കഷ്ടകാലവും സാമ്പത്തിക പ്രതിസന്ധിയും! സഹായിച്ചത് അവർ! പണമുണ്ടാക്കാൻ പാവങ്ങളെ പറ്റിക്കണോ?; വിമർശനം!

സീരിയലുകളിലൂടെ ശ്രദ്ധ നേടിയ താരങ്ങളാണ് ബിന്നി സെബാസ്റ്റ്യനും ഭർത്താവ് നൂബിൻ ജോണിയും ഇരുവർക്കും വിശേഷങ്ങൾ പങ്കിടാനായി ഒരു യുട്യൂബ് ചാനലുണ്ട്. കഴിഞ്ഞ ദിവസം യുട്യൂബ് ചാനലിൽ ഇരുവരും പങ്കുവെച്ച വീഡിയോയാണ് ചർച്ചയാകുന്നത്. കഴിഞ്ഞ മാസം നിരവധി പ്രതിസന്ധികളും പ്രശ്നങ്ങളും നേരിട്ടുവെന്നും സാമ്പത്തികമായി പോലും ബുദ്ധിമുട്ടിയ സാ‌ഹ​ചര്യമായിരുന്നുവെന്നും അതിൽ നിന്നും എങ്ങനെ പുറത്ത് കടന്നുവെന്നുമാണ് ഇരുവരും പുതിയ വീഡിയോയിലൂടെ പറയുന്നത്.

ആരതിയെ കാണാനേയില്ല! ഇലക്ഷന് നിന്നതില്‍ വിയോജിപ്പോ! കൂടെ നില്‍ക്കേണ്ടതല്ലേ! റോബിന്റെ മറുപടി വൈറല്‍
ആരതിയെ കാണാനേയില്ല! ഇലക്ഷന് നിന്നതില്‍ വിയോജിപ്പോ! കൂടെ നില്‍ക്കേണ്ടതല്ലേ! റോബിന്റെ മറുപടി വൈറല്‍

ബിന്നിയുടേയും നൂബിന്റെയും വാക്കുകളിലൂടെ തുടർന്ന് വായിക്കാം... കല്യാണം കഴിഞ്ഞിട്ട് ഇത്രത്തോളം കഷ്ടപ്പെട്ടൊരു മാസം ഇതിന് മുമ്പ് ഉണ്ടായിട്ടില്ല. ഏറ്റവും നല്ല കാര്യം നടന്നതും കഴിഞ്ഞ മാസമാണ്. ഏറ്റവും കഷ്ടപ്പെട്ടതും കഴിഞ്ഞ മാസമാണ്. ഞങ്ങളുടെ സാരി ബ്രാന്റ് കഴിഞ്ഞ മാസമാണ് ലോഞ്ച് ചെയ്തത്.

Binny Sebastian Noobin Johny

അതുകൊണ്ട് തന്നെ പല കാര്യങ്ങൾക്കായി ഒരുപാട് ഓടി നട്ടം തിരിഞ്ഞു. മാനസീകമായി മാത്രമല്ല സാമ്പത്തികമായും ഒരുപാട് കഷ്ടപ്പെട്ടു. കയ്യിൽ കാശുണ്ടായിട്ടും ഉപയോ​ഗിക്കാൻ പറ്റാത്ത അവസ്ഥയായിരുന്നു. അവസാനം ഫ്രണ്ട്സിന്റെ കയ്യിൽ നിന്നും വാങ്ങേണ്ടി വന്നു. അതൊരു ബുദ്ധിമുട്ട് തന്നെയായിരുന്നു. നല്ല ഇൻവസ്റ്റ്മെന്റോട് കൂടി ബ്രാന്റ് തുടങ്ങണമെന്നാണ് കരുതിയത്.

എല്ലാവരേയും ഫങ്ഷന് ക്ഷണിച്ചു. പക്ഷെ ബാലൻസ് ഷോപ്പ് ചെയ്യാൻ പോലും പൈസയില്ലാത്ത അവസ്ഥ വന്നു. ഫ്രണ്ട്സിന്റെ അടുത്ത് നിന്നും കടം വാങ്ങിയാൽ അത് നമ്മളെ എത്ര ഡൗൺ ആക്കുമെന്ന് നിങ്ങൾക്കും അറിയാം. ഫിനാഷ്യലി ഒരുപാട് ബ്ലോക്ക് വന്നു എന്നതാണ് പ്രശ്നങ്ങളുടെ കാരണം. അങ്ങനെ കടം വാങ്ങി. അതിനിടയിൽ എനിക്ക് ആരോ​ഗ്യപ്രശ്നങ്ങൾ വന്നു.

പ്രശ്നങ്ങൾ തീർത്തു; ഗുരുവായൂരപ്പന്റെ നടയിൽ നിന്ന് രണ്ടാം ഇന്നിങ്സ്; സുജിനും നിദയും വീണ്ടും വിവാഹിതരായി!
പ്രശ്നങ്ങൾ തീർത്തു; ഗുരുവായൂരപ്പന്റെ നടയിൽ നിന്ന് രണ്ടാം ഇന്നിങ്സ്; സുജിനും നിദയും വീണ്ടും വിവാഹിതരായി!

നൂബിന് എല്ലാം മാനേജ് ചെയ്യാൻ കഴിയാതെയായി. രണ്ടുപേരും കൂടിയാണ് സാരി ബ്രാന്റ് തുടങ്ങിയത്. എന്തുകൊണ്ടാണ് ഇടയ്ക്കിടെ പണി കിട്ടുന്നതെന്ന് ഞങ്ങൾ‌ തന്നെ പലപ്പോഴും ചിന്തിച്ച് പോയി. സമയം ശരിയായിരിക്കില്ല അല്ലെങ്കിൽ കണ്ണേറ് കിട്ടിക്കാണും എന്നാണ് ഫ്രണ്ട്സ് പറഞ്ഞത്. പതിയെ മാറുമെന്ന് കരുതിയെങ്കിലും തു‍ടരെ തുടരെ സ്ട്രി​ഗൾസ് വന്നുകൊണ്ടിരിക്കുകയായിരുന്നു.

ആരെയങ്കിലും കൺസൾട്ട് ചെയ്യാനും ഫ്രണ്ട്സ് പറഞ്ഞു. അങ്ങനെ ഞങ്ങൾ ആസ്ട്രോടോക്ക് വഴി ഒരു ജ്യോതിഷിയുമായി സംസാരിച്ചു. അതായിരുന്നു ഞങ്ങളുടെ ചെയ്ഞ്ചിങ് മൊമന്റ്. ഞങ്ങളുടെ പ്രശ്നം ഞങ്ങൾ പറയും മുമ്പ് ഇങ്ങോട്ട് അദ്ദേഹം പറഞ്ഞു. മാത്രമല്ല അദ്ദേഹം പറഞ്ഞ ചില കാര്യങ്ങൾ അനുസരിച്ച് ചെയ്തു. സാമ്പത്തിക പ്രശ്നങ്ങളെല്ലാം മാറി.

Binny Sebastian Noobin Johny

ബ്രാന്റ് മനോഹരമായി ലോഞ്ച് ചെയ്യാൻ പറ്റി. എനിക്ക് മുമ്പ് വിശ്വാസമില്ലായിരുന്നു. ഒരു പ്രശ്ന പരിഹാരം കിട്ടും അവരോട് സംസാരിച്ച് കഴിയുമ്പോൾ ആവശ്യമെങ്കിൽ നിങ്ങൾക്കും ആസ്ട്രോടോക്ക് ഉപയോ​ഗിക്കാം എന്നാണ് ഇരുവരും പറഞ്ഞത്. അടുത്ത കാലത്തായി സോഷ്യൽമീഡിയയിൽ പ്രചരിക്കുന്ന ഒന്നാണ് ആസ്ട്രോടോക്ക് ആപ്പ്. പക്ഷെ ഇതൊരു സ്കാം ആണെന്നത് പലർക്കും അറിയാവുന്ന കാര്യവുമാണ്.

ഇത്തരം ആപ്പുകൾ ഉപയോ​ഗിച്ച് ജീവിത പ്രശ്നങ്ങൾ പരിഹരിക്കാൻ നോക്കിയാൽ‌ വെട്ടിലാകും. അതിനാൽ തന്നെ സെലിബ്രിറ്റികൾ ഈ ആപ്പ് പ്രമോട്ട് ചെയ്യുമ്പോൾ വിമർശനം ഉയരാറുണ്ട്. ആപ്പ് പ്രമോട്ട് ചെയ്താൽ നൂബിനും ബിന്നിക്കും എല്ലാം നല്ലൊരു തുക പ്രതിഫലമായി ലഭിക്കും. പക്ഷെ ഇവരുടെ വാക്കുകൾ പ്രശ്നത്തിൽ പെടുത്തുന്നത് സാധാരണക്കാരെയാകും.

അമ്മ കോമയിലായപ്പോൾ അച്ഛന്റെ ആദ്യ ഭാര്യ എന്നോട് പറഞ്ഞത്; തുറന്ന് പറഞ്ഞ് സാവിത്രിയുടെ മകൾ
അമ്മ കോമയിലായപ്പോൾ അച്ഛന്റെ ആദ്യ ഭാര്യ എന്നോട് പറഞ്ഞത്; തുറന്ന് പറഞ്ഞ് സാവിത്രിയുടെ മകൾ

അതിനാൽ തന്നെ നൂബിന്റെയും ബിന്നിയുടേയും വീഡിയോയ്ക്ക് വലിയ വിമർശനമാണ് ലഭിക്കുന്നത്. അറിഞ്ഞുകൊണ്ട് നിങ്ങളെ സ്നേഹിക്കുന്ന ആളുകളെ കെണിയിൽപ്പെടുത്തണോ എന്നായിരുന്നു ഉയർന്ന ചോദ്യങ്ങൾ ഏറെയും. ഇത്തരം ആപ്പുകൾക്ക് എന്തിനാണ് പ്രമോഷൻ കൊടുക്കുന്നത്?. നിങ്ങളുടെ വാക്ക് വിശ്വസിച്ച് കുറച്ച് പേരെങ്കിലും അതിൽ ചെന്ന് കയറും.

മറ്റുള്ളവരുടെ ജീവിതം പ്രശ്നത്തിലേക്ക് തള്ളിവിട്ട് പണം സമ്പാദിക്കാതിരിക്കാൻ ശ്രമിക്കൂ, നിങ്ങൾ അഭിനേതാക്കാളല്ലേ? പോരാത്തതിന് ബിസിനസുണ്ട്. ബിന്നി ഡോക്ടറുമാണ് ആ വഴികളിൽ കൂടി പണം സമ്പാദിച്ചാൽ പോരേ?. പണമുണ്ടാക്കാൻ പാവങ്ങളെ പറ്റിക്കണോ? എന്നിങ്ങനെയാണ് ഉയർന്ന ചോദ്യങ്ങൾ.

More from Filmibeat

Read more about: malayalam serial actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X