എന്റെ സുധിയുടെ മക്കളെ പോറ്റാനല്ലേ കഷ്ടപ്പെടുന്നത്, രേണുവല്ല ആദ്യത്തെ വിധവ, ആ ടാ​ഗ് വേണ്ട; ബിനുവും സൂര്യയും!

കൊല്ലം സുധിയുമായി വർഷങ്ങളോളം സൗഹൃദം പുലർത്തിയിരുന്ന രണ്ട് പേരാണ് മിമിക്രി കലാകാരനും നടനുമായ ബിനു അടിമാലിയും ആർട്ടിസ്റ്റും സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റുമായ സൂര്യ ഇഷാനും. മരണത്തിലേക്ക് സുധി പോയ അവസാന കാർ യാത്രയിൽ ബിനുവും ഒപ്പമുണ്ടായിരുന്നു. അന്ന് ചില പരിക്കുകൾ ബിനുവിനും സംഭവിച്ചിരുന്നു. മിമിക്രി റിയാലിറ്റി ഷോകളിൽ ഒരുമിച്ച് മത്സരിച്ചിരുന്ന കാലത്താണ് സുധിയുമായി സൂര്യയ്ക്ക് സൗഹൃദം ഉടലെടുത്തത്.

സൂര്യ പിന്നീട് മേക്കപ്പ് ആർട്ടിസ്റ്റായി മാറി. സുധിയുടെ മരണശേഷം കുടുംബത്തിന്റെ ചുമതല രേണുവിനാണ്. അഭിനയത്തിലൂടെയാണ് രേണു വരുമാനം കണ്ടെത്തുന്നത്. ബി​​ഗ് ബോസ് മലയാളം സീസൺ ഏഴിൽ നിന്നും പുറത്ത് വന്നശേഷം കേരളത്തിന് അകത്തും വിദേശത്തുമെല്ലാമായി പ്രമോഷനും ഉദ്ഘാടനവുമായി തിരക്കിലാണ് രേണു‍.

Renu Sudhi
Photo Credit: Binu Adimali / Renu Sudhi

ഒരു വിഭാ​ഗം പിന്തുണയ്ക്കുമ്പോൾ മറ്റൊരു വിഭാ​ഗം ആളുകൾ എതിർക്കും. ഭർത്താവ് മരിച്ച സ്ത്രീ പ്രണയരം​ഗങ്ങളിൽ അഭിനയിക്കുന്നു, മോഡേൺ വസ്ത്രങ്ങൾ ധരിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് പലരും രേണുവിനെ വിമർശിക്കുന്നതും പരി​ഹസിക്കുന്നതും. ബി​ഗ് ബോസിൽ പങ്കെടുക്കാൻ പോയപ്പോൾ രേണുവിന് എതിരെയുള്ള സൈബർ ആക്രമണം കുറഞ്ഞിരുന്നു.

പുറത്ത് വന്ന് വീണ്ടും സോഷ്യൽമീഡിയയിൽ സജീവമായപ്പോൾ ഹെയ്റ്റും തിരിച്ച് വന്നു. ഇപ്പോഴിതാ രേണുവിന് കിട്ടുന്ന ഫെയിമിലും അവർക്കുണ്ടായ വളർച്ചയിലും സന്തോഷമേയുള്ളുവെന്ന് പറയുകയാണ് ബിനു അടിമാലിയും സൂര്യയും. രേണുവും ജീവിക്കാൻ വേണ്ടിയാണ് കഷ്ടപ്പെടുന്നതെന്നത് എല്ലാവരും മനസിലാക്കണമെന്ന് ഇരുവരും പറയുന്നു.

ബിനുവിന് സുധി സഹോദരതുല്യനായിരുന്നു. രേണുവിന്റെ വളർച്ചയിൽ ഞാൻ ഭയങ്കര ഹാപ്പിയാണ്. പിന്നെ എന്റെ സുധിയുടെ മക്കളെ പോറ്റാനാണല്ലോ അത് ഇങ്ങനെ കിടന്ന് കഷ്ടപ്പെടുന്നത്. അതിൽ സന്തോഷമേയുള്ളു. പിന്നെ അവരെ വലിച്ച് കീറുന്നതിനോട് യോജിപ്പില്ല. അവർ ഒരു സ്ത്രീയല്ലേ. അവർ എങ്ങനെ എങ്കിലും ജീവിച്ചോട്ടെ എന്നല്ലേ ചിന്തിക്കേണ്ടത്.

നമ്മുടെ സ്വന്തത്തിൽ പെട്ട ഒരു പെൺകുട്ടിക്കാണ് ഈ അവസ്ഥ വരുന്നതെങ്കിൽ ആലോചിച്ച് നോക്കൂ. അവൾ ജീവിക്കാൻ വേണ്ടി ഓടി നടക്കുന്നു. പറയുന്ന ആളുകൾക്ക് എന്താണ് പറയാൻ പറ്റാത്തത് ബിനു പറഞ്ഞു. രേണു ചേച്ചിയെ കുറിച്ച് എന്റെ അടുത്ത് ചോദിച്ചാൽ... എന്റെ ഒരു മിമിക്രി ജേർണിയിൽ ഞാൻ ഇരുപത്താറ് വർഷമായി മിമിക്രിയിൽ നിൽക്കുന്നയാളാണ്.

Binu Adimali Renu Sudhi
Photo Credit: Binu Adimali / Renu Sudhi

എന്റെ മിമിക്രി ജീവിതത്തിന്റെ സ്റ്റാർട്ടിങിൽ എനിക്കൊപ്പം ഉണ്ടായിരുന്ന ആളാണ് സുധി ചേട്ടൻ. അങ്ങനൊരു ബന്ധമാണ് സുധി ചേട്ടനും ഞങ്ങളുമായി ഉള്ളത്. മാത്രമല്ല സുധി ചേട്ടന്റെ ലൈഫിലെ ഓരോ ഏറ്റകുറച്ചിലുകളും കണ്ടൊരാളാണ് ഞാൻ.

മാത്രമല്ല സുധി ചേട്ടന്റെ വളർച്ചയുടെ സമയത്ത് ഒപ്പമുണ്ടായിരുന്നയാളാണ് രേണു ചേച്ചി. എനിക്ക് രേണുവിനെ പേഴ്സണലായി അറിയാം. ഞങ്ങൾ ഫോൺ ചെയ്ത് സംസാരിച്ചിട്ടുണ്ട്. ഇപ്പോൾ കോൺടാക്ടില്ല. രണ്ടുപേരുടെ കയ്യിലും ഫോൺ നമ്പറില്ല. രേണു ചേച്ചി ഈ ഒരു പ്ലാറ്റ്ഫോമിലേക്ക്... കലാരം​ഗത്തേക്ക് വന്നതിൽ എനിക്ക് ഭയങ്കര സന്തോഷമുണ്ട്. കാരണം എനിക്ക് അവരെ പണ്ട് മുതൽ അറിയാം.

ഒരുപാട് സ്ട്ര​ഗിൾ ചെയ്തിട്ടുണ്ട്. അങ്ങനൊരാൾക്ക് ബെറ്റർപ്ലാറ്റ്ഫോമും നല്ല രീതിയിൽ മുന്നോട്ട് ജീവിക്കാനും ഒരു സ്പേസ് കിട്ടിയെന്ന് അറിഞ്ഞതിൽ അതിയായ സന്തോഷമുണ്ട്. പിന്നെ അവർ അല്ല ആദ്യത്തെ വിധവ. പലരും അവരെ പറയുന്നതും ടാ​ഗ് ചെയ്യുന്നതും അവർ ഒരു വിധവയായതുകൊണ്ടല്ലേ എന്നാണ്. അങ്ങനൊരു ടാ​ഗ് ലൈൻ കൊടുക്കേണ്ട ആവശ്യമില്ല. അവർ ജീവിക്കാനാണ് സ്ട്ര​ഗിൾ ചെയ്യുന്നത്. അതിനിടയിൽ അവർ എഞ്ചോയ് ചെയ്യുന്നു സൂര്യയും പറഞ്ഞു.

Read more about: Renu Sudhi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X