പേര്‍ളിയുടെ പ്രണയം ആദ്യ ആഴ്ച മുതല്‍! പേര്‍ളിയെ കുറിച്ച് വെളിപ്പെടുത്തലുമായി രഞ്ജിനിയും ഹിമയും
Recommended Video

ബിഗ് ബോസില്‍ പേര്‍ളി മാണിയും ശ്രീനിഷ് അരവിന്ദും തമ്മില്‍ പ്രണയത്തിലാണെന്ന് മത്സരാര്‍ത്ഥികള്‍ ആരോപിച്ചിരുന്നു. ഇരുവരും രഹസ്യ കോഡിലൂടെ സംസാരിക്കാറുണ്ടെന്നും ശ്രീനിഷ് മോതിരം വരെ പേര്‍ളിയ്ക്ക് സമ്മാനമായി കൊടുത്തിട്ടുണ്ടെന്നും മറ്റ് മത്സരാര്‍ത്ഥികള്‍ പറഞ്ഞിരുന്നു. രാത്രിയിലെ ഇരുവരുടെയും സംസാരവും ഇതിന് സൂചന നല്‍കിയിരുന്നു.
എന്നാലിപ്പോള്‍ പേര്‍ളിയുടെയും സുരേഷിന്റെയും പേരാണ് ബിഗ് ബോസില്‍ അലയടിച്ച് കൊണ്ടിരിക്കുന്നത്. പേര്‍ളിയോട് സുരേഷ് കാണിക്കുന്ന അമിത സ്‌നേഹം പലപ്പോഴും മത്സരാര്‍ത്ഥികള്‍ക്കിടയില്‍ പൊട്ടിത്തെറി ഉണ്ടാക്കിയിരുന്നു. ഇപ്പോഴിത പേര്‍ളിയോട് സുരേഷിന് പ്രേമമാണെന്ന വാര്‍ത്തയും പ്രചരിച്ചു. ബിഗ് ബോസിന്റെ ആദ്യ ആഴ്ച പേര്‍ളിയ്ക്ക് മറ്റൊരാളോട് ഇഷ്ടമാണെന്ന് തുറന്ന് പറഞ്ഞിട്ടുണ്ടെന്ന് രഞ്ജിനിയാണ് പറഞ്ഞിരിക്കുന്നത്.

ആരോപണവുമായി രഞ്ജിനി
ബിഗ് ബോസിലെ മികച്ച് നില്‍ക്കുന്ന മത്സരാര്‍ത്ഥികളില്‍ ഒരാളാണ് പേര്‍ളി മാണി. പുറത്ത് ആരാധകര്‍ ഏറ്റവും കൂടുതലുള്ള ഒരാളും പേര്‍ളിയാണ്. തന്റെ ഗെയിം പ്ലാനിന്റെ ഭാഗമായി പേര്‍ളി പലപ്പോഴും മത്സരാര്‍ത്ഥികളെ ഒപ്പം നിര്‍ത്താറുണ്ട്. എന്നാലിത് ചൂഷണം ചെയ്യപ്പെടുകയാണെന്നാണ് മറ്റ് മത്സരാര്‍ത്ഥികള്‍ ആരോപിക്കുന്നത്. അത്തരത്തില്‍ ഒരു ആരോപണം രഞ്ജിനി ഹരിദാസ് കഴിഞ്ഞ ദിവസം ആരോപിച്ചിരിക്കുകയാണ്. ഹിമ ശങ്കര്‍, ശ്രീനിഷ്, ബഷീര്‍ എ്ന്നിവരോടാണ് രഞ്ജിനി ഇക്കാര്യം തുറന്ന് പറഞ്ഞിരിക്കുന്നത്.

പേര്‍ളിയുടെ കളികള്‍
ശ്രീനിഷിനോടും സുരേഷിനോടും പേര്‍ളി കാണിക്കുന്ന അടുപ്പം മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കാനായുള്ള പേര്‍ളിയുടെ തന്നെ ഗെയിമിന്റെ ഭാഗമാണെന്നാണ് രഞ്ജിനി പറയുന്നത്. ഹിമ ശങ്കറിനും ഇതേ അഭിപ്രായമാണ് പറയാനുള്ളത്. ഇതിനിടെയാണ് ആദ്യ ആഴ്ചയില്‍ തന്നെ മറ്റൊരാളെുമായി ഇതുപോലെ അടുപ്പമുണ്ടായിരുന്നതായി രഞ്ജിനി പറഞ്ഞത്.

ഡേവിഡിനോട് പറഞ്ഞത്..
ആദ്യത്തെ ആഴ്ച പുറത്തായ മത്സരാര്‍ത്ഥിയായിരുന്നു ഡേവിഡ് ജോണ്‍. ഡേവിഡിനോട് തനിക്ക് പ്രണയമാണെന്ന് പേര്‍ളി പറഞ്ഞിരുന്നു. രഞ്ജിനിയുടെ ആരോപണത്തെ ഹിമയും പിന്തുണച്ചിരിക്കുകയാണ്. തന്നോടും ശ്രീലക്ഷ്മിയോടും ഇക്കാര്യം പേര്‍ളി മുമ്പ് പറഞ്ഞിരുന്നതായും ഹിമ വ്യക്തമാക്കി. ശ്രീനിഷിനെയും സുരേഷിനെയും പേര്‍ളി ഗെയിമിന്റെ ഭാഗമായി ഉപയോഗിക്കുകയാണെന്നും അവര്‍ പറയുന്നു.

സുരേഷുമായുള്ള പ്രശ്‌നം
തന്നോട് പ്രേമമാണെന്ന് സുരേഷ് ബിഗ് ബോസിലെ മറ്റുള്ളവരോട് പറഞ്ഞ് നടക്കുകയാണെന്ന് കഴിഞ്ഞ ദിവസം പേര്‍ളി ആരോപിച്ചിരുന്നു. ഇക്കാര്യം ചൂണ്ടികാണിച്ച് പേര്‍ളി ബിഗ് ബോസിനോടും പരാതി പറഞ്ഞിരുന്നു. കുറേ ദിവസമായി സുരേഷേട്ടന്‍ തന്നോട് പ്രേമമാണെന്ന് പറയുന്നുണ്ടെന്നാണ് പേര്‍ളി ബിഗ് ബോസിനോട് പറഞ്ഞത്. ഈ സമയത്ത് രഞ്ജിനിയും പേര്‍ളിയ്‌ക്കെപ്പമുണ്ടായിരുന്നു.

പൊട്ടിക്കരഞ്ഞ് സുരേഷ്
പേര്‍ളി തന്നെക്കുറിച്ച് ഇത്തരമൊരു ആരോപണം ഉന്നയിക്കുമെന്ന് കരുതിയില്ലെന്നാണ് ഇതിനെ കുറിച്ച് സുരേഷ് പറയുന്നത്. ഇത് തനിക്ക് മാനസികമായി ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ടെന്നും എത്രയും വേഗം തനിക്ക് വീട്ടില്‍ പോവണമെന്ന ആവശ്യവുമായി അരിസ്‌റ്റോ സുരേഷ് രംഗത്തെത്തിയിരുന്നു. ഇതിന്റെ പേരില്‍ സുരേഷ് പൊട്ടിക്കരയുകയും ചെയ്തിരുന്നു. ബിഗ് ബോസിനുള്ളില്‍ നടക്കുന്ന കാര്യങ്ങള്‍ കണ്ട് പുറത്തുള്ളവര്‍ തന്നെ തെറ്റിദ്ധരിക്കുമോ എന്നതായിരുന്നു സുരേഷിന്റെ പ്രശ്‌നം.


Click it and Unblock the Notifications