ബിഗ് ബോസില്‍ ഇത്രയും ദാരിദ്ര്യമോ? പ്രേക്ഷകര്‍ ക്ഷമിക്കണം, സുരേഷ്-പേളി വഴക്ക് ഇതിന് വേണ്ടിയാണ്..

ബിഗ് ബോസ് മലയാളം അവസാന ദിവസങ്ങളിലേക്ക് എത്തിയിരിക്കുകയാണ്. ഞായറാഴ്ച ഗ്രാന്‍ഡ് ഫിനാലെ നടക്കാന്‍ പോവുകയാണ്. ഇത്രയും കാലം ഒരു വീട്ടില്‍ ഒന്നിച്ച് കഴിഞ്ഞവരായിട്ട് പോലും വഴക്ക് തീരുന്നില്ലെന്നുളളതാണ് പ്രേക്ഷകരെ നിരാശയിലാക്കുന്നത്. അതും ഭക്ഷണത്തിന്റെ പേരിലാണെന്നുള്ളതാണ് ശ്രദ്ധേയമായ കാര്യം.

കഴിഞ്ഞ ആഴ്ച ഭക്ഷണമുണ്ടാക്കി കൊണ്ടിരുന്ന സാബുവിന്റെ അടുത്ത് സുരേഷ് വഴക്കിനെത്തിയിരുന്നു. തക്കാളി കറിയില്‍ ദോശമാവ് കോരി ഒഴിച്ചായിരുന്നു സുരേഷ് ദേഷ്യം പ്രകടിപ്പിച്ചത്. പിന്നാലെ മൈദ മാവിനെ ചൊല്ലി പേളിയും സുരേഷും വഴക്കുണ്ടാക്കിയിരുന്നു. തിങ്കളാഴ്ചത്തെ എപ്പിസോഡിലും ഭക്ഷണത്തിന്റെ പേരിലാണ് പ്രശ്‌നങ്ങളുണ്ടായത്.

ഭക്ഷണത്തിന് വേണ്ടി വഴക്കുണ്ടാക്കണോ?

ഭക്ഷണത്തിന് വേണ്ടി വഴക്കുണ്ടാക്കണോ?

ബിഗ് ബോസ് ഹൗസിലെത്തിയതിന് ശേഷം ഓരോ മത്സരാര്‍ത്ഥിയും ഭക്ഷണത്തിന്റെ വില മനസിലാക്കിയിട്ടുണ്ടാവും. റേഷന്‍ ആയിട്ടാണ് ആഴ്ചയില്‍ സാധാനങ്ങള്‍ ലഭിക്കുക. ബാക്കിയുള്ളത് ലക്ഷ്വറി ബഡ്ജറ്റില്‍ ജയിച്ച് മത്സരാര്‍ത്ഥികള്‍ തന്നെ വാങ്ങണം. മുട്ടയുടെ പേരിലും മട്ടന്‍ക്കറിയുടെ പേരിലും പലപ്പോഴായി ബിഗ് ബോസില്‍ വഴക്ക് നടക്കാറുണ്ട്. മുന്‍പ് ശ്വേത മേനോനെ മുട്ടക്കള്ളിയാക്കിയിരുന്നു. ഷിയാസിന് മുട്ട കൂടുതല്‍ വേണമെന്ന് പറഞ്ഞ് അതിന്റെ പേരില്‍ പ്രശ്‌നമുണ്ടായി. സുരേഷ് മീന്‍ കട്ട് തിന്നുന്നത് പലപ്പോഴും പിടിക്കപ്പെട്ടിരുന്നു. സാബു ഒരു ദിവസം രണ്ട് മുട്ട തിന്നു എന്ന പേരില്‍ ഹിമയും വഴക്ക് ഉണ്ടാക്കിയിരുന്നു.

സാബുവുമായിട്ടുള്ള പ്രശ്‌നം

സാബുവുമായിട്ടുള്ള പ്രശ്‌നം

സാബു, അര്‍ച്ചന എന്നിവര്‍ തക്കാളിക്കറി ഉണ്ടാക്കുന്നതിനിടെ പ്രശ്‌നവുമായി സുരേഷ് എത്തിയിരുന്നു. കറിയുണ്ടാക്കുന്ന സാബു എനിക്ക് ഇഷ്ടമുള്ള അത്രയും വെള്ളമൊഴിക്കുമെന്ന് പറഞ്ഞത് സുരേഷിന് ഇഷ്ടപ്പെട്ടിരുന്നില്ല. ഇതില്‍ പ്രകോപിതനായ സുരേഷ് അവിടെയുണ്ടായിരുന്ന മൈദമാവ് എടുത്ത് കറിയിലേക്ക് ഒഴിക്കുകയായിരുന്നു. കറി ഉപയോഗ ശൂന്യമായതോടെ പുതിയത് ഉണ്ടാക്കേണ്ടി വന്നിരുന്നു. ഇതോടെ ബിഗ് ബോസില്‍ വീണ്ടും വഴക്ക് രൂപപ്പെട്ടിരുന്നു.

മൈദ പ്രശ്‌നം

മൈദ പ്രശ്‌നം

ഫ്രിഡ്ജില്‍ സൂക്ഷിച്ചിരുന്ന മൈദ പഴകിയതായിരുന്നു കഴിഞ്ഞ ദിവസം ഉണ്ടായ പ്രശ്‌നം. ഇതിനെ സുരേഷ് കളിയാക്കുകയും ചെയ്തിരുന്നു. ഭക്ഷണം പഴകിയ കാര്യം ഷിയാസ് പറഞ്ഞതോടെ ആ പ്രശ്‌നം അവിടെ അവസാനിച്ചിരുന്നു. എല്ലാവരും കൂടിയായിരുന്നു അന്ന് ഭക്ഷണം പാചകം ചെയ്തിരുന്നത്. സുരേഷ് എല്ലാത്തിനും കുറ്റം കണ്ട് പിടിക്കാന്‍ നടക്കുവാണെന്നായിരുന്നു പേളി പറഞ്ഞത്. നല്ലതിനെ മാത്രം സ്വീകരിച്ചാല്‍ പോരാ ചീത്ത കാര്യങ്ങള്‍ വരുമ്പോള്‍ അത് കൂടി പഠിക്കണമെന്ന് സുരേഷ് പേളിയോട് പറഞ്ഞിരുന്നു.

പ്രശ്‌നം അവസാനിക്കുന്നില്ല..

പ്രശ്‌നം അവസാനിക്കുന്നില്ല..

ഭക്ഷണത്തിന്റെ പേരില്‍ ബിഗ് ബോസ് ഹൗസിലുണ്ടാവുന്ന പ്രശ്‌നങ്ങള്‍ ഒരു തുടര്‍ക്കഥയാവുകയാണ്. കഴിഞ്ഞ എപ്പിസോഡിലും സുരേഷും പേളിയും തമ്മില്‍ വീണ്ടും പ്രശ്‌നം ഉടലെടുത്തിരുന്നു. അടുക്കളിയില്‍ നിന്നുമായിരുന്നു ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായത്. തനിക്ക് ഭക്ഷണം വേണ്ടെന്ന് സുരേഷ് പറഞ്ഞപ്പോള്‍ കഴിച്ചേ പറ്റു എന്നായിരുന്നു പേളിയുടെ നിലപാട്. മട്ടന്‍ കറിയാണ് ഇന്ന ഉണ്ടാക്കിയതെന്നും തനിക്ക് മട്ടന്‍ വേണ്ടെന്നായിരുന്നു സുരേഷ് പറഞ്ഞത്. അതിഥിയുടെ ഇടപെടലോടെ രണ്ട് പേരെയും രണ്ട് വഴിക്കാക്കി.

പേളിയുടെ പരാതി

പേളിയുടെ പരാതി

മട്ടന്‍ ഉണ്ടാക്കിയതിനെ ചൊല്ലിയുള്ള ദേഷ്യമആണ് സുരേഷേട്ടന്‍ ഇപ്പോഴും തന്നോട് കാണിക്കുന്നതെന്നാണ് പേളി പറയുന്നത്. ശ്രീനിഷും ഷിയാസും പേളിയ്‌ക്കൊപ്പം ഉണ്ടായിരുന്നു. എല്ലാവര്‍ക്കുമായി മട്ടന്‍ ശരിയാക്കുമ്പോള്‍ സുരേഷേട്ടന് മാത്രം ചെമ്മീന്‍ മതിയെന്ന് പറഞ്ഞതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമമെന്നും പേളി പറയുന്നു. പേളി സംസാരിക്കാന്‍ വരുന്നത് ഇഷ്ടമല്ലെന്ന് തന്നോട് സുരേഷ് പറഞ്ഞതായി ഷിയാസ് വെളിപ്പെടുത്തി. ഇനി അടുക്കളയിലേക്ക് കയറില്ലെന്ന തീരുമാനാണ് പേളി എടുത്തത്.

 തനിക്ക് നിര്‍ബന്ധമൊന്നുമില്ല

തനിക്ക് നിര്‍ബന്ധമൊന്നുമില്ല

പേളിയുമായിട്ടുള്ള തര്‍ക്കത്തെ കുറിച്ച് സംസാരിക്കാന്‍ എത്തിയവരോട് പേളിയുടെ പെരുമാറ്റം എനിക്ക് പലപ്പോഴും വിഷമമാവുന്നുണ്ടെന്നാണ് സുരേഷിന്റെ പ്രതികരണം. താന്‍ എപ്പോഴും മട്ടന്‍ കറി കഴിക്കുന്ന ആളല്ലെന്നും അങ്ങനെയുള്ള തന്നോട് ആ ഭക്ഷണം കഴിക്കണമെന്ന് നിര്‍ബന്ധിച്ചത് ഇഷ്ടപ്പെട്ടില്ലെന്നും സുരേഷ് പറയുന്നു. ഇനി കുറച്ച് ദിവസം കൂടിയല്ലേ ഉള്ളുവെന്നും ്അതിനാല്‍ വഴക്ക് വേണ്ടെന്നുമായിരുന്നു അതിഥി സുരേഷിനോട് പറഞ്ഞ് കൊടുത്തത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X