കിട്ടിയത് അഡ്വാൻസ് തുക മാത്രം ബാക്കി പണം പെന്റിങ്, കല്യാണം കഴിച്ചതുകൊണ്ട് ആ​ഗ്രഹിച്ചതുപോലെ ജീവിക്കുന്നു!

സീരിയൽ പ്രേക്ഷകർക്കും മിനിസ്ക്രീൻ പ്രേക്ഷകർക്കും സുപരിചിതയാണ് നടി ബിന്നി സെബാസ്റ്റ്യൻ. ​ഗീതാ​ഗോവിന്ദം സീരിയലിലൂടെ ശ്രദ്ധനേടിയ താരം ബി​ഗ് ബോസ് മലയാളം സീസൺ ഏഴിലെ മത്സരാർത്ഥിയുമായിരുന്നു. നടി അമൃത നായരുടെ പുതിയ വീടിന്റെ പാലുകാച്ചലിന് ബിന്നിയും ഭർത്താവ് നൂബിനും എത്തിയിരുന്നു. അമൃതയും ബിന്നിയും ​ഗീതാ​ഗോവിന്ദം സെറ്റിൽ വെച്ചാണ് സുഹൃത്തുക്കളായത്. ​ഗീതാ​ഗോവിന്ദത്തിലൂടെ പരിചയപ്പെട്ടതാണ് അമൃത നായറിനെ.

അന്ന് മുതൽ ഞങ്ങൾ വിളിക്കുന്നത് കൊളാബ് അമൃത എന്നാണ്. കാരണം അവൾ ഒരുപാട് കൊളാബ്സ് ചെയ്യാറുണ്ട്. പ്രമോഷൻസ് ചെയ്യാറുണ്ട്. അതും വളരെ ഡെഡിക്കേറ്റഡായി ചെയ്ത് കൊടുക്കാറുണ്ട്. അങ്ങനെ അവൾ കൊളാബ് ചെയ്തും സീരിയലിൽ വർക്ക് ചെയ്തും അവതാരകയായും ജോലി ചെയ്ത് പൈസ കൂട്ടി കൂട്ടി വെച്ചാണ് അവൾ അവളുടെ സ്വപ്ന ഭവനം പണിതത്.

Binny Sebastian

ഒരുപാട് വഴികളിലൂടെ കടന്ന് വന്നയാളാണ്. അവളെ കുറിച്ച് ഞാൻ പ്രൗഡാണ്. ഒരു പ്രചോദനമാണ്. ഒറ്റയ്ക്ക് നിന്നാണ് അവൾ ഇതെല്ലാം ചെയ്ത് എടുത്തത്. അമൃതയ്ക്ക് ഇതൊരു നല്ല തുടക്കമാകട്ടെ. ഒരുപാട് കാര്യങ്ങൾ നേടാൻ കഴിയട്ടെ. ഞാൻ വർഷങ്ങൾ ഏറെയായി തിരുവനന്തപുരത്താണ് താമസം. അവിടെ തന്നെ ഒരു വീട് വെക്കണം എന്നാണ് ആ​ഗ്രഹിക്കുന്നത്.

പക്ഷെ അവിടെ ചെറിയ സെന്റിൽ ഭൂമി വാങ്ങാൻ പോലും നല്ല തുക മുടക്കണം. എന്നാണ് എപ്പോഴാണ് സാധ്യമാവുക എന്ന് അറിയില്ല. പക്ഷെ തിരുവനന്തപുരത്ത് ഒരു വീടെന്നത് സ്വപ്നമാണ് ബിന്നി പറഞ്ഞു. പുതിയ സീരിയലുകളെ കുറിച്ചും ബി​ഗ് ബോസിൽ പോയതിന്റെ ഉദ്ദേശവും ബിന്നി പങ്കിട്ടു. അഭിനയം ഞാൻ വിട്ടിട്ടില്ല. എനിക്ക് അഭിനയം ഇഷ്ടമാണ്.

സീരിയൽ കുറച്ച് കാലത്തേക്ക് ചെയ്യുന്നില്ലെന്ന് മാത്രമെ തീരുമാനിച്ചിട്ടുള്ളു. സിനിമകൾ കിട്ടാൻ വേണ്ടി മാത്രമാണ് ‍ഞാൻ ബി​ഗ് ബോസിൽ പോയത്. അല്ലാതെ കപ്പ് എടുക്കാൻ പോയതായിരുന്നില്ല. അങ്ങനെ കുറേപ്പേർ പറയുന്നത് കേട്ടു. കപ്പ് അടിക്കാൻ വേണ്ടിയാണ് പോകുന്നതെന്ന് ഞാൻ എവിടേയും പറഞ്ഞിട്ടില്ല. സീരിയൽ നടിയായിട്ടായിരുന്നു എന്റെ തുടക്കം. സിനിമയിൽ അവസരം കിട്ടാൻ ബി​ഗ് ബോസ് ഉപകാരപ്പെടും എന്ന തോന്നൽ വന്നപ്പോഴാണ് മത്സരിക്കാൻ പോയത്.

ബി​ഗ് ബോസിൽ പങ്കെടുത്തതിന്റെ മുഴുവൻ തുകയും കിട്ടിയിട്ടില്ല. അതിപ്പോഴും പെന്റിങ്ങാണ്. അഡ്വാൻസ് മാത്രമാണ് കിട്ടിയത്. ബാക്കി പണം ഇതുവരെ കിട്ടിയില്ല. അതുമായി ബന്ധപ്പെട്ട് സംസാരിച്ചുകൊണ്ട് ഇരിക്കുകയാണ് ബിന്നി പറഞ്ഞു. വിവാഹ ജീവിതത്തെ കുറിച്ചും നടി മനസ് തുറന്നു.

Binny Sebastian

എന്റെ അനുഭവം വെച്ച് എന്നോട് ആരെങ്കിലും ചോദിച്ചാൽ കല്യാണം കഴിക്കണമെന്നേ ഞാൻ പറയൂ. കാരണം കല്യാണം കഴിച്ചശേഷമാണ് ആ​ഗ്രഹിച്ചതുപോലെ സന്തോഷത്തോടെ ഓരോ നിമിഷവും എനിക്ക് മുന്നോട്ട് പോകാൻ കഴിയുന്നത്. അങ്ങനൊരാളുടെ സപ്പോർട്ടുണ്ടെങ്കിൽ ആ​ഗ്രഹിക്കുന്നതുപോലെ മുന്നോട്ട് പോകാൻ പറ്റും. രണ്ടുപേരും ഒന്നിച്ച് നിന്ന് ഒരു കാര്യം ആ​ഗ്രഹിക്കുക എന്നതും ഒന്നിച്ച് അതിന് വേണ്ടി അധ്വാനിക്കുക എന്നതും ചെറിയ കാര്യമല്ല.

ഒറ്റയ്ക്ക് നിന്ന് ഓരോന്ന് ചെയ്യുന്നതിനേക്കാൾ ഒരുപാട് ​ഗുണം ചെയ്യും. അതുപോലെ സമയം എടുത്ത് ഒരാളെ മനസിലാക്കി മാത്രം ജീവിത പങ്കാളിയാക്കുക. ജോലിയോ സൗന്ദര്യമോ വിദ്യാഭ്യാസമോ പണമോ നോക്കാതെ ക്യാരക്ടർ നോക്കി നമുക്ക് സെറ്റ് ആകുമെങ്കിൽ അയാളെ വിവാഹം കഴിക്കുക.

അങ്ങനെ എങ്കിൽ ഒരു വിധം അഡ്ജസ്റ്റ് ചെയ്ത് പോകാൻ കഴിയും എന്നുമാണ് ബിന്നി പറഞ്ഞത്. നൂബിൻ ജോണിയും സീരിയൽ താരമാണ്. കുടുംബവിളക്കിന്റെ ഭാ​ഗമായശേഷമാണ് അഭിനേതാവ് എന്ന രീതിയിൽ നൂബിൻ ശ്രദ്ധിക്കപ്പെട്ട് തുടങ്ങിയത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X