For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നീ കളിയാക്കുകയാണോ? ആ ആല്‍ബത്തിലെ നായകന്‍ ഞാന്‍ ആണെടാ, സാന്തന്വനത്തിലെ ബാലേട്ടന് ആശംസകളുമായി സേതു

  |

  മലയാളത്തില്‍ ഏറ്റവും ഹിറ്റായി ഓടി കൊണ്ടിരിക്കുന്ന സീരിയലാണ് ഏഷ്യാനെറ്റിലെ സാന്ത്വനം. ടിആര്‍പി റേറ്റിങ്ങില്‍ ഒന്നാം സ്ഥാനം തിരിച്ച് പിടിച്ച സാന്ത്വനത്തിലെ സേതുവേട്ടനും വലിയ ആരാധക പിന്‍ബലമാണ്. കേന്ദ്രകഥാപാത്രങ്ങളില്‍ സേതു വരുന്നില്ലെങ്കിലും വല്ലപ്പോഴും വന്ന് പോവുന്നത് തന്നെ കിടിലന്‍ രംഗങ്ങളിലൂടെയാണ്. നടന്‍ ബിജേഷ് അവണൂർ ആണ് സേതു എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സോഷ്യല്‍ മീഡിയ പേജുകളില്‍ സജീവമായി പോസ്റ്റ് ഇടാറുള്ള താരം ഏറ്റവും പുതിയതായി നടന്‍ രാജീവ് പരമേശ്വരന് ആശംസകള്‍ അറിയിച്ച് എത്തിയിരിക്കുകയാണ്.

  രാജീവിന്റെ ജന്മദിനത്തോട് അനുബന്ധിച്ചാണ് രസകരമായൊരു കുറിപ്പുമായി താരമെത്തിയത്. സാന്ത്വനം സീരിയലിലെ ബാലേട്ടന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന താരമാണ് രാജീവ്. ബിജേഷിന്റെ സേതു എന്ന കഥാപാത്രത്തിന്റെ അളിയന്‍ കൂടിയാണ് ബാലന്‍. ഇരുവരും തമ്മിലുള്ള ഓണ്‍സ്‌ക്രീന്‍ കെമിസ്ട്രിയും ആരാധകര്‍ക്കേറെ പ്രിയപ്പെട്ടതാണ്. താരത്തിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം...

  പ്രിയപ്പെട്ട ചേട്ടന്... ഒരായിരം ജന്മദിനാശംസകള്‍. ഒരിക്കല്‍ ലൊക്കേഷനില്‍ ഞാന്‍ അഭിനയിച്ച ആല്‍ബത്തിനെ കുറിച്ചും മറ്റും വാ തോരാതെ സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നു. ഒക്കെ കേട്ടു അടുത്ത് ഇരിക്കുന്നുണ്ടാരുന്നു രാജീവേട്ടനും. 'പഴയ ആല്‍ബങ്ങള്‍ മനസ്സില്‍ പതിഞ്ഞു കിടക്കാറുണ്ട്. പ്രത്യേകിച്ച് ഈസ്റ്റ് കോസ്റ്റ് വിജയന്‍ സാറിന്റെ 'ഒന്നിനുമല്ലാതെ എന്തിനോ തോന്നിയോരിഷ്ട്ടം' എന്ന ആല്‍ബം. അതിലെ നായകന്‍ കിടു ആണ്. അന്നെനിക്ക് അയാളെ കാണണം എന്ന് വലിയ ആഗ്രഹമായിരുന്നു. 'എന്നൊക്കെ ഞാന്‍ പറഞ്ഞു കൊണ്ടിരിക്കുകയായിരുന്നു.

  ഇടയ്ക്കു കയറി രാജീവേട്ടന്‍ ചോദിച്ചു. 'ഡാ... നീ കളിയാക്കുകയാണോ?' അല്ല രാജീവേട്ട... എന്തെ അങ്ങനെ ചോദിച്ചേ? ഞാന്‍ തിരിച്ചു ചോദിച്ചപ്പോള്‍ സ്വത സിദ്ധമായ ശൈലിയില്‍ ചിരിച്ചിട്ട് ആളെന്നോട് പറഞ്ഞു. ഡാ ആ ആല്‍ബത്തിലെ നായകന്‍ ഞാന്‍ ആണെടാ എന്ന്. എന്താ പറയേണ്ടത് എന്നറിയാതെ ഒരു നിമിഷം ഞാന്‍ നോക്കി പോയി അദ്ദേഹത്തെ. ആ ചേട്ടന്റെ പിറന്നാളാണ്. എത്ര വിഷസ് അറിയിച്ചാലും മതിയാവില്ല. ഹാപ്പി ബെര്‍ത്ത് ഡേ രാജീവേട്ടാ... എന്നുമാണ് രാജീവ് പരമേശ്വരന് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പിലൂടെ ബിജേഷ് ആശംസിച്ചത്.

  ഭര്‍ത്താവിൻ്റെ പേര് കളഞ്ഞതിന് കാരണമുണ്ട്; പ്രിയങ്ക ചോപ്ര വേർപിരിയുന്നെന്ന വാർത്തയ്ക്ക് പിന്നിലെ സത്യമിങ്ങനെ

  ബിജേഷിന്റെ പോസ്റ്റിന് താഴെ രാജീവിന് ജന്മദിന സന്ദേശങ്ങളും ആശംസകളും അറിയിച്ച് നിരവധി ആരാധകരാണ് എത്തുന്നത്. ഒപ്പം സേതുവേട്ടന്‍ വീണ്ടും സ്‌ക്രീനില്‍ വരണമെന്ന ആഗ്രഹം കൂടി ചിലര്‍ പങ്കുവെക്കുന്നുണ്ട്. സീരിയലിലെ ജയന്തിയുടെ ഭര്‍ത്താവ് കൂടിയായ സേതുവിന് വലിയ ആരാധക പിന്‍ബലമുണ്ട്. സാന്ത്വനത്തിലേക്ക് സേതുവേട്ടന്റെ ചെറിയൊരു സീനാണെങ്കിലും ഇടയ്ക്കിടെ വരണമെന്നാണ് ആരാധകരുടെ ആവശ്യം.

  മരുമകന് ബുള്ളറ്റ് സമ്മാനിച്ച് തമ്പി; മകളെ പിടിച്ച് നിർത്താനുള്ള തന്ത്രം ഫലിക്കുന്നു, സാന്ത്വനത്തിൽ ട്വിസ്റ്റ്

  സഭ്യമായ ഭാഷ ഉപയോഗിച്ചാല്‍ ചുരുളിയുടെ ആത്മാവ് നഷ്ടമാകും- Vinay Forrt

  അതേ സമയം എല്ലാ ദിവസവും വേറിട്ട എഴുത്തുകളുമായിട്ടാണ് നടന്‍ എത്താറുള്ളത്. 'ഓരോ ദിവസവും ഓരോ യാത്രകളുടെ തുടക്കമാണ്. നമുക്ക് മുന്നില്‍ ചിലപ്പോള്‍ അടച്ചിട്ട വാതിലുകള്‍ തുറന്നെന്നു വരാം. തുറന്നു കിടന്നവ അടഞ്ഞു പോയെന്നും. എങ്കിലും ആ യാത്ര എവിടെയും അവസാനിക്കില്ല. കാലപ്രവാഹത്തിന്റെ കാല്‍പനിക ഭാവങ്ങളില്‍ നിലക്കുകയുമില്ല. നേടിയതില്‍ അഹങ്കരിക്കാനൊന്നുമില്ല. കാരണം അവയൊരിക്കല്‍ നഷ്ടപ്പെടാനുള്ളതാണ്. നഷ്ടപ്പെട്ടതില്‍ വേദനിക്കേണ്ടതില്ല. കാരണം ഓരോരോ നേട്ടങ്ങളുടെയും തുടക്കം നഷ്ട്ടങ്ങള്‍ നിറഞ്ഞതാണ്. എന്റെ പുതു യാത്രയില്‍ പുതിയ വാതിലുകള്‍ തുറക്കപ്പെടട്ടെ എന്ന് സ്വയം ആഗ്രഹിക്കുന്നു. പ്രാര്‍ത്ഥിക്കുന്നു.. എല്ലാത്തിനും ബ്രഹ്മം സാക്ഷി.. എന്നാണ് മറ്റൊരു കുറിപ്പില്‍ ബിജേഷ് പങ്കുവെച്ചത്.

  ഞാനും പൂർണ്ണിമയും ഒന്നിച്ച് വളർന്നവരാണ്, അമ്മ എന്നെ ഏൽപ്പിക്കുകയായിരുന്നു, ഇന്ദ്രജിത്ത് പറയുന്നു

  English summary
  Bijesh Avanoor's Hilarious Birthday Wish To Santhwanam Fame Rajeev Parameshwar Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X