സ്ത്രീധനം വാങ്ങുന്നില്ല, വീട്ടിലേക്ക് വരുന്ന താരയാണ് എനിക്ക് കിട്ടുന്ന ധനം; അച്ചാര കല്യാണത്തെ കുറിച്ച് ബിനീഷ്!

വിവാഹ തിയ്യതി അടുത്തതിനാൽ ചടങ്ങുകൾ ഭം​ഗിയായി നടത്താനുള്ള ഓട്ടപാച്ചിലിലാണ് ബിനീഷ് ബാസ്റ്റിൻ. അടുത്തിടെയായിരുന്നു ബിനീഷിന്റെ എൻ​ഗേജ്മെന്റ്. വലിയ ആർഭാടമില്ലാതെ വളരെ ചെറിയൊരു ചടങ്ങായിരുന്നു എൻ​ഗേജ്മെന്റ്. ആറ് വർഷത്തോളം നീണ്ട പ്രണയത്തിനുശേഷമാണ് താരയെ ബിനീഷ് ജീവിത സഖിയാക്കാൻ പോകുന്നത്. ഇപ്പോഴിതാ എൻ​ഗേജ്മെന്റിന് മുമ്പ് നടന്ന അച്ചാര കല്യാണം എന്ന ചടങ്ങിന്റെ വിശേഷങ്ങൾ വീഡിയോയായി പങ്കിട്ടിരിക്കുകയാണ് താരം.

ഭാവിവധു താരയുടെ കുടുംബം ഇന്ന് വീട്ടിലേക്ക് വരികയാണ്. ഞങ്ങളുടെ വീട്ടിൽ‌ വെച്ച് ബിനീഷിന്റെ വിവാഹനിശ്ചയം അല്ലെങ്കിൽ അച്ചാര കല്യാണം നടക്കാൻ പോവുകയാണ്. അടൂരാണ് പെണ്ണിന്റെ വീട്. അവിടെ നിന്ന് ഫോർട്ട് കൊച്ചിയിലുള്ള ഞങ്ങളുടെ വീട്ടിലേക്ക് മൂന്ന് മൂന്നര മണിക്കൂർ യാത്രയുണ്ട്. പെണ്ണുകാണലിന്റെ വീ‍ഡിയോ നിങ്ങൾ കണ്ടിട്ടുണ്ടാകുമെന്ന് കരുതുന്നു.

Bineesh Bastin
Photo Credit: Bineesh Bastin / facebook

മനസമ്മതവും കല്യാണ തിയ്യതിയും നിശ്ചയിക്കാൻ വേണ്ടിയാണ് താരയുടെ കുടുംബവും ബന്ധുക്കളും വരുന്നത്. 25 പേരോളമുണ്ട്. കല്യാണം എല്ലാവരേയും വിളിച്ച് കൂട്ടി അടിപൊളിയാക്കാനാണ് പ്ലാൻ. എല്ലാവരേയും കല്യാണം ക്ഷണിക്കും തിയ്യതിയും അറിയിക്കും. താരയുടെ പല ബന്ധുക്കളുടേയും പേര് ഞങ്ങൾക്ക് അറിയില്ല. താരയുടെ വീട്ടിൽ നിൽക്കാൻ പോവുമല്ലോ. അപ്പോഴേക്കും എല്ലാവരുടേയും പേര് ഞാൻ പഠിച്ച് പറഞ്ഞ് തരാം.

അച്ചാര കല്യാണത്തിനുള്ള പന്തൽ ഞങ്ങൾ തന്നെയാണ് വീട്ടുമുറ്റത്ത് തുണി വാങ്ങിച്ച് സെറ്റാക്കിയത്. എവിടെ ചെന്നാലും കുട്ടികളെയാണ് ഞാൻ ആദ്യം പരിചയപ്പെടുന്നത്. അവരുടെ എല്ലാം പേര് എനിക്ക് അറിയാം. വീടിന് മുന്നിലൂടെയുള്ള കാനയെ കുറിച്ച് എല്ലാവരും ചോ​ദിക്കുന്നുണ്ട്. കോർപ്പറേഷൻകാർ ഇതുവരെയും സ്ലാബ് ഇട്ട് തന്നിട്ടില്ല. കോർപ്പറേഷന്റെ കാനയാണ്.

വീട് കാണിക്കുമ്പോൾ കാനയുടെ ഭാ​ഗവും അതിൽ ഉൾപ്പെടും. അതൊരു കുറവാണ്. പക്ഷെ ഞങ്ങൾ അത് പരി​ഹരിക്കും. ഭക്ഷണം വീട്ടിലാണ് ഒരുക്കിയത്. ഒരു സാധാരണക്കാരന്റെ വീട്ടിൽ ഇങ്ങനെയുള്ള ചടങ്ങുകൾ നടന്നാൽ ഇതുപോലെയൊക്കെയാകും ഉണ്ടാവുക. മോഡേൺ രീതിയിലൊന്നുമല്ല. സാധാരണ രീതിയിലാണ് ചടങ്ങുകൾ നടത്തിയത്. സാധാരണക്കാരന്റെ പെണ്ണ് കാണലും ചെക്കൻ കാണലുമെല്ലാം ഇതുപോലെയാകും.

അച്ചാര കല്യാണമെന്നാൽ മനസമ്മതത്തിന്റെ ഡേറ്റ് അറിയുക, കല്യാണത്തിന്റെ ഡേറ്റ് അറിയുക. അതൊക്കെയാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. അച്ചാരം എന്നാൽ സ്ത്രീധനം കൊടുക്കുന്നതിനേയാണ് ഉദ്ദേശിക്കുന്നത്. പണ്ട് സ്ത്രീധനം കൊടുക്കലൊക്കെ ഉണ്ടായിരുന്നു. ഇപ്പോൾ അതൊന്നുമില്ല. ഞാൻ സ്ത്രീധനം വാങ്ങിയല്ല വിവാഹം കഴിക്കുന്നത്.

Bineesh Bastin
Photo Credit: Bineesh Bastin / facebook

ഞങ്ങൾക്ക് ഞങ്ങളുടെ വീട്ടിലേക്ക് വരുന്ന സ്ത്രീ അതായത് താര തന്നെയാണ് ധനം. കാരണവന്മാരാണ് തിയ്യതിയൊക്കെ തമ്മിൽ സംസാരിച്ച് തീരുമാനിക്കുന്നത് അച്ചാര കല്യാണത്തെ കുറിച്ച് സംസാരിക്കവെ ബിനീഷ് പറഞ്ഞു. മോന്റെ വിവാഹം നടക്കാനായി കുറേ നാളുകളായി കാത്തിരിക്കുകയാണ്. അവന് പല വിവാഹ ആലോചനകളും വന്നിരുന്നു. എന്നാൽ അപ്പോഴെല്ലാം ബിനീഷ് ഇപ്പോൾ വേണ്ട ഇപ്പോൾ വേണ്ടെന്ന് പറഞ്ഞ് തട്ടിമാറ്റുകയായിരുന്നു.

ഇപ്പോഴാണ് ദൈവം വിവാഹത്തിന് അനുവദിച്ചത്. ഞങ്ങളുടെ സന്തോഷത്തിൽ നിങ്ങളും പങ്കുചേരുക പ്രാർത്ഥിക്കുക. അച്ചാര കല്യാണത്തിന് ഞങ്ങളുടെ അടുത്ത ബന്ധുക്കൾ മാത്രമെ പങ്കെടുക്കുന്നുള്ളു എന്ന് ബിനീഷിന്റെ അമ്മച്ചിയും സന്തോഷം പങ്കിട്ട് പറഞ്ഞു. മകന്റെ വിവാഹം നടന്ന് കാണാൻ ഏറെ നാളുകളായി കാത്തിരിക്കുകയായിരുന്നു അമ്മച്ചി.

ബിനീഷ് തനിക്ക് വേണ്ടപ്പെട്ടവരേയെല്ലാം കല്യാണത്തിന് ക്ഷണിച്ച് തുടങ്ങി. എല്ലാം ഭം​ഗിയായി നടക്കാനുള്ള ആശംസകളും പ്രാർത്ഥനകളുമാണ് കമന്റ് ബോക്സ് മുഴുവൻ. ബോഡി ബിൽഡിംഗിലൂടെ സിനിമയിലെത്തിയ ബിനീഷ് പോക്കിരി രാജ, പാസഞ്ചർ, അണ്ണൻ തമ്പി, ആക്ഷൻ ഹീറോ ബിജു, ഡബിൾ ബാരൽ, വിജയ് ചിത്രം തെരി, പൊറിഞ്ചു മറിയം ജോസ്, കാട്ടുമാക്കാൻ തുടങ്ങിയ സിനിമകളിൽ വേഷമിട്ടിട്ടുണ്ട്.

Read more about: Bineesh Bastin
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X