ഒന്നിനെ കുറിച്ചും പേടിക്കേണ്ട, സ്വന്തം വീട് പോലെ കരുതാം... എന്നെ ഒരു കൂട്ടുകാരിയായിട്ടും; താരയോട് അമ്മച്ചി!
കഴിഞ്ഞ ദിവസമായിരുന്നു നടൻ ബിനീഷ് ബാസ്റ്റിന്റെ വിവാഹം. നാടറിഞ്ഞ് ആഘോഷമായാണ് വിവാഹം നടത്തിയത്. സിനിമ ലോകത്തും ടെലിവിഷൻ രംഗത്തും സജീവമായി നിൽക്കുന്നവരെല്ലാം വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു. താരം അടൂർ സ്വദേശിനിയാണ്. അടുത്തൊന്നും തങ്ങളുടെ നാട്ടിലുള്ളവർ ഇതുപോലൊരു വിവാഹം കണ്ടിട്ടില്ലെന്നാണ് ബിനീഷിന്റെ അമ്മച്ചി ചടങ്ങുകൾ ഭംഗിയായി നടന്നതിന്റെ സന്തോഷം പങ്കിട്ട് പറഞ്ഞത്.
കല്യാണം കഴിഞ്ഞശേഷം താരയ്ക്കൊപ്പമുള്ള ആദ്യ ദിവസത്തിന്റെ വിശേഷങ്ങളും ബിനീഷ് വ്ലോഗായി പങ്കിട്ടു. പുതുപെണ്ണായ താരയുടെ കൈ കൊണ്ട് ചൂട് കട്ടൻ ചായ വാങ്ങി കുടിച്ചുകൊണ്ടായിരുന്നു ബിനീഷിന്റെയും അമ്മച്ചിയുടേയും ദിവസം ആരംഭിച്ചത്. കല്യാണം കഴിഞ്ഞ ശേഷമുള്ള ആദ്യത്തെ ദിവസമാണ്.

എന്റെ വീട്ടിലാണ് ഞങ്ങൾ രണ്ടുപേരും ഉള്ളത്. ഇന്നലെ റിസപ്ഷൻ കഴിഞ്ഞ് ഹാളിൽ നിന്നും വന്നപ്പോൾ പുലർച്ചെ ഒന്നരയായി. അതുകൊണ്ട് തന്നെ രാവിലെ എഴുന്നേൽക്കാനും താമസിച്ചു. എഴുന്നേറ്റയുടൻ കിച്ചണിലേക്ക് പോവുകയാണ് ഞങ്ങൾ രണ്ടുപേരും എന്ന് പറഞ്ഞുകൊണ്ടാണ് ബിനീഷും താരയും വ്ലോഗ് ആരംഭിച്ചത്. കിച്ചണിൽ തിരക്കിട്ട ജോലിയിലായിരുന്ന അമ്മച്ചിയോട് താര ഒരു ക്ഷമാപണവും നടത്തി. ലേറ്റായാൽ കുഴപ്പമൊന്നുമില്ല.
ഇപ്പോഴല്ലെ ഇങ്ങനെ ഉറങ്ങാൻ പറ്റൂ. ആവശ്യമുള്ള സമയം വരെ ഉറങ്ങുക. കുഞ്ഞുങ്ങളൊക്കെയായി കഴിഞ്ഞാൽ ഉറങ്ങാൻ പറ്റില്ല. അമ്മച്ചിക്കും ആ സമയത്ത് ഒന്നും ചെയ്ത് തരാൻ പറ്റില്ലല്ലോ എന്നായിരുന്നു ബിനീഷിന്റെ അമ്മയുടെ മറുപടി. എല്ലാം താരയ്ക്ക് ഇഷ്ടമുള്ളത് പോലെ ചെയ്യാം... എന്നോട് ഒന്നും ചോദിക്കേണ്ടതില്ല.
താരയുടെ വീട് പോലെ കണക്കാക്കുക. എന്നെ ഒരു കൂട്ടുകാരിയെപ്പോലെയും കണ്ടാൽ മതി. അത് എടുക്കട്ടേ ഇത് എടുക്കട്ടേ എന്നൊന്നും ചോദിക്കേണ്ടതില്ല. താരയ്ക്ക് ഇഷ്ടമുള്ളതുപോലെ എല്ലാം നോക്കി ചെയ്യാം. വീട്ടിൽ നിന്നും വരുമ്പോൾ കരയേണ്ടതില്ല. ഈ വീട്ടിൽ നിൽക്കുമ്പോൾ ഒന്നിനെ കുറിച്ച് മോള് പേടിക്കേണ്ടതില്ലെന്നാണ് താരയ്ക്ക് ധൈര്യം പകർന്ന് അമ്മച്ചി പറഞ്ഞത്.
കട്ടൻ ചായ ഇടുമ്പോൾ പോലും അമ്മച്ചിയുടേയും ബിനീഷിന്റെയും ഇഷ്ടങ്ങൾക്കെല്ലാം താര പരിഗണന കൊടുക്കുന്നുണ്ടായിരുന്നു. വിവാഹ ആഘോഷങ്ങൾ ഇഷ്ടപ്പെട്ടോയെന്ന് ചോദിച്ചപ്പോൾ കല്യാണം ശരിക്കും കാണാൻ പറ്റിയില്ലെന്നും നമ്മുടെ കല്യാണം ആയതുകൊണ്ടാണെന്നുമായിരുന്നു താരയുടെ മറുപടി. നിന്ന് നിന്ന് അമ്മച്ചി തളർന്നു. എല്ലാവരും നന്നായി ഉറങ്ങിയിട്ട് രണ്ട്, മൂന്ന് ദിവസമായി എന്ന് ബിനീഷും കൂട്ടിച്ചേർത്തു.

അടുക്കള ഭരണവും വീടിന്റെ ചുമതലയും താരയ്ക്ക് ഏറ്റെടുക്കാനുള്ള എല്ലാ സ്വാതന്ത്ര്യവും അമ്മച്ചി നൽകി കഴിഞ്ഞു. ഇനി കറികളെല്ലാം അടൂർ സ്റ്റൈലിൽ ആകും. കൊച്ചി സ്റ്റൈൽ കുറച്ച് കാലത്തേക്ക് മാറ്റി വെക്കാൻ പോവുകയാണെന്ന് ബിനീഷും പറഞ്ഞു. പ്രായം എഴുപതിനോട് അടുത്തിട്ടും പുരോഗമന ചിന്താഗതിയോടെ മരുമകളോടുള്ള അമ്മച്ചിയുടെ പെരുമാറ്റം ബിനീഷ് ബാസ്റ്റിന്റെ സ്ഥിരം പ്രേക്ഷകർക്കും ഏറെ ഇഷ്ടമായി. ബിനീഷിന്റേത് നല്ലൊരു അമ്മച്ചിയാണ്.
ഒരു പരിഭവം പരാതി ഇല്ലാത്ത ഒരു പാവം. താര വൈകി എഴുന്നേറ്റ് വന്നപ്പോൾ ഉറങ്ങിക്കോ ഇപ്പോഴല്ലേ ഉറങ്ങാൻ പറ്റു കുഞ്ഞുങ്ങൾ ആയി കഴിഞ്ഞാൽ ഉറങ്ങാൻ പറ്റില്ലല്ലോയെന്ന് പറയുന്നത് കേട്ടപ്പോൾ അമ്മച്ചിയോടുള്ള ഇഷ്ടം ഇരട്ടിയായി. താരയുടെ ഭാഗ്യമാണ് ഇങ്ങനെ ഒരു അമ്മച്ചിയേയും മോനേം കിട്ടിയത്.
അമ്മച്ചി മോഡേണാണ്. സ്നേഹവും കരുതലുമുള്ള അമ്മയുടെ സംസാരം കേട്ടാൽ പോലും കണ്ണീർ വരും. ബിനീഷിന്റെ സകല ഐശ്വര്യങ്ങൾക്കും കാരണം അമ്മയാണെന്നതിൽ യാതൊരു സംശയവുമില്ല എന്നിങ്ങനെയാണ് മൂന്ന് പേരുടേയും പുതിയ വ്ലോഗിന് ലഭിച്ച പ്രതികരണങ്ങൾ. ആറ് വർഷത്തോളം നീണ്ട പ്രണയത്തിനുശേഷമാണ് ബിനീഷും താരയും വിവാഹിതരായത്.


Click it and Unblock the Notifications











