സാബു അണ്ണന്‍ എന്നാ സുമ്മാവാ! വെറും തരികിടയല്ല ഇതാണ് സാബുമോന്‍, ആര്‍മി പിന്തുണച്ചത് വെറുതെ അല്ല!!

Recommended Video

സാബുആർമ്മിക്കൊപ്പം ഗൂഗിൾ സാബു | filmibeat Malayalam

ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ മലയാളത്തിലേക്കെത്തിയ ബിഗ് ബോസ് സീസണ്‍ വണ്‍ കഴിഞ്ഞിരിക്കുകയാണ്. പതിനാറ് മത്സരാര്‍ത്ഥികളുമായി ആരംഭിച്ച ഷോ യില്‍ സാബുമോന്‍ അബ്ദുസമദ് ആണ് മത്സരത്തില്‍ വിജയിച്ചത്. പുറത്ത് നിന്നും സാബുവിന് ലഭിച്ചിരുന്ന പിന്തുണയായിരുന്നു വിജയത്തിലേക്ക് എത്തിച്ചത്. സാബുവിനെക്കാള്‍ വോട്ട് കുറവുള്ള പേളി മാണിയാണ് രണ്ടാം സ്ഥാനത്തിന് അര്‍ഹയായത്.

100 ദിവസങ്ങള്‍ക്ക് ശേഷം മത്സരാര്‍ത്ഥികള്‍ എല്ലാവരും നാട്ടിലേക്ക് തിരിച്ച് എത്തിയിരുന്നു. ഗംഭീര സ്വീകരണമായിരുന്നു ഓരോരുത്തര്‍ക്കും നാട്ടില്‍ നിന്നും ലഭിച്ചിരുന്നത്. എയര്‍പോര്‍ട്ടില്‍ ആരാധകരും ബന്ധുക്കളും കാത്തിരിക്കുകയായിരുന്നു. തനിക്ക് ഇത്രയും വലിയ ഫാന്‍സ് ഉള്ള കാര്യം സാബുവിനും അറിയില്ലായിരുന്നു. കാര്യങ്ങളൊക്കെ മനസിലായതിന് ശേഷം ആരാധകരെ അന്വേഷിച്ച് വരുന്നതിനെ കുറിച്ചും സാബു പറഞ്ഞിരുന്നു.

സാബുവിന്റെ വിജയം

സാബുവിന്റെ വിജയം

ബിഗ് ബോസില്‍ ആര് ജയിക്കും എന്നറിയാനുള്ള കാത്തിരിപ്പ് സെപ്റ്റംബര്‍ 30 ന് അവസാനിച്ചിരുന്നു. വര്‍ണാഭമായിട്ടായിരുന്നു ഗ്രാന്‍ഡ് ഫിനാലെ നടത്തിയത്. ഒടുവില്‍ ബിഗ് ബോസ് വിജയി ആയിട്ടാണ് സാബുമോന്‍ അബ്ദുസമദ് തിരിച്ച് നാട്ടിലേക്ക് എത്തിയത്. പ്രേക്ഷകര്‍ കാത്തിരുന്നതും സാബു വിജയിക്കണമെന്നായിരുന്നു. ഫിനാലെ നടക്കുന്നതിന് മുന്‍പായി പ്രേക്ഷകരും സോഷ്യല്‍ മീഡിയയും ബിഗ് ബോസില്‍ നിന്നും പുറത്ത് പോയ മത്സരാര്‍ത്ഥികളും സാബു വിജയിക്കണമെന്നായിരുന്നു പറഞ്ഞിരുന്നത്. ഒടുവില്‍ വിധി വന്നപ്പോള്‍ സംഭവിച്ചതും അത് തന്നെയായിരുന്നു.

സാബു ആര്‍മി

സാബു ആര്‍മി

ബിഗ് ബോസിലേക്ക് എത്തിയ സമയത്ത് സാബുവിനെതിരെ വലിയ പ്രതിഷേധം നടന്നിരുന്നു. പല കേസുകളിലും സാബുവിന്റെ പേരുള്ളതിനാല്‍ ഇയാള്‍ ബിഗ് ബോസില്‍ മത്സരിക്കാന്‍ അര്‍ഹതയില്ലെന്ന തരത്തില്‍ പലരും വിമര്‍ശിച്ചിരുന്നു. എന്നാല്‍ സാബുവിനെ കുറിച്ചുണ്ടായിരുന്ന മുന്‍വിധികളെല്ലാം മാറ്റി വെക്കേണ്ട അവസ്ഥയായിരുന്നു സംഭവിച്ചത്. പ്രേക്ഷകര്‍ പ്രതീക്ഷിച്ച പോലൊരു സാബുവിനെ അല്ലായിരുന്നു ഹൗസിനുള്ളില്‍ കാണാന്‍ കഴിഞ്ഞത്. ഇതോടെ സാബുവിന് ആരാധകരുടെ എണ്ണം വര്‍ദ്ധിച്ചു. സാബു ആര്‍മി എന്ന പേരില്‍ ഫേസ്ബുക്ക് കൂട്ടായ്മകളും തുടങ്ങിയിരുന്നു.

ഫാന്‍സിന്റെ സപ്പോര്‍ട്ട്

ഫാന്‍സിന്റെ സപ്പോര്‍ട്ട്

സാബുവിനും പേളി മാണിക്കുമായിരുന്നു ഏറ്റവുമധികം ഫാന്‍സുണ്ടായിരുന്നത്. സാബു ആര്‍മി, പേളി ആര്‍മി എന്നീ പേരുകളിലാണ് നിരവധി ഗ്രൂപ്പുകളും. അവസാനമെത്തിയപ്പോഴെക്കും ഷിയാസ് കരീമിനും ഫാന്‍സ് ക്ലബ്ബുകള്‍ രൂപീകരിച്ചിരുന്നു. സോഷ്യല്‍ മീഡിയ വഴി വോട്ട് ചെയ്യുകയും മറ്റുള്ളവരെ കൊണ്ട് വോട്ട് ചെയ്യിപ്പിച്ചതും ഈ ഫാന്‍സ് ക്ലബ്ബുകരായിരുന്നു. ഫൈനല്‍ റൗണ്ടിലെത്തിയ മത്സരാര്‍ത്ഥികള്‍ക്കായി അഞ്ച് കോടിയിലേറെ വോട്ടുകള്‍ ലഭിച്ചു എന്നായിരുന്നു കണക്കുകള്‍ പുറത്ത് വന്നത്. മത്സരാര്‍ത്ഥികളെയും പ്രേക്ഷകരെയും ഒരുപോലെ ഞെട്ടിച്ചാണ് ഈ റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നത്.

 സാബുവിന്റെ സ്‌നേഹം

സാബുവിന്റെ സ്‌നേഹം

സൗഹൃദമാണ് തന്റെ ബലഹീനതയെന്ന് പലപ്പോഴും സാബു പറയാറുണ്ട്. തന്റെ കൂടെ നില്‍ക്കുന്നവരെ എത്ര വേണേലും സ്‌നേഹിക്കുന്ന സ്വഭാവമാണ് സാബുവിനുള്ളത്. പുറത്ത് വന്ന ഉടനെ സാബു അന്വേഷിച്ചതും തന്റെ പേരിലുണ്ടാക്കിയ ഫാന്‍സ് കൂട്ടായ്മയെ കുറിച്ചായിരുന്നു. എയര്‍പോര്‍ട്ടില്‍ നിന്ന് തന്നെ അവരൊക്കെ ആരാണെന്ന് കണ്ടെത്തി ഓരോരുത്തരെയും തിരഞ്ഞു പിടിച്ച് ചിലവ് ചെയ്യുമെന്നും സാബു പറഞ്ഞിരുന്നു. ഒടുവില്‍ ഫാന്‍സുകാരെ തേടി ഇറങ്ങിയ സാബുവിനെയാണ് കാണാന്‍ കഴിഞ്ഞത്.

 ആര്‍മിക്കൊപ്പം

ആര്‍മിക്കൊപ്പം

തന്നെ പിന്തുണച്ച എല്ലാ സുഹൃത്തുക്കള്‍ക്കും നന്ദി പറയുന്നതിനൊപ്പം അവര്‍ക്കൊപ്പം സമയം ചിലവിടാനും സാബു എത്തിയിരുന്നു. സാബു ആര്‍മി എന്ന പേരിലുള്ള ഗ്രൂപ്പുകളില്‍ വൈിലെത്തിയിരുന്നു. ഗ്രൂപ്പിലുള്ള എല്ലാവര്‍ക്കും സാബു ആശംസ പറഞ്ഞിരുന്നു. താന്‍ ലൈവിലെത്തുന്നത് ആദ്യമാണെന്നാണ് സാബു പറയുന്നത്. എന്നെ കൊന്ന് കൊലവിളിച്ച വീഡിയോ കാണാന്‍ കാത്തിരിക്കുകയാണെന്നും താരം പറയുന്നു. സിനിമയെ കുറിച്ച് നേരിട്ട് സംസാരിക്കാമെന്നാണ് ലിജോ ജോസ് പറഞ്ഞിരിക്കുന്നതെന്നും താരം പറയുന്നു.

 വമ്പന്‍ സ്വീകരണം

വമ്പന്‍ സ്വീകരണം

വലിയ ആഘോഷത്തോടെയായിരുന്നു സാബുവിന് നാട്ടില്‍ സ്വീകരണം ലഭിച്ചിരുന്നത്. തുറന്ന വാഹനത്തില്‍ നാട്ടിലുള്ളവര്‍ക്ക് നന്ദി പറയാന്‍ സാബു എത്തിയിരുന്നു. ആഘോഷത്തിന് മാറ്റഅ പകരുന്നതിനായി ചെണ്ട മേളമടക്കം എല്ലാം ആരാധകരുടെ വക സജ്ജമായിരുന്നു. എല്ലാവര്‍ക്കും നന്ദി പറയാനും സാബു മറന്നില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X