അധോലോകവും ലവേഴ്‌സ് കോര്‍ണറുമാണ് ബിഗ് ബോസിലെ ഗെയിം പ്ലാന്‍! തന്ത്രശാലികള്‍ പേര്‍ളിയും സാബുവും!

Recommended Video

തന്ത്രശാലികള്‍ പേര്‍ളിയും സാബുവും | filmibeat Malayalam

ജൂണ്‍ 24 ന് ആരംഭിച്ച ബിഗ് ബോസ് ഇതിനകം 70 എപ്പിസോഡിലേക്ക് എത്തിയിരിക്കുകയാണ്. അവശേഷിക്കുന്ന മുപ്പത് ദിവസങ്ങള്‍ക്കുള്ളില്‍ ആരാവും ബിഗ് ബോസ് എന്നറിയാനുള്ള ആകാംഷയിലാണ് പ്രേക്ഷകര്‍. ഓരോ ദിവസങ്ങള്‍ കഴിയുംതോറും മത്സരം മുറുകി വരികയാണ്. ഇതോടെ പുതിയ അടവുകള്‍ മത്സരാര്‍ത്ഥികളുടെ ഭാഗത്ത് നിന്നും കാണാം.

ബിഗ് ബോസിലെ ശക്തയായൊരു മത്സരാര്‍ത്ഥിയായിരുന്നു രഞ്ജിനി ഹരിദാസ്. കഴിഞ്ഞ ആഴ്ചത്തെ എലിമിനേഷനില്‍ രഞ്ജിനി പുറത്തായിരുന്നു. ഗെയിം തന്ത്രങ്ങള്‍ പയറ്റിയിട്ടും രഞ്ജിനി പുറത്തായെങ്കില്‍ ഹൗസിനുള്ളില്‍ ചില തന്ത്രങ്ങള്‍ കൂടി വേണമെന്നുള്ള സൂചനയാണ് നല്‍കുന്നത്. അത്തരത്തില്‍ രണ്ട് ഗ്രൂപ്പുകളാണ് ബിഗ് ബോസിലുള്ളത്.

ബിഗ് ബോസിലെ വലിയ കളികള്‍

ബിഗ് ബോസിലെ വലിയ കളികള്‍

ഇന്ത്യയിലെ ഏറ്റവുമധികം റേറ്റിംഗുള്ള ടെലിവിഷന്‍ പരിപാടിയാണ് ബിഗ് ബോസ്. ഹിന്ദിയില്‍ നിന്നും ഇതിനകം 12 സീരിയസുകള്‍ കഴിഞ്ഞിട്ടാണ് മലയാളത്തിലും പരിപാടി ആരംഭിച്ചത്. ഇനി 30 ദിവസങ്ങള്‍ കൂടിയേ ബിഗ് ബോസ് മലയാളമുള്ളു. ഇത് ചെറിയ കളിയല്ല, വലിയ കളിയാണ് എന്ന ടാഗ് ലൈനോട് കൂടിയാണ് റിയാലിറ്റി ഷോ എത്തിയിരിക്കുന്നത്. സിനിമാ, ടെലിവിഷന്‍ മേഖലകളില്‍ നിന്നും പതിനാല് പേരുമായി ആരംഭിച്ച പരിപാടിയില്‍ ഇപ്പോള്‍ പത്ത് പേരാണുള്ളത്. അതില്‍ ഒരാള്‍ ഇന്ന് നടക്കുന്ന എലിമിനേഷനിലൂടെ പുറത്തേക്ക് പോവാന്‍ സാധ്യതയുണ്ട്.

ഗെയിം തന്ത്രങ്ങള്‍

ഗെയിം തന്ത്രങ്ങള്‍

ഒരുപാട് നിയമങ്ങള്‍ക്കും നിര്‍ദ്ദേങ്ങള്‍ക്കും ഇടയിലൂടെയാണ് ബിഗ് ബോസിലെ ഓരോ മത്സരാര്‍ത്ഥിയും മുന്നോട്ട് പോവേണ്ടത്. മാത്രമല്ല ഓരോരുത്തര്‍ക്കും അവരുടെ കഴിവ് കൊണ്ട് മാത്രമേ ഹൗസിനുള്ളില്‍ നിലനിന്ന് പോവാന്‍ പറ്റുകയുള്ളു. അതിന് പല തന്ത്രങ്ങളും പയറ്റേണ്ടി വരും. പേര്‍ളി മാണി, സാബു മോന്‍, അര്‍ച്ചന എന്നിവര്‍ ഇക്കാര്യത്തില്‍ മിടുക്കന്മാരാണെന്ന് പറയാം. പ്രേക്ഷകരെയും മറ്റ് മത്സരാര്‍ത്ഥികളെയും പറ്റിച്ച് ചുവടുമാറാന്‍ ഇവര്‍ക്ക് കഴിയുന്നുണ്ട്. അതിന് പല വഴികളും ഇവര്‍ കണ്ടെത്താറുമുണ്ട്.

അധോലോകവും ലൗവേഴ്‌സ് കോര്‍ണറും

അധോലോകവും ലൗവേഴ്‌സ് കോര്‍ണറും

ലൗവേഴ്‌സ് കോര്‍ണര്‍, അധോലോകം എന്നിങ്ങനെ ബിഗ് ബോസിലെ ഗെയിം പ്ലാന്‍ നടക്കുന്ന രണ്ടിടങ്ങള്‍ ഇവയാണ്. പ്രേര്‍ക്ഷകരെ സ്വാധീനിക്കാന്‍ വേണ്ടിയുള്ളിയുള്ള കാര്യങ്ങള്‍ ചെയ്യുന്നതിലൂടെ മത്സരാര്‍ത്ഥികള്‍ക്കുള്ള പിന്തുണയും വര്‍ദ്ധിക്കും. സാബു മോന്‍, രഞ്ജിനി ഹരിദാസ്, സുരേഷ്, അനൂപ് എന്നിവരായിരുന്നു അധോലോകത്തെ നയിച്ചിരുന്നത്. ലൗവേഴ്‌സ് കോര്‍ണറില്‍ പേര്‍ളി മാണിയും ശ്രീനിഷും ഗെയിം പ്ലാന്‍ നടത്തി. ഇതുപോലൊരു ഗെയിമിന് വേണ്ടി ഷിയാസും കിണഞ്ഞ് പരിശ്രമിക്കുന്നുണ്ട്.

 പേര്‍ളിയുടെ നീക്കങ്ങള്‍

പേര്‍ളിയുടെ നീക്കങ്ങള്‍

മികച്ചൊരു അവതാരകയായി പ്രേക്ഷകരുടെ മനസില്‍ കയറിയ പേര്‍ളി മാണി ബിഗ് ബോസിലെ ശക്തയായൊരു മത്സരാര്‍ത്ഥിയാണ്. പ്രേക്ഷകരുടെ വലിയൊരു പിന്തുണയും പേര്‍ളിയ്ക്ക് പിന്നിലുണ്ട്. ഓരോ ആഴ്ചയും പുതിയ വിദ്യകള്‍ കൊണ്ടാണ് പേര്‍ളി ബിഗ് ബോസില്‍ നിലനില്‍ക്കുന്നത്. ആദ്യ ആഴ്ചകളില്‍ വീട്ടില്‍ പോവണം. മമ്മിയെ കാണാണം എന്നൊക്കെ പറഞ്ഞ് പ്രേക്ഷകരുടെ പ്രിയം പിടിച്ചു പറ്റിയ പേര്‍ളി പിന്നിടുള്ള ദിവസങ്ങളില്‍ സ്‌ട്രേങ്ങായി പെരുമാറാന്‍ തുടങ്ങി.

സുരേഷിനെ കൈയിലെടുത്തു

സുരേഷിനെ കൈയിലെടുത്തു

അരിസ്റ്റോ സുരേഷിനെ കൈയിലെടുത്തായിരുന്നു പേര്‍ളിയുടെ ആദ്യ നീക്കം. പേര്‍ളി എന്ത് ചെയ്താലും അതില്‍ ഒരു തെറ്റുമില്ലെന്ന് പറഞ്ഞായിരുന്നു സുരേഷിന്റെ പിന്തുണ. എന്നാല്‍ മുന്നോട്ടുള്ള ദിവസങ്ങളില്‍ പേര്‍ളിയുടെ ഗെയിം പ്ലാന്‍ മനസിലാക്കിയ സുരേഷ് പേര്‍ളിയില്‍ നിന്നും അകന്ന് നിന്നു. ഒപ്പം ശ്രീനിഷുമായി പേര്‍ളി നല്ലൊരു സൗഹൃദം സ്ഥാപിച്ചെടുക്കുകയും ചെയ്തിരുന്നു. സുരേഷ് മാറി നിന്നെങ്കിലും പേര്‍ളിയ്ക്ക് പൂര്‍ണ പിന്തുണയുമായി ശ്രീനി കൂടെയുണ്ടായിരുന്നു.

പ്രണയത്തിലേക്കുള്ള യാത്ര

പ്രണയത്തിലേക്കുള്ള യാത്ര

പേര്‍ളിയ്ക്ക് ശ്രീനിഷ് നല്‍കിയ കരുതലും സപ്പോര്‍ട്ടുമാണ് പിന്നീട് പ്രണയത്തിലേക്ക് എത്തിയത്. ആദ്യം മുതല്‍ എല്ലാവരും ഇവരുടെ ബന്ധത്തെ സംശയം പ്രകടിപ്പിച്ചിരുന്നെങ്കിലും അവതാരകനായ മോഹന്‍ലാല്‍ ചോദിച്ചതോടെ ഇരുവരും സത്യം തുറന്ന് പറയുകയായിരുന്നു. തനിക്ക് ശ്രീനിഷിനെ ഇഷ്ടമാണെന്നും വിവാഹം കഴിക്കാന്‍ താല്‍പര്യമുണ്ടെന്നുമാണ് പേര്‍ളി പറഞ്ഞത്. ശ്രീനിഷിനും ഇതേ അഭിപ്രായമായിരുന്നു. വീട്ടുകാരുമായി സംസാരിച്ച് ഇതിനൊരു തീരുമാനം എടുക്കാമെന്നായിരുന്നു മോഹന്‍ലാല്‍ പറഞ്ഞിരുന്നത്.

പേര്‍ളിയുടെ പിന്മാറ്റം

പേര്‍ളിയുടെ പിന്മാറ്റം

പേര്‍ളി, ശ്രീനിഷ് പ്രണയത്തെ കുറിച്ചറിയാന്‍ വേണ്ടി ചിലരിപ്പോള്‍ ബിഗ് ബോസ് കാണാന്‍ തുടങ്ങിയിരിക്കുകയാണ്. അതിനാല്‍ തന്നെ ഉടനെ ശ്രീനിയും പേര്‍ളിയും ബിഗ് ബോസില്‍ നിന്നും പുറത്ത് പോവാന്‍ സാധ്യതയില്ല. എന്നാല്‍ ശ്രീനിഷിനെ ഇഷ്ടമാണെന്നും വിവാഹം കഴിക്കാമെന്നും പറഞ്ഞ പേര്‍ളി പിന്നീടുള്ള ദിവസം ആ ബന്ധത്തില്‍ നിന്നും പിന്മാറാനും ശ്രമിച്ചിരുന്നു. നിനക്ക് വേറെ നല്ല പെണ്ണിനെ കിട്ടുമെന്നും നമ്മള്‍ ചേരില്ലെന്നുമായിരുന്നു പേര്‍ളി പറഞ്ഞത്. ശ്രീനിയോടുള്ള പേര്‍ളിയുടെ ഇഷ്ടം വെറും ഗെയിം പ്ലാന്‍ ആണെന്നാണ് പ്രേക്ഷകരിപ്പോള്‍ പറയുന്നത്. ബിഗ് ബോസില്‍ നിന്നും പുറത്തിറങ്ങി കഴിഞ്ഞാല്‍ ഇരുവരും രണ്ട് വഴിക്ക് പോവുമെന്നും ചിലര്‍ അഭിപ്രായപ്പെടുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X