ബിഗ് ബോസില്‍ ഉമ്മ വിവാദം..? ഷിയാസിനോട് ദിയയ്ക്ക് ഉമ്മ കൊടുക്കാന്‍ രഞ്ജിനി ഹരിദാസിന്റെ നിർദ്ദേശം!
Recommended Video

ബിഗ് ബോസ് മലയാളത്തിലേക്ക് പുതിയൊരാള്‍ കൂടി എത്തിയതോടെ രസകരമായ രീതിയിലാണ് മുന്നോട്ട് പോവുന്നത്. തല്ലും വഴക്കും കിടിലന്‍ ടാസ്‌കളുമെല്ലാം പ്രേക്ഷകരെയും ത്രില്ലടിപ്പിക്കുന്നുണ്ട്. ഇന്ത്യയില്‍ ഏറ്റവുമധികം റേറ്റിംഗിലുള്ള പരിപാടി ബിഗ് ബോസ് ആണെങ്കിലും മലയാളം ബിഗ് ബോസ് ഇക്കാര്യത്തില്‍ പിന്നോട്ടാണെന്ന് അടുത്തിടെ പുറത്ത് വന്ന കണക്കുകള്‍ സൂചിപ്പിച്ചിരുന്നു.
ബിഗ് ബോസ് ആരംഭിച്ചിട്ട് രണ്ടാഴ്ചകള്‍ കഴിഞ്ഞിരിക്കുകയാണ്. എല്ലാ ദിവസവും നൃത്തചുവടുകളോടെയാണ് ബിഗ് ബോസിന്റെ ഓരോ ദിനവും ആരംഭിക്കുന്നത്. ഇപ്പോള്‍ കൂടുതലും രഹസ്യ ടാസ്‌കളാണ് ബിഗ് ബോസ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. അതില്‍ രഞ്ജിനി ഹരിദാസിന് കൊടുത്തിരിക്കുന്ന ടാസ്‌ക് ശ്രദ്ധേയമായിരിക്കുകയാണ്.

ബിഗ് ബോസ് മലയാളം
സിനിമ, സീരിയല്‍, അവതരണം എന്നീ രംഗങ്ങളില്‍ നിന്നുമുള്ള പതിനാറ് പേരുമായി ആരംഭിച്ച ബിഗ് ബോസ് രണ്ട് ആഴ്ചകള്‍ കഴിഞ്ഞിരിക്കുകയാണ്. പ്രേക്ഷകര്‍ പ്രതീക്ഷിക്കാത്ത താരങ്ങളായിരുന്നു ബിഗ് ബോസില്‍ ഉണ്ടായിരുന്നത്. മാത്രമല്ല ഓരോരുത്തരുടെയും പ്രകടനം പ്രേക്ഷകരെ അത്ഭുതപ്പെടുത്തിയിരിക്കുകയാണ്. രഞ്ജിനി ഹരിദാസില്‍ നിന്നും ആരും പ്രതീക്ഷിക്കാത്ത സ്വാഭവ സവിശേഷതയായിരുന്നു കാണേണ്ടി വന്നിരുന്ത്. മറ്റുള്ളവരുടെയും അവസ്ഥ ഇങ്ങനെ ഒക്കെ തന്നെയായിരുന്നു.

പുതിയ ടാസ്‌ക്
ബിഗ് ബോസില്‍ ഇപ്പോള്‍ നടക്കുന്നത് കൊലപാതകങ്ങളാണ്. കഴിഞ്ഞ ദിവസം നടന്നത് രണ്ട് കൊലപാതകങ്ങളായിരുന്നു. അതിന്റെ ചുരുളഴിക്കാന്‍ രണ്ട് പോലീസുകാരും എത്തിയിരുന്നു. സാബുവും ശ്വേതയുമായിരുന്നു അത്. കൊലപാതകങ്ങളായി ഓരോ ടാസ്‌കുകളായിരുന്നു ബിഗ് ബോസ് കൊടുത്തിരുന്നത്. പുതിയതായി ബിഗ് ബോസിലെത്തിയ ഷിയാസും മികച്ച പ്രകടനമാണ് നടത്തി കൊണ്ടിരിക്കുകന്നത്.

രഹസ്യ ടാസ്‌ക്..
ഇത്തവണ രഞ്ജിനി ഹരിദാസിന് ബിഗ് ബോസ് കൊടുത്തിരിക്കുന്ന രഹസ്യ ടാസ്‌ക് രസകരമായിരുന്നു. ദിയ സനയെ കൊണ്ട് ഷിയാസിന്റെ കൈയില്‍ ചുംബിപ്പിക്കാനായിരുന്നു ബിഗ് ബോസ് നിര്‍ദ്ദേശം കൊടുത്തത്. ഇക്കാര്യം ഷിയാസിന്റെ അടുത്ത് രഹസ്യമായി തന്നെ രഞ്ജിനി പറഞ്ഞിരുന്നു. എന്നാല്‍ രഞ്ജിനി തന്റെ ബുദ്ധി ഉപയോഗിച്ച് ഷിയാസിനെ കൊണ്ട് ടാസ്‌ക് മനോഹരമാക്കി ചെയ്യുകയായിരുന്നു. ബിഗ് നിന്നെ പരിചയപ്പെടുത്തിയത് റോമിയോ ആണെന്നും പറഞ്ഞ് ഷിയാസിനെ രഞ്ജിനി ഇളക്കി വിടുകയായിരുന്നു. റോമിയോയുടെ മുഖത്ത് തന്നെ അടി കിട്ടുമോ എന്ന ഭയം ഷിയാസിനുമുണ്ടായിരുന്നു.

ദിയയുടെ അടുത്തേക്ക്...
ദിയ സന ഒറ്റയ്ക്ക് റൂമില്‍ നില്‍ക്കുകയായിരുന്നു. ആ സമയം നോക്കി ദിയ എനിക്കൊരു ഉമ്മ തരണമെന്ന ആവശ്യവുമായി ഷിയാസ് എത്തിയിരുന്നു. തമാശയല്ലെന്നും കാര്യമായിട്ടാണ് കൈയിലൊരു ഉമ്മ തരണമെന്നുമായിരുന്നു ഷിയാസ് പറഞ്ഞത്. പറഞ്ഞ് തീരുന്നതിനുള്ളില്‍ ദിയ കൊടുക്കുകയും ചെയ്തു. ഇപ്പോഴല്ലെന്നും ഞാന്‍ പറയുമ്പോള്‍ തന്നാല്‍ മതിയെന്നും താരം പറഞ്ഞു. മാത്രമല്ല ഇതിപ്പോ തന്നത് നന്നായി ഒരു റിഹേഴ്‌സല്‍ ആയെന്നും ഷിയാസ് പറയുന്നു.


Click it and Unblock the Notifications











