താരയ്ക്കായി സ്വർണ്ണം വാങ്ങി ബിനീഷ്; പെണ്ണിന്റെ വീട്ടുകാരല്ലേ വാങ്ങേണ്ടത്?, മാറി ചിന്തിച്ചതിന് പ്രശംസകൾ!

ഏറെ നാളത്തെ കാത്തിരിപ്പിനും ഒരുക്കങ്ങൾക്കും ശേഷം നടൻ ബിനീഷ് ബാസ്റ്റിനും താരയും വിവാഹിതരാകാൻ ഒരുങ്ങുകയാണ്. മധുരംവെപ്പ് ചടങ്ങുകൾ ​ഗംഭീരമായി നടത്തിയതിന്റെ വീഡിയോകൾ സോഷ്യൽമീഡ‍ിയയിൽ വൈറലാകുന്നുണ്ട്. ആറ് വർഷത്തെ പ്രണയത്തിനുശേഷമാണ് അടൂർ സ്വദേശിനിയായ താര ബിനീഷിന്റെ ജീവിത സഖിയാകാൻ പോകുന്നത്. അടുത്തിടെയാണ് ബിനീഷ് താൻ പ്രണയത്തിലാണെന്നും വൈകാതെ വിവാ​ഹമുണ്ടാകുമെന്നും ആരാധകരെ അറിയിച്ചത്.

വിവാഹം എറണാകുളത്ത് വെച്ചായതുകൊണ്ട് തന്നെ എൻ​ഗേജ്മെന്റിനുശേഷം താരയുടെ നാട്ടിൽ നാട്ടുകാർക്കും ബന്ധുക്കൾക്കുമായി ചെറിയൊരു സൽക്കാരം ഒരുക്കിയിരുന്നു. കല്യാണം ​ഗംഭീരമാക്കാൻ പ്ലാനുണ്ടായിരുന്നത് കൊണ്ട് തന്നെ എൻ​ഗേജ്മെന്റ് വളരെ ലളിതമായിരുന്നു. വിരലിലെണ്ണാവുന്നവ ആളുകൾ മാത്രം പങ്കെടുത്ത ചടങ്ങായിരുന്നു.

Bineesh Bastin

വിവാഹനിശ്ചയം മുതൽ നാടാകെ നടന്ന് വിവാഹം ക്ഷണിക്കുന്ന വീഡിയോ അടക്കം വ്ലോ​ഗായി ബിനീഷ് തന്റെ പ്രേക്ഷകരിലേക്ക് എത്തിക്കാറുണ്ടായിരുന്നു. ഇപ്പോഴിതാ വിവാഹ​ ഒരുക്കങ്ങളു‌ടെ ഭാ​ഗമായി ബിനീഷ് പങ്കിട്ട പുതിയ വ്ലോ​ഗാണ് ചർച്ചയാകുന്നത്. അമ്മയ്ക്കും സഹോരിക്കും ഒപ്പം തന്റെ ഭാവി ജീവിത പങ്കാളി താരയ്ക്ക് വേണ്ട സ്വർണ്ണാഭരണങ്ങൾ എടുക്കാൻ പോയ വിശേഷങ്ങളാണ് ബിനീഷ് പങ്കുവെച്ചത്.

താരയുടെ കുടുംബാം​ഗങ്ങൾ ആരും തന്നെ ഉണ്ടായിരുന്നില്ല. എറണാകുളത്ത് തന്നെയുള്ള പ്രശസ്തമായൊരു ജ്വല്ലറിയിലാണ് ബിനീഷും കുടുംബവും വിവാ​ഹ ആവശ്യത്തിനുള്ള സ്വർണ്ണം വാങ്ങാനായി പോയത്. എന്ത് നല്ല കാര്യത്തിന് ഇറങ്ങുമ്പോഴും വീട്ടിൽ ഒന്ന് പ്രാർത്ഥിച്ചശേഷമാണ് ഇറങ്ങുന്നത്. അപ്പച്ചൻ ഞങ്ങളെ പഠിപ്പിച്ച ശീലമാണത്.

ഇന്ന് ഞങ്ങൾ നല്ലൊരു കാര്യത്തിന് വേണ്ടി ഇറങ്ങുകയാണ്. വിവാഹത്തിനുള്ള സ്വർണ്ണാഭരണങ്ങൾ എടുക്കാനാണ് പോകുന്നത്. ‍ഞങ്ങൾ‌ സ്ഥിരമായി സ്വർണ്ണം പർച്ചേസ് ചെയ്യുന്ന ‌ജ്വല്ലറിയിൽ നിന്നാണ് വിവാഹ ആവശ്യത്തിനുള്ള ആഭരണങ്ങളും വാങ്ങിയത് എന്നാണ് വ്ലോ​ഗിൽ ബിനീഷ് പറഞ്ഞത്. വിവാഹത്തിന് അണിയാനായി മാലകളും വളകളും മോതിരവും കമ്മലും എല്ലാം ഉൾപ്പെടുന്ന ഒരു വെഡ്ഡിങ് സെറ്റാണ് താരയ്ക്ക് വേണ്ടി ബിനീഷ് വാങ്ങിയത്.

അതും താരയുടെ ഇഷ്ടത്തിന് അനുസരിച്ചാണ് സെലക്ട് ചെയ്തതും. താര ആഭരണങ്ങൾ അണിഞ്ഞപ്പോൾ കൂടുതൽ സുന്ദരിയായിയെന്ന് ബിനീഷ് പറയുന്നതും വ്ലോ​ഗിൽ കേൾക്കാം. വ്ലോ​ഗ് വൈറലായതോടെ പ്രധാനമായും ഉയർന്ന ചോദ്യം പെണ്ണിന്റെ വീട്ടുകാരല്ലേ വധുവിന് ആഭരണങ്ങൾ വാങ്ങേണ്ടത് എന്നതായിരുന്നു. ബിനീഷ് എന്തിനാണ് സ്വർണ്ണം വാങ്ങിയതെന്നും കമന്റുകളുണ്ട്.

Bineesh Bastin

പെണ്ണിന്റെ വീട്ടുകാരല്ലേ സ്വർണ്ണം വാങ്ങേണ്ടത്. പിന്നെ എന്താണ് ഇങ്ങനെ?, പെൺകുട്ടിയുടെ വീട്ടുകാരല്ലേ സ്വർണ്ണമെടുക്കുക? താരയുടെ വീട്ടുകാർ എവിടെ? എന്നിങ്ങനെയായിരുന്നു കമന്റുകൾ. ബിനീഷ് ഒന്നിനോടും പ്രതികരി‌ച്ചിട്ടില്ല. അതേസമയം താരയുടെ കുടുംബത്തെ ബുദ്ധിമുട്ടിക്കാതെ ബിനീഷ് സ്വർണ്ണം വാങ്ങിയത് നല്ല തീരുമാനമായിയെന്ന് അഭിനന്ദിച്ചും നിരവധി പേർ എത്തി.

സ്വർണ്ണം താരയെ കൂടുതൽ സുന്ദരിയാക്കി. ബിനീഷ് നല്ല കാര്യമാണ് നിങ്ങൾ ചെയ്തത്. ഒരുപാട് ആണുങ്ങൾക്ക് ഇതൊക്കെ ഒരു പ്രചോദനം ആവട്ടെ, കുറെ കമന്റ്സ് കണ്ടു പെണ്ണിന്റെ വീട്ടുകാർ സ്വർണം എടുക്കണമെന്ന്... എന്തിന്?. ഇനിയെങ്കിലും ഒന്ന് മാറി ചിന്തിച്ച് കൂടെ. ബിനീഷ് താരയ്ക്ക് ​ഗോൾഡ് എടുത്ത് കൊടുത്തത് നന്നായി. ഇത് കണ്ടെങ്കിലും കുറേയൊക്കെ മാറ്റം ആർക്കെങ്കിലുമൊക്കെ ഉണ്ടാകട്ടെ.

താര പെന്തക്കോസ് സഭയിൽ നിന്ന് കത്തോലിക്ക സഭയിലോട്ട് വരികയാണ്. അതുകൊണ്ടാകും സ്വർണ്ണ ഉപയോഗിക്കാത്തത്. താരയുടെ ബന്ധുജനത്തെ കാണുമ്പോൾ ആൾക്കാരെ കാണുമ്പോൾ അങ്ങനെയാണ് മനസിലാകുന്നത്, കല്യാണം കളറാവട്ടെ എന്നാണ് ബീനിഷിനേയും താരയേയും അനുകൂലിച്ച് വന്ന കമന്റുകൾ. സ്ത്രീധനം വാങ്ങിയല്ല താൻ വിവാഹം കഴിക്കുന്നതെന്നും താര തന്നെയാണ് തനിക്ക് കിട്ടുന്ന ധനമെന്നും വിവാഹം ഉറപ്പിച്ചശേഷം സംസാരിക്കവെ ബിനീഷ് പറഞ്ഞിരുന്നു.

More from Filmibeat

Read more about: Bineesh Bastin
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X