രേണുവിന്റെ അയൽക്കാരാകാൻ ആരും വരുന്നില്ല, സ്ഥലം വിൽപ്പന നടക്കുന്നില്ലെന്ന് ബിഷപ്പ്; പിന്നാലെ വിമർശനം
ബിഗ് ബോസ് ഏഴാം സീസണിൽ മുന്നേറുകയാണ് രേണു സുധി. രേണുവിന് മുമ്പുണ്ടായിരുന്നതിനേക്കാൾ ജനപിന്തുണ ബിഗ് ബോസിലെത്തിയ ശേഷം ലഭിക്കുന്നുണ്ട്. എന്നാൽ രേണുവിനെ എതിർക്കുന്നവർ ഇപ്പോഴും ഇത് തുടരുന്നു. ഇതിൽ പ്രധാനിയാണ് ബിഷപ്പ് നോബിൾ ഫിലിപ്പ് അമ്പലവേലിൽ. കൊല്ലം സുധിയുടെ മരണ ശേഷം സുധിയുടെ രണ്ട് മക്കൾക്കും വീട് വെക്കാൻ സ്ഥലം നൽകിയത് ഈ ബിഷപ്പാണ്. എന്നാൽ അടുത്തിടെ രേണു സോഷ്യൽ മീഡിയയിൽ സജീവമാകുകയും ചില വിവാദങ്ങളുണ്ടാകുകയും ചെയ്തപ്പോൾ ഇദ്ദേഹം രേണുവിനെതിരെ തിരിഞ്ഞു.
രേണുവിനെ വിമർശിച്ച് ഒന്നിലേറെ അഭിമുഖങ്ങൾ ബിഷപ്പ് നൽകി. ഇതിന്റെ പേരിൽ രേണുവിന്റെ അനുയായികൾ തന്നെ ഭീഷണിപ്പെടുത്തുന്നു എന്നാരോപിച്ച് വീണ്ടും രേണുവിനെതിരെ സംസാരിച്ചു. ഓൺലെെൻ മലയാളി സ്പെഷ്യൽസിന് നൽകിയ അഭിമുഖത്തിൽ രേണുവിനെക്കുറിച്ച് ബിഷപ്പ് ബിഷപ്പ് നോബിൾ ഫിലിപ് പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.

തന്റെ ബാക്കിയുള്ള സ്ഥലങ്ങളുടെ ബിസിനസ് നടക്കുന്നില്ലെന്നും ബിഷപ്പ് പറയുന്നു. "ഒന്നാമത് റിയൽ എസ്റ്റേറ്റ് ഡൗണാണ്. രണ്ടാമത് വസ്തുവിന് വാല്യു കുറഞ്ഞ് പോയി. അതെന്താണെന്ന് കേരള സമൂഹത്തിലുള്ളവർക്കും ഈ നാട്ടിലുള്ളവർക്കും മനസിലായിട്ടുണ്ട്. ഒരിക്കൽ പോലും ഒരാൾ രേണു സുധിയുടെ അയൽക്കാരാകാൻ ഈ സമീപത്തോട്ട് വരില്ല. ബിഗ് ബോസ് അല്ല, അവർക്ക് പത്മഭൂഷൺ ലഭിച്ചെന്ന് പറഞ്ഞാലും വരത്തില്ല"
''അതിന് കാരണങ്ങളും പൊതുസമൂഹം കണ്ട് കൊണ്ടിരിക്കുകയാണ്. എന്റെയടുത്ത് വരുന്നവർ ഇന്ന ആളുടെ അടുത്ത് താമസിക്കാൻ താൽപര്യമില്ലെന്ന് തന്നെ പറഞ്ഞിട്ടുണ്ട്. അതിന്റെ കാരണം അറിയാൻ ബിഗ് ബോസ് നിങ്ങൾ ശരിക്കും കണ്ടാൽ മതി. പുള്ളിക്കാരിയുടെ യഥാർത്ഥ സ്വഭാവം ബിഗ് ബോസിൽ കാണിക്കുന്നുണ്ട്. എന്തുവാണെന്ന് ഞാൻ പറയില്ല,'' ബിഷപ്പ് നോബിൾ ഫിലിപ് പറയുന്നു.

ബിഗ് ബോസിൽ രേണുവിനുള്ള വിജയ സാധ്യതയെക്കുറിച്ചും നോബിൾ ബിഷപ്പ് സംസാരിച്ചു. "അവർക്ക് യോഗ്യതയുണ്ടെങ്കിൽ വിജയം നേടും. അല്ലാതെ കണ്ണാടിയിൽ നോക്കി കരഞ്ഞത് കൊണ്ട് കിട്ടില്ല. ബിഗ് ബോസ് സീസണിലെ കപ്പ് രേണുവിന് കിട്ടിയാൽ നാട്ടുകാരായ ഞങ്ങൾക്ക് സന്തോഷം. പക്ഷെ അർഹതപ്പെട്ടവർക്ക് ലഭിക്കണം. ഞാൻ വലിയ നടീനടൻമാരെ കണ്ടിട്ടുണ്ട്. അവരുടെയൊക്കെ പെരുമാറ്റം എന്ത് സ്നേഹത്തോടും ആദരവോടും കൂടിയാണ്"
''അർഹതപ്പെട്ടവരെ സഹായിക്കാൻ എനിക്ക് വലിയ സന്തോഷമുണ്ട്. പക്ഷെ അനർഹർക്കായിരിക്കരുത് എന്ന പ്രാർത്ഥനയേയുള്ളൂ. അനർഹർക്ക് ലഭിച്ചത് കൊണ്ടാണ് ഞാനിത്രയും വിവാദങ്ങളിൽ അകപ്പെട്ടത്. രേണു എന്ന സ്ത്രീ കാരണം എനിക്കൊരുപാട് വേദനയുണ്ടായി. ഈ കുടുംബത്തിന് സഹായം കൊടുത്തത് അബദ്ധമായെന്ന് കുടുംബത്തിലുള്ളവർ എന്നോട് പറഞ്ഞു. ഞാനപ്പോഴും അവരെ തിരുത്തി" എന്ന് ബിഷപ്പ് നോബിൾ ഫിലിപ് പറയുന്നു.
അഭിമുഖത്തിന് പിന്നാലെ ബിഷപ്പിനെ അനുകൂലിച്ചും വിമർശിച്ചും അഭിപ്രായങ്ങൾ വരുന്നുണ്ട്. മഹനീയ സ്ഥാനത്തിരിക്കുന്ന ആൾ എന്തിന് രേണുവിനെ പോലെ ഒരു സാധാരണക്കാരിക്കെതിരെ നിരന്തരം സംസാരിക്കുന്നു എന്നാണ് വിമർശിക്കുന്നവരുടെ ചോദ്യം. "അച്ചൻ സ്വയം വിലകളയാതെ ആ സ്ത്രീ എങ്ങനേലും ജീവിച്ചു പോകട്ടെ", "ഞാൻ കണ്ടിട്ടും കേട്ടിടും ഉള്ളത് പള്ളി വികാരിമാർ വളരെ താഴ്മയോടെയും വിനയത്തോടെയും സംസാരിക്കുന്നതാണ്"
"ചില പ്രസംഗം കേട്ടാൽ തന്നെ മനസ്സിന് സമാധാനം ശക്തിയും കിട്ടും. പക്ഷെ ബിഷപ്പ് പറയുന്നത് എന്തോ പോലെ.രേണു സുധിയെ എനിക്കിഷ്ടമല്ല. പക്ഷെ ഒരു വിധവ രണ്ട് കുട്ടികൾ അച്ഛൻ അമ്മ എല്ലാവരേയും നോക്കാനായി കഷ്ടപ്പെടുന്നതായി തോന്നിയിട്ടുണ്ട്. അവരെ സഹായിച്ചവരെ എല്ലാവരെയും അവർ കുറ്റം പറഞ്ഞിട്ടുണ്ട്. ഇനി ആരും അവരെ സഹായിക്കാതെയിരുന്നാൽ പോരെ. ഇത് പോലെ മാനസീകമായി തകർക്കാതെയിരിക്കാം," എന്നിങ്ങനെയാണ് അഭിമുഖത്തിന് താഴെ വന്നിരിക്കുന്ന കമന്റുകൾ.


Click it and Unblock the Notifications