For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ലച്ചുവിന്‍റെ വിവാഹത്തിന് ശരിക്കും കരഞ്ഞുപോയി! ആ രംഗത്ത് ഗ്ലിസറിന്‍ വേണ്ടിവന്നില്ലെന്ന് ബാലു!

  |

  മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ സ്വന്തം പരിപാടികളിലൊന്നാണ് ഉപ്പും മുളകും. പ്രായഭേദമന്യേ എല്ലാവരും ഒരുപോലെ ഇഷ്ടപ്പെടുന്ന പരിപാടിക്ക് ശക്തമായ സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. അടുത്തിടെയായിരുന്നു പരിപാടി 1000 എപ്പിസോഡ് പിന്നിട്ടത്. ഇതിന് പിന്നാലെയായാണ് ബാലുവിന്റെ കുടുംബത്തിലെ ആദ്യവിവാഹവും നടന്നത്. ലച്ചുവിന്റെ വിവാഹത്തിനുള്ള ാെരുക്കങ്ങളും ഹല്‍ദി ആഘോഷവുമൊക്കെ പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരുന്നു. നീലുവിന്റെ സഹോദരനായ ശ്രീരാജിന്റെ മകനും ലച്ചുവും വിവാഹിതരായേക്കുമെന്നായിരുന്നു ആദ്യത്തെ വിവരങ്ങള്‍. ഈ ബന്ധത്തില്‍ ബാലുവിനെ താല്‍പര്യമുണ്ടായിരുന്നില്ല. മകള്‍ക്കായി മറ്റൊരാളെ കണ്ടെത്തുകയായിരുന്നു അദ്ദേഹം.

  നേവി ഓഫീസറായ സിദ്ധാര്‍ത്ഥാണ് ലച്ചുവിനെ വിവാഹം ചെയ്തത്. വിവാഹ ശേഷം പഠനം തുടരുന്നതിനായി ലച്ചുവിന് സ്വന്തം വീട്ടില്‍ നില്‍ക്കാനുള്ള അനുവാദം സിദ്ധാര്‍ത്ഥും കുടുംബവും നല്‍കിയിട്ടുണ്ട്. കുടുംബാംഗങ്ങളും സുഹൃത്തുക്കളുമൊക്കെയായി ലച്ചുവിന്റെ വിവാഹം ഗംഭീരമായി ആഘോഷിച്ചിരുന്നു. മകളെ കൈപിടിച്ചുകൊടുക്കുമ്പോഴും വരന്റെ വീട്ടിലേക്കായി പോവുന്നതിനിടയിലും ബാലു വികാരഭരിതനായിരുന്നു. അതിനിടയിലായിരുന്നു സങ്കടം സഹിക്കാനാവാതെ നീലുവും കരഞ്ഞത്. മുടിയനും കേശുവും ശിവാനിയുമെല്ലാം സങ്കടത്തിലായിരുന്നു. വിവാഹം ഷൂട്ട് ചെയ്യുമ്പോള്‍ താന്‍ ശരിക്കും കരഞ്ഞുപോയെന്നും ഗ്ലിസറിനൊന്നും ആവശ്യം വന്നില്ലെന്നും ബിജു സോപാനം പറയുന്നു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക്‌ നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു അദ്ദേഹം വിശേഷങ്ങള്‍ പങ്കുവെച്ചത്.

  ലച്ചുവിനെ മാറ്റിനിര്‍ത്തിയുള്ള സംസാരം

  ലച്ചുവിനെ മാറ്റിനിര്‍ത്തിയുള്ള സംസാരം

  ഒരു കുടുംബത്തില്‍ സംഭവിക്കുന്ന സാധാരണ സംഭവങ്ങളുമായാണ് ഉപ്പും മുളകും മുന്നേറുന്നത്. സ്വന്തം ഉത്തരവാദിത്തത്തെക്കുറിച്ച് വ്യാകുലപ്പെടാതെ കളിയും ചിരിയുമായി നടക്കുന്ന ബാലു പലപ്പോഴും നീലുവിനെ ഞെട്ടിക്കാറുണ്ട്. ലച്ചുവിനായി സ്വര്‍ണ്ണമെടുക്കുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കിടയില്‍ ചെക്ക് നല്‍കിയത് അത്തരമൊരു സംഭവമായിരുന്നു. വിവാഹം കഴിഞ്ഞ് വരനൊപ്പം ഇറങ്ങുന്നതിന് മുന്‍പ് ലച്ചുവിനെ മാറ്റിനിര്‍ത്തിയുള്ള ബാലുവിന്‍രെ സംസാരം പ്രേക്ഷകരുടെ കണ്ണുകളെ ഈറനണിയിച്ചിരുന്നു. അച്ഛന്റെ വാക്കുകള്‍ കേട്ട് ലച്ചുവും കരയുന്നുണ്ടായിരുന്നു. സംസാരത്തിനിടയില്‍ ബാലുവും വിങ്ങിപ്പൊട്ടുന്നുണ്ടായിരുന്നു.

   അമ്മയെക്കുറിച്ച്

  അമ്മയെക്കുറിച്ച്

  നീലുവിനെക്കുറിച്ചായിരുന്നു ബാലു സംസാരിച്ചത്. ഉത്തരവാദിത്തം ഏറ്റെടുക്കാതെ താനും കുട്ടിക്കളിയുമായി നടന്നപ്പോള്‍ നിങ്ങളുടെ കാര്യങ്ങളെല്ലാം നോക്കിനടത്തിയത് അമ്മയാണെന്നും അമ്മയുടെ കഷ്ടപ്പാട് മറക്കരുതെന്നും ബാലു ലച്ചുവിനോട് പറഞ്ഞിരുന്നു. സിദ്ധാര്‍ത്ഥിനൊപ്പം ഇറങ്ങാനായി നില്‍ക്കുന്നതിനിടയിലായിരുന്നു ബാലുവിന്റെ ഈ സംസാരം. ലച്ചു എവിടെ എന്ന് എല്ലാവരും തിരക്കുമ്പോള്‍ എന്തോ സംസാരിക്കാനായി ബാലു വിളിച്ചോണ്ട് പോയെന്നായിരുന്നു നീലു പറഞ്ഞത്.

  കരയാന്‍ ഗ്ലിസറിന്‍ വേണ്ടി വന്നില്ല

  കരയാന്‍ ഗ്ലിസറിന്‍ വേണ്ടി വന്നില്ല

  ഗ്ലിസറിനില്ലാതെ കരഞ്ഞതിനെക്കുറിച്ച് പല താരങ്ങളും തുറന്നുപറയാറുണ്ട്. ഈ രംഗത്ത് തനിക്ക് ഗ്ലിസറിന്‍ വേണ്ടി വന്നിരുന്നില്ലെന്ന് ബിജു സോപാനം പറയുന്നു. തിരക്കഥയ്ക്കനുസരിച്ച് പ്ലാന്‍ ചെയ്ത രംഗമായിരുന്നില്ല അത്. മകള്‍ക്കായി കുറച്ച് ഉപദേശം കൊടുക്കണമെന്നായിരുന്നു ഉദ്ദേശിച്ചത്. എന്നാല്‍ ആ രംഗത്തില്‍ അഭിനയിക്കുമ്പോള്‍ തനിക്ക് കണ്ണുനീര്‍ നിയന്ത്രിക്കാനായില്ലെന്ന് അദ്ദേഹം പറയുന്നു.

  ജൂഹിയും നന്നായി ചെയ്തു

  ജൂഹിയും നന്നായി ചെയ്തു

  ലച്ചുവായെത്തുന്ന ജൂഹിയും ആ രംഗത്തില്‍ മികച്ച അഭിനയമായിരുന്നുവെന്നും ബിജു സോപാനം പറയുന്നു. സ്‌ക്രീനില്‍ മാത്രമല്ല ജീവിതത്തിലും അവര്‍ മക്കളാണ്. ഷൂട്ടിംഗിനായെത്തിയ ആദ്യദിവസം മുതല്‍ അവരെല്ലാം അച്ഛനെന്നാണ് വിളിക്കുന്നത്. ഹൃദയം കൊണ്ടാണ് അവര്‍ അങ്ങനെ വിളിക്കുന്നത്. തനിക്ക് ഏഴുമക്കളാണെന്നായിരുന്നു നേരത്തെ നീലു പറഞ്ഞത്. അച്ഛനേയും അമ്മയേയും തുടക്കം മുതലേ അങ്ങനെ തന്നെയാണ് വിളിച്ച് ശീലിച്ചതെന്ന് മക്കളും പറഞ്ഞിരുന്നു.

  സ്വഭാവികമായ ഇമോഷന്‍

  സ്വഭാവികമായ ഇമോഷന്‍

  മകളുടെ വിവാഹം നടക്കുമ്പോള്‍ ഏതൊരച്ഛനും സ്വഭാവികമായുണ്ടാവുന്ന ഇമോഷനാണ് അപ്പോള്‍ തനിക്കും തോന്നിയതെന്നും ബിജു സോപാനം പറയുന്നു. മകളുടെ കൊപിടിച്ച് കൊടുക്കുമ്പോഴും അവര്‍ ഇറങ്ങുമ്പോഴും മാറിനിന്ന് വികാരഭരിതനാവുന്ന അച്ഛന്‍. അച്ഛന്റെ ഇമോഷന്‍ തന്നെയാണ് ബാലുവും അനുഭവിച്ചത്. അതിനാലാണ് കരഞ്ഞുപോയതെന്നും താരം പറയുന്നു. പൊതുവേ ബോള്‍ഡായി വിശേഷിപ്പിക്കുന്ന നീലുവും ലച്ചുവിന്റെ വിവാഹദിനത്തില്‍ കരഞ്ഞിരുന്നു. എന്നെക്കൂടി കരയിപ്പിക്കാതെടി നീലുവെന്നായിരുന്നു ബാലുവിന്റെ ഡയലോഗ്.

  വിശേഷങ്ങള്‍ തീരുന്നില്ല

  വിശേഷങ്ങള്‍ തീരുന്നില്ല

  വിവാഹം കഴിഞ്ഞിട്ട് ദിവസങ്ങള്‍ പിന്നിട്ടെങ്കിലും സോഷ്യല്‍ മീഡിയയില്‍ ഇപ്പോഴും നിറഞ്ഞുനില്‍ക്കുന്നത് ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളാണ്. വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോയുമൊക്കെ പുറത്തുവരുന്നുണ്ട്. അവതാരകനും അഭിനേതാവുമായ ഡെയ്ന്‍ ഡെവിസ് എന്ന ഡീഡിയായിരുന്നു ലച്ചുവിന്‍രെ വരാനയെത്തിയത്. ഉപ്പും മുളകും അനുഭവത്തെക്കുറിച്ച് തുറന്നുപറഞ്ഞ് ഡീഡിയും എത്തിയിരുന്നു.

  English summary
  Biju Sopanam talking about emotional scene during Lachu's Marriage
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X