ഉപ്പും മുളകിലെ ബാലും നിസാരക്കാരനല്ല!! ഇങ്ങനെയൊരു മുഖം കൂടി താരത്തിനുണ്ട്., കാണൂ
കലയെ അങ്ങേയറ്റം ഗൗരവത്തോടെ കാണുന്ന വ്യക്തിയാണ്.
ഫ്ളവേഴ്സ് സംപ്രേക്ഷണം ചെയ്യുന്ന ഉപ്പും മുളകും എന്ന സീരിയലിലൂടെ പ്രേക്ഷകരുടെ സ്വീകരണ മുറിയിൽ നിത്യ സന്ദർശകനായ താരമാണ് ബിജു സോപാനം. അഭിനയം ജീവിതം തുടങ്ങി വർഷങ്ങളായിട്ടും ബിജു സോപാനത്തിന് ഹൈക്ക് നൽകിയത് ഉപ്പും മുളകിലെ ബാലചന്ദ്രൻ തമ്പി എന്ന ബാലുവാണ്. ബിജു എന്ന പേരിനേക്കാലും പ്രേക്ഷകർക്ക് സുപരിചിതം ബാലു എന്നാണ്. ഇന്ന് പരമ്പരകളിലെ സൂപ്പർ താരം ബിജു സോപാനം തന്നെയാണ്.
ബിഗ് സ്ക്രീൻ, മിനി സ്ക്രീൻ അഭിനയം മാത്രമല്ല താരത്തിന്റെ കയ്യിലുളളത്. പ്രേക്ഷകർ പ്രതീക്ഷിക്കുന്നതിലും ഒരുപിട മുകളിലാണ് താരം. ക്യാമറയ്ക്ക് മുന്നിൽ കളിച്ചു ചിരിച്ചു നടക്കുന്നുവങ്കിലും യഥാർഥ ജീവിതത്തിൽ അൽപം സീരയസ് ആണ്. കലയെ അങ്ങേയറ്റം ഗൗരവത്തോടെ കാണുന്ന വ്യക്തിയാണ്. മഴവില്ല് മനോരമ സംപ്രേക്ഷണം അവതരിപ്പിക്കുന്ന ഒന്നും ഒന്നും മൂന്നിൽ എത്തിയപ്പോഴാണ് ശരിയ്ക്കും ബിജു സോപാനത്തിന്റെ യഥാർഥ മുഖം പുറത്തു വന്നത്. യഥാർഥ ജീവത്തിൽ താരം ഇങ്ങനെയാണ് കാണൂ...

അതീവ ഗൗരവത്തോടെ
വളരെ അലസനായി നടക്കുന്ന ബാലു എന്ന ബിജു സോപനത്തെയാണ് പ്രേക്ഷകർ കണ്ടിരുന്നത്. എന്നാൽ ക്യാമറ ഓഫ് ചെയ്താൽ കഥ മാറി. കലയെ അങ്ങേയറ്റം ഗൗരവത്തോടെ കാണുന്ന താരമാണിദ്ദേഹം. സിനിമ സിരിയിൽ അഭിനയം മാത്രമല്ല. നാടൻ പാട്ട് ലോകത്തിലും നാടക ലോകത്തിലുമൊക്കെ സജീവമാണ്. റിമി ടോമി അവതാരിപ്പിക്കുന്ന ഒന്നും ഒന്നും മൂന്ന് എന്ന പരിപാടിയിലാണ് ബിജു സോപാനത്തിന്റെ ഒട്ടും പ്രതീക്ഷിക്കാത്ത മുഖം പ്രേക്ഷകർ കണ്ടത്.

സംസ്കൃത നാടകങ്ങൾ
ടെലിവിഷൻ പരമ്പരകളിലൂടെ സജീവമായ ബിജു സോപാനത്തിന്റെ പ്രധാന കർമ്മ മണ്ഡലം നാടക ലോകമാണ്. സ്റ്റേജ് നാടകങ്ങളിൽ മാത്രമല്ല, സംസ്കത നാടകങ്ങളിലും താരം സജീവമാണ്. ഇന്ത്യയ്ക്ക് അകത്തും പുറത്തുമായി ഒരുപാട് വേദികളിൽ നടകം അവതരിപ്പിച്ചിട്ടുണ്ട്. സാഹിത്യക്കാരൻ കാവാലം നാരായണ പണിക്കരാണ് ബിജു സോപാനത്തിന്റെ ഗുരു.

അക്ഷരം പ്രതി ഞെട്ടിച്ചു
ഇതുവരെ പ്രേക്ഷകർ കാണാത്ത ഒരു ബാലുവിനെയായിരുന്നു ഒന്നും ഒന്നും മൂന്ന് വേദിയിൽ കണ്ടത്. സ്വാഭാവിക കോമഡിയിലൂടേയും ഹാസ്യ ഭാവങ്ങളിലൂടേയും ജനങ്ങളെ കുടുകുടാ ചിരിപ്പിക്കുന്ന താരത്തിനെയല്ല അവിടെ കണ്ടത്. ഭാസന്റെ സംസ്കൃത നാടകത്തിലെ ഭീമൻ ഘടോൽകചനെ കാണുന്ന രംഗം വേദിയിൽ അവതരിപ്പിച്ചു. റിമിടോമി ഉൾപ്പെടെ എല്ലാവരേയും ഞെട്ടിപ്പിക്കുന്ന പ്രകടനമായിരുന്നു അത്.

പാട്ടും ഞെട്ടിച്ചു
സംസ്കൃത നാടകം മാത്രമല്ല ബിജുവിന്റെ നാടൻ പാട്ടും പ്രേക്ഷകരിൽ ആവേശം ജനിപ്പിച്ചിരുന്നു. പ്രോഗ്രാമിന്റെ തുടക്കത്തിൽ തന്നെ റിമി ടോമിയോടൊപ്പം പാട്ടുപാടി പ്രേക്ഷകരെ കയ്യിലെടുത്തിരുന്നു. ഊരുവഴിടെ വക്കത്തു നിക്കണ' എന്നു തുടങ്ങുന്ന നാടൻ പാട്ടാണ് ബിജു ആദ്യം പാടിയത്. പിന്നീട് കൈതോല പായവിരിച്ച്' എന്ന ഗാനം റിമിയും ഒപ്പം ചേർന്ന് പാടി. ആദ്യം മുതൽ അവസാനം വരെ പ്രേകക്ഷകരെ ചിരിപ്പിക്കാൻ താരത്തിനായിരുന്നു. ഉപ്പും മുളകും പരമ്പരയെ പോലെ തന്നെ ഒന്നും ഒന്നും മൂന്നിന്റെ വേദിയിലും തകർപ്പൻ പ്രകടനം കാഴ്ചവെച്ചതിനു ശേഷമാണ് താരം പോയത്. തട്ടുംപുറത്ത് അച്യുതനി'ലെ വിശേഷങ്ങളുമായിട്ടാണ് ബിജു സോപാനം എത്തിയത്. ഇദ്ദേഹത്തിനോടെപ്പം നായിക ശ്രവണയും ചിത്രത്തിലെ മറ്റു താരങ്ങളായ മാളവികയും വിശ്വയും എത്തിയിരുന്നു.


Click it and Unblock the Notifications











