അനുമോൾ ഒരു വാ പോയ കോടാലി, എന്തെങ്കിലുമൊക്കെ പറഞ്ഞ് നടക്കും, ഷിയാസ് എന്നും അടുത്ത സുഹൃത്ത്; ബിനീഷ്!
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽമീഡിയയിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട രണ്ട് പേരുകൾ ഷിയാസ് കരീമും അനുമോളുമാണ്. ഇരുവരും ഒരുമിച്ച് ഒരു പരിപാടിയിൽ പങ്കെടുക്കാൻ എത്തിയതും അവിടെ വെച്ച് അനുമോളോട് ബീഫ് കഴിക്കാൻ ഷിയാസ് ആവശ്യപ്പെട്ടതോടെയുമാണ് വിവാദങ്ങളുടെ തുടക്കം. അതിന്റെ പേരിൽ ഷിയാസിന് നേരെ വലിയ രീതിയിൽ സൈബർ ആക്രമണം ഉണ്ടായി. അതൊന്ന് കെട്ടടങ്ങിയപ്പോൾ ഒരു സ്ത്രീ ഷിയാസിന് എതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്ത് എത്തി.
വിവാഹ വാഗ്ദാനം നൽകി പണം തട്ടിയെന്ന പേരിലാണ് ഷിയാസിന്റെ പേരിൽ പോലീസിൽ പ്രവാസിയായ സ്ത്രീ പരാതിപ്പെട്ടിരിക്കുന്നത്. ഇപ്പോഴിതാ ഷിയാസിനെ കുറിച്ചും അനുമോളെ കുറിച്ചും ഇപ്പോൾ നടക്കുന്ന വിവാദങ്ങളെ കുറിച്ചും ബിനീഷ് ബാസ്റ്റിൻ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

രണ്ടുപേരുമായും അടുത്ത സൗഹൃദം ബീനിഷിനുണ്ട്. അനുമോളും ഷിയാസും തമ്മിൽ എടാപോടാ ബന്ധമാണ്. അവൾ എന്തെങ്കിലും പൊട്ടത്തരം പറയും ഷിയാസ് എന്തെങ്കിലും പൊട്ടത്തരം പറയും. അത് നിങ്ങൾ മീഡിയാസ് എടുത്ത് കുറച്ച് ഭാഗം മാത്രം പുറത്ത് വിടും. അതൊന്നും വലിയ കാര്യമാക്കരുത്. അനുമോളൊന്നും പറഞ്ഞാൽ ഒട്ടും കാര്യമാക്കരുത്. അനുമോൾ ഒരു വായ പോയ കോടാലിയാണ്. എന്തെങ്കിലുമൊക്കെ പറഞ്ഞ് നടക്കുമവൾ.
ഷിയാസ് കരീം ശരിക്കും എന്റെ അനിയനാണ്. എനിക്ക് ഏറ്റവും അടുപ്പമുള്ള അഞ്ച് സുഹൃത്തുക്കളുടെ ലിസ്റ്റെടുത്താൽ അവരിൽ പെടും ഷിയാസ്. നിങ്ങൾ കാണുന്നത് പോലെയാണ് ഞാനും കാര്യങ്ങൾ കാണുന്നത്. ഒരു ഭാഗം മത്രമല്ലേ ഇപ്പോൾ കേട്ടിട്ടുള്ളു. കോടതിയിലേക്ക് കേസ് പോകുമല്ലോ.
പിന്നെ സോഷ്യൽമീഡിയയിൽ ഒരാളെ ഇങ്ങനെ ഒരാഴ്ചയോളം എയറിൽ കയറ്റുകയാണെങ്കിൽ അയാളുടെ മാനസീകാവസ്ഥ എന്താണെന്ന് നമുക്ക് മനസിലാക്കാവുന്നതേയുള്ളു. എന്തൊക്കെ വലിയ ആരോപണം വന്നാലും എന്റെ ഏറ്റവും അടുത്ത സുഹൃത്ത് തന്നെയാണ് ഷിയാസ്. ഞങ്ങൾ കൊച്ചിക്കാരെ സംബന്ധിച്ച് ബീഫ് വലിയൊരു ഘടകമാണ്.
പാല് കയറി വന്നാൽ മുട്ടിന് മുട്ടിന് ഇറച്ചി വിൽക്കുന്ന കടകൾ കാണാം. കൊച്ചിക്കാർക്ക് ബീഫ് ഇല്ലാത്ത ശനിയും ഞായറും ഇല്ല. ബീഫുണ്ടെങ്കിലെ ഭക്ഷണം ഇറങ്ങുകയുള്ളു എന്നുമാണ് ബിനീഷ് പറഞ്ഞത്. സ്ത്രീ പോലീസിൽ പരാതിപ്പെട്ടതിന് പിന്നാലെ ഷിയാസിന്റെ ചില വോയ്സ് ക്ലിപ്പുകളും പുറത്ത് വന്നിരുന്നു. അതിലൊന്നിൽ നടിയും ബിഗ് ബോസ് വിജയിയുമായ അനുമോൾക്ക് പണം കൊടുക്കാനുളളതായി പറയുന്നുണ്ട്.
വിവാദവുമായി ബന്ധപ്പെട്ട് അനുമോൾ പ്രതികരിച്ച് രംഗത്ത് വന്നിരുന്നു. ഷിയാസിക്കയെ എട്ടൊമ്പത് വര്‍ഷമായിട്ട് പരിചയമുണ്ട്. ഈ ഇന്‍ഡസ്ട്രിയില്‍ ഉളള ആളായത് കൊണ്ട് തന്നെ സ്റ്റാര്‍ മാജികില്‍ മാത്രമല്ല അത് കഴിഞ്ഞും ഷിയാസിക്കയുമായി ബന്ധമുണ്ടായിരുന്നു. ഉദ്ഘാടനങ്ങള്‍ക്കൊക്കെ ഷിയാസിക്കയെ കാണാറുണ്ട്. അതല്ലാതെ എന്തെങ്കിലും പരിപാടികളൊക്കെ വരുമ്പോള്‍ കാണും.
അതല്ലാതെ ഷിയാസിക്കയുടെ വ്യക്തിപരമായ കാര്യങ്ങള്‍, അദ്ദേഹം എവിടെ പോകുന്നു, ആരെ വിളിക്കുന്നു, ആരൊക്കെയാണ് സുഹൃത്തുക്കള്‍ ഇങ്ങനെയുളള കാര്യങ്ങളൊന്നും ഞാന്‍ ചോദിക്കാറില്ല. ഒരു ലക്ഷത്തി നാല്‍പതിനായിരം രൂപയുടെ ഒരു കണക്ക് പറയുന്നത് കേട്ടിട്ടുണ്ടായിരുന്നു. ഒരു ലക്ഷം രൂപ കൊടുക്കാനും ഇല്ല എനിക്ക് തരാനും ഇല്ല.
ഇപ്പോഴത്തെ വിവാദത്തെ കുറിച്ച് ഒന്നും അറിയില്ല, ഒന്നും പറയാനുമില്ല. അറിയാത്ത കാര്യങ്ങള്‍ പറയുന്നത് ശരിയല്ല. ഇക്കയുടെ കല്യാണ സമയത്ത് ഒരു ലക്ഷം രൂപ ഞാന്‍ കടമായി കൊടുത്തിരുന്നു. അത് പിറ്റേ മാസം തന്നെ തിരിച്ച് തന്നു എന്നാണ് അനു മോൾ പറഞ്ഞത്.


Click it and Unblock the Notifications


