എന്റെ പേരിൽ കേസായി, വളരെ അധികം നന്ദിയുണ്ട്, പണ്ടേ ഞാൻ പറഞ്ഞിരുന്നു എന്നെ ഇതിലൊന്നും വലിച്ചിടരുതെന്ന്; കിച്ചു

കൊല്ലം സുധിയുടെ മക്കൾക്കായി ദാനം നൽകിയ ഭൂമിയുടെ ആധാരം റദ്ദ് ചെയ്യാൻ നിയമപരമായി ബിഷപ്പ് നോബിൾ ഫിലിപ്പ് നീങ്ങിയതിന്റെ വാർത്തകൾ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. രേണു സുധി നിരന്തരമായി അപമാനിക്കുന്ന തരത്തിൽ വീഡിയോ ചെയ്തതാണ് ബിഷപ്പ് നിയമനടപടി സ്വീകരിക്കാൻ കാരണമായത്. രേണു സുധിക്കും സുധിയുടെ മൂത്തമകൻ കിച്ചു എന്നറിയപ്പെടുന്ന രാഹുലിന്റേയും പേരിലാണ് വക്കീൽ നോട്ടീസ്.

ഇപ്പോഴിതാ ആദ്യമായി വിഷയത്തിൽ പ്രതികരിച്ചിരിക്കുകയാണ് കിച്ചു. ഒരു വിഷയത്തിലും ഇടപെടാത്ത തന്നെയാണ് ഇപ്പോൾ കേസിലേക്ക് വലിച്ചിട്ടിരിക്കുന്നതെന്ന് കിച്ചു പറഞ്ഞു. ഈ നിമിഷവരേയും വീട് തന്നവരേയും സ്ഥലം തന്നവരേയും താൻ അധിക്ഷേപിച്ചിട്ടില്ലെന്നും കിച്ചു പറഞ്ഞു. നിങ്ങൾ തമ്പ്നെയിലിൽ കണ്ടതുപോലെ കേസായി.

Kichu sudhi

എന്താണ് ഇപ്പോൾ ചെയ്യുക... കൊല്ലത്ത് വെറുതെ ഇരുന്ന എന്റെ പേരിൽ കേസായി. അമ്മയുടേയും എന്റേയും പേരിലാണ് കേസായിരിക്കുന്നത്. ബിഷപ്പാണ് കേസ് കൊടുത്തത്. അദ്ദേഹത്തെ സപ്പോർട്ട് ചെയ്ത് മാത്രമെ ഞാൻ സംസാരിച്ചിട്ടുള്ളു. ലൈവ് ചെയ്തപ്പോൾ ഇതുമായി ബന്ധപ്പെട്ട് ചോദ്യം വന്നിരുന്നു. അപ്പോഴും ഞാൻ പറഞ്ഞത് വീടിന്റെ കാര്യം നോക്കേണ്ടത് അവിടെ താമസിക്കുന്നവരായ ഞങ്ങളാണെന്നാണ്.

അത് ദാനമായി തന്നവർക്ക് ഉത്തരവാദിത്വം ഇല്ലെന്നും പറഞ്ഞിരുന്നു. എന്നിട്ടും എന്റെ പേരിൽ കേസായി. വളരെ അധികം നന്ദിയുണ്ട്. പണ്ടേ ഞാൻ പറഞ്ഞിരുന്നു ഇതിലൊന്നും എന്നെ വലിച്ചിടരുത്. ഞാൻ ഇക്കാര്യത്തിൽ ഒന്നും ഇല്ലെന്ന്. വക്കീൽ നോട്ടീസ് വന്നുവെന്നാണ് അറിയാൻ കഴിഞ്ഞത്. വളരെ സന്തോഷമുണ്ട്. ഒരു കാര്യത്തിലും ഇടപെടാതെ ഇരുന്നിട്ടും എന്റെ പേരിൽ കേസായല്ലോ.

എന്റെ സൈഡിൽ നിന്ന് ഒരു മറുപടി വേണമല്ലോ. അതിന്റെ ഭാ​ഗമായിട്ടാണ് ഈ വീ‍ഡിയോ ഇടുന്നത്. വീട് വെച്ച് തന്നവരേയോ സ്ഥലം തന്നവരേയോ മോശമായി ഞാൻ ഒന്നും പറഞ്ഞിട്ടില്ല. എല്ലാവർക്കും വളരെ നന്ദി. നല്ലൊരു കാര്യമാണ് ഞങ്ങൾക്ക് ചെയ്ത് തന്നിരിക്കുന്നത്. എനിക്ക് അതിൽ സന്തോഷം മാത്രമേയുള്ളു. എന്റെ പേരിലാണ് വീട് എന്നതുകൊണ്ടാകും എനിക്ക് കൂടി വക്കീൽ നോട്ടീസ് വന്നതെന്ന് തോന്നുന്നു.

എന്താകുമെന്ന് നോക്കാം... വേറെ വഴിയില്ല. ഇങ്ങനെയൊക്കെ പ്രശ്നമായി തീരുമെന്ന് കരുതിയില്ല. എല്ലാം പെട്ടന്നായിരുന്നു. കടയിൽ ജ്യൂസ് കുടിച്ചുകൊണ്ടിരുന്നപ്പോഴാണ് കേസായി എന്ന് അറിഞ്ഞത്. കോട്ടയം വരെ ഇനി പോകേണ്ടി വരും. ‍ഞാൻ താമസിക്കുന്നതും പഠിക്കുന്നത‍ും എല്ലാം കൊല്ലത്താണ്. ഒരു കാര്യവുമില്ലാത്ത ഒന്നാണ് ഇത്.

Kichu sudhi

വല്ലപ്പോഴും മാത്രമാണ് ആ വീട്ടിൽ പോയി നിൽക്കുന്നത്. ഇനി വരുന്നിടത്ത് വെച്ച് കാണാം. അതേ പറ്റൂ എന്നാണ് കിച്ചു പറഞ്ഞത്. വക്കീൽ നോട്ടീസ് കൈപറ്റി ഏഴ് ദിവസത്തിനകം ബിഷപ്പിന് എതിരെ ചെയ്ത എല്ലാ വീഡിയോകളും രേണുവും കുടുംബവും എല്ലാ സോഷ്യൽമീഡിയ പ്ലാറ്റ്ഫോമുകളിൽ നിന്നും നീക്കം ചെയ്യണം. അല്ലാത്ത പക്ഷം സുധിയുടെ മക്കൾക്ക് ദാനമായി നൽകിയ ഏഴ് സെന്റ് സ്ഥലത്തിന്റെ ആധാരം റദ്ദ് ചെയ്യും.

മാത്രമല്ല ബിഷപ്പ് ആവശ്യപ്പെടുന്ന നഷ്ടപരിഹാരം കൊടുക്കാനും രേണുവും കുടുംബവും ബാധ്യസ്ഥരാകും എന്നാണ് റിപ്പോർട്ടുകൾ. രേണു കഴിഞ്ഞ ദിവസമാണ് വിദേശയാത്ര കഴിഞ്ഞ് നാട്ടിൽ മടങ്ങി എത്തിയത്. വിവാദത്തെ കുറിച്ച് വ്യക്തമാ‌യി അറിയില്ലെന്നും കേട്ടറിവ് മാത്രമേയുള്ളുവെന്നും വിശദമായി മനസിലാക്കണമെന്നുമാണ് രേണു വിഷയത്തിൽ പ്രതികരിച്ച് പറഞ്ഞത്.

രേണു ബി​ഗ് ബോസിൽ ആയിരുന്ന സമയത്ത് അടക്കം ബിഷപ്പിന് രേണുവിന്റെ ആരാധകരിൽ നിന്നും സൈബർ ബുള്ളിയിങ് ലഭിച്ചിരുന്നു. മാത്രമല്ല രേണു തന്നെ ഒരു സോഷ്യൽമീഡിയ ലൈവിനിടെ ബിഷപ്പിനെ വിഷപ്പ് എന്ന് വിളിക്കുകയും ചെയ്തിരുന്നു.

Read more about: Renu Sudhi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X