അനുമോളുടെ പിആർ ​ഗ്രൂപ്പിന്റെ വാട്സ്ആപ്പ് ചർച്ച പുറത്ത്; നടന്നത് വലിയ കളികൾ, കണ്ടതൊന്നും സത്യമല്ല?

ബി​ഗ് ബോസ് മലയാളം സീസൺ 7 അവസാനിച്ച ശേഷവും മത്സരാർത്ഥികളായിരുന്ന പലർക്കും കടുത്ത സെെബർ ആക്രമണമാണ് നേരിടേണ്ടി വരുന്നത്. അനുമോൾക്കെതിരെ സംസാരിച്ച പലർക്ക് നേരെയും അധിക്ഷേപിച്ചും വ്യക്തിഹത്യ ചെയ്തും കമന്റുകൾ വരുന്നു. ​ഗെയിമിന്റെ ഭാ​ഗമായും വ്യക്തിപരമായ അഭിപ്രായ വ്യത്യാസങ്ങളുടെയും പേരിലാണ് അനുമോൾക്കെതിരെ സഹമത്സരാർത്ഥികൾ സംസാരിച്ചത്. എന്നാൽ ഇവർ വലിയ തെറ്റ് ചെയ്തത് പോലെയാണ് അനുമോളുടെ പിആറും ഫാൻസും ഇത് വ്യാഖ്യാനിക്കുന്നത്. അനുമോളു‌ടെ പിആർ വളരെ മോശമായാണ് പ്രതികരിക്കുന്നതെന്ന് വ്യാപകമായ ആക്ഷേപമുണ്ട്.

ഇപ്പോഴിതാ ബി​ഗ് ബോസിൽ നിന്നിറങ്ങിയ ശേഷം തനിക്ക് നേരെ നടക്കുന്ന ആസൂത്രിതമായ സെെബർ ആക്രമണത്തിനെതിരെ സംസാരിക്കുകയാണ് ബിന്നി സെബാസ്റ്റ്യൻ. അനുമോളുടെ പിആർ സംഘങ്ങൾ വാട്സാപ്പ് ​ഗ്രൂപ്പിൽ ചർച്ച നടത്തുന്ന സ്ക്രീൻ ഷോട്ടുൾപ്പെടെയാണ് ബിന്നി സെബാസ്റ്റ്യൻ പങ്കുവെച്ചിരിക്കുന്നത്.

Anumol

കൃത്യമായി പ്ലാൻ ചെയ്തുള്ള അറ്റാക്കാണ് അനുമോളുടെ ഫാൻസും പിആറും ചെയ്യുന്നതെന്ന് ബിന്നി പങ്കുവെച്ച സ്ക്രീൻഷോട്ടിൽ നിന്ന് വ്യക്തമാണ്. ബിന്നി വീഡിയോ ഇട്ട കാര്യം ഒരാൾ ​ഗ്രൂപ്പിൽ ചൂണ്ടിക്കാണിക്കുന്നു. എല്ലാവരും റിയൽ അക്കൗണ്ടിൽ നിന്നും കമന്റിടൂ എന്നാണ് ഇതിന് വന്ന മറുപടി. ബിന്നി വീണ്ടും എയറിൽ ആകും, അല്ലെങ്കിൽ നമ്മളെ എയറിൽ ആക്കും എന്ന മെസേജും കാണാം.

വളരെ തന്ത്രപരമായ നീക്കമാണ് അനുമോളുടെ പിആറിൽ നിന്നുമുണ്ടായത്. ഞാൻ പിആർ അല്ല, അനുമോളുടെ യഥാർത്ഥ ഫാൻ ആണ് എന്ന് പറഞ്ഞ് കമന്റുകൾ വരുന്നു. ഇത്തരം ഒന്നോ രണ്ടോ കമന്റുകൾ അല്ല വന്നത്. ഇത് കാണുമ്പോൾ അനുമോളുടെ യഥാർത്ഥ ആരാധകർ ആണിതെന്ന് പൊതുജനം കരുതുന്നു. എന്നാൽ സത്യത്തിൽ ഇവർ പിആർ ആണെന്ന് വിമർശനമുണ്ട്.

Anumol  Binny

നൂറയുൾപ്പെടെ ബിന്നിയുടെ പോസ്റ്റിന് ലെെക്ക് ചെയ്തി‌ട്ടുണ്ട്. തന്റെ വാദത്തിൽ ബിന്നി ഉറച്ച് നിൽക്കുന്നു. ​ഗെയിം കഴിഞ്ഞു എന്ന കാര്യം എനിക്കറിയാം. എന്നെ കള്ളി എന്ന വിളിച്ച അവളുടെ പിആർ ടീമിന് മുന്നിൽ എന്റെ ഭാ​ഗം തെളിയിക്കണം. എന്റെ ഭാ​ഗത്ത് ശരിയുണ്ട്. ദെെവമുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. കാശ് വാങ്ങി മോശമായിട്ട് സഹമത്സരാർത്ഥികളെ അപമാനിക്കുന്ന ആൾക്കാരോട് എനിക്ക് പുച്ഛം മാത്രമേയുള്ളൂ. അർഹിക്കുന്ന കെെകളിലെത്താതെ പോയത് അനീതിയായി തോന്നിയെന്നും ബിന്നി പറഞ്ഞു.

ബി​ഗ് ബോസ് ഹൗസിൽ അനുമോളെ കുരുക്കിയ ആരോപണം ഉന്നയിച്ചത് ബിന്നി സെബാസ്റ്റ്യനായിരുന്നു. അനുമോൾ 16 ലക്ഷം രൂപയുടെ പിആർ നൽകിയെന്ന് തന്നോട് പറഞ്ഞെന്ന് ബിന്നി ആരോപിച്ചു. ഹൗസിൽ അതുവരെ അനുമോൾക്കെതിരെ പല ആരോപണവും വിമർശനവും വന്നിരുന്നു. ഇവയിൽ നിന്നെല്ലാം കരഞ്ഞും ബഹളം വെച്ചും അനുമോൾ ഒഴിഞ്ഞ് മാറി. എന്നാൽ ബിന്നിയുടെ ആരോപണം അനുമോൾക്ക് ഊരാക്കുരുക്കായി. വിന്നറായ ശേഷവും അനുമോൾ വിമർശനങ്ങൾ നേരിടേണ്ടി വരുന്നതിന് കാരണം ബിന്നിയുടെ പരാമർശമാണ്. അനുമോളുടെ വിജയത്തിന്റെ തിളക്കം ഇത് കുറച്ചൊന്ന് കുറയ്ക്കുന്നുമുണ്ട്. ബി​ഗ് ബോസ് മലയാളം സീസണുകളിൽ വിജയിക്ക് ഇത്രമാത്രം വിമർശനം കേൾക്കേണ്ടി വരുന്നത് ആദ്യമായാണ്. നാലാം സീസണിലെ വിജയി ദിൽഷയ്ക്കും വിമർശനം വന്നിരുന്നു. എന്നാൽ ഇത്രത്തോളമില്ലായിരുന്നു.

More from Filmibeat

Read more about: bigg boss malayalm
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X