ഹിമയുടെ ചുംബനരംഗവും പ്രകോപനവും മാനസിക പ്രയാസമുണ്ടാക്കി! സാബുവിനെ കുറിച്ച് ഭാര്യ പറയുന്നതിങ്ങനെ..

Recommended Video

സാബുവിനെ കുറിച്ച് ഭാര്യ | filmibeat Malayalam

ബിഗ് ബോസ് മലയാളം അവസാന ആഴ്ചയിലേക്ക് എത്തിയിരിക്കുകയാണ്. സെപ്റ്റംബര്‍ 30 ന് ഗ്രാന്‍ഡ് ഫിനാലെ നടക്കുകയാണ്. സാബു, പേര്‍ളി, ശ്രീനിഷ്, ഷിയാസ്, അതിഥി, സുരേഷ് എന്നിവരാണ് ഫൈനലിലെത്തിയിരിക്കുന്ന മത്സരാര്‍ത്ഥികള്‍. ആരായിരിക്കും ബിഗ് ബോസ് വിന്നര്‍ എന്നറിയാനുള്ള ആകാംഷയിലാണ് പ്രേക്ഷകര്‍ ഓരോരുത്തരും. സാബു മോന്‍ അല്ലെങ്കില്‍ പേളി ഇവരില്‍ ഒരാള്‍ വിജയിക്കുമെന്നാണ് കൂടുതല്‍ അഭിപ്രായങ്ങളും.

സാബുവിന്റെ ചീത്തപ്പേരുകളെല്ലാം ബിഗ് ബോസിലെത്തിയതോടെ മാറിയിരിക്കുകയാണ്. ബിഗ് ബോസിലെത്തുന്നതിന് മുന്‍പും അതിന് ശേഷവുമുള്ള സാബുവിനെ കുറിച്ചുള്ള കാര്യങ്ങളെല്ലാം ഭാര്യ സ്‌നേഹ ഭാസ്‌കരന്‍ തുറന്ന് സംസാരിച്ചിരിക്കുകയാണ്. ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന് വേണ്ടി സുനിത ദേവദാസ് നല്‍കിയ അഭിമുഖത്തിലാണ് സാബുവിനെ കുറിച്ച് സ്‌നേഹ തുറന്ന് സംസാരിച്ചിരിക്കുന്നത്.

 സൗഹൃദങ്ങളാണ് ബലഹീനത

സൗഹൃദങ്ങളാണ് ബലഹീനത

സാബുവിന്റെ പ്രധാന ഹോബി പാചകമാണെന്നാണ് ഭാര്യ പറയുന്നത്. ഷോ യുടെ ആദ്യ നാളുകളില്‍ പറഞ്ഞിരിക്കുന്നത് പോലെ സൗഹൃദങ്ങളാണ് സാബുവിന്റെ ബലഹീനത. ഒരുപാട് സുഹൃത്തുക്കളുണ്ട്. ഒരിക്കല്‍ സാബുവിന്റെ സുഹൃത്തായാല്‍ പിന്നീട് ഒരിക്കലും ആ സൗഹൃദം മുറിഞ്ഞ് പോകില്ല. ബിഗ് ബോസില്‍ നിന്നും പുരത്തായ പലരും സാബുവിനെ കുറിച്ച് നല്ലത് പറയുന്നത് സൗഹൃദത്തിന്റെ ബലം കൊണ്ട് തന്നെയാണ്. ഇതൊക്കെ തന്നെയല്ലേ അവിടെയും കാണുന്നത്. ബിഗ് ബോസിന് വെളിയിലുള്ള സാബുവിനെ അറിയുന്നത് കൊണ്ട് എനിക്ക് ഒഒരു വ്യത്യാസവും തോന്നുന്നില്ല. സാബുവിനെ നേരിട്ട് അറിയുന്ന ആരോട് ചോദിച്ചാലും ഇതാവും മറുപടിയെന്നും സ്‌നേഹ പറയുന്നു.

സാബിവിനെ സ്നേഹിക്കുന്നവർ

സാബിവിനെ സ്നേഹിക്കുന്നവർ

മുന്‍വിധികളാണ് സാബുവിനെ മനസിലാക്കുന്നതില്‍ നിന്നും പലരെയും പിന്നോട്ട് വലിക്കുന്നത്. ഷോ കണ്ടതിന് ശേഷം ഒരുപാട് പേര്‍ സാബുവിനോടുള്ള ഇഷ്ടം കൊണ്ട് ഫേസ്ബുക്കില്‍ വീഡിയോകള്‍ പോസ്റ്റ് ചെയ്യുന്നു. കുറിപ്പുകള്‍ എഴുതുന്നു. സാബുവിന് വോട്ട് ചെയ്യുന്നു. ഇതൊന്നും സാബുവോ ഞങ്ങളോ പ്രതീക്ഷിച്ചതല്ല. ഒരുപാട് സന്തോഷം തോന്നുന്നുണ്ട്. പുറത്തിറങ്ങുമ്പോള്‍ തീര്‍ച്ചയായും സാബുവിനും ഇതേ സന്തോഷം തന്നെയാവും തോന്നുന്നത്.

ഫാമിലി മാന്‍ ആയ സാബു

ഫാമിലി മാന്‍ ആയ സാബു

സാബുവിന്റെ അച്ഛന്‍ ഒരു അധ്യാപകനായിരുന്നു. ഒരു ചേട്ടനും ചേച്ചിയുമുണ്ട്. കുടുംബവുമായി അടുപ്പം സൂക്ഷിക്കുന്ന വ്യക്തിയാണ് സാബു. ഒരു നല്ല ഫാമിലിമാന്‍. അങ്ങനെ ഒരാള്‍ക്ക് ഹിമയുടെ ഭാഗത്ത് നിന്നുള്ള പെരുമാറ്റം സുഖകരമായി തോന്നില്ല. കുടുംബത്തിനും ബന്ധങ്ങള്‍ക്കും വലിയ വില കൊടുക്കുന്ന ആളാണ് സാബു. പ്രണയം എന്ന പേരില്‍ ഒരു നാടകമാണ് ഹിമ നടത്തിയതെന്ന് പ്രേക്ഷകര്‍ക്കെല്ലാം മനസിലായതാണ്. ഒരു കളിയില്‍ നിലനില്‍ക്കാന്‍ വേണ്ടി ഇത്തരത്തിലുള്ള സ്ട്രാറ്റര്‍ജി ഉപയോഗിക്കുന്നതിനെ ന്യായീകരിക്കാനാവില്ല.

മനസിക പ്രയാസമുണ്ടാക്കി..

മനസിക പ്രയാസമുണ്ടാക്കി..

ആ കളിയില്‍ സാബു വീഴില്ല എന്ന് എനിക്ക് പൂര്‍ണ വിശ്വാസം ഉണ്ടായിരുന്നു. പക്ഷെ ഇടയ്ക്കുണ്ടായ ചുംബനരംഗവും പിന്നീട് വഴക്കുണ്ടാക്കാന്‍ വേണ്ടി ഹിമയുടെ ഭാഗത്ത് നിന്നും മനപൂര്‍വ്വമുണ്ടായ പ്രകോപനവും എനിക്ക് മാനസികമായി ഒരുപാട് പ്രയാസമുണ്ടാക്കി. ഇത്തരം പ്രവര്‍ത്തികളെ പ്രേമമെന്നോ കണക്ഷന്‍ എന്നോ വിളിക്കാന്‍ എനിക്ക് കഴിയില്ല. പ്രണയത്തെ കുറിച്ച് സാബു ഒരിക്കല്‍ അവിടെ പറഞ്ഞത് എല്ലാവരും കേട്ടതാണ്. നഷ്ടപ്പെടുമോ എന്ന് പേടിയില്ലാതെ, തിരിച്ചൊന്നും ആഗ്രഹിക്കാതെ, ഒരാള്‍ മറ്റൊരാളെ ആത്മാര്‍ത്ഥമായി സ്‌നേഹിക്കുന്ന അവസ്ഥയാണ് പ്രണയം. എന്റെ അഭിപ്രായവും അത് തന്നെയാണ്.

 രഞ്ജിനിയുമായുള്ള സൗഹൃദം

രഞ്ജിനിയുമായുള്ള സൗഹൃദം

രഞ്ജിനിയും സാബുവും തമ്മിലുള്ള സൗഹൃദം പ്രേക്ഷകരെ പോലെ തന്നെ ഞാനും ഒരുപാട് ആസ്വദിച്ചിരുന്നു. അതില്‍ ഒരു സത്യസന്ധതയും ആത്മാര്‍ത്ഥയും ഉള്ളതായി തോന്നി. യാതൊരു കള്ളത്തരവും ഗെയിം പ്ലാനുകളും ഇല്ലാതെയുള്ള സൗഹൃദം. അവര്‍ സംസാരക്കുന്ന വിഷയങ്ങളും പെരുമാറുന്ന രീതിയുമെല്ലാം അത്ര മനോഹരമായിരുന്നു. സ്വന്തം വ്യക്തിത്വമോ നിലപാടുകളോ പണയം വെക്കാതെ, പരസ്പരം മനസിലാക്കിയ സുഹൃത്തുക്കളാണവര്‍. ഇപ്പോള്‍ എന്റെ വളരെ അടുത്ത സുഹൃത്താണ് രഞ്ജിനിയെന്നും സ്നേഹ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X