അമ്മച്ചി ആഗ്രഹിച്ചത് പോലെ തന്നെ! കൂട്ടുകാരിയായി വന്ന താര! വെറുപ്പിക്കലൊന്നുമില്ല! കൈയ്യടിച്ച് ഫാന്‍സ്

വ്യത്യസ്തമായ വ്‌ളോഗുമായി സജീവമാണ് ബിനീഷ് ബാസ്റ്റിന്‍. ബിനീഷിന്റെ അമ്മയും വീഡിയോയിലൂടെയായി പ്രേക്ഷകര്‍ക്ക് പരിചിതയാണ്. ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹമാണ് മകന്റെ വിവാഹം എന്ന് അവര്‍ പറഞ്ഞിരുന്നു. അടുത്തിടെയായിരുന്നു ബിനീഷും താരയും വിവാഹിതയായത്. വര്‍ഷങ്ങളായുള്ള പരിചയമാണ് വിവാഹത്തിലേക്ക് എത്തിയത്. വിവാഹം തീരുമാനിച്ചത് മുതലുള്ള വിശേഷങ്ങള്‍ ഇരുവരും പങ്കുവെക്കുന്നുണ്ടായിരുന്നു. അമ്മ ആഗ്രഹിച്ചത് പോലെ തന്നെയുള്ളൊരാളാണല്ലോ വീട്ടിലേക്ക് വന്നതെന്നായിരുന്നു എല്ലാവരും പറഞ്ഞത്. അമ്മച്ചിയെ സ്വന്തമായി തന്നെയാണ് താരയും കാണുന്നത്. യാത്രയിലും, പുറത്ത് പോവുമ്പോഴും, പള്ളിയിലുമെല്ലാം ഇവരൊന്നിച്ചാണ് പോവാറുള്ളത്. ഇപ്പോഴിതാ കുടുംബസമേതമായി രസകരമായൊരു വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

സ്‌കൂളൊക്കെ തുറന്നിരിക്കുകയാണല്ലോ, ഞങ്ങള്‍ക്കും സ്‌കൂളില്‍ പോവാനും പഠിക്കാനുമൊക്കെ ആഗ്രഹം തോന്നി. അങ്ങനെയായിരുന്നു അമ്മയും മകനും താര ടീച്ചറിന്റെ ക്ലാസിലേക്ക് പോയത്. 10 വാക്കുകള്‍ ടീച്ചര്‍ ഇരുവരെക്കൊണ്ടും എഴുതിപ്പിച്ചിരുന്നു. അമ്മച്ചിയായിരുന്നു അഞ്ചെണ്ണം ശരിയാക്കിയത്. ബാസ്റ്റിന് മൂന്നെണ്ണമാണ് ശരിയാക്കിയത്. ഏതൊക്കെയാണ് തെറ്റിയതെന്നും, അതിന്റെ കാരണവും ടീച്ചര്‍ ഇരുവരോടും വിശദീകരിച്ചിരുന്നു. ഇങ്ങനെ പോയാല്‍ ശരിയാവില്ലെന്നും, നന്നായി പഠിക്കണമെന്നും ഇരുവരും പറഞ്ഞിരുന്നു. ടീച്ചറുടെ വീട്ടില്‍ ആരൊക്കെയുണ്ടെന്നും, കല്യാണം കഴിഞ്ഞതാണോയെന്നുമൊക്കെ ഇരുവരും താരയോട് ചോദിക്കുന്നുണ്ടായിരുന്നു. ഇതാദ്യമായാണ് ഇത്രയും രസകരമായൊരു വീഡിയോ കാണുന്നതെന്നായിരുന്നു കമന്റുകള്‍.

Bineesh Bastin new video
Photo Credit: Bineesh Bastin / Facebook

മൂന്നുപേരും കൊള്ളാം. പത്ത് മിനിറ്റ് പെട്ടെന്ന് പോയി. ഒരു ലാഗും തോന്നിയില്ല. ഇങ്ങനെയൊരു മോളെ കിട്ടിയതിന് ദൈവത്തിനോട് നന്ദി പറയണം. നല്ല ടീച്ചറും, കുട്ടികളും. ഈ വീഡിയോ ഇഷ്ടമായി. അടിപൊളി, കോമഡിയായിട്ടുണ്ട്. നമ്മളെല്ലാവരും കുട്ടിക്കാലം കഴിഞ്ഞല്ലേ വന്നത്. ഇതുപോലെ കേട്ടെഴുത്തൊക്കെ ഒരുപാട് എഴുതിയിട്ടുണ്ട്. ഇത്രയും ഭംഗിയായി പഠിപ്പിക്കുന്ന താരകുട്ടി മിടുക്കി. ഇനിയും പഠിക്കണം, തുടങ്ങിയ പ്രതികരണങ്ങളായിരുന്നു വീഡിയോയുടെ താഴെ വന്നത്്.

Read more about: Bineesh Bastin
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X