പ്രേക്ഷകര്‍ തന്ത്രങ്ങള്‍ മനസിലാക്കിയതോടെ ബിഗ് ബോസ് വിവാദത്തിലേക്ക്! മോഹന്‍ലാലിനെതിരെയും ആരോപണം!!
Recommended Video

ബിഗ് ബോസ് മലയാളം ഇനി ഏകദേശം കുറഞ്ഞ ദിവസങ്ങള്‍ കൂടിയേ ബാക്കിയുള്ളു. മത്സരത്തില്‍ ആര് ജയിക്കുമെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍. അതിനിടെ ഇന്നലെ ബിഗ് ബോസില്‍ മറ്റൊരു എലിമിനേഷന്‍ കൂടി നടന്നിരിക്കുകയാണ്. ബഷീര്‍ ബഷിയാണ് ഇത്തവണ എലിമിനേഷനിലൂടെ പുറത്തേക്ക് പോയത്.
പതിനാല് പേരുമായി ആരംഭിച്ച റിയാലിറ്റി ഷോ യില്‍ ഇടയ്ക്ക് ചിലര്‍ വന്ന് പോയിരുന്നു. ശേഷം എട്ട് പേരായിരുന്നു അവശേഷിച്ചിരുന്നത്. അതില്‍ ആറ് പേരും ഇന്നലത്തെ എലിമിനേഷനിലുണ്ടായിരുന്നു. അതില്‍ നിന്നുമാണ് ബഷീര്‍ പുറത്തേക്ക് പോയത്. ബഷീറിനെ പുറത്താക്കിയതുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായ പ്രതിഷേധമാണ് നടക്കുന്നത്.

ബഷീര്‍ പുറത്തേക്ക്
ബിഗ് ബോസ് ഹൗസിലെ ശക്തനായൊരു മത്സരാര്‍ത്ഥിയായിരുന്നു ബഷീര്‍. മത്സരത്തിനെത്തിയത് മുതല്‍ ആക്ടീവായി പ്രവര്‍ത്തിച്ചിരുന്നൊരു മത്സരാര്‍ത്ഥി ആയതിനാല്‍ ബിഗ് ബോസ് വിജയി ആവാന്‍ സാധ്യതയുണ്ടെന്ന് പലരും വിലയിരുത്തിയിരുന്നു. എന്നാല്‍ പന്ത്രണ്ടാം ആഴ്ചയിലെ എലിമിനേഷനിലൂടെ ബിഗ് ബോസ് ഹൗസില്‍ നിന്നും ബഷീര്‍ പുറത്ത് പോയിരിക്കുകയാണ്. എലിമിനേഷന്‍ ലിസ്റ്റിലുണ്ടായിരുന്ന ആറ് പേരില്‍ നാല് പേര്‍ സേഫായി അകത്തേക്ക് പോയിരുന്നു. ശ്രീനിഷ് അരവിന്ദും ബഷീറുമായിരുന്നു ബാക്കിയുണ്ടായിരുന്നത്. ഇരുവരെയും പുറത്തേക്ക് വിളിപ്പിച്ച് നാടകീയമായിട്ടായിരുന്നു ബിഗ് ബോസിന്റെ പ്രഖ്യാപനം.

പക്ഷാപാതം കാണിക്കുന്നു...
ബഷീര്‍ പുറത്തായതിനെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകളാണ് നടക്കുന്നത്. പേളി, ശ്രീനിഷ് എന്നിവരുടെ കാര്യത്തില്‍ ബിഗ് ബോസ് പക്ഷാപാതം കാണിക്കുന്നതായിട്ടാണ് ചിലര്‍ ആരോപിക്കുന്നത്. ബിഗ് ബോസ് ഹൗസിലെ മികച്ചൊരു മത്സരാര്‍ത്ഥിയായിരുന്നു ബഷീര്‍. എന്ത് കാരണത്തിലാണ് ബഷീറിനെ പുറത്താക്കിയതെന്നും? ഇത്തവണ പുറത്ത് പോവാന്‍ യോഗ്യനായിരുന്ന മറ്റൊരാള്‍ ഉണ്ടെന്നും സോഷ്യല്‍ മീഡിയ പറയുകയാണ്. എന്നാല്‍ ബഷീറിനെ വിമര്‍ശിച്ചും ചിലര്‍ എത്തിയിരുന്നു.

ശ്രീനിഷ് പുറത്ത് പോവണം
ശ്രീനിഷ് അരവിന്ദിന് ഇനിയും ബിഗ് ബോസില്‍ തുടരാന്‍ എന്ത് യോഗ്യതയാണുള്ളതെന്നാണ് ചിലര്‍ ചോദിക്കുന്നത്. അയാള്‍ ടാസ്‌ക് നന്നായി ചെയ്യുന്നില്ല. ആക്ടീവായി വീട്ടിലെ കാര്യങ്ങളില്‍ ഇടപ്പെടുന്നില്ല. പിന്നെ എങ്ങനെയാണ് നല്ല മത്സരാര്‍ത്ഥിയാവുന്നത്. പേളിയ്‌ക്കൊപ്പം ചേര്‍ന്ന് ശ്രീനി ഫേക്ക് ഡ്രാമ കളിക്കുകയാണെന്നാണ് ചിലരുടെ ആരോപണം. എന്നാല്‍ ബിഗ് ബോസ് കാണാത്തവരാണ് ഇത്തരത്തില്‍ ആരോപണമുന്നയിക്കുന്നതെന്നും ശ്രീനി രണ്ട് തവണ ക്യാപ്റ്റനായത് ചുമ്മാതല്ലെന്നും പറഞ്ഞ് ഒരു വിഭാഗവും രംഗത്തുണ്ട്.

പേളി ഉള്ളതിനാല്‍ നിലനില്‍ക്കുന്നു
ബിഗ് ബോസില്‍ പേളി ഉള്ളതിനാല്‍ നിലനിന്ന് പോവുന്ന മത്സരാര്‍ത്ഥിയാണെന്നാണ് ശ്രീനിയെ കുറിച്ച് മറ്റ് ചിലര്‍ പറയുന്നത്. ശ്രീനി-പേളി പ്രണയം കേരളക്കരയില്‍ ചര്‍ച്ചയായിരുന്നു. ഇവരുടെ ബന്ധമാണ് ബിഗ് ബോസിന്റെ മറ്റൊരു തുറുപ്പ് ചീട്ട്. അതിനാല്‍ തന്നെ അവരെ സംരക്ഷിക്കാതെ നിവര്‍ത്തിയില്ല. അതാണ് ശ്രീനി പുറത്ത് പേവേണ്ടിയിരുന്ന സ്ഥാനത്ത് ബഷീര്‍ പോയിരിക്കുന്നത്.

നാടകമാണോ?
ബിഗ് ബോസില്‍ നിലനിന്ന് പോവുന്നതിന് ഗെയിം പ്ലാനുകള്‍ ആവശ്യമാണ്. ശ്രീനിഷുമായിട്ടുള്ള ബന്ധം വരെ അത്തരമൊരു ഗെയിം പ്ലാന്‍ ആണെന്ന് ആദ്യം മുതലെ പ്രേക്ഷകര്‍ പറയുകയാണ്. ഓരോ സാഹചര്യത്തിന് അനുസരിച്ചും കളം മാറി ചവിട്ടേണ്ടിയും വരും. പേളി അങ്ങനെയാണെന്നാണ് വ്യാപകമായി പ്രചരിക്കുന്നത്. എലിമിനേഷനില്‍ വന്നാല്‍ പേളി നല്ല കുട്ടിയാവും. കരഞ്ഞും മറ്റും എല്ലാവരുടെയും സാന്ത്വനം പിടിച്ച് പറ്റും. എന്നാല്‍ പ്രശ്‌നങ്ങളൊന്നുമില്ലാതിരിക്കുന്ന സമയത്ത് ബിഗ് ബോസ് ഹൗസില്‍ ഏറ്റവുമധികം അലമ്പുണ്ടാക്കാനും മടിയില്ലാത്ത ആളാണ് പേളി.

സാബു അതിഥി വിഷയം
സാബുവും അതിഥിയും തമ്മിലുണ്ടായ പ്രശ്‌നങ്ങള്‍ വലിയ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. എന്നാല്‍ അതിനെ കാര്യമായി എടുക്കാതിരുന്നത് മറ്റൊരു പക്ഷാപാതമാണെന്നും ആരോപണമുണ്ട്. സാബുവിന്റെ ഫാന്‍സും വോട്ടുകളും കൂടുതലുള്ളതിനാല്‍ സാബുവിനെതിരെയുള്ള നീക്കം കൂടുതല്‍ പ്രതിസന്ധിയിലാക്കുമെന്നും അതിനാല്‍ സാബുവിനെ സംരക്ഷിക്കാനെ നിര്‍വാഹമുള്ളുവെന്നും ചിലര്‍ പറയുന്നു. അങ്ങനെ സംരക്ഷിച്ചെങ്കിലും അതിഥിയുടെ ഉടുപ്പിനുള്ളില്‍ കൈയിട്ട സാബുവിന്റെ പ്രവര്‍ത്തി വളരെ മോശമാണെന്ന് തന്നെയാണ് സോഷ്യല്‍ മീഡിയയുടെ അഭിപ്രായം.


Click it and Unblock the Notifications