ഭൂരിഭാ​ഗം വീടുകളിലും ഇതൊന്നുമില്ല; വീട്ടുജോലി ചെയ്ത് ഭാര്യയ്ക്ക് വേണ്ടത് ഉണ്ടാക്കി കാത്തിരിക്കുന്ന ഭർത്താവ്!

ഈ ബി​ഗ് ബോസ് സീസണിലെ ഫാമിലി റൗണ്ട് പൂർത്തിയായപ്പോൾ പ്രേക്ഷകരുടെ മനസിൽ ഇടം നേടിയത് ബിന്നി സെബാസ്റ്റ്യനും ഭർത്താവ് നൂബിനുമാണ്. ഏറെ നാളുകൾക്കുശേഷമുള്ള ഇരുവരുടേയും കൂടിക്കാഴ്ചയുടെ വീഡിയോയൊക്കെ വൈറലായിരുന്നു. ഇക്കഴി‍ഞ്ഞ വീക്കെന്റ് എപ്പിസോഡിൽ ബിന്നി ഷോയിൽ നിന്നും ജനപിന്ത‍ുണ കുറവായതിനാൽ പുറത്തായി. ഏഴുപത് ദിവസത്തോളം ഹൗസിൽ നിന്ന് മത്സരിച്ചശേഷമാണ് ബിന്നി പുറത്തായത്.

എപ്പിസോ‍ഡ് ടെലികാസ്റ്റാകും മുമ്പ് തന്നെ ചെറിയ സൂ‌ചനകൾ യുട്യൂബേഴ്സിൽ നിന്നും മറ്റും നൂബിന് കിട്ടിയിരുന്നു. അതിനാൽ തന്നെ ബിന്നി വരുമെന്ന് അറിഞ്ഞ് വീട്ടുജോലികൾ എല്ലാം ചെയ്ത് ഭാര്യയ്ക്ക് പ്രിയപ്പെട്ട വിഭവങ്ങളെല്ലാം നൂബിൻ തയ്യാറാക്കിയിരുന്നു. ബിന്നി ഔട്ടായെന്ന തരത്തിൽ പ്രചരിക്കുന്നുണ്ട്. പക്ഷെ കൺഫർമേഷൻ ഒന്നും കിട്ടിയിട്ടില്ല. അന്ന് ഞാൻ ഹൗസിൽ ചെന്നപ്പോൾ ചെമ്മീൻ കഴിക്കാനുള്ള കൊതി ബിന്നി പറഞ്ഞിരുന്നു.

noobin jhony
Photo Credit: Binny Sebastian / Instagram

അതുകൊണ്ട് തന്നെ ചെമ്മീൻ വാങ്ങി ഫ്രൈ ചെയ്തു. എനിക്ക് അവൾ വന്ന് കഴിയുമ്പോൾ അടുത്ത ദിവസം മുതൽ ഷൂട്ടുണ്ട്. അതിന് മുമ്പ് എല്ലാം റെഡിയാക്കണം. മറ്റ് മീനുകളും ബീഫും എല്ലാം വാങ്ങിയിട്ടുണ്ട്. ഒരു സാധനവും കഴിക്കാതെയാണല്ലോ ഇത്രയും ദിവസത്തിനുശേഷം വരുന്നത്. അതുകൊണ്ട് തന്നെ അവൾക്ക് ഇതെല്ലാം ഇഷ്ടപ്പെടും. കൂടുതൽ ശക്തമായി‌ ഇനി മുതൽ ഞാൻ വീഡിയോ ഇടുന്നതായിരിക്കും. ബിന്നി ഹൗസിനുള്ളിലും നൂബിൻ യുട്യൂബിലൂടെയും വെറുപ്പീരാണെന്ന് കുറേപ്പേർ പറഞ്ഞ് കണ്ടിരുന്നു. ഞാൻ തുടർന്നും വെറുപ്പിക്കും.

കാരണം എന്റെ യുട്യൂബ് ചാനലിലെ ഒരുപാട് പേർ ഞങ്ങളുടെ വീ‍ഡിയോസ് കാണാൻ കാത്തിരിക്കുന്നുണ്ട്. അവർക്ക് വേണ്ടി ചെയ്യും. കാണുന്നവർ സപ്പോർട്ട് ചെയ്യുക കാണാൻ താൽപര്യമില്ലാത്തവരെ നിർബന്ധിക്കുകയില്ല. ബിന്നി പുറത്തായി വരികയാണെങ്കിൽ എനിക്ക് സന്തോഷമേയുള്ളു. കാരണം ഹൗസിൽ തുടരുക എന്നത് ഇപ്പോൾ വളരെ ബുദ്ധിമുട്ടേറിയ കാര്യമാണ്.

ബിന്നി ഒരുപാട് മെലിഞ്ഞു. അവളുടെ ബോധമൊക്കെ പോയി. എന്താ പറയുന്നതെന്ന് പോലും അറിയില്ല. ഹൗസിലെ ആളുകളുടെ അവസ്ഥ കാണുമ്പോൾ ശരിക്കും കഷ്ടം തോന്നും. പഞ്ചസാരയ്ക്കും മല്ലിയിലയ്ക്കും വരെ അടിയാണ്. നേരിട്ട് ചെന്ന് കാണുമ്പോഴെ കൃത്യമായി കാര്യങ്ങൾ മനസിലാകൂ. അതുപോലെ ഭാര്യയെ അങ്ങനെ വളർത്തണം, അത് പഠിപ്പിക്കണം, ഇത് പഠിപ്പിക്കണം എന്നൊക്കെ പറഞ്ഞ് ഒരുപാട് മെസേജുകൾ വന്നിരുന്നു. ഞാൻ അതൊന്നും മൈന്റ് ചെയ്യാൻ‌ പോകുന്നില്ല.

കാരണം എന്റെ ഭാര്യയെ എങ്ങനെ നോക്കണമെന്ന് എനിക്ക് അറിയാം. നല്ല കാര്യങ്ങൾ സജസ്റ്റ് ചെയ്താൽ അത് ഞാൻ ചെയ്യും. ചൊറിഞ്ഞാൽ ഞാൻ‌ അത് മൈന്റ് ചെയ്യില്ല. ഞങ്ങൾ എങ്ങനെ എങ്കിലും ജീവിച്ച് പൊക്കോട്ടെ. ഞാൻ അതിശയിച്ച പോയൊരു സംഭവവും കഴിഞ്ഞ ​ദിവസം ഉണ്ടായി. ഞാൻ ഒരു മൂന്ന്, നാല് സീരിയലുകൾ ചെയ്തിട്ടുണ്ട്. അതിലൂടെ കുറച്ച് പേർക്ക് എങ്കിലും എന്നെ അറിയുമായിരിക്കും.

noobin jhony
Photo Credit: Binny Sebastian / Instagram

പക്ഷെ സീരിയൽ കാണാത്ത ഒത്തിരി ആളുകളുണ്ട്. അവർക്ക് നമ്മളെ അറിയണമെന്ന് നിർബന്ധമില്ലല്ലോ. മൂന്ന് ദിവസമാണ് ഞാൻ ബി​ഗ് ബോസിൽ നിന്നത്. ശേഷം കഴിഞ്ഞ ദിവസം ശംഖുമുഖത്ത് എന്റെ സുഹൃത്തിനൊപ്പം ഞാൻ പോയി. മോൻ ബി​ഗ് ബോസിൽ പോയ കൊച്ചല്ലേയെന്ന് ചോ​ദിച്ചാണ് സ്ത്രീകളും കുട്ടികളും എല്ലാം എന്നെ കാണാൻ വന്നത്. ഞാൻ ആകെ ഞെട്ടി. ഇത്രയും നാൾ സീരിയലിലുണ്ടായിട്ടും കിട്ടാത്ത റീച്ച് ബി​ഗ് ബോസിൽ പോയപ്പോൾ‌ കിട്ടി.

എല്ലാവരും തിരിച്ചറിയുന്നു ചോദിക്കുന്നു. ബി​ഗ് ബോസിന്റെ പവർ അതോടെ എനിക്ക് മനസിലായി. എനിക്ക് ഇത്ര റീച്ചുണ്ടെങ്കിൽ ബി​ഗ് ബോസിൽ ഇത്രയും ദിവസം നിന്നവർക്കുള്ള ഹൈപ്പും റീ‌ച്ചും ആലോചിച്ച് നോക്കു എന്നാണ് നൂബിൻ പറഞ്ഞത്. ബിന്നിയെ എയർപോട്ടിൽ നിന്നും സ്വീകരിക്കുന്ന വീഡിയോയും പുതിയ വ്ലോ​ഗിൽ നൂബിൻ ഉൾപ്പെടുത്തിയിട്ടുണ്ട്. എഴുപത് ദിവസം നിന്നുവെന്ന് ബിന്നി പറഞ്ഞപ്പോൾ സ്വഭാവം നല്ലതാവണമായിരുന്നെടീ എങ്കിൽ കുറച്ച് കൂടി ദിവസം നിൽക്കാമായിരുന്നുവെന്നാണ് നൂബിൻ തമാശയായി പറഞ്ഞത്.

ശേഷം താനുണ്ടാക്കിയ ചെമ്മീൻ റോസ്റ്റ് കഴിക്കുന്ന ബിന്നിയോട് നിന്റെ പെൺകോന്തൻ ഭർത്താവുണ്ടാക്കിയ കറി എങ്ങനെയുണ്ടെന്ന് ചോദിക്കുന്നതും കേൾക്കാം. വീട്ടുജോലികൾ ചെയ്യുന്നു ബിന്നിയെ സഹായിക്കുന്നുവെന്നത‍ിന്റെ പേരിലാണ് നൂബിന് പെൺകോന്തനെന്ന വിളിപ്പേര് ചില ആളുകൾ നൽകിയത്. കേരളത്തിലെ ഭൂരിഭാ​ഗം വീടുകളിലും ആണുങ്ങൾ ഒരു ജോലിയിലും സ്ത്രീകളെ സഹായിക്കാറില്ല. പ്രത്യേകിച്ച് അടുക്കളപ്പണിയിൽ.

അങ്ങനെ മാത്രം അനുഭവം ഉള്ളവർക്ക് ഭാര്യയെ ഭർത്താവ് ഇങ്ങനെ സഹായിക്കുകയും സപ്പോർട്ട് ചെയ്യുകയും ചെയ്യുന്നത് കാണുമ്പോൾ അത്ര ഇഷ്ടമാവില്ല സ്വാഭാവികം. നിങ്ങളെ ഒരുപാട് ഇഷ്ടമാണ്. ഇങ്ങനെ ഒരു ഭർത്താവിനെ കിട്ടിയ ബിന്നി ഭാ​ഗ്യവതിയാണ് എന്നിങ്ങനെയാണ് പുതിയ വ്ലോ​ഗിന് ലഭിച്ച കമന്റുകൾ.

Read more about: bigg boss malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X