ശ്രീനിയോടുള്ള പ്രണയം സത്യമോ? പുറത്ത് വന്നതിന് ശേഷം പേളി പറയുന്നതിങ്ങനെ, ശ്രീനിയ്ക്കും അതേ അഭിപ്രായം!

ബിഗ് ബോസ് മലയാളം സീസണ്‍ വണ്‍ അവസാനിച്ചിരിക്കുകയാണ്. സെപ്റ്റംബര്‍ 30 ന് നടന്ന ഗ്രാന്‍ഡ് ഫിനാലെയില്‍ സാബു മോന്‍ അബ്ദുസമദ് ആണ് വിജയിച്ചത്. പേളി മാണിയായിരുന്നു രണ്ടാം സ്ഥാനത്ത് എത്തിയത്. ഇരുവരും ബിഗ് ബോസിലെ ശക്തരായ മത്സരാര്‍ത്ഥികളായിരുന്നു. പേളിയ്‌ക്കെതിരെ പല വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നെങ്കിലും അതിനെല്ലാമുള്ള മറുപടി താരം തന്നെ നല്‍കിയിരിക്കുകയാണ്.

ബിഗ് ബോസില്‍ നിന്നും പുറത്ത് വന്ന പേളി മാണി ഇന്ന് രാവിലെ ഫേസ്ബുക്ക് ലൈവിലൂടെയാണ് ബിഗ് ബോസിനെ കുറിച്ച് സംസാരിച്ചത്. തനിക്ക് പിന്തുണ നല്‍കിയ എല്ലാവര്‍ക്കും പേളി നന്ദി പറഞ്ഞിരിക്കുകയാണ്. എന്നാല്‍ പ്രേക്ഷകര്‍ക്ക് അറിയാനുള്ളത് ശ്രീനിഷിനെ കുറിച്ച് പേളി എന്താണ് പറയുന്നതെന്നായിരുന്നു. ശ്രീനിയെ കുറിച്ചും പേളിയ്ക്ക് പറയാനുണ്ട്.

 ശ്രീനി-പേളി പ്രണയം

ശ്രീനി-പേളി പ്രണയം

ബിഗ് ബോസില്‍ ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെട്ട വിഷയമായിരുന്നു ശ്രീനി-പേളി പ്രണയം. തന്റെ കൈയിലുള്ള മോതിരം ഊരി പേളിയുടെ കൈയില്‍ ഇട്ട് കൊടുത്താണ് ശ്രീനി ഇഷ്ടം പറഞ്ഞത്. തങ്ങള്‍ക്ക് പരസ്പരം ഇഷ്ടമാണെന്നും വിവാഹം കഴിക്കാന്‍ താല്‍പര്യമുണ്ടെന്നും താരങ്ങള്‍ അറിയിച്ചിരുന്നു. ഇരു വീട്ടിലും സംസാരിക്കാമെന്ന് അവതാരകനായ മോഹന്‍ലാല്‍ വാക്ക് കൊടുക്കുകയും ചെയ്തിരുന്നു. ബിഗ് ബോസ് കഴിയുന്നതോടെ പേളി-ശ്രീനിഷ് വിവാഹം ഉണ്ടാവുമോ എന്നതായിരുന്നു ആരാധകര്‍ക്ക് അറിയാനുണ്ടായിരുന്നത്.

തേപ്പ് പുറത്തെടുത്തോ?

തേപ്പ് പുറത്തെടുത്തോ?

ശ്രീനിഷുമായിട്ടുള്ള പ്രണയം പേളിയുടെ ഗെയിം പ്ലാനിന്റെ ഭാഗമാണെന്ന് പലപ്പോഴും പ്രേക്ഷകര്‍ ആരോപിച്ചിരുന്നു. ഇടയ്ക്ക് ശ്രീനിയ്ക്ക് നല്ല പെണ്ണിനെ കിട്ടുമെന്നും എന്നെ ഒഴിവാക്കാനും പേളി പറഞ്ഞിരുന്നു. അതുപോലെ തന്നെ ഗ്രാന്‍ഡ് ഫിനാലെയിലേക്ക് എത്തിയപ്പോഴെക്കും പേളി തന്റെ തേപ്പ് പുറത്തെടുത്ത് തുടങ്ങിയെന്ന് ആരോപണം വന്നിരുന്നു. ശ്രീനിഷ് പേളിയ്ക്ക് നല്‍കിയ മോതിരം പേളി ഊരി കൊടുത്തിരുന്നു. നീ കാരണം ഞാന്‍ കൂടുതല്‍ കരയുന്നുവെന്നും എന്റെ അടുത്ത് നിന്ന് പോവാനും ശ്രീനിഷിനോട് പേളി പറഞ്ഞിരുന്നു. ഇതെല്ലാം പേളിയുടെ ഗെയിമാണെന്നാണ് പിന്നീട് പ്രേക്ഷകര്‍ വിലയിരുത്തിയത്. ഇക്കാര്യത്തില്‍ ഒരു വിശദീകരണമായിരുന്നു പ്രേക്ഷകര്‍ കാത്തിരുന്നത്.

 പുറത്ത് വന്ന പേളി പറയുന്നതിങ്ങനെ...

പുറത്ത് വന്ന പേളി പറയുന്നതിങ്ങനെ...

ഫേസ്ബുക്ക് ലൈവിലൂടെയായിരുന്നു പേളി ആരാധകരോട് സംസാരിച്ചത്. ബിഗ് ബോസ് വീട്ടില്‍ ഞാന്‍ ഒറ്റയ്ക്ക് അല്ലായിരുന്നു. നിങ്ങളുടെ പിന്തുണയോടെയായിരുന്നു അവിടെ കഴിഞ്ഞതെന്നും ഹൃദയത്തില്‍ നിന്ന് എല്ലാവരോടും നന്ദി പറയുന്നുവെന്നും പേളി പറയുന്നു. ബിഗ് ബോസ് വീട് ഒരു വ്യത്യസ്ത അനുഭവമായിരുന്നു. വിജയിക്കാന്‍ ഏറ്റവും അര്‍ഹനായ ആള്‍ തന്നെയാണ് വിജയിച്ചിരിക്കുന്നത്. എന്റെ ഏറ്റുവം ഇഷ്ടപ്പെട്ട മത്സരാര്‍ത്ഥിയായിരുന്നു സാബുച്ചേട്ടന്‍. ബിഗ് ബോസില്‍ ഉണ്ടായിരുന്ന എല്ലാവരും എന്റെ സുഹൃത്തുക്കളാണ്.

 ശ്രീനിയെ ഇഷ്ടമാണ്

ശ്രീനിയെ ഇഷ്ടമാണ്

ഈ ദിവസങ്ങളില്‍ തന്റെ ഭാഗത്ത് നിന്ന് എന്തെങ്കിലും തെറ്റ് സംഭവിച്ചിട്ടുണ്ടെങ്കില്‍ പ്രേക്ഷകര്‍ ക്ഷമിക്കണമെന്നും പേളി പറയുന്നു. ശ്രീനിയുമായി വഴക്കുണ്ടാക്കിയത് നിങ്ങള്‍ക്ക് വിഷമമുണ്ടാക്കിയെങ്കില്‍ സോറി. ഞാന്‍ ചെറിയൊരു വഴക്കാളിയാണ് എന്ന് എനിക്കിപ്പോള്‍ തോന്നുന്നു. പക്ഷെ എനിക്ക് ഒത്തിരി ഇഷ്ടമാണ് ശ്രീനിയെ. ഐ റിയലി ലവ് ശ്രീനി എന്നുമാണ് ലൈവ് അവസാനിപ്പിക്കുന്നതിന് മുന്‍പായി പേളി പറഞ്ഞിരിക്കുന്നത്.

ശ്രീനിഷിനും പറയാനുണ്ട്..

ശ്രീനിഷിനും പറയാനുണ്ട്..

പേളിയുമായിട്ടുള്ള സ്‌നേഹബന്ധത്തെ കുറിച്ച് പുറത്ത് വന്ന ശ്രീനിഷിന് പറയാനുള്ളതും ഇത് തന്നെയാണ്. തങ്ങളുടെ പ്രണയം സത്യമായിരുന്നു. അവിടെ എപ്പോഴും വഴക്കുകള്‍ ഉണ്ടാവും. അപ്പോള്‍ സന്തോഷം നല്‍കുന്നത് പേളിയാണ്. അവിടെ നില്‍ക്കാന്‍ കാരണം പേളിയാണെന്നും ശ്രീനിഷ് പറയുന്നു. തിരിച്ചും അങ്ങനെ തന്നെ. പേളി കരയുമ്പോള്‍ ഞാനാണ് അവളെ സമാധാനിപ്പിക്കുക. പ്രണയം വന്നാല്‍ സൗന്ദര്യ പിണക്കം സ്വഭാവികമാണ്. അത്രയേ ഞങ്ങളുടെ ഇടയിലുള്ള വഴക്കുകളില്‍ ഉണ്ടായിട്ടുള്ളു. അവസാനത്തെ ഒരാഴ്ച ഞങ്ങള്‍ രാത്രി സംസാരിക്കുന്നത് കുറവായിരുന്നു. അത് എനിക്ക് കുറെ സങ്കടവും ദേഷ്യവും ഉണ്ടാക്കിയിട്ടുണ്ടെന്നും ശ്രീനിഷ് പറയുന്നു. ആ മോതിരം ഇപ്പോഴും പേളിയുടെ കൈയില്‍ തന്നെയാണെന്നും പ്രണയിക്കുന്നത് വിവാഹം കഴിക്കാന്‍ വേണ്ടി ആണല്ലോ എന്നും ശ്രീനി പറയുന്നു.

 വീട്ടുകാര്‍ എന്ത് പറയും?

വീട്ടുകാര്‍ എന്ത് പറയും?

പുറത്തിറങ്ങിയാലും ഇരുവരും അങ്ങനെ തന്നെ ആയിരിക്കുമോ എന്ന ചോദ്യത്തിന് ഉത്തരം വന്നിരിക്കുകയാണ്. ഇനി രണ്ട് വീട്ടുകാരുടെയും സമ്മതം എന്തായിരിക്കും എന്നാണ് അറിയാനുള്ളത്. ഉടന്‍ തന്നെ വിവാഹത്തിലേക്ക് താരകുടുംബം നീങ്ങുമോ എന്നറിയാനും ആകാംഷയോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X