റിയല്‍ കിംഗ് സാബുവാണ്! ഒടുവില്‍ പേളിയും സാബു ഫാനായി, ബിഗ് ബോസിന് ഇനി അത് പറയാതെ രക്ഷയില്ല!!!
Recommended Video

ബിഗ് ബോസ് മലയാളം ആദ്യഭാഗം അവസാനത്തിലെത്തിയിരിക്കുകയാണ്. മിഡ് വീക്ക് എവിക്ഷനിലൂടെ അതിഥി പുറത്ത് പോയതോടെ സാബു, പേളി, ഷിയാസ്, ശ്രീനിഷ്, സുരേഷ് എന്നിങ്ങനെ അഞ്ച് പേരാണ് ഗ്രാന്‍ഡ് ഫിനാലെയിലേക്ക് എത്തിയിരിക്കുന്നത്. ഫൈനലില്‍ പ്രേക്ഷകരെ ഞെട്ടിക്കുന്ന ഒരു തീരുമാനമായിരിക്കും ബിഗ് ബോസ് എടുക്കാന്‍ പോവുന്നതെന്നാണ് സൂചന.
പേളിയ്ക്കും സാബുവിനുമാണ് പുറത്ത് നിന്നും ഏറ്റവുമധികം സപ്പോര്‍ട്ട് ലഭിക്കുന്നത്. ഇരുവരില്‍ ഒരാള്‍ വിജയിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. ബിഗ് ബോസില്‍ നിന്നും ആദ്യം പുറത്ത് പോയ മത്സരാര്‍ത്ഥികള്‍ എല്ലാവരും തന്നെ സാബു ജയിക്കുമെന്ന അഭിപ്രായമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഹൗസിനുള്ളില്‍ നിന്നും പേളിയും സാബുവിന് സപ്പോര്‍ട്ടാണെന്നുള്ളതാണ് രസകരമായ കാര്യം.

സാബു ആര്‍മി
സോഷ്യല്‍ മീഡിയയില്‍ സാബു ആര്‍മി എന്ന പേരില്‍ നിരവധി ഫാന്‍സ് പേജുകളാണുള്ളത്. എല്ലാവരും ബിഗ് ബോസിലെത്തിയതിന് ശേഷം സാബുവിന്റെ ഫാന്‍സായി മാറിയവരാണ്. എലിമിനേഷനില്‍ നിന്നും ബിഗ് ബോസിലെ ഫൈനല്‍ വരെയും സാബുവിന് പിന്തുണയുമായി ആരാധകരുണ്ടായിരുന്നു. ഗ്രാന്‍ഡ് ഫിനാലെയില്‍ വിധി വരുമ്പോള്‍ സാബു വിജയിച്ചു എന്ന് കേള്‍ക്കാന്‍ വേണ്ടിയാണ് ഇപ്പോള്‍ എല്ലാവരും കാത്തിരിക്കുന്നത്. സാബുവിന് സപ്പോര്‍ട്ട് കൊടുക്കുന്നതിനൊപ്പം എന്തിനാണ് സപ്പോര്‍ട്ട് ചെയ്യുന്നതെന്ന് കൂടി ആരാധകര്‍ പറയാറുണ്ട്.

സാബു ഗെയിം കളിക്കുകയില്ല..
ബിഗ് ബോസില്‍ പിടിച്ച് നില്‍ക്കാന്‍ വേണ്ടി സാബു ഇന്നുവരെ കരഞ്ഞിട്ടില്ല. വീട്ടില്‍ പോകണമെന്ന് പറഞ്ഞിട്ടില്ല. ഗെയിം നന്നായി കളിക്കുന്നു. ബിഗ് ബോസിലെ ഗൂഗിള്‍ എന്നാണ് സാബു അറിയപ്പെടുന്നത്. എല്ലാവരോടും പക്വതയോടെ സംസാരിക്കുന്നു... തുടങ്ങി സാബുവിനെ കുറിച്ച് പറയാന്‍ ഒരുപാട് കാര്യങ്ങളുണ്ട്. പല കേസുകളിലും കുടുങ്ങിയിരുന്ന താരം ബിഗ് ബോസിലെത്തിയതോടെ ചീത്തപ്പേരുകളെല്ലാം മാറ്റിയിരിക്കുകയാണ്. താന്‍ എന്താണെന്നും എങ്ങനെയൊക്കെ സംസാരിക്കുമെന്നും കാണിച്ച് തരാന്‍ സാബുവിന് കഴിഞ്ഞിരുന്നു.

പ്രേക്ഷകര്‍ നെഞ്ചേറ്റി കഴിഞ്ഞു
ബിഗ് ബോസ് ഫിനാലെയിലേക്ക് അടുക്കുമ്പോള്‍ സാബു മോന്‍ അബ്ദുസമദ് എന്ന സാബുവിനെ പ്രേക്ഷകര്‍ നെഞ്ചിലേറ്റി കഴിഞ്ഞിരിക്കുകയാണ്. ജനഹൃദയങ്ങളില്‍ സാബു മോന്‍ വിന്നറായി കഴിഞ്ഞിരിക്കുകയാണ്. ഏറ്റവും നല്ല എന്റര്‍ടെയിനറാണ് സാബു. ബിഗ് ബോസ് ഹൗസില്‍ ഏറ്റവും വിവരം ഉള്ള വ്യക്തി. തീര്‍ച്ചയായും വിന്നറാവാന്‍ അര്‍ഹതയുള്ള മത്സരാര്‍ത്ഥിയാണ് സാബു.

റിയല്‍ കിംഗ്
സാബു മോന്‍ ഒരു റിയല്‍ കിംഗ് ആണെന്ന് പേളിയും സമ്മതിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം സാബുവേട്ടന്‍ വേറെ ലെവലാണെന്നും പേളി പറഞ്ഞിരിക്കുകയാണ്. പേളിയുടെയും സാബുവിന്റെയും പേരില്‍ ഫാന്‍ ഫൈറ്റുകള്‍ നടക്കുന്നതിനിടെയാണ് സാബുവിനെ പൊക്കി പറഞ്ഞ് പേളി എത്തിയിരിക്കുന്നത്. ഇപ്പോള്‍ ബിഗ് ബോസ് ഹൗസിനുള്ളില്‍ സാബു, പേളി സ്‌നേഹവാത്സല്യങ്ങളൊക്കെ കാണാനും കഴിയും. ഒടുവില്‍ പേളിയും സാബുവിന്റെ ഫാന്‍ ആയെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.

സാബുവിനെ സപ്പോര്‍ട്ട് ചെയ്യുന്നവര്‍
18 പേര്‍ ഉണ്ടായിരുന്ന വീട്ടില്‍ നിന്നും പുറത്ത് വന്നവര്‍ കൂടുതലും സാബുവിനെ സപ്പോര്‍ട്ട് ചെയുന്നുണ്ട്. അത് അയാള്‍ അവര്‍ക്കിടയില്‍ ഉണ്ടാക്കിയ ബന്ധത്തിന്റെ ആഴമാണ് കാണിക്കുന്നത്. ചിലര്‍ അയാളെ ചേട്ടന്‍ ആയും സുഹൃത്ത് ആയും അവരെ തന്നെയുമായി കാണുന്നു എന്ന് പറഞ്ഞാല്‍ അത് സാബുവിന്റെ വിജയമാണ്. അല്ലാതെ സാബു നിങ്ങള്‍ പുറത്ത് പോയാല്‍ എന്നെ ബൂസ്റ്റ് ചെയ്യണം പേര്‍ളിയെ മോശം പറയണം എന്ന് പൈസ കൊടുത്ത് പറയിപ്പിച്ചത് അല്ലെന്നും ആരാധകര്‍ പറയുന്നു.

പേളിയുടെ കഴിവ് കേട്
ആ വീട്ടില്‍ ഉള്ള മത്സരാര്‍ത്ഥികളായി അങ്ങനെ ഒരു ബന്ധം സ്ഥാപിക്കാന്‍ കഴിയാത്തത് പേര്‍ളിയുടെ കഴിവ് കേടാണ്. സാബു മുന്‍പ് ഒരിക്കല്‍ പറഞ്ഞിരുന്നു സാബുവുമായി സൗഹൃദം കൂടിയ ഒരാള്‍ പോലും അയാളെ വിട്ട് പോയിട്ടില്ല. സാബുവിനെ ദേഷ്യം ഉണ്ട് എന്ന് എപ്പോഴും പറയുന്ന ഹിമ വരെ ഇടക്ക് സ്‌നേഹവും ഉണ്ടെന്ന് പറയുന്നു. അടുത്തിടെ ഒരു അഭിമുഖത്തില്‍ സാബുവിന്റെ ബലഹീനത സൗഹൃദമാണെന്ന് ഭാര്യ പറഞ്ഞിരുന്നു. ബിഗ് ബോസ്സ് വീട്ടില്‍ ആര്‍ക്കൊപ്പം സാബു ഉണ്ടെങ്കിലും അവര്‍ തമ്മില്‍ നല്ലൊരു കെമിസ്ട്രിയുണ്ടെന്ന് പ്രേക്ഷകര്‍ക്ക് തോന്നുന്നു എന്നതും സാബുവിന്റെ മികവ് കൊണ്ടും സ്വഭാവ ഗുണം കൊണ്ടുമാണ്.

പുറത്തായവര്‍ പറയുന്നതിങ്ങനെ
രഞ്ജിനി ഹരിദാസ്, അനൂപ് ചന്ദ്രന്‍, ദീപന്‍ മുരളി, ദിയ സന, ഡേവിഡ് ജോണ്‍, ശ്വേത മേനനോന്‍, അര്‍ച്ചന സുശീലന്‍, ബഷീര്‍ ബഷി, മനോജ് വര്‍മ്മ, ശ്രീലക്ഷ്മി എന്നിങ്ങനെ ബിഗ് ബോസില്‍ നിന്നും ഔട്ടായ എല്ലാവുരം തന്നെ സാബുവിനെ പറ്റി നല്ലത് മാത്രമാണ് പറഞ്ഞിരിക്കുന്നത്. എന്റെ ചേട്ടനാണ് സാബുവെന്നാണ് പുറത്ത് വന്ന അര്‍ച്ചന പറഞ്ഞത്. സാബുവുമായി നല്ലൊരു സൗഹൃദം സ്ഥാപിക്കാന്‍ കഴിഞ്ഞതിനെ കുറിച്ച് രഞ്ജിനിയും വ്യക്തമാക്കിയിരുന്നു.


Click it and Unblock the Notifications