കെയറിങ്ങും സ്നേഹവുമുണ്ട്, പറയുന്നതെല്ലാം വാങ്ങി തരും, വീട് ഞങ്ങളുടേത് അല്ല; മറുപടിയുമായി ടീമും കുടുംബവും!

അടുത്തിടെ വരെ ബിനീഷ് ബാസ്റ്റിനും അമ്മച്ചിക്കുമായിരുന്നു ആരാധകർ ഏറെയും എന്നാൽ താര വന്നശേഷം അമ്മച്ചി-താര കോമ്പോയ്ക്കാണ് ആരാധകർ. എവിടെ ചെന്നാലും എല്ലാവരും താരയുടേയും അമ്മച്ചിയുടേയും വിശേഷങ്ങളാണ് ചോദിക്കാറുള്ളതെന്നും താൻ ഔട്ടായിയെന്നും തമാശയായി ബിനീഷും പറയാറുണ്ട്. ഇപ്പോഴിതാ അമ്മച്ചിക്കും താരയ്ക്കും ഒപ്പമിരുന്ന് പ്രേക്ഷകരുടെ ചോദ്യങ്ങൾക്ക് ക്യു ആന്റ് എ വീഡിയോയിലൂടെ മറുപടി നൽകിയിരിക്കുകയാണ് ബിനീഷും കുടുംബവും.

ബീനിഷിൽ ഏറ്റവും ഇഷ്ടപ്പെട്ട സ്വഭാവം എന്താണെന്ന ചോ​​ദ്യത്തിന് താര നൽകിയ മറുപടി ഇങ്ങനെയായിരുന്നു... എനിക്ക് ബിനീഷ് ചേട്ടനിൽ ഇഷ്ടപ്പെട്ട സ്വഭാവം അദ്ദേഹം വളരെ കെയറിങ്ങാണ്. നല്ല സ്നേഹമുണ്ട്. ഞാൻ പറയുന്നതെല്ലാം വാങ്ങി തരും.

Bineesh Bastin

വേണ്ടെന്ന് പറഞ്ഞാലും നിർബന്ധിച്ച് വാങ്ങിത്തരും. വില കൂടിയ സാധനങ്ങൾ ഞാൻ ചേട്ടനോട് വാങ്ങിത്തരാൻ പറയാറില്ല. ചേട്ടൻ വില നോക്കാറില്ല. ഇഷ്ടപ്പെടുന്നത് വാങ്ങിക്കും. എന്റെ പപ്പയുടെ അതേ പെരുമാറ്റമാണ് ചേട്ടന്. പപ്പ പുറത്ത് പോയി വരുമ്പോൾ ഞങ്ങൾക്കായി എന്തെങ്കിലും കൊണ്ടുവരും. ചേട്ടനും അങ്ങനെയാണ്.

എന്നോടും അമ്മച്ചിയോടും എന്ത് വേണമെന്ന് വിളിച്ച് ചോദിക്കും. ആ സ്വഭാവം എനിക്ക് ഇഷ്ടമാണ് താര പറഞ്ഞു. താരയുടെ സ്വഭാവം അടുത്തറിഞ്ഞ് തുടങ്ങിയപ്പോഴാണ് കൂടുതൽ മനസിലാക്കിയത്. വളരെ നല്ല സ്വഭാവമാണ്. താര വന്നശേഷം ഞാൻ പുറത്തേക്ക് പോകുന്നത് തന്നെ കുറവാണ്. വീട്ടിൽ തന്നെയാണ് കൂടുതൽ സമയം ചിലവഴിക്കുന്നത്. താരയും നല്ല കെയറിങ്ങാണ്. നന്നായി ഫുഡ് ഉണ്ടാക്കും ബിനീഷ് പറഞ്ഞു.

കല്യാണത്തിന് മുമ്പും ശേഷവും ജീവിതത്തിൽ വലിയ വ്യത്യാസങ്ങൾ ഉള്ളതായി തോന്നുന്നില്ല. ഫ്രണ്ട്സുമായി ചില്ല് ചെയ്യാൻ പോകുന്നത് കുറഞ്ഞു. പക്ഷെ ചേട്ടനെ എപ്പോഴും കാണാൻ കഴിയുന്നുണ്ടെന്നും താര കൂട്ടിച്ചേർത്തു. അമ്മച്ചിയെ എപ്പോഴും ചേർത്ത് പിടിക്കണമെന്ന ഉപദേശത്തിന് അമ്മച്ചിയെ ഞാൻ‌ എന്റെ അമ്മച്ചിയെ പോലെയാണ് നോക്കുന്നത്.

ഒരു കുറവും വരുത്താതെയാണ് എന്നെ രണ്ടുപേരും നോക്കുന്നത്. എനിക്ക് ഇഷ്ടമുള്ള അത്രയും സമയം ഉറങ്ങാം. ഇഷ്ടമുള്ളത് കഴിക്കാം. ഞാൻ വൈകിയാൽ അമ്മച്ചി വഴക്ക് പറയില്ല. ദേഷ്യം കാണിക്കില്ല. ‍ഞങ്ങൾ തമ്മിൽ ഭയങ്കര സ്നേഹമാണെന്നും താ‌ര പറഞ്ഞു. വീട് വെക്കാൻ പ്ലാനിട്ടതിന് പിന്നിലെ കാരണവും ബിനീഷ് വെളിപ്പെടുത്തി. വീട് വെക്കാൻ പ്ലാനുണ്ട്. ഞങ്ങൾ താമസിക്കുന്നത് എന്റെ രണ്ടാമത്തെ ചേട്ടന്റെ വീട്ടിലാണ്. ടീച്ചറാണ് പുള്ളി.

Bineesh Bastin

പുള്ളിക്ക് കല്യാണം നോക്കുന്നുണ്ട്. നാല് മക്കളാണ് അമ്മച്ചിക്ക്. മൂന്നുപേരും വീടുവെച്ചു. എനിക്ക് തറവാടാണ് തന്നത്. അത് ഞാൻ പൊളിച്ച് ഇട്ടിട്ട് അ‍ഞ്ച്, ആറ് വർഷമായി. വീട് വൈകാതെ വെക്കും. അതിനുള്ള പണം സ്വരുക്കൂട്ടി കൊണ്ടിരിക്കുകയാണ്. അമ്മച്ചിയുടെ മറ്റ് മക്കളെല്ലാം വിളിച്ചാൽ കേൾക്കുന്ന ദൂരത്തിലുണ്ട് ബീനിഷ് പറഞ്ഞു.

എല്ലാവരും ഒരുമിച്ച് താമസിച്ചാൽ വഴക്കുണ്ടായേക്കും എന്നതുകൊണ്ട് കൊണ്ടാണ് എല്ലാവരും വീടുവെച്ച് മാറി താമസിക്കുന്നതെന്നും അമ്മച്ചി പറഞ്ഞു. താരയ്ക്ക് അവളുടെ വീട്ടിൽ കിട്ടുന്നതിനേക്കാൾ സ്വാതന്ത്ര്യം ഇവിടെയുണ്ട്. സ്വന്തം വീട്ടിൽ പോയാൽ താരയ്ക്ക് അടുക്കളയിൽ കയറേണ്ട ആവശ്യം ഇല്ല. പിള്ളേരെപ്പോലെ കളിച്ച് നടക്കാം. ഞങ്ങളുടെ വീട്ടിൽ രാവിലെ പത്ത് മണിവരെ അടുക്കളയിൽ അമ്മച്ചിയും താരയും തമ്മിലുള്ള മൽപിടുത്തമാണ്.

പക്ഷെ അടുക്കള ജോലിക്കായിട്ടല്ല താരയെ ഞാൻ കെട്ടി കൊണ്ടുവന്നേക്കുന്നത്. അത് വേറെ കാര്യമെന്നും ബിനീഷ് പറഞ്ഞു. ഹണിമൂൺ പ്ലാനുകളും ഇരുവരും പങ്കുവെച്ചു. ഹണിമൂൺ ബാലിയിലേക്കും മാലി​​ദ്വീപിലേക്കുമാണ്. യുദ്ധം നടക്കുന്നതിനാൽ ടൂർ പോകാൻ പറ്റിയ സാഹചര്യമല്ലല്ലോ എന്നാണ് ഇരുവരും പറഞ്ഞത്.

Read more about: Bineesh Bastin
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X