ചിരിച്ച മുഖത്തോടെയല്ലാതെ കണ്ടിട്ടില്ല! എന്നും കാണുമ്പോള്‍ പറയുന്നത്! സിദ്ധാര്‍ത്ഥിനെക്കുറിച്ച് ബിജേഷ്
വിവിധ പരമ്പരകളിലൂടെയായി പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായി മാറിയ അഭിനേതാക്കളിലൊരാളായ സിദ്ധാര്‍ത്ഥ് വേണുഗോപാല്‍ ഇനിയില്ല. അര്‍ബുദ രോഗത്തെ തുടര്‍ന്നുള്ള ചികിത്സയിലായിരുന്നു അദ്ദേഹം. അഭിനേത്രിയായ സീമ ജി നായരായിരുന്നു ദു:ഖവാര്‍ത്ത പങ്കുവെച്ചത്. അയ്യോ, അദ്ദേഹത്തിനെന്ത് പറ്റി, വിശ്വസിക്കാനാവുന്നില്ല, എന്നും നിറപുഞ്ചിരിയോടെ കണ്ടിരുന്നതാണല്ലോ, നിരവധി പേരായിരുന്നു വിഷമം പങ്കുവെച്ചത്. ഇന്‍ഡസ്ട്രിയിലുള്ളവരും ഈ വേര്‍പാട് വിശ്വസിക്കാനാവുന്നില്ലെന്നായിരുന്നു പറഞ്ഞത്. സിദ്ധാര്‍ത്ഥുമായുള്ള സൗഹൃദത്തെക്കുറിച്ചും, ഒന്നിച്ച് ചെലവഴിച്ച നല്ല നിമിഷങ്ങളെക്കുറിച്ചും പറഞ്ഞെത്തിയിരിക്കുകയാണ് ബിജേഷ് അവനൂര്‍.
ഞാൻ സലൂണിൽ ജോലി ചെയ്തിരുന്ന കാലം മുതൽ പരിചയമുള്ള ഒരു കൂട്ടുകാരൻ. അവന്റെ ആദ്യത്തെ സീരിയലിൽ അഭിനയിക്കാൻ പോകുമ്പോൾ എന്റെ കടയിൽ താടിയും മുടിയും ഒക്കെ സെറ്റ് ചെയ്തത് പോയത് ഇപ്പോഴും ഓർക്കുന്നു. പിന്നീട് അവൻ അറിയപ്പെടുന്ന ഒരു നടനായി. ഒരു നിമിത്തം എന്നപോലെ ഞാനും സീരിയലിൽ അഭിനയിക്കാൻ എത്തി. എപ്പോഴും വിളിച്ചു വലിയ സൗഹൃദങ്ങൾ ഒന്നും പങ്കുവെക്കാറില്ലെങ്കിലും കാണുന്ന എല്ലാ അവസരങ്ങളിലും നമുക്ക് ചേർന്ന് നല്ലൊരു വർക്ക് ചെയ്യണമെന്ന് എപ്പോഴും ഞങ്ങൾ രണ്ടുപേരും പറയുമായിരുന്നു.

പിന്നീട് കുറേക്കാലത്തേക്ക് അവന്റെ വിവരങ്ങൾ ഒന്നും തന്നെ ഞാൻ അറിഞ്ഞിരുന്നില്ല. പഴയ നമ്പറിൽ ഒന്ന് രണ്ട് തവണ വിളിച്ചപ്പോഴും കിട്ടിയില്ല. ഇപ്പോഴിതാ അപ്രതീക്ഷിതമായി അവൻ ഈ ഭൂമിയിൽനിന്ന് വിടവാങ്ങി എന്നറിയുന്നു. എപ്പോൾ കാണുമ്പോഴും അവന്റെ അമ്മയെ ഫോണിൽ വിളിച്ച് എന്നെ സംസാരിപ്പിക്കുമായിരുന്നു. അമ്മക്ക് എന്നെ വലിയ ഇഷ്ട്ടമായിരുന്നു. ചിരിച്ചല്ലാതെ ഞാൻ അവനെ ഒരിക്കലും കണ്ടിട്ടില്ല. ഇനിയൊരിക്കലും ആ ചിരി നേരിൽ കാണാൻ കഴിയില്ല എന്ന് അറിയുമ്പോൾ വല്ലാത്തൊരു സങ്കടം. എവിടെയെങ്കിലും എന്നെങ്കിലും വെച്ച് വീണ്ടും കാണാമെന്ന ഒരു പ്രതീക്ഷ ബാക്കിയുണ്ടായിരുന്നു.
ഇനി അതില്ല. എങ്കിലും പ്രിയ കൂട്ടുകാരാ ആ പഴയ ഓർമ്മകൾക്ക് ഒരിക്കലും മരണമില്ല. നിന്റെ സ്വപ്‌നങ്ങൾ ബാക്കി വച്ചു നീ യാത്ര ആയിടത്തു നമുക്ക് ഒരിക്കൽ കാണാം എന്നുമായിരുന്നു ബിജേഷ് കുറിച്ചത്. അയ്യോ, എന്ത് പറ്റിയതാണ്, നല്ല നടനായിരുന്നു. കസ്തൂരിമാന്‍ സീരിയലിലാണെന്ന് തോന്നുന്നു, നല്ല ഭംഗിയുണ്ട് കാണാന്‍. എപ്പോഴും ചിരിച്ചോണ്ടാണ് കാണാറുള്ളതും. ഇദ്ദേഹം അഭിനയിച്ച സീരിയല്‍ കണ്ടിട്ടുണ്ട്. വേര്‍പാട് വിശ്വസിക്കാനാവുന്നില്ല. കസ്തൂരിമാന്‍ സീരിയല്‍ കാണുന്നതേ ഇദ്ദേഹത്തെ കാണാനായിരുന്നു. ഒരുപാട് ഇഷ്ടമായിരുന്നു അന്ന്, പിന്നീട് വേറെ പരമ്പരകളിലൊന്നും കണ്ടേയില്ല. എന്നാലും ഇനിയൊരിക്കലും കാണാന്‍ പറ്റില്ലെന്നറിഞ്ഞപ്പോള്‍ സങ്കടം. വിശ്വസിക്കാന്‍ പറ്റുന്നില്ലല്ലോ സിദ്ധു ചേട്ടാ, നിരവധി പേരായിരുന്നു പോസ്റ്റിന് താഴെയായി സങ്കടം പങ്കുവെച്ചത്.
എടാ മോനേ സിദ്ധൂ നീ ഇനി ഭൂമിയില്‍ ഇല്ലെന്ന് എനിക്ക് വിശ്വസിക്കാന്‍ കഴിയുന്നില്ലെടാ. അമ്മയും മകനുമായി നമ്മള്‍ ഒരുമിച്ച് അഭിനയിക്കുമ്പോള്‍ നീയെന്നോട് പലവട്ടം പറഞ്ഞിട്ടുണ്ട് എന്റെ സ്വന്തം അമ്മയെ ഞാന്‍ പലപ്പോഴും പല സീനുകളിലും ഫീല്‍ ചെയ്തിട്ടുണ്ടെന്ന്. ഈശ്വരാ എനിക്കിത് താങ്ങാന്‍ കഴിയുന്നില്ല. സിദ്ധൂ, കണ്ണീരില്‍ കുതിര്‍ന്ന പ്രാര്‍ത്ഥനകള്‍ മാത്രം മോനേ. നിന്റെ കുടുംബത്തിന് ഇത് താങ്ങാനുള്ള കരുത്ത് ഈശ്വരന്‍ നല്‍കട്ടെ എന്നായിരുന്നു ബീന ആന്റണി കുറിച്ചത്.


Click it and Unblock the Notifications

