വീട്ടിൽ പാട്ടും പ്രാർത്ഥനയുമാണ്, കിച്ചുവിനോടുള്ള അവരുടെ പെരുമാറ്റം, രേണു ഉണ്ടാകാറില്ല; ബിഷപ്പ് പറയുന്നു

രേണു സുധിയുടെ വീടുമായി ബന്ധപ്പെട്ടുള്ള വിവാ​ദം തുടരുകയാണ്. വീട് നിർമ്മിച്ച നൽകിയ കെഎച്ച്ഡിഇസിക്കെതിരെ രേണു സംസാരിച്ചെന്ന വിമർശനം വരുന്നു. കെഎച്ച്ഡിഇസിയുടെ ഭാ​ഗമായ ഫിറോസ് ആണ് വീടിന്റെ നിർമാണത്തിന് മുൻകെെ എടുത്തത്. ഫിറോസ് ഇപ്പോൾ രേണുവിനെതിരെ അഭിമുഖങ്ങളിൽ സസാരിക്കുന്നുണ്ട്. ഇതിനിടെ വീട് വെക്കാൻ സ്ഥലം കൊടുത്ത ബിഷപ്പ് നോബിൾ ഫിലിപ്പ് അമ്പലവേലിൽ വിഷയത്തിൽ ന‌ടത്തിയ പ്രതികരണമാണിപ്പോൾ ശ്രദ്ധ നേടുന്നത്. രേണുവിനെ തള്ളിപ്പറയാനോ അനുകൂലിക്കാനോ താനില്ലെന്ന് ബിഷപ്പ് പറയുന്നു. മെയിൻസ്ട്രീം വണ്ണിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.

ഫിറോസ് ഒരു തട്ടിപ്പുകാരനാണെന്ന് എന്നോടിതുവരെ ആരും പറഞ്ഞിട്ടില്ല. ഫിറോസ് എന്നെ വിളിച്ച് സംസാരിച്ചിരുന്നു. വീടിനുള്ളിലേക്ക് വെള്ളം വരുന്ന കാര്യം ഞാൻ അവരോട് പറഞ്ഞിരുന്നെന്ന് ബിഷപ്പ് പറയുന്നു. വീട് അലങ്കോലമാക്കിയെന്ന് ബിഷപ്പെന്ന നിലയിൽ എനിക്ക് പറയാനാകില്ല. ഞാൻ അവരുടെ വീ‌ട്ടിൽ പോകുന്ന ആളല്ല. ഞാൻ കാണാത്ത കാര്യം പറയില്ല. അവർ മനോഹരമായ രീതിയിലാണ് ഒരുങ്ങി പോകുന്നത്. അവർക്ക് വൃത്തിയില്ലെന്ന് വിധിക്കാൻ എനിക്ക് അധികാരമില്ല. അവർക്ക് വീട് കൊടുത്തതിന്റെ പേരിൽ എനിക്കൊരു ബുദ്ധിമുട്ടും ഇല്ല. സോഷ്യൽ മീ‍ഡിയയിൽ വരുന്ന കുറേ ചോദ്യങ്ങൾ എന്നെ ബുദ്ധിമുട്ടിച്ചിട്ടുണ്ട്. രേണു സുധിയുടെ രണ്ട് കുഞ്ഞുങ്ങൾക്ക് സ്ഥലം കൊടുത്തതിൽ ഞാൻ സംതൃപ്തനാണ്.

Renu Sudhi

പക്ഷെ സോഷ്യൽ മീഡിയയിൽ ഒന്ന് രണ്ട് കാര്യങ്ങൾ കേൾക്കാനിടയായി. ഞാൻ രേണു സുധിയുടെ കുടുംബത്തെ മാർക്കറ്റ് ചെയ്തു എന്ന സംസാരമുണ്ടായി. അത് എന്നെ മുറിപ്പെ‌ടുത്തിയത് കൊണ്ടാണ്. കൊടുത്തതിനെ ഓർത്ത് റി​ഗ്രറ്റ് ചെയ്യുകയല്ല ഞാൻ ചെയ്തത്. രേണു സുധി ആരോ​ഗ്യമുള്ള, തന്റേടമുള്ള മിടുക്കിയായ പെൺകുട്ടിയാണ്. ഞാൻ കൊടുത്തത് രണ്ട് അനാഥരായ കുട്ടികൾക്കാണ്.

രേണു സുധിയെ ഞാനെന്റെ സഹോദരിയായാണ് കണ്ടിരിക്കുന്നത്. അവരെന്നെ കാണുന്നത് ഒരു സഭയുടെ അധ്യക്ഷനായാണ്. കുഞ്ഞുങ്ങൾക്ക് വസ്തു കൊടുത്തു എന്ന ബന്ധമേയുള്ളൂ. രേണുവും കു‌ടുംബവുമായി ഒരു ബന്ധവും സൗഹൃദവുമില്ല. കാണുമ്പോൾ ഹായ്, ബൈ. അത്രമാത്രം. കിച്ചുവിനെ രേണു സുധിയുടെ വീട്ടുകാർ ഇറക്കി വിട്ടതല്ലെന്നും ബിഷപ്പ് പറയുന്നുണ്ട്.

Renu Sudhi

കിച്ചു കൊല്ലത്ത് നിന്ന് പഠിക്കുകയാണ്. വീട് എഴുതിക്കൊടുത്തിരിക്കുന്നത് രണ്ട് കുഞ്ഞുങ്ങളുടെ പേരിലാണ്. ഇറക്കി വിടാൻ നിയമം ഇല്ല. ഇതുവരെ അങ്ങനെയൊരു സംസാരമോ ഒച്ചപ്പാടോ ഒന്നും ഉണ്ടായിട്ടില്ല. ആ വീട്ടിൽ ഒരു ബെ‍ഡ് റൂം കിച്ചുവിന് വേണ്ടി മാറ്റി വെച്ചി‌ട്ടുണ്ടല്ലോ. ഏത് സമയവും ആ കുട്ടിക്ക് അവിടെ വന്ന് താമസിക്കാം. ഇവർ ഇറക്കി വിട്ടു എന്ന് പറയുന്നത് അപവാദമാണെന്നേ എനിക്ക് പറയാനുള്ളൂ.

കിച്ചു ഇവിടെ വരുമ്പോൾ അവർ സ്നേഹത്തോടെ മിണ്ടുന്നതാണ് കണ്ടത്. മാത്രമല്ല വീട്ടിൽ വെെകുന്നേരമായാൽ പാട്ടും പ്രാർത്ഥനയുമായി ആത്മീയ രീതിയിൽ പോകുന്നവരാണ് രേണുവിന്റെ മാതാപിതാക്കൾ. രേണു സുധി ഇവിടെ ഇല്ല. രേണു ഇവിടെയില്ല. തിരക്കാണ്. ഫിറോസിനെ ഞാൻ സപ്പോർട്ട് ചെയ്ത് സംസാരിക്കില്ല. രേണു സുധിയെയും സപ്പോർട്ട് ചെയ്യാൻ താൽപര്യപ്പെടുന്നില്ല. വെള്ളം ​ഗ്ലാസിന്റെ സെെഡിലൂടെ വീടിനകത്തേക്ക് വീഴുന്നു എന്നാണ് രേണു പറഞ്ഞത്. ചോർച്ചയെന്നത് അവരുടെ വായിൽ നിന്ന് വന്ന് പോയ വാക്കാണ്. പക്ഷെ ആ വാക്ക് ഫിറോസിന്റെ ബിസിനസിനെ കണ്ടമാനം ബാധിച്ചു എന്നാണ് അദ്ദേഹം പറഞ്ഞതെന്നും ബിഷപ്പ് പറയുന്നു.

Read more about: Renu Sudhi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X