എല്ലാം ചെയ്തത് ‍ഞാൻ, അവസാനം പേര് വന്നപ്പോൾ ബിന്നിക്കും ബി​ഗ് ബോസിനും, കാറുകൾ വിറ്റ കാശാണ്; ഥാർ വാങ്ങിയ കഥ!

ബി​ഗ് ബോസിൽ നിന്നും ഇറങ്ങി വൈകാതെ തന്നെ ഒരു കിടിലൻ വീഡിയോയുമായി ബിന്നി സെബാസ്റ്റ്യൻ എത്തിയിരുന്നു. തന്റെ കുടുംബത്തിലേക്ക് പുതിയ അം​ഗമായി ഒരു പുതിയ വാഹനം എത്തിയതിന്റെ വീഡിയോയായിരുന്നു അത്. മഹേന്ദ്രയുടെ ഥാറാണ് ബിന്നി സ്വന്തമാക്കിയത്. ഥാറിനൊപ്പം മാസായി നടന്ന് വരുന്ന ബിന്നിയുടെ റീൽ വീഡിയോ അറുപത് ലക്ഷത്തിന് അടുത്ത് ആളുകളാണ് കണ്ടത്.

എന്നാൽ ഥാർ വാങ്ങിയത് താൻ ബി​ഗ് ബോസിൽ നിന്നും സമ്പാദിച്ച പണം കൊണ്ടല്ലെന്നും വാഹനം വാങ്ങിയതിന്റെ എല്ലാ ക്രെഡിറ്റും നൂബിനാണെന്നും ബിന്നി പുതിയ വ്ലോ​ഗിലൂടെ വ്യക്തമാക്കി. കുറേ നാളുകൾക്കുശേഷം ഞങ്ങൾ രണ്ടുപേരും കൂടി ചേർന്ന് ചെയ്യുന്ന സ്പെഷ്യൽ വ്ലോ​ഗാണ്. ബി​ഗ് ബോസിൽ നിന്നും വന്നശേഷം ഞങ്ങൾ ഒരു ഥാർ എടുത്തു.

Binny Sebastian
Photo Credit: Binny Sebastian / Instagram

യഥാർത്ഥത്തിൽ ഇത് നൂബിൻ വാങ്ങിയതാണ്. ബി​ഗ് ബോസിലേക്ക് പോകും മുമ്പ് തന്നെ ബുക്ക് ചെയ്ത് വെച്ചിരുന്നതാണ്. താർ കയ്യിൽ കിട്ടിയപ്പോൾ ഒരു വീഡിയോ ഞാൻ എടുത്തിരുന്നു അത് അത്യാവശ്യം വൈറലാവുകയും ചെയ്തിരുന്നു. അതുകൊണ്ട് എല്ലാവരും കരുതി ബി​ഗ് ബോസിൽ നിന്നും കിട്ടിയ കാശ് കൊണ്ടാണ് ഞാൻ ഇത് വാങ്ങിയത്. അല്ല... ഞാൻ ബി​ഗ് ബോസിൽ നിന്നും വന്നശേഷമാണ് ഥാർ ഞങ്ങളുടെ കൈകളിലേക്ക് കിട്ടിയത്.

മഹേന്ദ്രയുടെ ഥാർ ബ്ലാക്ക് കളറാണ് വാങ്ങിയത്. ഞങ്ങൾക്ക് ഇതിന് മുമ്പ് രണ്ട് വണ്ടി ഉണ്ടായിരുന്നു. അതിൽ ഒന്ന് നൂബിന്റെ വൈറ്റ് കൊറോള ആൾട്ടീസായിരുന്നു. പിന്നെ പഴയൊരു വിന്റേജ് കാറുണ്ടായിരുന്നു. എൺപത്തിയേഴ് മോഡൽ‌ കോണ്ടസയായിരുന്നു അത്. അതിന്റെ പേരിൽ ഞങ്ങൾ തമ്മിൽ എന്നും അടിയുണ്ടാക്കുമായിരുന്നു.

അത് കൊടുക്കാൻ പറഞ്ഞാണ് അടിയുണ്ടാക്കിയിരുന്നത്. കാരണം വാഹനം ഇടാൻ സ്ഥലം ഇല്ലായിരുന്നു. അത് വാങ്ങിയ സമയത്ത് മോഡിഫൈ ചെയ്ത് റെന്റിന് കൊടുക്കാമെന്നൊക്കെ പ്ലാനുണ്ടായിരുന്നു. പക്ഷെ ഒന്നും നടന്നില്ല. ഒരു ഭാര്യ എന്ന രീതിയിൽ കോണ്ടസ കാറിന് വേണ്ടി മുടക്കുന്ന പൈസയിൽ ഞാൻ അൽപ്പം കൺസേൺഡ് ആയിരുന്നു.

ആ രണ്ട് വണ്ടിയും കൊടുത്തിട്ടാണ് ഥാർ വാങ്ങിയത്. ഫാമിലി വീക്കിന്റെ ഭാ​ഗമായി ഹൗസിൽ വന്നപ്പോൾ ഥാർ എടുക്കുന്നതിനെ കുറിച്ച് സൂചന നൽകിയിരുന്നു. അന്നും ഞാൻ വേണ്ടെന്നാണ് മറുപടി കൊടുത്തത്. ആ സമയത്ത് നെവിൻ വന്ന് എന്നെ ഒരുപാട് പുഷ് ചെയ്തു. എടുത്ത് കൊടുക്കാൻ‌ പറഞ്ഞു. ആലോചിക്കാമെന്ന് പറഞ്ഞ് ഞാൻ ഒഴിവാക്കി.

Binny Sebastian
Photo Credit: Binny Sebastian / Instagram

എന്നാൽ അന്ന് അവിടെ കാഴ്ചവെച്ചത് ആക്ടിങ്ങായിരുന്നു. ബുക്ക് ചെയ്തിട്ടാണ് വന്നത്. പുറത്ത് വന്ന് വണ്ടി കണ്ട് കഴിഞ്ഞപ്പോൾ നൂബിനെ ചീത്ത പറയാൻ തോന്നിയില്ല. അത്ര അടിപൊളിയാണെന്നും ബിന്നി പറയുന്നു. ബിന്നി അറിയാതെ ഞാൻ പോയി ബുക്ക് ചെയ്ത് മേടിച്ച ഥാറാണ്. എല്ലാം ഞാൻ ചെയ്തിട്ടും അവസാനം ആൾക്കാർ പറയുന്നത് ബി​ഗ് ബോസിൽ പോയതുകൊണ്ട് വാങ്ങിയതാണെന്ന്.

ഥാർ വാങ്ങിക്കോട്ടെയെന്ന് ആദ്യം ചോദിച്ചപ്പോൾ ബിന്നി എന്നെ ചൊറിഞ്ഞു. അതുകൊണ്ട് ബിന്നിയോട് പറയാതെ പോയി ബുക്ക് ചെയ്തു എന്ന് നൂബിനും വ്യക്തമാക്കി. പുതിയ വ്ലോ​ഗിന് താഴെ പ്രശംസിച്ചും ബി​ഗ് ബോസ് ​ഗെയിമുമായി ബന്ധപ്പെടുത്തി പരിഹസിച്ചും കമന്റുകളുണ്ട്. ലക്ഷങ്ങൾ മുടക്കി പിആർ കൊടുത്ത വ്യക്തിക്ക് ഥാർ വാങ്ങാനാണോ പ്രയാസം എന്നായിരുന്നു വിമർശിച്ച് വന്ന കമന്റുകൾ.

ലേറ്റസ്റ്റ് മോഡൽ തന്നെയാണ് താര ദമ്പതികൾ സ്വന്തമാക്കിയത്. അഞ്ച് മോഡലുകളിലായി പെട്രോൾ, ‍‍ഡീസൽ എൻജിനുകളിൽ ലഭിക്കുന്ന ഥാറിന്റെ വില 9.99 ലക്ഷം രൂപ മുതൽ 16.99 ലക്ഷം രൂപ വരെയാണ്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X