അവന്‍ പെട്ടെന്ന് കരഞ്ഞ് പോകും, ബിഗ് ബോസില്‍ കാണുന്നത് പോലെ തന്നെയാണ് ഋഷിയുടെ സ്വഭാവമെന്ന് താരങ്ങള്‍
ഉപ്പും മുളകും എന്ന ജനപ്രിയ പരമ്പരയിലൂടെ ശ്രദ്ധേയനായ താരമാണ് ഋഷി എസ് കുമാര്‍. മുടിയന്‍ എന്ന പേരില്‍ അറിയപ്പെടുന്ന ഋഷി നല്ലൊരു ഡാന്‍സര്‍ കൂടിയാണ്. ഇടയ്്ക്ക് ഉപ്പും മുളകില്‍ നിന്നും ഋഷിയെ പുറത്താക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട ചില വിവാദങ്ങളും ഉയര്‍ന്ന് വന്നു. ഇപ്പോള്‍ ബിഗ് ബോസ് മത്സരത്തില്‍ പങ്കെടുത്ത് കൊണ്ടിരിക്കുകയാണ് താരം.
ശരിക്കും മുടിയന്റെ സ്വഭാവം ബിഗ് ബോസില്‍ കാണുന്നത് പോലെ തന്നെയാണെന്നാണ് സഹതാരങ്ങളായി അഭിനയിച്ച ബിജു സോപാനവും നിഷ സാരംഗും പറയുന്നത്. ലോലഹൃദയനായ മുടിയന്‍ പെട്ടെന്ന് കരയുമെന്നും അവനെല്ലാവരും വോട്ട് ചെയ്യമെന്നും പറയുകയാണ് താരങ്ങള്‍. സെല്ലുലോയിഡ് മാഗസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഇരുവരും.

ബിഗ് ബോസില്‍ നിന്നും ഋഷി പെട്ടെന്ന് തിരികെ വരികയാണെങ്കില്‍ ഞങ്ങള്‍ക്കൊപ്പം പുതിയ പരിപാടിയിലും കാണും. അവനുള്ളത് കൊണ്ട് സമയം കിട്ടുമ്പോഴൊക്കെ ബിഗ് ബോസ് കാണാറുണ്ട്. പാവമാണ്. ഷോ യിലേക്ക് പോകുന്നതിന് മുന്‍പ് ഞങ്ങള്‍ രണ്ടുപേരെയും കാണാന്‍ വന്നിരുന്നു. വീട്ടില്‍ വന്ന് കാല് തൊട്ട് അനുഗ്രഹമൊക്കെ വാങ്ങിയിട്ടാണ് പോയത്.
ആ ഷോ യില്‍ കാണിക്കുന്നത് തന്നെയാണ് യഥാര്‍ഥത്തിലുള്ള അവന്‍. പെട്ടെന്ന് കരച്ചിലൊക്കെ വരും. വിഷമങ്ങളൊന്നും അവന് താങ്ങാന്‍ പറ്റില്ല. അതുകൊണ്ട് എല്ലാവരും അവന് വോട്ട് ചെയ്യണേ. യഥാര്‍ഥത്തിലുള്ള ഋഷി തന്നെയാണ് അത്. നാച്ചുറലാണ്. ലോലഹൃദയനാണെന്ന് പറയാം. പെട്ടെന്ന് കരഞ്ഞ് പോകുമെന്നും താരങ്ങള്‍ പറയുന്നു.
ഉപ്പും മുളകിലെയും മറ്റ് താരങ്ങളെ കുറിച്ചും ഇരുവരും സംസാരിച്ചു. ശിവാനി ഇപ്പോള്‍ ഭയങ്കര പഠിത്തത്തിലാണ്. അതുമായി ബന്ധപ്പെട്ട തിരക്കിലാണ്. ഒന്നിനും സമയമില്ല. തത്കാലത്തേക്ക് ഇതില്‍ അഭിനയിക്കുന്നില്ല. പിന്നെ അവളേതോ ഹിമാലയന്‍ യാത്ര പോയിരിക്കുകയാണ്. ഇടയ്ക്ക് ഞങ്ങളുടെ അടുത്തേക്ക് വരാറുണ്ട്. പിന്നെ പരസ്യങ്ങളിലൊക്കെ അഭിനയിക്കുന്നുണ്ട്. കേശു ആയി അഭിനയിച്ച അല്‍ സാബിത്ത് ഇത്തവണയും കൂടെയുണ്ട്.
പാറുക്കുട്ടി ചിലപ്പോള്‍ പുതിയ വെബ്‌സീരിസില്‍ ഞങ്ങളുടെ കൂടെ അഭിനയിക്കാന്‍ ഉണ്ടായേക്കും. ഉറപ്പിച്ച് പറയാന്‍ പറ്റില്ല. കാരണം കഥ വളരുന്നതിന് അനുസരിച്ചാണ് കഥാപാത്രങ്ങള്‍ ഉപ്പും മുളകിലും വന്നത്. അതെങ്ങനെ സംഭവിച്ചുവെന്ന് ചോദിച്ചാല്‍ എങ്ങനെയോ സംഭവിച്ച് പോയെന്ന് മാത്രമേ പറയാന്‍ സാധിക്കുകയുള്ളു. ഒരു എപ്പിസോഡ് ചെയ്ത് അടുത്തത് പഠിച്ചോണ്ട് ഇരിക്കുമ്പോള്‍ അതിനിടയിലൂടെ വേറൊരു കഥ കയറി വരും.

ഒരു സീന് ചെയ്ത് കൊണ്ടിരിക്കുമ്പോള്‍ തന്നെയാണ് രണ്ടാമത്തെ സീനിനുള്ള കാര്യം എഴുതുക. അതുപോലെ ഞങ്ങളെല്ലാവരും ഓരോ കഥ പറയും. തന്റെ വീട്ടിലുള്ള മിക്കവാറും കഥകള്‍ ഉപ്പും മുളകിലും കാണിച്ചിട്ടുണ്ട്. ബിജു ചേട്ടന്‍ ഇടയ്ക്ക് സംസാരിക്കുമ്പോള്‍ പറഞ്ഞ കാര്യങ്ങള്‍ ഓര്‍ത്ത് വെച്ചിട്ട് സീന്‍ എടുക്കുമ്പോള്‍ ഞാന്‍ പറയാറുണ്ട്. പലതും സ്‌ക്രീപ്റ്റിലെ ഡയലോഗുകള്‍ അല്ലെന്നാണ് നിഷ പറയുന്നത്.
വീട്ടില്‍ നിന്നും ഇട്ടോണ്ട് വരുന്ന വസ്ത്രങ്ങളായിരിക്കും പലപ്പോഴും പരമ്പരയിലും കാണിച്ചിട്ടുള്ളത്. അങ്ങനെ വസ്ത്രങ്ങള്‍ മാറിയത് പോലും സംവിധായകന് മനസിലാവാതെ വന്ന സാഹചര്യം വരെ ഉണ്ടായി. ഒടുവില്‍ അതൊരു സ്‌റ്റൈലായി മാറിയെന്നാണ് താരങ്ങള്‍ പറയുന്നത്.


Click it and Unblock the Notifications