മൊബൈൽ തുറന്നാൽ രേണു, അവരെ കാണേണ്ടെന്ന് വിചാരിക്കാറില്ല, ഇത് എനിക്ക് പറ്റാത്ത കാര്യം; ബിനീഷ് ബാസ്റ്റിൻ
സോഷ്യൽമീഡിയയിൽ ഏറ്റവും വൈറലായി നിൽക്കുന്ന വ്യക്തിയാണ് രേണു സുധി. അഭിമുഖങ്ങൾ, ഫോട്ടോഷൂട്ട്, റീൽ, ഷോർട്ട് ഫിലിമുകൾ തുടങ്ങി എല്ലായിടത്തും നിറഞ്ഞ് നിൽക്കുകയാണ്. എന്നാൽ ഒരു വിഭാഗം ഇതിനെ വിമർശിക്കാറുമുണ്ട്. സോഷ്യൽമീഡിയ തുറക്കാൻ പറ്റാത്ത അവസ്ഥയാണെന്നും എവിടെ നോക്കിയാലും രേണുവാണെന്നുമാണ് അമർഷം പ്രകടിപ്പിച്ച് ചിലർ പ്രതികരിക്കാറുള്ളത്. എന്നാൽ രേണു ലൈം ലൈറ്റിൽ റീച്ചായി നിൽക്കുന്നത് കാണുന്നത‍് അരോചകമായി തനിക്ക് തോന്നിയിട്ടില്ലെന്ന് പറയുകയാണ് നടൻ ബിനീഷ് ബാസ്റ്റിൻ.
രേണുവിന്റെ ഭർത്താവും നടനുമായ കൊല്ലം സുധിയുമായി അടുത്ത സൗഹൃദം ഉണ്ടായിരുന്നു ബീനിഷിന്. സ്റ്റാർ മാജിക്കിൽ ഏറെക്കാലം ഇരുവരും ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ട്. രേണു സുധി അവരുടെ ജീവിത മാർഗമാണ് കണ്ടെത്തിയിരിക്കുന്നതെന്നും അവർക്ക് സന്തോഷം കിട്ടുന്ന മേഖലയിൽ അവർ തുടരട്ടേയെന്നും ബിനീഷ് പറഞ്ഞു.

രേണു സുധി അവരുടെ ജീവിത മാർഗമാണ് കണ്ടെത്തിയിരിക്കുന്നത്. എനിക്ക് എന്നെ കുറിച്ചുള്ള അഭിപ്രായം പറയാം. പക്ഷെ വേറൊരു വ്യക്തിയെ കുറിച്ച് അഭിപ്രായം പറയാൻ എനിക്ക് അവകാശമില്ല. രേണുവിന് അവർ ഇപ്പോൾ ജോലി ചെയ്യുന്ന പ്ലാറ്റ്ഫോമാണ് സന്തോഷം നൽകുന്നത്, അവർക്ക് വരുമാനം നൽകുന്നത് ഫെയിം നൽകുന്നത്.
അവർക്ക് ഈ ജോലി ഇഷ്ടമാണെങ്കിൽ അതിൽ എന്താണ് കുഴപ്പം?. നാട്ടുകാർക്കാണ് കുഴപ്പം. അവർക്ക് ഒരു കുഴപ്പവുമില്ല. മൊബൈൽ തുറന്നാൽ തന്നെ രേണുവിനേയും അലിൻ ജോസ് പെരേരയേയും ആറാട്ടണ്ണനേയും അവരെയൊക്കെ കാണാറുണ്ട്. അവരെ കാണേണ്ടെന്ന് വിചാരിക്കുന്ന ആളുകളല്ല നമ്മൾ ഒന്നും.
മൊബൈലും സോഷ്യൽമീഡിയയും ഉപയോഗിക്കുന്നവരാണെങ്കിൽ ഒരു ദിവസം രണ്ട് പ്രാവശ്യമെങ്കിലും ഇവരെയൊക്കെ കാണാത്ത മലയാളികൾ ഉണ്ടാവില്ല. ഗൂഗിളിൽ സെർച്ച് ചെയ്താൽ പോലും ആദ്യം രേണുവൊക്കെയാകും വരിക. സോഷ്യൽമീഡിയയിൽ ഏറ്റവും റീച്ചായി നിൽക്കുന്ന വ്യക്തി രേണുവാണെന്ന് എനിക്ക് തോന്നുന്നു. ഒന്നോ, രണ്ടോ ദിവസമല്ല. കുറേ നാളുകളായി രേണു റീച്ചിൽ നിൽക്കുന്നുണ്ട്. അതൊന്നും എനിക്ക് പറ്റാത്ത കാര്യമാണെന്നും ബിനീഷ് പറയുന്നു.
രേണുവിനൊപ്പം റീലുകളും ഷോർട്ട് ഫിലിമുകളും ചെയ്തശേഷം സോഷ്യൽമീഡിയയിൽ വൈറലായ നിരവധി പേരുണ്ട്. തുടക്കത്തിൽ നെഗറ്റിവിറ്റി രേണുവിനെ തളർത്തിയിരുന്നു. എന്നാൽ ഇപ്പോൾ അതേ നെഗറ്റീവ് കമന്റുകളെ തന്നെയാണ് ഊർജമായി രേണു കാണുന്നതും. അഭിനയം അറിയില്ല, സൗന്ദര്യ കുറവ് എന്നിവയുടെ പേരിലാണ് ഏറെയും പരിഹാസ കമന്റുകൾ രേണുവിന് ലഭിക്കുന്നത്.

എന്നാൽ രേണു ഭാഗമാകുന്ന വീഡിയോകളും റീലുകളുമെല്ലാം മില്യൺ കണക്കിന് വ്യൂസാണ് നേടുന്നത്. സുധിയുടെ മരണത്തിന് മുമ്പും രേണുവിന് അഭിനയിക്കാനുള്ള അവസരങ്ങൾ വന്നിരുന്നുവത്രെ. എന്നാൽ ഭർത്താവിന്റെ കരിയറിനെ പിന്തുണയ്ക്കുക എന്നത് മാത്രമെ തന്റെ സ്വപ്നമായിരുന്നുള്ളുവെന്നും അതിനാലാണ് അന്നത്തെ അവസരങ്ങൾ വേണ്ടായെന്ന് വെച്ചതെന്നും അടുത്തിടെ രേണു പറഞ്ഞിരുന്നു.
സിനിമകളിൽ ചുവടുറപ്പിച്ച് വരുന്നതിനിടെയാണ് കൊല്ലം സുധി അപകടത്തിൽ മരിച്ചത്. സ്റ്റേജ് ഷോകളും ടിവി ഷോകളുമാണ് സുധിക്ക് ആരാധകരെ നൽകിയത്. ടിവി ഷോകൾ വഴിയാണ് ബിനീഷ് ബാസ്റ്റിനുമായി സുധി സൗഹൃദത്തിലാകുന്നത്. ബിനീഷ് ഇപ്പോഴും അവിവാഹിതനാണ്. കല്യാണം നോക്കുന്നുണ്ട്. എല്ലാ കാര്യവും ഞാൻ സോഷ്യൽമീഡിയയിലൂടെയാണ് അറിയിക്കുന്നത്. അത്യാവശ്യം നല്ല റീച്ചുള്ള, സോഷ്യൽമീഡിയ ഉപയോഗിക്കുന്നയാളാണ് ഞാൻ.
എന്റെ കല്യാണം തീരുമാനിച്ച് കഴിയുമ്പോൾ ഞാനും എന്റെ അമ്മച്ചിയും കൂടി നിങ്ങളെ അറിയിക്കും. സ്റ്റാർ മാജിക്കിൽ എനിക്കൊപ്പം ഉണ്ടായിരുന്ന മിക്കവരുടേയും കല്യാണം കഴിഞ്ഞു. ഞാൻ മാത്രമാണ് വിവാഹം കഴിക്കാത്തത്. ഈ വർഷം വിവാഹം നടക്കുമെന്ന് പ്രതീക്ഷിക്കുന്നു എന്നായിരുന്നു വിവാഹത്തെ കുറിച്ച് ചോദിച്ചപ്പോൾ ബിനീഷിന്റെ പ്രതികരണം.


Click it and Unblock the Notifications