കായലിൽ മീൻ പിടുത്തവുമായി രജിത് കുമാർ! ചിത്രങ്ങൾ വൈറലാകുന്നു....
ബിഗ് ബോസ് 2ാം സീസണിലെ പ്രേക്ഷകരുടെ പ്രിയങ്കരനായ മത്സാർഥിയായിരുന്നു ഡോ രജിത് കുമാർ. ബിഗ്സ്ക്രീൻ, മിനിസ്ക്രീൻ താരങ്ങളോടൊപ്പമാണ് രജിത് കുമാർ ബിഗ് ബോസ് ഷോയിൽ എത്തിയത്. എന്നാൽ വളരെ പെട്ടെന്ന് തന്നെ ഡോക്ടർ പ്രേക്ഷകരുടെ പ്രിയങ്കരനാവുകയായിരുന്നു. ബിഗ് ബോസ് ഷോയിൽ നൂറ് ദിവസം വരെ നിൽക്കുമെന്ന് കരുതിയിരുന്ന മത്സരാർഥിയായിരുന്നു അദ്ദേഹം. എന്നാൽ ഷോക്കുള്ളിൽ നടന്ന ചില സംഭവങ്ങൾ കാരണം അദ്ദേഹത്തിന് പാതിയിൽ വെച്ച് ഗെയിമിൽ നിന്ന് പുറത്ത് പോകേണ്ടി വന്നു.

ചെറിയ സമയം കൊണ്ട് മികച്ച ആരാധകരെ ഉണ്ടാക്കി എടുക്കാൻ രജിത് കുമാറിന് കഴിഞ്ഞിരുന്നു. ഏറ്റവും കൂടുതൽ വോട്ട് ലഭിച്ചിരുന്ന ഒരു മത്സരാർഥിയായിരുന്നു അദ്ദേഹം. ഗെയിമിൽ നിന്ന് പുറത്തിറങ്ങിയിട്ടും അദ്ദേഹത്തിന്റെ ആരാധകരുടെ എണ്ണത്തിൽ ഒരു കുറവും ഉണ്ടായിട്ടില്ല. സോഷ്യൽ മീഡിയയിൽ സജീവമാണ് രജിത് കുമാർ. ബിഗ് ബോസ് ഷോയ്ക്ക് ശേഷമാണ് അദ്ദേഹം കൂടുതൽ സജീവമായത്. ഇപ്പോഴിത ഒരു പുതിയ ചിത്രം പങ്കുവെച്ചിരിക്കുകയാണ്. മീൻ പിടിക്കുന്നതിന്റെ ചിത്രമാണ് ഡോക്ടർ തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവെച്ചിരിക്കുന്നത്. ഇത് സമൂഹ മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. ചെറായി കായലിൽ നിന്നുളള ചിത്രമാണ് രജിത് കുമാർ പങ്കുവെച്ചത്. ബിഗ് ബോസ് സീസൺ 1 താരം ഷിയാസ് കരീം രജിത്തിന്റ ചിത്രത്തിന് കമന്റുമായി എത്തിയിട്ടുണ്ട്. ഇരുവരും അടുത്ത സുഹൃത്തുക്കളാണ്.
ദിവസങ്ങൾക്ക് മുൻപ് ബിഗ്ബോസ് ഗെറ്റ്ടുഗദർ ചിത്രം ഡോക്ടർ പങ്കുവെച്ചിരുന്നു. ഹൗസിലെ അടുത്ത സുഹൃത്തുക്കളായിരുന്ന സുജോ, അഭിരാമി, അമൃത എന്നിവർക്കൊപ്പമുള്ള ചിത്രമായിരുന്നു ഡോക്ടർ പങ്കുവെച്ചത്. ഷോയിൽ നിന്ന് പുറത്ത് വന്നതിന് ശേഷം ഇതാദ്യമായിട്ടാണ് നാലുപേരും ഒന്നിച്ച് എത്തുന്നത്. ഷോയ്ക്ക് ശേഷം ബിബി സുഹൃത്തുക്കൾ പരസ്പരം കണ്ടെങ്കിലും ഈ കൂട്ടത്തിൽ രജിത് കുമാറിനെ മാത്രം കാണാനൻ സാധിച്ചിട്ടില്ലായിരുന്നു. ഇതിൽ ആരാധകർക്ക് കടുത്ത നിരാശയും ഉണ്ടായിരുന്നു. ഇത് പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.
ഷോ കഴിഞ്ഞ് മാസങ്ങൾക്ക് ശേഷം പ്രേക്ഷകരുടെ പ്രിയപ്പെട്ട നാൽവർ സംഘം വീണ്ടും കണ്ടുമുട്ടുകയായിരുന്നു.ഈ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
സുജോയും, രജിത്തും അമൃതയും, അഭിരാമിയും, അവരവരുടെ സോഷ്യൽ മീഡിയ പേജുകളിൽ ചിത്രം പങ്കുവെച്ചിരുന്നു. ,നീണ്ട ഇടവേളക്ക് ശേഷം എന്ന അടിക്കുറിപ്പോടെയാണ് രജിത് ചിത്രം പങ്കുവെച്ചത്. കുടുംബം എന്നാണ് അമൃത ചിത്രത്തിന് നൽകിയ ക്യാപ്ഷൻ. സാൻഡ്രയും , ആർജെ രഘുവും ഈ ടീമിലെ അംഗങ്ങളായിരകുന്നു. ഇരുവരും കൂടി ചിത്രത്തിൽ വേണമെന്ന് ആരാധകർ അഭിപ്രായപ്പെട്ടിരുന്നു.


Click it and Unblock the Notifications