക്കുന്നവരെ പുറത്താക്കി ബിഗ് ബോസ് ഹൗസില്‍ പിടിച്ച് നില്‍ക്കാന്‍ തന്ത്രങ്ങള്‍ പയറ്റുകയാണ് വേണ്ടത്. ഒപ്പം പ്രേക്ഷക പ്രീതി ലഭിക്കാന്‍ ക്യാമറഫേസ് നേടിയെടുക്കുക എന്നിങ്ങനെ അടവുകള്‍ എല്ലാവരും പഠിച്ച് കൊണ്ടിരിക്കുകയാണ്.

പേളി ശ്രീനിഷ് പ്രണയമാണ് ബിഗ് ബോസ് ഹൗസില്‍ ഇപ്പോള്‍ ചര്‍ച്ചചെയ്യപ്പെടുന്ന പ്രധാന വിഷയം. ഇരുവരും വിവാഹം കഴിക്കാന്‍ താല്‍പര്യമാണെന്ന് വരെ തുറന്ന് പറഞ്ഞിരുന്നു. എന്നാല്‍ ഇത് ബിഗ് ബോസ് നല്‍കിയ രഹസ്യ ടാസ്‌കിന്റെ ഭാഗമാണെന്നാണ് പലരും പറയുന്നത്. ഇതേ കാര്യം ഇരുവരും തമ്മില്‍ പറഞ്ഞതും വൈറലാവുകയാണ്.

പേളിയുടെ പ്രണയം

പേളിയുടെ പ്രണയം

മുന്‍ തമിഴ് ബിഗ് ബോസ് തെന്നിന്ത്യയില്‍ മുഴുവന്‍ അറിയപ്പെട്ടിരുന്നത് നടി ഓവിയയുടെ പ്രണയമായിരുന്നു. മലയാളത്തിലേക്ക് വരുമ്പോള്‍ തുടക്കം മുതല്‍ കാര്യമായി ശ്രദ്ധിക്കപ്പെടാന്‍ ബിഗ് ബോസിന് കഴിഞ്ഞിരുന്നില്ല. എന്നാല്‍ കുടുംബത്തില്‍ ഒരു പ്രണയം വന്നതോടെ ആളുകള്‍ റിയാലിറ്റി ഷോ കാണാന്‍ എത്തി തുടങ്ങി. ഇത് പരിപാടിയുടെ റേറ്റിംഗിലും മാറ്റം വരുത്തിയെന്നാണ് റിപ്പോര്‍ട്ട്. പേളി ശ്രീനിഷ് പ്രണയമാണ് ഹൗസിനുള്ളില്‍ തരംഗമായി മാറി കൊണ്ടിരിക്കുന്നത്.

പേളി തേപ്പുകാരിയാവുമോ

പേളി തേപ്പുകാരിയാവുമോ

ബിഗ് ബോസ് തുടക്കത്തില്‍ തന്നെ ഡേവിഡ് ജോണിനെ ഇഷ്ടമാണെന്ന് പേളി പറഞ്ഞിരുന്നതായി ആരോപണം വന്നിരുന്നു. ബിഗ് ബോസില്‍ നിലനിന്ന് പോവാന്‍ ഒരു പ്രണയം അത്യാവശ്യമാണെന്ന് മനസിലാക്കുകയും ശേഷം പേളി ശ്രീനിഷുമായി അടുക്കുകയുമായിരുന്നെന്നാണ് റിപ്പോര്‍ട്ട്. ഇടയ്ക്ക് അരിസ്‌റ്റോ സുരേഷുമായി നല്ല സൗഹൃദം സ്ഥാപിച്ചിരുന്നതിനാല്‍ എല്ലാ കാര്യത്തിലും സുരേഷ് പേളിയെ സപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ പിന്നീടുള്ള ദിവസങ്ങളില്‍ പേളി നിലപാട് മാറ്റിയതോടെ സുരേഷുമായി വഴക്കിലെത്തുകയായിരുന്നു.

 ശ്രീനിഷുമായുള്ള പ്രണയം

ശ്രീനിഷുമായുള്ള പ്രണയം

എനിക്ക് നിന്നെ ഇഷ്ടമാണെന്നും വിവാഹം കഴിക്കാന്‍ താല്‍പര്യമുണ്ടെന്നും പേളി വ്യക്തമാക്കിയതോടെ മോഹന്‍ലാല്‍ ഇരുവരുടെയും വീട്ടില്‍ സംസാരിക്കാമെന്ന് പറഞ്ഞിരുന്നു. ഇതിനിടെ നിനക്ക് നല്ല പെണ്ണിനെ കിട്ടും. ഇനി മുതല്‍ ഞാന്‍ നിനക്ക് വേണ്ട എന്നിങ്ങനെയൊക്കെ പേളി ശ്രീനിയോട് പറഞ്ഞിരുന്നു. ഇത് പേളിയുടെ ഗെയിം പ്ലാനാണെന്നും പുറത്തിറങ്ങിയാല്‍ ഇരുവരും വിവാഹം കഴിക്കാനൊന്നും പോവുന്നില്ലെന്നും പ്രേക്ഷകര്‍ക്ക് മനസിലാവുകയായിരുന്നു.

ഗെയിം തുടങ്ങിയല്ലേ..

കഴിഞ്ഞ ദിവസം അടുക്കളയില്‍ നിന്നും പേളിയും ശ്രീനിഷും സംസാരിച്ചിരുന്നു. നീ ഗെയിം തുടങ്ങിയല്ലേ എന്ന് പേളിയോട് ശ്രീനിഷ് ചോദിച്ചിരുന്നു. ഫുള്‍ ഗെയിമാണ്. ആരെയാണ് വിശ്വസിക്കുക? ആ ഫിലിംഗ് വളരെ കണ്‍ഫ്യൂഷനാണെന്നും ഇറങ്ങി ഓടാനൊക്കെ തോന്നിയെന്നും പേളി പറയുന്നു. ആ സീക്രട്ട് ടാസ്‌ക് സമയക്ക് അങ്ങനെ ഉണ്ടായിരുന്നോന്ന് ശ്രീനിഷ് ചോദിക്കുന്നുണ്ട്. അതിനെ കുറിച്ച് തുറന്ന് സംസാരിക്കാതെ ഒരു കോഡ് കാണിക്കുകയായിരുന്നു പേളി ചെയ്തത്.

ബിഗ് ബോസിന്റെ രഹസ്യ ടാസ്‌ക്

ബിഗ് ബോസിന്റെ രഹസ്യ ടാസ്‌ക്

നമ്മള്‍ രണ്ട് പേരും ഇങ്ങനെ ചെയ്ത് കൊണ്ടിരുന്നാല്‍ കോമഡിയായിരിക്കും. ഇന്നലത്തോടെ കളി തീര്‍ന്നെന്നും നിന്റെ കണ്ണില്‍ അത് കണ്ടെന്നും പേളി പറയുന്നു. ഞാന്‍ നിന്റെ മുടിയിലാണ് കണ്ടതെന്നാണ് ശ്രീനിഷ് പറഞ്ഞത്. ഇതോടെ ബിഗ് ബോസ് നല്‍കിയ രഹസ്യ ടാസ്‌ക് വഴിയാണ് ഇരുവരും പ്രണയിക്കുന്നതെന്ന ആരോപണങ്ങള്‍ക്ക് ശക്തി കൂടിയിരിക്കുകയാണ്.

ബഷീര്‍ തുറന്ന് പറഞ്ഞു

ശ്രീനിഷും ഷിയാസും തമ്മില്‍ ബഷീറിനെ കുറിച്ച് സംസാരിച്ചിരുന്നു. പേളി ശ്രീനിഷിനെ ചതിക്കുമെന്ന് ബഷീര്‍ പല തവണ പറഞ്ഞിരുന്നു. അവള് ചുമ്മ കളിക്കുകയാണെന്നും ബഷീര്‍ പറഞ്ഞിരുന്നു. ശ്രീനിഷ് സീരിയസാണെന്ന് എനിക്ക് അറിയാമെന്ന് ഷിയാസ് പറഞ്ഞിരുന്നു.ആരെങ്കിലും വിഷമിച്ചിരിക്കുന്നത് കണ്ടാല്‍ പേളി അവരോട് പോയി സംസാരിക്കുമെന്നും മറ്റും പേളിയെ പിന്തുണച്ചായിരുന്നു ശ്രീനിഷ് സംസാരിച്ചത്. ശ്രീനിയുടെ കാര്യത്തില്‍ പേളി സീരിയസാണെന്നും ഷിയാസ് പറയുന്നത്. പേളിയുടെ വഴക്കുകളെല്ലാം കറക്ടാണ്. അവളുടെ ശൈലി ചിലര്‍ക്ക് ഇഷ്ടപ്പെടുന്നില്ല എന്നതാണ് പ്രശ്‌നം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X