പേളിയെ വിവാഹം ചെയ്താല്‍ ശ്രീനിയുടെ കാര്യം കട്ടപ്പൊക?പ്രണയത്തില്‍ സംശയം?മൗനം പാലിച്ച് ഇണക്കുരുവികള്‍

Recommended Video

പേളിയെ വിവാഹം ചെയ്താല്‍ ശ്രീനിയുടെ കാര്യം കട്ടപ്പൊക?

വഴക്കും വാഗ്വാദദവുമായി മുന്നേറുന്നതിനിടയിലാണ് ബിഗ് ബോസില്‍ പ്രണയവും പൂവിട്ടിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകളെത്തിയത്. ടെലിവിഷനിലെ മിന്നും താരങ്ങളായ പേളി മാണിയും ശ്രിനിഷ് അരവിന്ദനും തമ്മില്‍ പ്രണയത്തിലാണോയെന്ന സംശയം ആദ്യം ഉന്നയിച്ചത് മത്സരാര്‍ത്ഥികള്‍ തന്നെയായിരുന്നു. രഹസ്യമായുള്ള ചര്‍ച്ചയും കണ്ണുകളിലൂടെയുള്ള സംസാരവുമൊക്കെയായിരുന്നു ഇതിന് കാരണമായത്. ആദ്യ ആഴ്ച മുതല്‍ മത്സരത്തില്‍ നിന്നും പിന്‍വാങ്ങുകയാണെന്നറിയിച്ച പേളിയെ ശക്തമായ പിന്തുണ നല്‍കി തിരികെയെത്തിച്ചതില്‍ പ്രധാന പങ്ക് വഹിച്ചത് ശ്രീനിയാണ്.

പരസ്യമായി ആരും ഈ വിഷയം ചര്‍ച്ച ചെയ്തിരുന്നില്ലെങ്കിലും അടക്കംപറച്ചിലുകളില്‍ നിറഞ്ഞുനിന്നത് ഇതായിരുന്നു. രാത്രിയില്‍ ഇരുവരും തമ്മില്‍ രഹസ്യ ചര്‍ച്ചകള്‍ നടത്താറുണ്ട്. പേളിക്കെതിരെ മറ്റുള്ളവരെല്ലാം തുനിഞ്ഞിറങ്ങിയപ്പോള്‍ ശക്തമായ പിന്തുണ നല്‍കി ഒപ്പം നിന്നത് ശ്രീനിയായിരുന്നു. അരിസ്റ്റോ സുരേഷുമായുണ്ടായിരുന്ന അടുപ്പം പിന്നീട് ഇല്ലാതായതിന് പിന്നിലെ കാരണം ശ്രീനിയാണെന്ന തരത്തിലുള്ള വാദങ്ങളുമുണ്ട്. അടുത്തിടെ മോഹന്‍ലാലിനോട് ഇരുവരും പ്രണയത്തെക്കുറിച്ച് തുറന്നുപറഞ്ഞിരുന്നു. ഇതിന് പിന്നാലെയായെത്തിയ എപ്പിസോഡിലെയും പ്രധാന ചര്‍ച്ചകളിലൊന്ന് ഇവരുടെ ബന്ധമായിരുന്നു.

കപടമായി തോന്നി

കപടമായി തോന്നി

പേളിയുടെ പ്രണയത്തെ പലരും സംശയത്തോടെയാണ് വീക്ഷിക്കുന്നത്. തേപ്പുകാരിയാവാനുള്ള ശ്രമത്തിലാണ് താരമെന്ന് പലരും തുറന്നടിച്ചിരുന്നു. പേളിയുടെ യഥാര്‍ത്ഥ സ്വഭാവമല്ല ബിഗ് ബോസിലേതെന്ന ആരോപണം തുടക്കം മുതലേയുണ്ടായിരുന്നു.താരം പ്രണയത്തെക്കുറിച്ച് തുറന്നുപറഞ്ഞപ്പോഴും മത്സരാര്‍ത്ഥികള്‍ സംശയത്തിലാണ്. ആ പ്രണയാഭ്യര്‍ത്ഥന കപടമായിത്തോന്നിയെന്നാണ് അര്‍ച്ചന പറയുന്നത്. ശ്രീനിയുടെ അടുത്ത സുഹൃത്തുക്കളിലൊരാള്‍ കൂടിയാണ് താരം. അടുത്തിടെ ഇരുവരും ഇതേക്കുറിച്ച് സംസാരിച്ചിരുന്നു. താന്‍ സീരിയസ്സാണെന്ന് അപ്പോള്‍ ശ്രീനി പറഞ്ഞിരുന്നു.

 തങ്കം പോലത്തെ കുട്ടി

തങ്കം പോലത്തെ കുട്ടി

ശ്രീനിക്ക് നേരത്തെയൊരു ബന്ധമുണ്ടായിരുന്നതായി പലര്‍ക്കും അറിയാം. ആദ്യപ്രണയം പരാജയപ്പെട്ടതിനെക്കുറിച്ച് താരം ഇടയ്ക്ക് തുറന്നുപറഞ്ഞിരുന്നു. വിവാഹത്തില്‍ എത്തുമെന്ന് പ്രതീക്ഷിച്ചിരുന്ന ബന്ധമായിരുന്നു അത്. ഇതിനായി താനും തന്റെ വീട്ടുകാരും പരമാവധി ശ്രമിച്ചിരുന്നു. എന്നാല്‍ നിരാശയായിരുന്നു ഫലം. തങ്കംപോലത്തെ കുട്ടിയാണ് അതെന്ന് തന്നോട് പറഞ്ഞിരുന്നുവെന്ന് അര്‍ച്ചന പറഞ്ഞു. ആ ബന്ധത്തില്‍ എന്തൊക്കെയോ പ്രശ്‌നമുണ്ടായിരുന്നതായി ശ്രീനി തന്നോട് പറഞ്ഞിരുന്നതായി സാബുവും പറഞ്ഞിരുന്നു. ബിഗ് ബോസ് മത്സരാര്‍ത്ഥികള്‍ക്കിടയിലെ പ്രധാന ചര്‍ച്ചകളിലൊന്ന് കൂടിയായിരുന്നു ഇത്.

 ശ്രീനിയുടെ അവസ്ഥ പരിതാപകരം

ശ്രീനിയുടെ അവസ്ഥ പരിതാപകരം

പേളിയെയാണ് ശ്രീനി വിവാഹം ചെയ്യുന്നതെങ്കില്‍ അവന്റെ അവസ്ഥ വളരെ പരിതാപകരമായിരിക്കുമെന്നും മറ്റുള്ളവര്‍ വിലയിരുത്തുന്നു. ശ്രീനി ഇങ്ങനെയൊക്കെ പെടുമോ, ഇതും ഗെയിമിന്റ ഭാഗമല്ലേയെന്നുള്ള സംശയമാണ് സാബു ഉന്നയിച്ചിട്ടുള്ളത്. മത്സരത്തില്‍ തുടരാന്‍ ആരുടെയെങ്കിലും ശക്തമായ പിന്തുണ ലഭിച്ചേ തീരൂ, ഇതിന് വേണ്ടിയാണ് പേളി ശ്രീനിയെ തിരഞ്ഞെടുത്തതെന്ന ആരോപണം നേരത്തെ ഉയര്‍ന്നുവന്നിരുന്നു. എന്നാല്‍ തങ്ങളുടെ ബന്ധം മത്സരത്തെ ബാധിക്കരുതെന്നും തന്നെ നോമിനേറ്റ് ചെയ്യേണ്ട സന്ദര്‍ഭം വന്നാല്‍ അങ്ങനെ ചെയ്യണമെന്ന് ഇരുവരും തീരുമാനമെടുത്തിട്ടുണ്ട്.

പേളിയുടെ വഴക്കുകള്‍

പേളിയുടെ വഴക്കുകള്‍

ബഷീറിനോടും അനൂപിനോടും പേളി മാണി കഴിഞ്ഞ ദിവസം വഴക്കിട്ടിരുന്നു. ഹിമയെ അടുക്കളയില്‍ കയറാന്‍ അനുവദിക്കാത്ത വിഷയമായിരുന്നു ആദ്യം പറഞ്ഞത്. പിന്നീടാണ് താരം ബഷീറിന്‍രെ ക്യാപ്റ്റന്‍സിയെ ചോദ്യം ചെയ്തത്. ബഷീറിന്റെ നിയന്ത്രണത്തിലല്ല കാര്യങ്ങള്‍ നീങ്ങുന്നതെന്നായിരുന്നു പ്രധാന ആരോപണം. ഇതോടെയാണ് അദ്ദേഹം യോഗം വിളിച്ചത്. അവിടെ വെച്ചാണ് അനൂപുമായി വഴക്കിട്ടത്. പേളി പറയുമ്പോള്‍ യോഗം വിളിക്കേണ്ട കാര്യമില്ലെന്നായിരുന്നു അനൂപ് പറഞ്ഞത്. ഇതോടെയാണ് താങ്കള്‍ ആരാണെന്ന ചോദ്യവുമായി പേളിയെത്തിയത്. പിന്നീടുള്ള വഴക്ക് ഇരുവരും തമ്മിലായിരുന്നു.

കെട്ടിപ്പിടിച്ച് ആശ്വസിപ്പിച്ചു

കെട്ടിപ്പിടിച്ച് ആശ്വസിപ്പിച്ചു

വഴക്കുകള്‍ക്കൊടുവില്‍ ബഷീറും അനൂപും പേളിയും പൊട്ടിക്കരഞ്ഞിരുന്നു. തനിക്ക് പുറത്തുപോവണമെന്നും ഇതുവരെ ആരും തന്നോട് ഇത്തരത്തില്‍ പെരുമാറിയിട്ടില്ലെന്നുമായിരുന്നു ബഷീര്‍ പറഞ്ഞത്. സഹോദരിയുടെ സ്ഥാനത്ത് കണ്ട കുട്ടിയാണ് ഇപ്പോള്‍ തന്റെ അസുഖത്തെ പോലും കളിയാക്കിയതെന്ന് പറഞ്ഞായിരുന്നു അനൂപ് കരഞ്ഞത്. ഇതിനിടയില്‍ ശ്രീനിക്കരികിലെത്തിയാണ് പേളി കരഞ്ഞത്. കെട്ടിപ്പിടിച്ചാണ് ശ്രീനി പേളിയെ ആശ്വസിപ്പിച്ചത്.

കൂടെ നടന്നാല്‍ നിനക്കും കിട്ടും

കൂടെ നടന്നാല്‍ നിനക്കും കിട്ടും

ഇങ്ങനെ വഴക്കിടരുതെന്നും മറ്റുള്ളവരുമായി നല്ല രീതിയിലുള്ള ബന്ധമുണ്ടാക്കണമെന്നുമായിരുന്നു ശ്രീനി പറഞ്ഞത്. വഴക്കുകള്‍ക്കിടയില്‍ നിന്നും പേളിയെ പിടിച്ചുമാറ്റാന്‍ ശ്രമിച്ചത് ശ്രീനിയായിരുന്നു. എന്നാല്‍ തന്‍രെ കൂടെ നടന്നാല്‍ നിനക്കും അടി കിട്ടുമെന്ന മുന്നറിയിപ്പായിരുന്നു പേലഇ അദ്ദേഹത്തിന് നല്‍കിയത്. നാടകീയ രംഗങ്ങളുമായാണ് കഴിഞ്ഞ ദിവസത്തെ എപ്പിസോഡ് പുരോഗമിച്ചത്. അതിനിടയില്‍ എലിമിനേഷനിലേക്കുള്ള നോമിനേഷനും നല്‍കിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X