ആത്മാര്‍ത്ഥമായിട്ടാണ് ഞങ്ങള്‍ അഭിനയിക്കുന്നത്, അതുതന്നെയാണ് വിജയമന്ത്രവും, മനസുതുറന്ന് നിഷാ സാരംഗ്

By Midhun Raj

മലയാളി പ്രേക്ഷകര്‍ ഒന്നടങ്കം ഹൃദയത്തിലേറ്റിയ പരമ്പരയാണ് ഉപ്പും മുളകും. വര്‍ഷങ്ങളായി ഫ്‌ളവേഴ്‌സില്‍ സംപ്രേക്ഷണം ചെയ്ത പരമ്പരയ്ക്ക് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചത്. ബാലുവിന്‌റെയും നീലുവിന്റെയും കുടുംബത്തെ എല്ലാവരും ഏറ്റെടുത്തിരുന്നു. ഉപ്പും മുളകിലെ കഥാപാത്രങ്ങളെല്ലാം തന്നെ പ്രേക്ഷകരുടെ പ്രിയപ്പെട്ടവരായി മാറി. ആയിരത്തിലധികം എപ്പിസോഡുകളാണ് ഉപ്പും മുളകിന്‌റെതായി ഇതുവരെ സംപ്രേക്ഷണം ചെയ്തത്. തുടക്കത്തില്‍ ലഭിച്ച സ്വീകാര്യത ഉപ്പും മുളകിന്‌റെ പിന്നീടുളള എപ്പിസോഡുകള്‍ക്കും ലഭിച്ചിരുന്നു.

ഗ്ലാമറസായി താരപുത്രി, പുത്തന്‍ ചിത്രങ്ങള്‍ വൈറല്‍

ബാലുവിനും നീലുവിനും പുറമെ മക്കളായ മുടിയന്‍, ലച്ചു, കേശു, ശിവാനി, പാറുക്കുട്ടി തുടങ്ങിയവരും എല്ലാവരുടെയും ഇഷ്ട കഥാപാത്രങ്ങളായി മാറി. അതേസമയം അടുത്തിടെയാണ് ഉപ്പും മുളകും ടീം ചെറിയ ഒരിടവേള എടുത്തത്. ഉപ്പും മുളകിനെ കുറിച്ച് സ്റ്റാര്‍ ആന്‍ഡ് സ്റ്റൈലിന് നല്‍കിയ അഭിമുഖത്തില്‍ നിഷാ സാരംഗും ബിജു സോപാനവും മനസുതുറന്നിരുന്നു.

അഭിമുഖത്തില്‍ ഉപ്പും മുളകിന്‌റെ വിജയമന്ത്രം

അഭിമുഖത്തില്‍ ഉപ്പും മുളകിന്‌റെ വിജയമന്ത്രം എന്താണെന്നും നീലു തുറന്നുപറഞ്ഞു. ഞങ്ങള്‍ അഭിനയിക്കുന്നത് ആത്മാര്‍ത്ഥമായിട്ടാണ്. അതുതന്നെയാണ് വിജയമന്ത്രവും എന്ന് നിഷാ സാരംഗ് പറയുന്നു. അഭിനയിക്കുമ്പോള്‍ ഞാനും ബിജുചേട്ടനും പുതിയ ആശയം വന്നാല്‍ അത് സംവിധായകരോട് പറയാറുണ്ട്. പരിപാടിയ്ക്ക് നല്ല ഫാന്‍ബേസും നേടി.

അത് ചിലപ്പോള്‍ ജനങ്ങള്‍ക്ക്

അത് ചിലപ്പോള്‍ ജനങ്ങള്‍ക്ക് ഇഷ്ടപ്പെടുകയും ചെയ്യാറുണ്ട്. നീലു പറഞ്ഞു. നൂറ് എപ്പിസോഡുകളില്‍ അവസാനിക്കും എന്ന് വിചാരിച്ച് തുടങ്ങിയ പ്രോഗ്രാമായിരുന്നു എന്നും എന്നാല്‍ ഇന്നത് 1000എപ്പിസോഡുകള്‍ക്ക് മുകളിലെത്തികഴിഞ്ഞുവെന്നും നിഷ പറയുന്നു. എല്ലാവരും സോഷ്യല്‍ മീഡിയ വഴി എപ്പോഴാണ് പുനരാരംഭിക്കുക എന്ന് ചോദിച്ചുകൊണ്ടിരിക്കുകയാണ്. നമുക്കും അറിയില്ല എന്നതാണ് സത്യം.

പിന്നെ എല്ലാവരും ജോലി ചെയ്യുന്നത്

പിന്നെ എല്ലാവരും ജോലി ചെയ്യുന്നത് ജീവിക്കാനാണല്ലോ. അതിനാല്‍ പരിപാടി നിര്‍ത്തിയാലും ഞങ്ങള്‍ക്ക് മുന്നോട്ടുപോയേ പറ്റൂ. അതിനാലാണ് എല്ലാവരും കൂടി പുതിയ മിനി വെബ് സീരിസിന് തുടക്കമിട്ടതെന്നും നിഷ സാരംഗ് പറഞ്ഞു. ജനങ്ങള്‍ ചിരിക്കാന്‍ വേണ്ടി ഞങ്ങളൊന്നും ചെയ്തിട്ടില്ലെന്നും കഥയിലെ ഓരോ സന്ദര്‍ഭത്തിലും നന്നായി അഭിനയിക്കുക മാത്രമാണ് ചെയ്തതെന്നും ബിജു സോപാനവും പറയുന്നു.

ഞങ്ങളുടെ കോമ്പിനേഷന്‍ ജനങ്ങള്‍

ഞങ്ങളുടെ കോമ്പിനേഷന്‍ ജനങ്ങള്‍ ഇഷ്ടപ്പെടുന്നു എന്നറിയുന്നതില്‍ സന്തോഷം. ഇനിയും കൂടുതല്‍ നല്ല പരിപാടികളുമായി ജനങ്ങളെ സന്തോഷിപ്പിക്കണമെന്നാണ് ആഗ്രഹം. നിലവില്‍ ഉപ്പും മുളകിന്‌റെ ഷൂട്ടിങ് നിര്‍ത്തിവെച്ചിരിക്കുകയാണെന്നും തങ്ങള്‍ക്കും ഔദ്യോഗിക അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്നും നീലുവും ബാലുവും പറഞ്ഞു. അതേസമയം ഉപ്പും മുളകിന് പിന്നാലെ നിരവധി സിനിമകളില്‍ ബാലുവും നീലുവും അഭിനയിച്ചിരുന്നു.

കൂടാതെ ഉപ്പും മുളകിലെ

കൂടാതെ ഉപ്പും മുളകിലെ മറ്റ് താരങ്ങള്‍ക്കും സിനിമകളില്‍ വേഷം ലഭിച്ചു. ഉപ്പും മുളകിന്‌റെ പുതിയ എപ്പിസോഡുകള്‍ക്കായി വലിയ ആകാംക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്. എന്നാല്‍ ഇനി കുറച്ച് നാളുകള്‍ കഴിഞ്ഞ ശേഷം മാത്രമേ പരമ്പര പുനരാരംഭിക്കൂ എന്ന സൂചനകളാണ് ചാനല്‍ നല്‍കിയത്. ഉപ്പും മുളകിന് പിന്നാലെയാണ് ചക്കപ്പഴം എന്ന കുടുംബ പരമ്പരയും ഫ്‌ളവേഴ്‌സില്‍ വന്നത്. ചക്കപ്പഴം സമയത്തും ഉപ്പും മുളകിന് മികച്ച സ്വീകാര്യതയാണ് പ്രേക്ഷകര്‍ നല്‍കിയത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X