ശരിക്കും ബിഗ് ബോസ് വിജയി സാബുവല്ല, ഷിയാസാണ്! തനിക്ക് ലഭിച്ച ഭാഗ്യം വിശ്വസിക്കാന്‍ കഴിയാതെ ഷിയാസ്
ബിഗ് ബോസ് തുടങ്ങിയതിന് ശേഷം ഹൗസിലേക്ക് ആദ്യമെത്തിയ മത്സരാര്‍ത്ഥിയായിരുന്നു ഷിയാസ് കരീം. തുടക്കത്തില്‍ കളി മനസിലാകാതെയിരുന്ന ഷിയാസിനെ മണ്ടനെന്നും മറ്റും വിളിച്ച് പലരും അധിഷേപിച്ചിരുന്നു. എന്നാല്‍ ബിഗ് ബോസില്‍ വിജയിക്കണമെന്ന ആഗ്രഹം തുറന്ന് പറഞ്ഞ് കളിച്ചിരുന്ന ഏക മത്സരാര്‍ത്ഥിയായിരുന്നു ഷിയാസ്.
ഇങ്ങനെ പലവിധ കാരങ്ങളിലൂടെയും ശ്രദ്ധേയനായ ഷിയാസ് ഗ്രാന്‍ഡ് ഫിനാലെയില്‍ മൂന്നാം സ്ഥാനം സ്വന്തമാക്കിയിരുന്നു. സാബു, പേളി തുടങ്ങി ബിഗ് ബോസിലെ ശക്തരായ മത്സരാര്‍ത്ഥികള്‍ക്കൊപ്പം ഷിയാസിനും പുറത്ത് നിന്നും വലിയ പിന്തുണയായിരുന്നു ലഭിച്ചിരുന്നത്. പുറത്ത് വന്ന ഷിയാസിന് ഇതൊന്നും വിശ്വസിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നുള്ളതാണ് വസ്തുത.

ഷിയാസ് കരീം
ചലച്ചിത്ര നടനും മോഡലുമാണ് ഷിയാസ് കരീം. ഇന്ത്യയിലെ മുന്‍നിര ഡിസൈനേഴ്‌സിന് വേണ്ടി മോഡലായിട്ടുള്ള ഷിയാസ് പെരുമ്പാവൂര്‍ സ്വദേശിയാണ്. മോഡലിംഗ് രംഗത്ത് പുലിക്കുട്ടിയായ ഷിയാസിന് ഏറ്റവുമടുത്തുണ്ടായ നേട്ടം ബള്‍ഗേറിയയില്‍ നടന്ന 'മിസ്റ്റര്‍ ഗ്രാന്‍ഡ് സീ വേള്‍ഡ് 2018'-ല്‍ ആദ്യ അഞ്ചു പേരില്‍ ഒരാളായി എന്നതാണ്. മിസ്റ്റര്‍ ഫോട്ടോ മോഡല്‍ 2018, പോപ്പുലാരിറ്റി മോഡല്‍ 2018 എന്നിങ്ങനെ നിരവധി അംഗീകാരങ്ങള്‍ ഈ വര്‍ഷം തന്നെ ഷിയാസിനെ തേടി എത്തിയിട്ടുണ്ട്. വലിയ നേട്ടങ്ങള്‍ കൈയിലുണ്ടെങ്കിലും ബിഗ് ബോസിലെത്തിയതിന് ശേഷമായിരുന്നു മലയാളികള്‍ ഷിയാസിനെ തിരിച്ചറിഞ്ഞത്.

ബിഗ് ബോസിലേക്കുള്ള വരവ്
ജൂണ്‍ 24 ന് ആരംഭിച്ച ബിഗ് ബോസ് മലയാളത്തിലേക്ക് ആദ്യമെത്തിയ മത്സരാര്‍ത്ഥിയായിരുന്നു ഷിയാസ് കരീം. ആദ്യഘട്ട എലിമിനേഷന് ശേഷമായിരുന്നു ഷിയാസ് ഹൗസിലേക്ക് എത്തിയത്. ഷിയാസിന്റെ വരവോട് കൂടി ബിഗ് ബോസ് വലിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരുന്നു. ടാസ്‌കുകള്‍ വിജയിക്കാന്‍ ആത്മാര്‍ത്ഥമായി ശ്രമിക്കാറുണ്ടെങ്കിലും പലതിലും തോല്‍വിയായിരുന്നു ഫലം. എന്നാല്‍ ഹൗസില്‍ ശക്തരായ മത്സരാര്‍ത്ഥികള്‍ ഓരോരുത്തരായി പുറത്തേക്ക് പോവുമ്പോള്‍ ഷിയാസ് ഉയരങ്ങളിലേക്ക് എത്തി കൊണ്ടിരിക്കുകയായിരുന്നു.

പുറത്ത് ഫാന്‍സ് ക്ലബ്ബുകള്‍
പേളി, സാബു എന്നിവര്‍ക്കെല്ലാം ആദ്യം മുതല്‍ ഫാന്‍സ് ക്ലബ്ബുകള്‍ ഉണ്ടായിരുന്നു. ഷിയാസ് ശ്രദ്ധിക്കപ്പെടാന്‍ തുടങ്ങിയതോടെ ഷിയാസ് ആര്‍മി എന്ന പേരിലും സോഷ്യല്‍ മീഡിയയില്‍ ഫാന്‍സ് ഗ്രൂപ്പുകള്‍ സജീവമായിരുന്നു. ഫൈനലിലെത്തിയ ഷിയാസിന് ലഭിച്ച വോട്ടുകള്‍ ശ്രദ്ധേയമായിരുന്നു. ബിഗ് ബോസില്‍ നിന്നും പുറത്ത് വന്ന ഷിയാസ് തനിക്ക് ഇത്രയും ജനപിന്തുണ ഉണ്ടായിരുന്നു എന്ന് അറിഞ്ഞ് ഞെട്ടിയിരിക്കുകയാണ്. ഏഷ്യാനെറ്റ് ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തില്‍ ഇക്കാര്യം താരം തുറന്ന് സംസാരിച്ചിരിക്കുകയാണ്.

ഷിയാസിന്റെ വാക്കുകളിലേക്ക്...
ഞാന്‍ മോഡലൊക്കെ ആണെങ്കിലും ആര്‍ക്കും എന്നെ കണ്ടാല്‍ മനസിലാവാറില്ല. നടന്നൊന്നും പോകുമ്പോള്‍ എന്നെ ആരും ശ്രദ്ധിക്കാറില്ല. പക്ഷെ ബിഗ് ബോസില്‍ നിന്നും പുറത്തിറങ്ങി സ്റ്റുഡിയോയില്‍ എത്തിയപ്പോള്‍ ആള്‍ക്കാര്‍ ഇങ്ങോട്ട് വന്നു. ഞാന്‍ ഫാനാണെന്നൊക്കെ പറഞ്ഞു, കൂടെ നിര്‍ത്തി ഫോട്ടോ എടുപ്പിച്ചു. ഗ്രാന്‍ഡ് ഫിനാലെ കാണാന്‍ വന്ന അമ്മച്ചിമാരും ചേച്ചിമാരുമൊക്കെ എന്നെ വട്ടമിട്ട് നിന്നാണ് ഫോട്ടോ എടുത്തത്.

വിശ്വസിക്കാന്‍ കഴിയുന്നില്ല
ബിഗ് ബോസ് വീട്ടിലേക്ക് വരുമ്പോള്‍ എന്നെ അറിയുന്ന കുറച്ച് ആള്‍ക്കാര്‍ മാത്രം എനിക്ക് വോട്ട് ചെയ്യും എന്നാണ് കരുതിയത്. പക്ഷെ ഇത്രയും പേര്‍ വോട്ട് ചെയ്തു എന്നൊക്കെ അറിഞ്ഞപ്പോള്‍ വിശ്വസിക്കാന്‍ പറ്റുന്നില്ല. എനിക്ക് വേണ്ടി ഇത്രയേറെ ആളുകള്‍ കഷ്ടപ്പെട്ടു എന്നൊക്കെ അറിയുമ്പോള്‍ എന്താ പറയുക. എല്ലാവരോടും ഒരുപാട് നന്ദിയുണ്ടെന്നും ഷിയാസ് പറയുന്നു.

വീട്ടിലേക്ക് വരണമെന്ന് ഷിയാസ്
ബിഗ് ബോസ് വീട്ടിനകത്ത് എല്ലാവരും കൂടി എന്നെ ഭയങ്കര ടോര്‍ച്ചര്‍ ചെയ്തപ്പോഴും ഞാന്‍ പിടിച്ച് നിന്നത് എന്റെ ഉമ്മയുടെ വാക്കുകള്‍ ഓര്‍ത്താണ്. എന്റെ കുടുംബത്തെ ആലോചിച്ചാണ്. എന്നെ ഇത്രയും സ്‌നേഹിച്ച പിന്തുണച്ച എല്ലാവര്‍ക്കും വളരെ വളരെ നന്ദി. നിങ്ങളോടുള്ള സ്‌നേഹവും നന്ദിയും എങ്ങനെ പറഞ്ഞാല്‍ തീരുമെന്നറിയില്ല. എല്ലാവരെയും നേരില്‍ കണ്ട് നന്ദി പറയണം എന്നാണ് ആഗ്രഹിക്കുന്നത്. പെരുമ്പാവൂരിലാണ് എന്റെ വീട്, എല്ലാവരും അങ്ങോട്ട് വരണമെന്നും ഷിയാസ് പറയുന്നു.


Click it and Unblock the Notifications