For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഉപ്പും മുളകിന്‍റെ വിജയത്തിന് കാരണം അവരാണ്, ബാലുവിനേയും നീലുവിനേയും കുറിച്ച് സംവിധായകന്‍

  |

  ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരിപാടികളിലൊന്നാണ് ഉപ്പും മുളകും. പാറമട വീട്ടിലെ വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. വ്യത്യസ്തമായ സംഭവവികാസങ്ങളുമായി മുന്നേറുകയാണ് ഉപ്പും മുളകും. പ്രേക്ഷകരെ ബോറടിപ്പിക്കാത്ത തരത്തിലുള്ള അഭിനയമാണ് താരങ്ങളുടേതെല്ലാം. ഒരു സാധാരണ കുടുംബത്തില്‍ സംഭവിക്കുന്ന സംഭവവികാസങ്ങളാണ് ഉപ്പും മുളകിലുളളത്.

  ഉപ്പും മുളകും തുടങ്ങി 5 വര്‍ഷം പിന്നിട്ടിരിക്കുകയാണ്. പരമ്പര ഇത്രയുമധികം ശ്രദ്ധിക്കപ്പെടുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്ന് താരങ്ങള്‍ പറയുന്നു. നിഷ സാരംഗ്, ബിജു സോപാനം, ഋഷി എസ് കുമാര്‍, ശിവാനി മേനോന്‍, അല്‍സാബിത്ത് ഇവരാണ് പരമ്പരയ്ക്കായി അണിനിരന്നിട്ടുള്ളത്. ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളത്തിന് നല്‍കിയ അഭിമുഖത്തിനിടയിലാണ് ഇവരെല്ലാം ഉപ്പും മുളകിലെ വിശേഷങ്ങള്‍ പങ്കുവെച്ചത്.

  നിഷ സാരംഗ് പറഞ്ഞത്

  നിഷ സാരംഗ് പറഞ്ഞത്

  ഒരു സാധാരണ പരമ്പര എന്നേ കരുതിയിരുന്നുള്ളൂ അന്ന്. പക്ഷേ ഈ സീരിയൽ നമ്പർ വൺ ആവണമേ എന്ന് അന്നും പ്രാർത്ഥിച്ചിരുന്നുവെന്ന് നിഷ സാരംഗ് പറയുന്നു. ഒരു 350 എപ്പിസോഡ് വരെയെങ്കിലും പോവണമേ എന്നായിരുന്നു അന്നെന്റെ പ്രാർത്ഥന. ഇപ്പോഴിതാ 1200 എപ്പിസോഡുകൾ ആയിരിക്കുന്നു. ഏറ്റവും വലിയൊരു ഗിഫ്റ്റാണ് ദൈവം എനിക്ക് തന്നത്. അത് ഒരു കേടുപാടും കൂടാതെ അതിപ്പോ സൂക്ഷിച്ചു കൊണ്ടു പോവുകയാണ് ഞങ്ങളെല്ലാവരും. ഉപ്പും മുളകും നിര്‍ത്തല്ലേയെന്ന് പ്രേക്ഷകര്‍ പറഞ്ഞ് കേള്‍ക്കുന്പോള്‍ സന്തോഷം തോന്നാറുണ്ട്.

  ബിജു സോപാനത്തിന്‍റെ വാക്കുകള്‍

  ബിജു സോപാനത്തിന്‍റെ വാക്കുകള്‍

  സ്വഭാവിക അഭിനയമാണ് ബിജു സോപാനത്തിന്‍റേത്, അത് തന്നെയാണ് ബാലുവിനെ വേറിട്ടുനിര്‍ത്തുന്നതും. ഒട്ടും ഗിമ്മിക്സ് ഇല്ലാതെ, റിയൽ ആയി കഥ പറഞ്ഞു പോവുന്ന രീതിയാണ്. എന്നോട് ഒരിക്കൽ കാവാലം സാർ പറഞ്ഞിട്ടുണ്ട്. ഇതിൽ ഒരു ജീവിതമുണ്ട് ബിജു, അതാണ് കാഴ്ചക്കാർക്ക് റിയൽ ആയി അനുഭവപ്പെടുന്നത്, നെടുമു വേണു ചേട്ടനും ഇതേ അഭിപ്രായമാണ് പറഞ്ഞതെന്നും ബിജു സോപാനം പറയുന്നു.

  ക്രഡിറ്റ് അവര്‍ക്കാണ്

  ക്രഡിറ്റ് അവര്‍ക്കാണ്

  ഉപ്പും മുളകും എവിടെയോ ജീവിച്ചിരിക്കുന്ന കുടുംബമെന്നാണ് ആളുകള്‍ കരുതുന്നതെന്ന് സംവിധായകനായ പ്രദീപ് പറയുന്നു. അതിന്റെ ക്രെഡിറ്റ് മുഴുവൻ കൊടുക്കേണ്ടത് ബിജു ചേട്ടനും നിഷചേച്ചിയും മുതൽ പാറുക്കുട്ടി വരെയുള്ള അഭിനേതാക്കൾക്കാണ്. ഇതില്‍ ഒരിക്കലും കണ്ടന്റിനു ക്ഷാമം വരുന്നില്ല. നമ്മുടെ ജീവിതത്തിലെ 365 ദിവസങ്ങൾ തന്നെയാണ് ഉപ്പും മുളകിലേതും. നിങ്ങൾ ക്യാമറ ഒളിപ്പിച്ച് വെച്ച് ഒരു വീട്ടിൽ നടക്കുന്ന കാര്യങ്ങൾ ഷൂട്ട് ചെയ്തെടുക്കുകയല്ലേ എന്ന് തന്നോട് പലരും ചോദിച്ചിരുന്നുവെന്നും അദ്ദേഹം പറയുന്നു.

  ശിവാനിയുടെ വരവ്

  ശിവാനിയുടെ വരവ്

  ചെറിയൊരു വേഷത്തിന് വേണ്ടിയാണെന്ന് പറഞ്ഞായിരുന്നു ശിവാനിയെ ഉപ്പും മുളകിലേക്ക് ക്ഷണിച്ചത്. 15 ദിവസത്തെ ചിത്രീകരണം എന്നായിരുന്നു അന്ന് പറഞ്ഞത്. അത് 5 കൊല്ലമാവുകയായിരുന്നു. ഉപ്പും മുളകിൽ ഓരോരുത്തരും തരുന്ന സപ്പോർട്ട് വലുതാണ്. നിഷയമ്മയാണേലും ബാലുഅച്ഛനാണേലും മുടിയൻ ചേട്ടനോ കേശുവോ എന്തിന് പാറു പോലും തരുന്നത് വലിയ പിന്തുണയാണ്.

  Pooja Jayaram Interview | FilmiBeat Malayalam
  പാറുക്കുട്ടിയുടെ കല്യാണം

  പാറുക്കുട്ടിയുടെ കല്യാണം

  അഞ്ച് വർഷം പൂർത്തിയാകുന്നു എന്ന് ഓർക്കുമ്പോൾ വലിയ സന്തോഷമാണ് തോന്നുന്നതെന്നും ശിവാനി പറയുന്നു. ലൊക്കേഷനിൽ പണ്ട് പറയാറുണ്ടായിരുന്നു, ശിവാനിയുടെ കൂടെ കല്യാണം കഴിഞ്ഞിട്ടേ ഉപ്പും മുളകുംനിർത്തൂ എന്ന്. പാറുക്കുട്ടി വന്നതോടെ, അത് പാറുക്കുട്ടീടെ കല്യാണം കഴിഞ്ഞിട്ട് എന്നായി മാറി. ലച്ചുവിന്‍റെ വിവാഹം കഴിഞ്ഞതോടെയായിരുന്നു ഉപ്പും മുളകില്‍ നിന്നും ജൂഹി റുസ്തഗി പിന്‍വാങ്ങിയത്.

  English summary
  Biju Sopanam And Nisha Sarang is the reason behind success of Uppum Mulakum
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X