രാത്രി രണ്ട് മണിയ്ക്ക് ശ്രീനീഷ് പേളിയോട് അത് ചോദിച്ചു!! ആകെ വിരണ്ട് പേളി, ഒടുവിൽ അത് സമ്മതിച്ചു

എന്നു മുതലാണ് ഇഷ്ടം തോന്നിയതെന്ന് ശ്രീനീഷ്

Recommended Video

ശ്രീനീഷ് പേളിയോട് അത് ചോദിച്ചു പേളി ഒടുവിൽ അത് സമ്മതിച്ചു

ഏറ്റവും കൂടുതൽ ആരാധകരുള്ള ഒരു അവതാരകയാണ് പേളി മാണി. ചെറിയ കുട്ടികൾ മുതൽ പ്രായമായവർ വരെ പേളിയുടെ ഫാൻസ് ലിസ്റ്റിലുണ്ട്. ഏത് റിയാലിറ്റി ഷോയോ പരിപാടികളോ തന്റേതായ രീതിയിൽ അവതരിപ്പിച്ച് നിറഞ്ഞ കൈയടി വാങ്ങുന്ന അവതാരകയാണ് പേളി.

പേളിയ്ക്ക് പ്രണയമൊക്കെ സെറ്റാകുമോ എന്നാണ്എല്ലാവരും ആലോചിക്കുന്നത്. കാരണം കളിച്ച് ചിരിച്ചു നടക്കുന്ന പേളിയെ മാത്രമാണ് എല്ലവരും കാണ്ടത്. ഒരു പ്രണയ സീൻ തന്നെ പേളി അഭിനയിക്കുമ്പോൾ പ്രേക്ഷകരുടെ ഇടയിൽ ചിരിൽ വരും. എന്നാൽ ബിഗ് ബോസിൽ വന്നതിനും ശേഷം പേളിയിൽ ചില മാറ്റങ്ങൾ കണ്ടു തുടങ്ങിയിട്ടുണ്ട്. അതൊരു പ്രണയത്തിന്റെ മാറ്റമായിരുന്നു. സീരിയൽ ആരാധകരുടെ പ്രിയപ്പെട്ട താരമാണ് ശ്രീനീഷ് അരവിന്ദ്. ഇദ്ദേഹമാണ് ഇവിടേയും നായകൻ. ഇപ്പോൾ ശ്രീനീഷ് പേളിയോട് തന്നോടുള്ള പ്രണയത്തെ കുറിച്ച് തുറന്ന് ചോദിക്കുകയാണ്.

 ബിഗ് ബോസ് ഹൗസിലെ പ്രണയ ജോഡികൾ

ബിഗ് ബോസ് ഹൗസിലെ പ്രണയ ജോഡികൾ

ബിഗ് ബോസ് ഹൗസിലെ പ്രണയജോഡികൾ എന്ന് അറിയപ്പെടുന്ന മത്സരാർഥികളാണ് ശ്രീനീഷും , പേളിയും. എല്ലാവരുമായി വേഗം അടുക്കുന്ന പേളിയെയാണ് പ്രേക്ഷകർ അധികവും കണ്ടിട്ടുളളത്. എന്നാൽ‌. ബിഗ് ബോസിലെ ആദ്യ ദിനങ്ങളിൽ കണ്ട പേളിയുടെ പെരുമാറ്റം എല്ലാവരേയും ഞെട്ടിപ്പിച്ചിരുന്നു. ആരുമായും അധികം മിണ്ടായിരുന്നില്ല. എന്നാൽ ശ്രീനീഷുമായുള്ള സൗഹൃദത്തിനു ശേഷം പേളിയിൽ വലിയ മാറ്റമാണ് സൃഷ്ടിച്ചിരിക്കുന്നത്.

വൻമാറ്റം‌

വൻമാറ്റം‌

തുടക്കത്തിൽ ശ്രീലക്ഷ്മി രഞ്ജിനി എന്നിവരായിരുന്നു പേളിയുടെ സുഹൃത്തുക്കൾ എന്നാൽ ഗ്രൂപ്പിസവും തമ്മിലുളള വഴക്കും തുടങ്ങിയപ്പോൾ പേളി ആ ഗ്രൂപ്പ് വിട്ട് പ‌ുറത്തു പോകുകയായിരുന്നു. പിന്നീടാണ് ശ്രീനീഷുമായി സൗഹൃദത്തിലാകുന്നത്. ഈ സൗഹൃദം പേളിയിൽ വൻ മാറ്റമാണ് ഉണ്ടാക്കിയത്. അതുവരെ കളിയിൽ ഒഴിഞ്ഞു മാറി നടന്ന പേളി കൂടുതൽ ആക്ടീവാകാൻ തുടങ്ങി. തന്റെ അഭിപ്രായങ്ങൾ വെട്ടിത്തുറത്ത് പറയാൻ തുടങ്ങി.

ശ്രീനീഷ്- പേളിയെ കുറിച്ചുള്ള കഥകൾ

ശ്രീനീഷ്- പേളിയെ കുറിച്ചുള്ള കഥകൾ

ശ്രീനീഷ് പേളിയുടെ സൗഹൃദം ബിഗ്ബോസ് മത്സരാർഥികളിൽ ആദ്യം കണ്ടില്ലയെന്ന് നടിച്ചു. പിന്നീട് ഇവരുടെ രാത്രിയുളള സംസാരവും മറ്റും കണ്ടതോടെയാണ് ഈ പ്രണയകഥ ബിഗ് ബേസ് ഹൗസിൽ പാട്ടായി. ഇവരുടെ ബന്ധം ഹൗസിൽ പലർക്കും ഇഷ്ടമല്ല. പ്രണയം കളിയുടെ ഭാഗമാണെന്നും ഇത് സത്യമല്ലെന്നുമാണ് മത്സരാർഥികളുടെ വാദം. പേളി ശ്രീനീഷിനെ കരുവാക്കി ബിഗ് ബോസിൽ കളിയ്ക്കുകയാണെന്നും ശ്രീനീഷാണ് പേളിയെ കരുവാക്കുന്നതെന്നുമുള്ള വർത്തമാനങ്ങൾ വ്യാപിക്കുന്നുണ്ട്.

  പ്രണയ വാർത്തയെ കുറിച്ചുളള പ്രതികരണം

പ്രണയ വാർത്തയെ കുറിച്ചുളള പ്രതികരണം

ബിഗ് ബോസ് ഹൗസിൽ പ്രണയത്തെ കുറിച്ചുളള ചർച്ചകളും അതിനെ തുടർന്ന് നിരവധി പ്രശ്നങ്ങളും ഉടലെടുത്തിരുന്നു. എന്നാൽ പേളിയും ശ്രീനിയും ഇതിനെ കുറിച്ച് വ്യക്തമായി പ്രതികരിച്ചിട്ടില്ലായിരുന്നു. ഇഷ്ടമാണെന്നോ അല്ലെന്നോ ഇവർ ഇതുവരെ പറഞ്ഞിട്ടില്ല. മറ്റുള്ളവരുടെ കളിയാക്കാൽ ഇവർ രണ്ടാളും ചിരിച്ചു കൊണ്ടാണ് നേരിടുന്നത്.

 കടുത്ത എതിർപ്പ് അരിസ്റ്റേ സുരേഷിന്

കടുത്ത എതിർപ്പ് അരിസ്റ്റേ സുരേഷിന്

പേളി ശ്രീനി ബന്ധത്തിൽ കടുത്ത എതിർപ്പ് അരിസ്റ്റോ സുരേഷിനാണ്. പേളിയോടുള്ള സ്നേഹമാണ് അരിസ്റ്റോയെ ഇങ്ങനെ ചിന്തിപ്പിക്കുന്നത്. ഇവർ സംസാരിക്കുമ്പോൾ അടുത്തെത്തുകയും ഇവരോടൊപ്പം ഇരിക്കുകയും ചെയ്യും. രാത്രിയിലും പകലും ഇങ്ങനെ തന്നെയാണ്. കൂടാതെ പേളിയെ പിന്തിരിപ്പിക്കാനുള്ള ശ്രമവും ഇദ്ദേഹത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകാറുണ്ട്.. ശ്രീനീഷിനെ പറ്റിക്കുമെന്നും വിശ്വസിക്കാൻ പാടില്ലെന്നും ഇദ്ദേഹം ആദ്യം മുതലെ പേളിയോട് പറഞ്ഞിരുന്നു.

  ശ്രീനീഷിന് വേണ്ടി സംസാരിച്ച് പേളി

ശ്രീനീഷിന് വേണ്ടി സംസാരിച്ച് പേളി

അരിസ്റ്റോയും പേളിയും നല്ല സുഹൃത്തുക്കളാണ്. ബിഗ് ബോസ് ഹൗസിൽ പേളി വളരെ അധികം ബഹുമാനിക്കുന്ന വ്യക്തിയാണ് സുരേഷ്. എന്നാൽ ശ്രീനിയ്ക്ക് വേണ്ടി സുരേഷിനോട് എതിരെ സംസാരിച്ചിരുന്നു. ശ്രീനിയെ എനിയ്ക്ക് അറിയാമെന്നു, ഇഷ്ടമാണെന്നും അവനെ കുറിച്ച് മോശമായി പറയരുതെന്നും സുരേഷിനെ പേളി വിലക്കിയിരുന്നു.

 പേളിയോട്  ഇഷ്ടത്തെ കുറിച്ച് ചോദിച്ച് ശ്രീനീഷ്

പേളിയോട് ഇഷ്ടത്തെ കുറിച്ച് ചോദിച്ച് ശ്രീനീഷ്

ഗോസിപ്പികൾ വ്യാപിക്കുമ്പോൾ തന്നോടുള്ള ഇഷ്ടത്തെ കുറിച്ച് ചോദിച്ച് ശ്രീനീഷ്. 38ാം ദിവസം പുലർച്ചെയായിരുന്നു ശ്രീനീഷ് അക്കാര്യം പേളിയോട് ചോദിച്ചത്. പേളിയ്ക്ക് എപ്പോൾ മുതലാണ് തന്നെ ഇഷ്ടമായതെന്നായിരുന്നു ശ്രീനിയുടെ ചോദ്യം. എന്നാൽ പേളിയ്ക്ക് കൃത്യമായ ഉത്തരം കൊടുക്കാൻ കഴിഞ്ഞില്ല. ഇത്രയും വലിയ ചോദ്യം തുടക്കത്തിൽ ചോദിക്കരുതെന്ന് പേളി ഉത്തരം നൽകി ഒഴിഞ്ഞു മാറുകയായിരുന്നു. എന്നാൽ പേളിയെ അങ്ങനെ വിടാൻ ശ്രീനി തയ്യാറായില്ല. തന്റെ എന്ത് സ്വഭാവമാണ് പേളിയ്ക്ക് ഇഷ്ടമായതെന്ന് ശ്രീനി വീണ്ടും ചോദിച്ചു. എന്നാൽ തനിയ്ക്ക് മുഴുവനായി ഇഷ്ടമാണെന്ന് പേളി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X