വില്ലന്‍ നായകനായപ്പോള്‍ പണി പാളിയത് പേളിയ്ക്ക്! അതിജീവിച്ചത് വലിയ പരീക്ഷണമായിരുന്നെന്ന് പേളി!

Recommended Video

ബിഗ് ബോസ് അനുഭവങ്ങള്‍ തുറന്ന് പറഞ്ഞ് പേർളി മാണി | filmibeat Malayalam

നീണ്ട കാത്തിരിപ്പുകള്‍ക്കൊടുവില്‍ ബിഗ് ബോസ് മലയാളം സീസണ്‍ വണ്ണിന്റെ ഗ്രാന്‍ഡ് ഫിനാലെ കഴിഞ്ഞിരിക്കുകയാണ്. പുറത്ത് പോയ മത്സരാര്‍ത്ഥികളും പ്രേക്ഷകരും ഒരുപോലെ ആഗ്രഹിച്ചിരിക്കുന്നത് സാബു മോന്‍ വിജയിക്കണമെന്നായിരുന്നു. ഒടുവില്‍ സാബു തന്നെ ബിഗ് ബോസ് വിന്നറായി. അതേ സമയം പേളി മാണിയ്ക്കും വിജയ സാധ്യത കൂടുതലായിരുന്നു.

സാബു, പേളി, ശ്രീനിഷ്, ഷിയാസ്, സുരേഷ് എന്നിവരായിരുന്നു ഗ്രാന്‍ഡ് ഫിനാലെയില്‍ ഉണ്ടായിരുന്നവര്‍. ഒരോരുത്തരായി ഇന്ന് പുറത്താക്കപ്പെടുമെന്ന് മോഹന്‍ലാല്‍ അറിയിച്ചിരുന്നു. സുരേഷാണ് ആദ്യം പുറത്ത് പോയത്. പിന്നാലെ ശ്രീനിഷ്, ഷിയാസ് എന്നിവരും പുറത്താക്കപ്പെട്ടു. സാബുവും പേളിയുമായിരുന്നു അവശേഷിച്ചത്.

റിയല്‍ ഹീറോ സാബുവാണ്...

റിയല്‍ ഹീറോ സാബുവാണ്...

ബിഗ് ബോസ് അവസാന നിമിഷത്തിലെത്തി നില്‍ക്കുമ്പോള്‍ പ്രേക്ഷകര്‍ ഒന്നടങ്കം പറഞ്ഞ പേര് സാബു എന്നായിരുന്നു. പുറത്ത് പോയ മത്സരാര്‍ത്ഥികള്‍ക്കും സാബു വിജയിക്കണമെന്നായിരുന്നു ആഗ്രഹം. ഒടുവില്‍ അത് തന്നെ സംഭവിച്ചു. മലയാളം ബിഗ് ബോസ് സീസണ്‍ വണ്ണിന്റെ വിജയിയായി സാബു മോന്‍ അബ്ദുസമദ് മാറി. സാബുവിനൊപ്പം പേളിയും കട്ടയ്ക്ക് നിന്നതോടെ ആര് വിന്നറാവും എന്നറിയാനുള്ള ആകാംഷയിലായിരുന്നു പ്രേക്ഷകര്‍.

പേളിയ്ക്ക് നഷ്ടപ്പെട്ടു...

പേളിയ്ക്ക് നഷ്ടപ്പെട്ടു...

ബിഗ് ബോസില്‍ ഏറ്റവുമധികം ആരാധകരുള്ള മത്സരാര്‍ത്ഥിയായിരുന്നു പേളി മാണി. ഒരുപാട് തവണ എലിമിനേഷനിലെത്തിയ പേളിയെ ആരാധകരായിരുന്നു വോട്ട് നല്‍കി വിജയിപ്പിച്ചത്. ഇത്തവണ പേളി വിജയിക്കുമെന്ന ശുഭപ്രതീക്ഷ ആരാധകര്‍ക്കുണ്ടായിരുന്നു. എന്നാല്‍ കപ്പിനും ചുണ്ടിനുമിടയില്‍ നിന്നുമാണ് പേളിയ്ക്ക് ബിഗ് ബോസ് വിന്നറാവാനുള്ള അവസരം നഷ്ടമായത്. പുറത്ത് വന്ന പേളി ബിഗ് ബോസ് അനുഭവങ്ങള്‍ തുറന്ന് പറഞ്ഞിരുന്നു. ഏഷ്യാനെറ്റ് ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തിലാണ് പേളി തുറന്ന് പറഞ്ഞിരിക്കുന്നത്.

ബിഗ് ബോസിലെ വേറിട്ട ജീവിതം

ബിഗ് ബോസിലെ വേറിട്ട ജീവിതം

ബിഗ് ബോസ് വേറിട്ടൊരു ജീവിതമായിരുന്നു. പുറത്തിറങ്ങുമ്പോള്‍ ഒരു പ്രത്യേക തരം ഫീലിംഗാണ്. വളരെ സമാധാനം തോന്നുന്നു. ക്യാമറയും മൈക്കുമൊന്നുമില്ല. ബിഗ് ബോസിനകത്ത് നമുക്ക് എങ്ങോട്ടും വിളിക്കാനോ ആരെയും കാണാനോ സാധിക്കില്ല. ശരിക്കും പെട്ടു പോയ അവസ്ഥയായിരുന്നു. നമ്മള്‍ എപ്പോഴും സ്‌ട്രോംഗ് ആയിരിക്കണം. പോസീറ്റിവ് ആയിരിക്കണം എന്നൊക്കെ ആളുകളെ മോട്ടീവേറ്റ് ചെയ്ത ആളായിരുന്നു ഞാന്‍. അങ്ങനെയുള്ള ഞാന്‍ ബിഗ് ബോസില്‍ ചെന്ന് തുടക്കം മുതല്‍ കരച്ചലായിരുന്നു. എന്നെ ഇഷ്ടപ്പെടുന്നവര്‍ ഇതൊക്കെ കണ്ട് വിഷമിക്കുമോ എന്നായിരുന്നു എന്റെ പ്രധാന ടെന്‍ഷന്‍.

സ്വാഭവ മാറ്റത്തിന്റെ കാരണം

സ്വാഭവ മാറ്റത്തിന്റെ കാരണം

ജീവിതത്തില്‍ തിരിച്ചടികള്‍ സ്വാഭാവികമാണ്. ബിഗ് ബോസില്‍ പലപ്പോഴും നമ്മള്‍ ഡൗണ്‍ ആവും. അന്നേരം നമ്മള്‍ തന്നെ നമ്മളെ സ്വയം മോട്ടിവേറ്റ് ചെയ്ത് കൊണ്ട് വരണം. എന്ന അവസ്ഥയായിരുന്നു. ഇപ്പോ കരഞ്ഞോണ്ടിരുന്ന നീ എങ്ങനെ പെട്ടെന്ന് സ്‌ട്രോംഗായെന്ന് അകത്തുള്ളവര്‍ ചോദിക്കുമായിരുന്നു.

ജീവിതത്തില്‍ ഇത്ര വീക്കല്ല

ജീവിതത്തില്‍ ഇത്ര വീക്കല്ല

ശരിക്കുമുള്ള ജീവിതത്തില്‍ ഞാന്‍ ഇത്ര വീക്കല്ല. നമുക്ക് കംഫര്‍ട്ടബിള്‍ അല്ലാത്ത സാഹചര്യം വന്നാല്‍ നിന്നും മാറി നില്‍ക്കാറാണ് എന്റെ പതിവ്. പക്ഷെ ബിഗ് ബോസ് വീട്ടില്‍ അത് നടപ്പുള്ള കാര്യമില്ല. ആളുകള്‍ വെറുക്കുമോ എന്ന് എനിക്ക് പേടിയുണ്ടായിരുന്നു. പക്ഷെ എന്നെ ഇത്രയും പേര്‍ സപ്പോര്‍ട്ട് ചെയ്തു എന്നറിയുമ്പോള്‍ സന്തോഷമുണ്ട്.

ഒരുപാട് കാര്യങ്ങള്‍ പഠിച്ചു

ഒരുപാട് കാര്യങ്ങള്‍ പഠിച്ചു

അമ്മയോട് അറ്റാച്ചഡ് ആയ ആളാണ് ഞാന്‍. പക്ഷെ ബിഗ് ബോസ് വീട്ടില്‍ വന്നപ്പോള്‍ അമ്മയുടെ വില ശരിക്കും മനസിലായി. കാരണം വീട്ടില് നമുക്ക് എല്ലാം ചെയ്ത് തരുന്നത് അമ്മയാണ്. ബിഗ് ബോസ് വീട്ടില്‍ അതില്ലായിരുന്നു. എല്ലാം നമ്മള്‍ തന്നെ ചെയ്യണം. നമ്മളെ സഹായിക്കാനോ ശ്രദ്ധിക്കാനോ ആരുമുണ്ടായിരുന്നില്ല. ഒരുപാട് കാര്യങ്ങള്‍ പഠിച്ചും ഒരുപാട് അനുഭവങ്ങള്‍ അനുഭവിച്ചുമാണ് ബിഗ് ബോസില്‍ നിന്നും പുറത്തിറങ്ങിയത്. പിന്തുണച്ച എല്ലാവര്‍ക്കും നന്ദി എന്നുമാണ് പേളി പറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X